Saturday, August 17, 2019

ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം ജീവിതരീതിയിൽ  വരുത്തുന്ന മാറ്റങ്ങൾ

നിത്യവും രാവിലെ സ്നാനം ചെയ്തു ശരീര ശുദ്ധി വരുത്തിയ ശേഷം നിലവിളക്ക് തെളിയിച്ച് അതിനു മുന്നിൽ  സൌകര്യപ്രദമായി ഇരുന്നുകൊണ്ട് ധ്യാന ശ്ലോകം ഭക്തിപൂർവ്വം ജപിക്കണം. മനസ്സിനെ എകാഗ്രമാക്കണം. മനസ്സ് ലളിതാംബികയിൽ  ലയിക്കുംതോറും ശരീരത്തിനു ഭാരം കുറയുന്നതായി അനുഭവപ്പെടും. ശ്രീ ചൈതന്യത്തെ മനസ്സിൽ  ഉറപ്പിച്ച ശേഷം സഹസ്ര നാമ ജപം ആരംഭിക്കാം. ഏതാനും ദിവസം കൊണ്ട് തന്നെ ജീവിത രീതിയിലും സംസാരത്തിലും നാം അറിയാതെ വ്യത്യാസം വരുന്നത് കാണാം. നാമം മനസ്സിൽ  ഉറച്ചാൽ  പിന്നെ ഓരോ നാമത്തിനും ഓരോ പുഷ്പംവീതം അർച്ചിക്കാം. എല്ലാ ദിവസവും രാവിലെയും വൈകിട്ടും ജപിക്കുന്നത് അതിവേഗം ഉത്തമ ഫലം നല്കും . അല്ലാത്ത പക്ഷം വെള്ളിയാഴ്ച്ചകളിലോ സംക്രമങ്ങളിലോ പൌർണമി , അമാവാസി ദിനങ്ങളിലോ ജപിക്കണം

ലളിതാ മന്ത്രത്തിന്റെ ശക്തി വാക്കുകൾക്കും പ്രവചനങ്ങൾക്കും അതീതമാണ്. നിത്യോപാസന കൊണ്ട് മനസ്സ് ശാന്തമാകുകയും ശാരീരിക രോഗങ്ങൾ കുറഞ്ഞു തുടങ്ങുകയും ചെയ്യും.ക്രമേണ ജപിക്കുന്ന സമയത്ത് ഒരു ഊർജ്ജ പ്രവാഹം നമുക്ക് ചുറ്റും വലയം ചെയ്യുന്നതായി കാണാൻ  കഴിയും. ഇതുവരെ അനുഭവിക്കാത്ത ഒരു ആനന്ദത്തിൽ  നാം ലയിക്കുന്നതായി തോന്നും. അർഥം കൂടി അറിഞ്ഞ് ജപിച്ചാൽ  ജ്ഞാനം അത്ഭുതകരമായി വർധിക്കും . എല്ലാ അറിവുകളും ക്രമേണ സ്വായത്തമാകും. സമ്പത്തും ഐശ്വര്യവും വർധിക്കുന്നതും അനുഭവപ്പെടും. ആയുസ്സും ആരോഗ്യവും ലഭിക്കും. അവർ  മാതൃ- പിതൃ ഭക്തരുമാകും. അവസാനം ഉപാസകന് സായൂജ്യം ലഭിക്കും.
ഓം ശ്രീ ലളിതാംബികായൈ നമ

No comments:

Post a Comment