Sunday, August 18, 2019

⚜ *നാമജപം എങ്ങനെ, കലിയുഗത്തിൽ നാമജപത്തിന്റെ പ്രാധാന്യം* ⚜

♦♦♦♦♦♦♦♦♦♦♦♦

*നാമജപം എന്നത് നമ്മളില്‍ നിന്നും അകന്നു പോയ നല്ലശീലങ്ങളില്‍ ഒന്നാണ്*.

*കലികാലത്തില്‍ മോക്ഷപ്രാപ്തിക്കും പാപ പരിഹാരത്തിനും നാമജപതെക്കാള്‍ ഉത്തമമായ മറ്റൊന്നില്ല. ദ്രിശ്യ മാധ്യമങ്ങള്‍ നമ്മുടെ ത്രിസന്ധ്യകളെ കവര്‍ന്നെടുക്കുന്ന ഇ അവസരത്തില്‍ നാമജപത്തിന്റെ പ്രാധാന്യത്തെക്കുറിചു അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്. ഭോഗവും ഒടുവില്‍ മോക്ഷവും സിദ്ധിക്കുന്ന സഗുണോപാസനയ്ക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളില്‍ പലതും കലിയുഗ മനുഷ്യന് അനുഷ്ഠിക്കുവാന്‍ പ്രസായമാണ്*.

*സത്യയുഗത്തില്‍*

*സത്യയുഗത്തില്‍ ധ്യാനം ഏറ്റവും പ്രധാന ഉപാസനാമാര്‍ഗ്ഗമായിരുന്നു*. *ആ യുഗത്തില്‍ മനുഷ്യമനസ്സ് നിര്‍മ്മലമായിരുന്നതിനാല്‍ ധ്യാനം സുഗമവും ഫലപ്രദവുമായിരുന്നു*.

*ത്രേതായുഗം / ദ്വാപരയുഗം*
*ത്രേതായുഗത്തില്‍ യാഗവും ദ്വാപരയുഗത്തില്‍ പൂജയും പ്രധാന ഉപാസനാമാര്‍ഗ്ഗങ്ങളായി*.

*കലിയുഗത്തില്‍*
*കലിയുഗത്തില്‍ മനുഷ്യമനസ്സ് കൂടുതല്‍ മലിനവും ഏകാഗ്രത നഷ്ടപ്പെട്ടതുമായി*. *അതുകൊണ്ട് ഈ യുഗത്തില്‍ നാമസങ്കീര്‍ത്തനം ഏറ്റവും ഉത്തമമായ ഉപാസനാമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കപ്പെട്ടു*.

*ദ്വാപരയുഗത്തിന്റെ അന്ത്യത്തില്‍ നാരദമഹര്‍ഷി ബ്രഹ്മദേവന്റെ സന്നിധിയിലെത്തി*.

*വരാന്‍പോകുന്ന കലിയുഗത്തില്‍ ദുരിതങ്ങള്‍ തരണം ചെയ്യാനുള്ള മാര്‍ഗ്ഗം ഉപദേശിച്ചുതരണമെന്ന് അപേക്ഷിച്ചു. ഭഗവാന്‍ നാരായണന്റെ നാമം ജപിക്കുകയാണ് കലിയുഗദുഃഖങ്ങള്‍ തരണം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് ബ്രഹ്മാവ് ഉപദേശിച്ചു. ഏതൊക്കെ നാമങ്ങളാണ് എന്ന നാരദന്റെ ചോദ്യത്തിന് മറുപടിയായി ബ്രഹ്മാവ് പ്രസിദ്ധമായ ഷോഡശമഹാമന്ത്രം ഉപദേശിച്ചു*.

'
*ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ*'


*ഇതാണ് ആ മന്ത്രം. ഈ 16 നാമങ്ങള്‍ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന് മനസ്സ് സൂര്യനെപ്പോലെ തെളിവുറ്റതാകും. എന്നതാണനുഭവം. ഇത് ജപിക്കുന്നതിന് ക്ലിഷ്ടമായ നിയമങ്ങളൊന്നും പാലിക്കേണ്ടതില്ല*.

