Saturday, August 24, 2019

ആത്മനിഷ്ഠനായവന്‍ താനെന്തെങ്കിലും കര്‍മം ചെയ്യുന്നതായി വിചാരിക്കുന്നില്ല. കാണുന്നതും കേള്‍ക്കുന്നതും സ്പര്‍ശിക്കുന്നതും മണക്കുന്നതും കഴിക്കുന്നതും നടക്കുന്നതും ഉറങ്ങുന്നതും ശ്വസിക്കുന്നതും കരയുന്നതും വിസര്‍ ജ്ജിക്കുന്നതും എടുക്കുന്നതും ഇമചിമ്മുന്നതും എല്ലാം സംഭവിക്കുമ്പോള്‍ ഇന്ദ്രിയങ്ങള്‍ അതാത് വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി മാത്രം ജ്ഞാനി ധരിക്കുന്നു. നമ്മള്‍ വീട്ടില്‍ നിന്നിറങ്ങിപ്പോകുന്നു, മടങ്ങിവരുന്നു, അതുപോലെ ആത്മജ്ഞാനി ശരീരത്തിനുള്ളിലോ പുറത്തോ സ്വച്ഛന്ദം വിരഹിക്കുന്നു. നാനാത്വലോകത്തില്‍ ഏകത്വബോധമുണ്ടായിക്കിട്ടാന്‍ നാം പെടാപ്പാട് പെടുന്നു. അവര്‍ക്കോ, രണ്ടില്‍ ഏത് സ്വീകരിക്കാനും ഒരുപോലെ കഴിയുന്നു. എന്നാലും ആ ഏകത്വത്തില്‍ നിലകൊള്ളാനാണ് അവര്‍ താല്‍പ്പര്യപ്പെടുന്നത്. ഈ പ്രപഞ്ചത്തില്‍ അവര്‍ക്ക് വേണ്ടതായോ ചെയ്യാന്‍ കഴിയാത്തതായോ ഒന്നുമില്ല

No comments:

Post a Comment