Saturday, August 17, 2019

ധർമ്മാർത്ഥസഹിതം വാക്യം*
*പ്രിയം വാ യദി വാപ്രിയം*
*അസ്പൃഷ്ടസ്തസ്യ തത് ബ്രൂയാത്*
*യസ്യ നേച്ഛേത് പരാഭവം*

🍁🍁🍁🍁🍁🍁🍁🍁🍁

*ധർമ്മത്തെയും അർത്ഥത്തെയും പരാമർശിയ്ക്കുന്ന വാക്കുകൾ,  അവ രസിയ്ക്കുന്നതോ,  രസിയ്ക്കാത്തതോ ആയാലും ശ്രേയസ്സിനായി ഉപദേശിയ്ക്കണം.  എന്തെന്നാൽ അവ ഒരിയ്ക്കലും പരാജയത്തിന് ഹേതുവാവുകയില്ല.*

*"മൂത്തവർ ചൊല്ലും മുതുനെല്ലിയ്ക്ക*
*ആദ്യം കയ്ക്കും പിന്നെ മധുരിയ്ക്കും"*

*എന്ന പഴഞ്ചൊല്ലിനെ ഇവിടെ സൂചിപ്പിക്കുന്നു.*

*ജനങ്ങൾക്ക് ശ്രേയസ്ക്കരമായ കാര്യങ്ങളെ ഉപദേശിയ്ക്കുന്ന വാക്കുകൾ (ഗുണദോഷവിവരണം)  ചിലപ്പോൾ രുചികരമാവണമെന്നില്ല. പക്ഷേ അവ ഭാവിയിൽ ഗുണം ചെയ്യുന്നവയായിരിയ്ക്കും.*

*ഇത്തരം ശ്രേയോമാർഗ്ഗങ്ങളെ പറഞ്ഞ് കൊടുക്കാത്ത ബന്ധു ബന്ധുവല്ലെന്നും,  മിത്രം മിത്രമല്ലെന്നും,  അച്ഛൻ അച്ഛനല്ലെന്നും ഭാഗവതത്തിൽ ഋഷഭയോഗീശ്വരൻ (5-5-18) പറയുന്നു.*

*"വസന്തവത് ലോകഹിതം ചരന്തി" എന്ന രീതിയിൽ സഞ്ചരിയ്ക്കുന്ന സജ്ജനങ്ങൾ, യാതൊരു പ്രതിഫലവും ഇച്ഛിയ്ക്കാതെ ലോകത്തിന് ശ്രേയോമാർഗ്ഗങ്ങളെ ഉപദേശിയ്ക്കുന്നു.*

*ലോകനന്മയെ ആഗ്രഹിയ്ക്കുന്നവൻ, സഹജീവികൾക്ക് സദുപദേശങ്ങളെ നൽകണമെന്ന് സാരം.*

No comments:

Post a Comment