*ഈ നാമം നിരന്തരം ജപിക്കുന്ന ബ്രഹ്മഭക്തന്മാര്‍ ബ്രഹ്മലോകത്തിലും ശിവഭക്തന്മാര്‍ ശിവലോകത്തിലും വിഷ്ണുഭക്തന്മാര്‍ വിഷ്ണുലോകത്തിലും എത്തിച്ചേരുന്നു. ഇതാണ് സാലോക്യമോക്ഷം. ഭഗവാന്റെ സമീപത്തുതന്നെ എത്തിച്ചേരുന്നത് സാമീപ്യമോക്ഷം. ഭഗവാന്റെ രൂപത്തെ പ്രാപിക്കുന്നത് സാരൂപ്യമോക്ഷം. ഭഗവാനില്‍ ലയിച്ച്‌ ഭഗവാന്‍ തന്നെയായിത്തീരുന്നത് സായൂജ്യമോക്ഷം. ഇങ്ങനെ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നീ ചതുര്‍മുക്തികളും ഈ നാമജപംകൊണ്ട് സിദ്ധിക്കുന്നു എന്നാണ് ബ്രഹ്മാവ് അരുളിചെയ്തത്. അപ്പോള്‍ ഗ്രഹദോഷങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുജ്ജന്മപാപങ്ങളാണ് ഈ ജന്മത്തില്‍ ഗ്രഹപ്പിഴകളുടെ രൂപത്തില്‍ നമ്മെ ബാധിക്കുന്നത്. സര്‍വ്വപാപഹരമായ ഈ നാമം നിത്യവും ജപിച്ചാല്‍ സകല ഗ്രഹപ്പിഴകളും ഒഴിവാകുമെന്ന് അതില്‍നിന്നുതന്നെ വ്യക്തമാകുന്നു. കൃഷ്ണയജുര്‍വ്വേദാന്തര്‍ഗ്ഗതമായ കലിസന്തരണ ഉപനിഷത്തിലാണ് ഈ നാമമാഹാത്മ്യം പ്രകീര്‍ത്തിക്കപ്പെടുന്നത്*.

*ശ്രവണം, കീര്‍ത്തനം, വിഷ്ണുസ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം*

*എന്നിങ്ങനെ നവവിധങ്ങളായ ഭക്തിമാര്‍ഗ്ഗങ്ങളുള്ളതില്‍ നാമകീര്‍ത്തനമാണ് ഏറ്റവും സുഗമമായ മാര്‍ഗ്ഗമെന്ന്*

*നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുന്നു. അതീവ സൂക്ഷ്മത ആവശ്യമുള്ളതും സങ്കീര്‍ണ്ണവുമായ മന്ത്രോപാസന, താന്ത്രിക കര്‍മ്മങ്ങള്‍, ഹോമ, പൂജാദികള്‍, തപസ്സ് ആദിയായ ഉപാസനാമാര്‍ഗ്ഗങ്ങള്‍ എങ്ങനെ വിധിപ്രകാരം അനുഷ്ഠിക്കും എന്നോര്‍ത്ത് വിഷമിക്കുന്ന സാധാരണ മനുഷ്യന് അനുഷ്ഠിക്കാവുന്ന ഏറ്റവും സുഗമമായ ഭക്തിമാര്‍ഗ്ഗമാണ് നാമജപം*.

*നാമം ജപിക്കേണ്ടത് എങ്ങനെ* ?

*നാമജപം മോചനത്തിനുള്ള മാര്‍ഗ്ഗമാണ്. മനസ്സിന്‍റേയും ശരീരത്തിന്‍റേയും വിശ്രമമാണ് ഇത്കൊണ്ട് സിദ്ധിക്കുന്നത്. മാത്രമല്ല നാമജപം കൊണ്ട് അനിര്‍വചനീയമായ ശാന്തിയും അളവറ്റ ഊര്‍ജ്ജവും സിദ്ധിക്കുന്നു. നാമജപം മൂന്ന് തരത്തിലുണ്ട്*

:
*1. വാചികം : ഉറക്കെ ജപിക്കുന്നത്*
*2. ഉപാംശു : ചുണ്ട് അനക്കി മാത്രം ജപിക്കുന്നത്*
*3. മാനസം : മനസ്സില്‍ മാത്രം ജപിക്കുന്നത്*

*ഈ മൂന്നിലും ഏതാണ് ഉത്തമം എന്ന് ചോദിച്ചാല്‍ മാനസം എന്നാണ് ഉത്തരം. ഈശ്വര നാമം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജപിക്കാം. എത്രവേണമെങ്കിലും ജപിക്കാം*.

