Sunday, August 18, 2019

അമിത ചൂടോടുകൂടി ചായ കുടിക്കുന്നത് അന്നനാളത്തിലെ കാന്‍സര്‍ സാധ്യത വര്‍ധിപ്പിപ്പിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 60 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചായ കുടിക്കുന്നവരിലാണ് പഠനം നടത്തിയത്. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് കാന്‍സറിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 40 - 75ന് ഇടയില്‍ പ്രായമുള്ള 50,045 പേരിലാണ് പഠനം നടത്തിയിട്ടുള്ളത്. 2004 മുതലാണ് പഠനം നടത്തിയത്. ഇവരില്‍ മറ്റുള്ളവരേക്കാള്‍ അന്നനാള കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. തിളപ്പിച്ചെടുത്ത ചായ പാനീയം എന്നിവ ചുരുങ്ങിയത് നാല് മിനിറ്റിന് ശേഷമേ കൂടിക്കാവു എന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു.

No comments:

Post a Comment