*എങ്കിലും മനസ്സിന്‍റെ ഏകാഗ്രതയ്ക്കായി 108, 1008 എന്നിങ്ങനെയുള്ള എണ്ണങ്ങള്‍ വച്ചാണ് സാധാരണ നാമജപം നടത്താറുള്ളത്. രൂപമോ പേരോ ഇല്ലാത്തതാണ് ഈശ്വരന്‍. എങ്കിലും നാം സഹസ്രനാമങ്ങളിലൂടെയും സഹസ്രരൂപങ്ങളിലൂടെയും ഈശ്വരനെ ആരാധിക്കുന്നു*.

*അവനവന്‍റെ മനസ്സിനെ ഭൌതിക മുക്തമാക്കുന്നതിനാണ് നാമം ജപിക്കുന്നത്. അതിലൂടെ അവനവന്‍റെ ഉള്ളിലുള്ള ഈശ്വരനെ തന്നെ അറിയാന്‍ കഴിയുന്നു. ഭൂതത്തിലും ഭാവിയിലും ഉഴലുന്ന മനസ്സിനെ വര്‍ത്തമാനത്തില്‍ പിടിച്ചു നിര്‍ത്താന്‍ നാമജപത്തിനു കഴിയും. നമ്മുടെ ബുദ്ധിയും ഓര്‍മ്മയും വര്‍ദ്ധിപ്പിക്കുന്നതിനും നാമജപം നന്ന്*.

*കുട്ടികളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും നാമജപം സഹായിക്കുന്നുണ്ട്. ഭാവശ്രദ്ധായുക്തനായി ഭഗവത് നാമകീര്‍ത്തനം ഉരുക്കഴിക്കലാണ് നാമജപം ജപം പാപ നാശകമാണ്. അത് മനസ്സിലുള്ള മാലിന്യങ്ങളെ ഇല്ലാതാക്കുന്നു. ഭാഗവത്നാമം സംസാരസാഗര തരണത്തിനുള്ള തരണിയാണ്. യുക്തികൊണ്ടോ ബുദ്ധി കൊണ്ടോ അറിയാവുന്നതല്ല തിരുനാമ മഹിമ. അത് അനുഭൂതിയിലൂടെ ആത്മസാക്ഷാത്കാരത്തിലൂടെ മാത്രം അറിയാവുന്നതാണ്*.

*അതിരാവിലെ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണരുക. ഇത് ജപധ്യാനത്തിനുള്ള ഉത്തമ സമയമാണ്. ശുദ്ധിയായി ജപത്തിനിരിക്കുക. കിഴക്കോ വടക്കോ തിരിഞ്ഞിരിക്കുക. ഇത് ജപത്തിന്‍റെ ഫലത്തെ വര്‍ധിപ്പിക്കും. സമകായശിരോഗ്രീവനായി വേണം ഇരിക്കാന്‍. പത്മാസനം, സിദ്ധാസനം അല്ലെങ്കില്‍ സുഖാസനം ഇവയില്‍ ഏതെങ്കിലും ഒന്നില്‍ തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ വരെ ഇരിക്കാന്‍ കഴിയണം*.

*ഇരിപ്പിടമായി കുശ, മാന്‍തോല്‍ അല്ലെങ്കില്‍ പരവതാനി ഇവയില്‍ ഏതെങ്കിലും ഒന്നിനുമീതെ ഒരു മുണ്ട് വിരിക്കുക. ഇത് ഹൃദയത്തിലുള്ള ദിവ്യ വൈദ്യുതിപ്രകാശത്തെ ഉദ്ദീപിപ്പിക്കുന്നു. ജപത്തോടു കൂടി ധ്യാനവും ശീലിക്കുക. ക്രമത്തില്‍ ജപം വിട്ടു ധ്യാനം മാത്രമായിത്തീരും. കാലത്തും, ഉച്ചയ്ക്കും, സന്ധ്യക്കും രാത്രിയും ജപത്തിനിരിക്കണം*.

*വിഷ്ണു ധ്യാനത്തിന് "ഓം നമോ നാരായണായ" എന്നും, ശിവധ്യാനത്തിനു "ഓം നമ:ശ്ശിവായ" എന്നും കൃഷ്ണ ഭക്തര്‍ " ഓം നമോ ഭഗവതേ വാസുദേവായ" എന്നും രാമഭക്തര്‍ "ഓം ശ്രീരാം ജയരാം ജയ ജയ രാം" ദേവീ ഭക്തരാണെങ്കില്‍ ദുര്‍ഗ്ഗാ മന്ത്രമോ അല്ലെങ്കില്‍ ഗായത്രീ മന്ത്രമോ ജപിക്കാം. ഒരേ മന്ത്രം തന്നെ ദിവസവും ജപിക്കുന്നതാണ് ഉത്തമം. കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു*.

*കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു*.
*ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം, സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു ബ്രഹ്മോപദേശം*.

*മന്ത്രങ്ങൾ*

*മനനം ചെയ്യുന്നവനെ* *രക്ഷിക്കുന്നവയാണ്*
*മന്ത്രങ്ങൾ*.

" *മനനാത് ത്രായതേ ഇതിമന്ത്ര*"


*എന്നതാണ് പ്രമാണം. മന്ത്രം ഏതെങ്കിലും ഭാഷയിലെ അക്ഷരമോ അക്ഷരങ്ങളുടെ കൂട്ടമോ അല്ല*. *അത് പരമാത്മാവിന്റെയോ അതിന്റെ*
*ഭാഗമായ ദേവതാ സങ്കല്പങ്ങളുടേയോ ശബ്ദ പ്രതീകമാണ്*.

*അപാരമായ ദേവതാ ശക്തി ഉൾച്ചേർന്നിരിക്കുന്ന അല്ലെങ്കിൽ ദേവതാ ശക്തിയുടെ തന്നെയായ പ്രത്യേക ഘടനയോടുകൂടിയ നാരദരൂപമാണത്*.
*നാദവിസ്ഫോടനത്തിൽ* *നിന്നാണ് പ്രപഞ്ചത്തിൽ* *നിരവധി നാദസ്പന്ദനങ്ങൾ അനന്തമായി*
*സംഭവിച്ചുകൊണ്ടിരിക്കുകയാണ്*. *ആ*
*നാദസ്പന്ദനങ്ങളുടെയെല്ലാം* *ഉൾച്ചേരലിലൂടെ സംജാതമാകുന്ന* *അടിസ്ഥാനശബ്ദത്തെ സാധാരണ*
*മനുഷ്യന് ഗ്രഹിക്കാവുന്നതല്ല*.
*അതീന്ദ്രിയജ്ഞാനത്തിന്റെ ഉത്തുംഗതയിൽ* *എത്തിച്ചേർന്നിട്ടുള്ള പരമജ്ഞാനികളായ മഹർഷീശ്വരന്മാരുടെ* *മനസ്സിൽ പ്രസ്തുത പ്രപഞ്ചശബ്ദം* *വെളിപ്പെട്ടിരുന്നു അതാണ്*
*ഓംകാരം*.

*ഓംകാരത്തിൽ നിന്നാണ്*
*പ്രപഞ്ചസൃഷ്ടിയുണ്ടായത്*. *അ ഉ മ (അകാരം, ഉകാരം, മകാരം) എന്നീ ശബ്ദങ്ങളുടെ സംഘാതമാണ് ഓം*.
*ഇത് ഏകവും അദ്വിതീയവുമായ പരബ്രഹ്മത്തിന്റെ പ്രതീകമാണ്*. *ബ്രഹ്മപ്രാപ്തിക്കുള്ള വിവിധ*
*ഉപാസനകളിൽ* *പ്രണവോപാസനമാണ് ഏറ്റവും മുഖ്യം*. *മന്ത്രങ്ങളുടെയെല്ലാം അടിസ്ഥാനം പ്രണവമാണ്. ആകെ ഏഴുകോടി മന്ത്രങ്ങളുള്ളതായി*
*വിശ്വസിക്കപ്പെടുന്നു*. *എല്ലാ മന്ത്രങ്ങളും*
*ഓംകാരപൂർവ്വമാണ്*.

*മഹാപുണ്യമായ ഓംകാരം* *ത്രിസന്ധ്യകളിലും ജപിക്കണമെന്ന് ആചാര്യന്മാർ*
*ഉത്ഘോഷിക്കുന്നു*. *മനസ്സിനെ ഏകാഗ്രമാക്കി അതിനെ ഈശ്വര*
*സങ്കല്പത്തിൽ തന്നെ ഉറപ്പിച്ചു* *നിർത്തുന്നതിനുള്ള അഭ്യാസമാണ് ജപം*. *നാമജപമായാലും*
*മന്ത്രജപമായാലും* *ജപത്തിന്റെ ഉദ്ദേശം*
*അതുതന്നെ*.

*നിരന്തരം തുടരുന്ന ജപം ക്രമേണ മനസ്സിനെ ഏകാഗ്രമാക്കും*. *ആ ഏകാഗ്രത* *കൈവരുന്നതോടെ മനസ്സ്* *ഈശ്വരനിൽ* *അഥവാ*
*ഇഷ്ടദേവതയിൽ ഉറച്ചുനിൽക്കുന്നു*. *നാമവും, രൂപവും തമ്മിൽ* *വേർപ്പെടുത്താൻ കഴിയാത്തവിധം*
*ഒന്നിച്ചവയാണ്*.

*നാമം കൂടാതെ രൂപത്തേയും*, *രൂപം കൂടാതെ*
*നാമത്തേയും നമുക്ക് മനസ്സിൽ കൊണ്ടുവരാൻ കഴിയില്ല*. *അതുപോലെ ഈശ്വരന്റെ നാമവും രൂപവും നമ്മുടെ മനസ്സിൽ തെളിയുന്നു*. *ആ രൂപത്തെ മനസ്സിൽ സ്മരിക്കുന്നതാണ് ധ്യാനം*.

*അതുകൊണ്ടുതന്നെ ജപവും ധ്യാനവും ഒരേ സമയം നടക്കുന്ന രണ്ടു പ്രക്രിയകളാണ്*. *മന്ത്രങ്ങൾ ശിഷ്യന് ഗുരുമുഖത്തുനിന്നും* *ഉപദേശരൂപേണ* *ലഭിച്ചെങ്കിൽ മാത്രമേ അതിന്*
*ചൈതന്യമുണ്ടാവുകയുള്ളൂ*.


*ഗുരു ബ്രഹ്മ ഗുരു വിഷ്ണു*,
*ഗുരു ദേവോമഹേശ്വരഃ*
*ഗുരുസാക്ഷാൽ പരബ്രഹ്മ*
*തസ്മൈ ശ്രീ ഗുരുവേ നമഃ*


*ഗുരു ഈശ്വരൻ, ബ്രഹ്മൻ, സത്യം, പ്രണവം എന്നിവ ഒന്നുതന്നെ അഥവാ ഒന്നുപോലെ മഹനീയംഎന്നതാണ്* *ഹൈന്ദവസങ്കല്പം. പണ്ട് ഗുരുകുലത്തിൽ ശിഷ്യന്മാർ ചെന്ന് താമസിച്ച് വിദ്യകൾ ഓരോന്നായി പഠിച്ചിരുന്നു*. *ഇന്ന് കാലം മാറി*
*ഗതി മാറി*. *ഗുരുകുല വിദ്യാഭ്യാസത്തിന്*
*സാഹചര്യങ്ങൾ ഇല്ലാതെയായി*.

 *പള്ളിക്കൂടങ്ങളും കോളേജുകളും അവയുടെ സ്ഥാനങ്ങൾ ഏറ്റെടുത്തു*.
*ഗുരു ശിഷ്യബന്ധം അറ്റുപോയ ലക്ഷണങ്ങൾ എല്ലായിടത്തും കാണാം*.

*ഒരു ഉത്തമനായ ഗുരുവിൽ നിന്ന് മന്ത്രോപദേശം* *സ്വീകരിച്ചു വേണം നാം*
*മന്ത്രജപം ആരംഭിക്കുവാൻ*. *ഇതാണ് മന്ത്രദീക്ഷ എന്നറിയപ്പെടുന്നത്*.

*മഞ്ഞപ്പൂക്കൾ കൊണ്ടാണ് ഗുരുപൂജ നടത്തേണ്ടത്. തൈര് ചേർത്ത് നിവേദ്യം തയ്യാറാക്കുന്നു*. *ജന്മ*
*നക്ഷത്രദിവസം*, *വ്യാഴാഴ്ചകൾ എന്നിവയിൽ ഗുരുപൂജ നടത്താം*.

 *വ്യാഴദശ, വ്യാഴപഹാരം എന്നിവ*
*തുടങ്ങുന്ന ദിവസവും*, *ചാരവശാൽ വ്യാഴം അനിഷ്ടരാശിയിൽ പ്രവേശിക്കുന്ന ദിവസവും ഗുരുപൂജ നടത്തുക*. *പുസ്തകങ്ങളിൽ കാണുന്ന മന്ത്രങ്ങൾ അതുപോലെ ജപിച്ചതുകൊണ്ട് ഫലമുണ്ടാകുന്നില്ല*.

*ഒരു ഗുരുനാഥനിൽ നിന്ന് ഉപദേശമായി ലഭിക്കുമ്പോൾ മാത്രമേ ഏതു മന്ത്രവും ജൈവമാകുന്നുള്ളൂ. ഒരു ജീവിയിൽ നിന്നു മാത്രമേ മറ്റൊരു ജീവി ജനിക്കുന്നുള്ളൂ എന്ന ശാസ്ര്തസത്യം ഇവിടെ പ്രസക്തമാണ്*. *സാധനയിലൂടെ സിദ്ധി കൈവന്ന ഒരു ഉത്തമ* *സാധകൻ മന്ത്രത്തിന്റെ സൂക്ഷ്മ കണികയെ*
*ശിഷ്യനിൽ* *നിക്ഷേപിക്കുമ്പോൾ മാത്രമേ* *ആ കണിക ജൈവമാകുന്നുള്ളൂ*. *ആ ജൈവകണികയെ*
*മാത്രമേ ശിഷ്യനും സാധനയിലൂടെ*
*വളർത്തിക്കൊണ്ടുവരാൻ കഴിയൂ*. 

*പുസ്തകത്തിൽ നോക്കി മന്ത്ര സിദ്ധി വരുത്താമെന്ന് പറയുന്നത്* *അച്ഛനില്ലാതെ സന്തതിയുണ്ടാവുമെന്നും വിത്തു*
*വിതയ്ക്കാതെ കൃഷി* *ചെയ്യാമെന്നും*
*പറയുന്നതുപോലെയാണ്*.

*ദീക്ഷദാനം ചെയ്യുവാൻ യോഗ്യനായ ഗുരുവിന്റെ* *ലക്ഷണങ്ങൾ* *മന്ത്രശാസ്‌ത്രത്തിൽ*
*വിശദീകരിക്കുന്നുണ്ട്*. *ഉപദേശിച്ചതുകൊണ്ടു*
*മാത്രം ഒരുവനും ഗുരുവാകുന്നില്ല*.

*ഇന്ദ്രീയജയം നേടിയവനും സത്യവാദിയും ദയാലുവും ശിഷ്യന്റെ*
*സംശയങ്ങൾ ദൂരീകരിക്കാൻ കഴിവുള്ളവനും ശാന്തചിത്തനും വൈദിക ക്രിയകളിൽ സമർത്ഥനും*
*മന്ത്രസിദ്ധി നേടിയവനും നിത്യകർമ്മങ്ങൾ അനുഷ്ഠിക്കുന്നവനും ആരോഹിയും*
*സ്വസ്ഥലത്തുതന്നെ* *വസിക്കുന്നവനും*
*ആയിരിക്കണം ഗുരു*. *അതുപോലെ ശിഷ്യനും ചില ഗുണങ്ങൾ വേണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്*. *അതിൽ*
*ഗുരുഭക്തി തന്നെ ഏറ്റവും മുഖ്യം*.

*ഗുരു ഈശ്വരൻ തന്നെയാണെന്നും* *ഗുരുവിന്റെ ഉപദേശം വേദവാക്യം പോലെയാണെന്നും ഗുരുകടാക്ഷം*
*കൊണ്ട് തനിക്ക് സമസ്തവും സിദ്ധിക്കുമെന്നും പൂർണ്ണവിശ്വാസം ശിഷ്യനും വേണം*. *ഗുരുവിൽ*
*ശിഷ്യനുള്ള പൂർണ്ണവിശ്വാസം* *മന്ത്രോപാസനയുടെ*
*ഫലസിദ്ധിക്ക്* *അനിവാര്യമാണ്*. *ആ*
*വിശ്വാസത്തിന് ഇളക്കം* *തട്ടുന്നത് അപകടവുമാണ്*. *അച്ചടക്കം, വിനയം, ഈശ്വരവിശ്വാസം, ഗുരുശുശ്രൂഷ*,

*മാതാപിതാക്കളിൽ ഭക്തി ആദിയായവയും ശിഷ്യനിൽ അവശ്യം*
*ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്*.
*ദീക്ഷകൾ മൂന്നുതരത്തിലുണ്ട്*. *മാന്ത്രികദീക്ഷ, ശാക്തിദീക്ഷ, ശാംബവീദീക്ഷ*. *ജപം മനസ്സിനെ*
*പരിശുദ്ധമാക്കും*.

*ജപം പാപത്തെ നശിപ്പിക്കും. ജപം കുണ്ഡലിനി ശക്തിയെ ഉണർത്തും*. *ജപം*
*വ്യക്തിയെ ഭയവിമുക്തനും സ്നേഹസമ്പന്നനും* *ആക്കുന്നു*.

*ജപം സംസ്കാരം വളർത്തും*. *മനഃശുദ്ധി, ഏകാഗ്രത, ശ്രദ്ധ, ഭക്തി, ദാഹം*,
*വിശ്വാസം, ഇവയോടുകൂടി ജപവും, മന്ത്രവും, ധ്യാനവും ചെയ്താൽ വ്യക്തിയുടെ ജന്മാന്തരങ്ങളിലെ പാപം നശിച്ച് മോക്ഷത്തിനുള്ള വഴി ഉണ്ടാകും*. *പഥ്യമായി* *മൂന്നുകോടി നാമം ജപിച്ചാൽ നമ്മുടെ* *കൈയ്യിലുള്ള രേഖകൾ മാറി വരുന്നതായി*
*കാണാം*. *ജാതകത്തിൽ ലഗ്നം, ധനം തുടങ്ങി 12 ഭാവങ്ങളാണുള്ളത്*. *ഈ ദ്വാദശഭാവങ്ങൾക്കും നാമജപം കൊണ്ട് ശുദ്ധിവരുന്നതാണ്*.


*പഥ്യാചരണത്തോടെ മൂന്നുകോടി ജപം നടത്തിയ ആളിന് ഒരിക്കലും ദാരിദ്ര്യമുണ്ടാകുന്നതല്ല. ധനസ്ഥാനത്ത് ശുദ്ധി ഉണ്ടാവുകയും ചെയ്യും*.



⚜ *കാരിക്കോട്ടമ്മ അഡ്മിൻ പാനൽ*⚜

No comments:

Post a Comment