Sunday, August 25, 2019

⚜ *ആരാണ് ബ്രഹ്മരക്ഷസ്, ബ്രഹ്മരക്ഷസ്സിനെ ഭയക്കണോ*?⚜


*തിന്മ ജീവിതം നയിച്ച് അസ്വാഭാവികമരണത്തിലകപ്പെട്ട പണ്ഡിത ബ്രാഹ്മണന്റെ ആത്മാവാണ് ബ്രഹ്മരക്ഷസ് .ഈ ശക്തരായ ആത്മാക്കൾ രക്ഷനേടാതിരിക്കാനും ,ലോകത്തിൽ പൈശാചിക പ്രവർത്തികൾ ചെയ്യാതിരിക്കാനുമായാണ് ക്ഷേത്രങ്ങൾ .ചില ക്ഷേത്രങ്ങളിൽ ബ്രഹ്മരക്ഷസുകൾക്കായി പ്രത്യേക ആരാധനാസ്ഥലം ഉണ്ട്* .

*ആണോ പെണ്ണോ ആയ ഒരു ബ്രാഹ്മണ ആത്മാവാണ് ബ്രഹ്മരക്ഷസ് .ബ്രഹ്മ എന്നത് ബ്രാഹ്മിണിനെയും ,രക്ഷസ് എന്നത് ഭൂതത്തെയും സൂചിപ്പിക്കുന്നു .അതിനാൽ ഈ വാക്ക് ബ്രാഹ്മിനും രക്ഷസും കൂടിച്ചേർന്നതാണ്* .
*ബ്രഹ്മരക്ഷസുകൾക്ക് വേദങ്ങളിലും പുരാണങ്ങളിലും അഗാധ ജ്ഞാനം ഉണ്ടായിരിക്കുകയും അതുപോലെ തന്നെ പിശാചിന്റേതായ ശല്യം ചെയ്യലും ,പേടിപ്പിക്കലും  വരെ ചെയ്യാം* .


*ബ്രഹ്മരക്ഷസിനു ധാരാളം അധികാരം ഉണ്ട് .അവരെ പ്രീതിപ്പെടുത്തുന്നവരുടെ മേൽ ധാരാളം സമ്പത്തും ,അഭിവൃദ്ധിയും വർഷിക്കും .അവയെ വെറുക്കുന്നവരെ മരണപ്പെടുത്തുകയും ചെയ്യും .അവർക്ക് അവരുടെ പഴയ ജീവിതത്തെപ്പറ്റി പൂർണമായും അറിവുള്ളതുകൊണ്ട് പഴയ ജന്മത്തിലെ ശത്രുക്കളോട് പ്രതികാരം ചെയ്യുകയും ചെയ്യും .ഈ ഭൂമിയിൽ വളരെ കുറച്ചു പേർക്ക് മാത്രമേ അവർക്ക് രക്ഷ നൽകാൻ കഴിവുള്ളൂ*.

*ബ്രഹ്മരക്ഷസിനെപ്പറ്റിയുള്ള രസകരമായ കഥ*

*എ ഡി 7 ആം നൂറ്റാണ്ടിൽ മയൂർഭട്ട എന്ന പ്രശസ്ത സംസ്‌കൃത കവി ബീഹാറിലെ ഔറംഗബാദ് എന്ന സ്ഥലത്തെ ഒരു ആല്മരച്ചോട്ടിലിരുന്നു .സൂര്യ സാധക രചിക്കുകയായിരുന്നു .(സൂര്യദേവനെ പ്രശംസിച്ചുകൊണ്ടുള്ള നൂറു സൂക്തങ്ങൾ ).ഒരു ബ്രാഹ്മണ രക്ഷസ് വൃക്ഷത്തിൽ നിന്നും അദ്ദേഹമെഴുതിയ സൂക്തങ്ങൾ ഉച്ചത്തിൽ ആവർത്തിച്ചു പറഞ്ഞു അദ്ദേഹത്തെ ശല്യപ്പെടുത്തി* .

*ബ്രഹ്മരക്ഷസിനെ തോല്പിക്കാനായി മയൂർഭട്ട സൂക്തങ്ങൾ മൂക്കിലൂടെ ഉച്ചരിക്കാൻ തുടങ്ങി .ബ്രഹ്മരക്ഷസിനു മൂക്കില്ലാത്തതിനാൽ മയൂർഭട്ട ചൊല്ലുന്നതുപോലെ ചെയ്യാൻ കഴിഞ്ഞില്ല . പരാജിതനായി ബ്രഹ്മരക്ഷസ് മരം വിട്ടുപോകുകയും മയൂർഭട്ട സമാധാനത്തിൽ സൂര്യ സാധക പൂർത്തിയാക്കുകയും ചെയ്തു* .


*എന്തുകൊണ്ട് ബ്രഹ്മരക്ഷസിനെ ക്ഷേത്രങ്ങളിൽ ആരാധിക്കുന്നു*

*പല ക്ഷേത്ര നിർമ്മാണ സ്ഥലത്തും പേടിപ്പിക്കുന്ന ഒരു ബ്രഹ്മരക്ഷസ് ഉണ്ടാകും .ക്ഷേത്രത്തിന്റെ പുനഃനിർമ്മാണവും ,മറ്റു പ്രവർത്തനങ്ങളും അവർ തടസ്സപ്പെടുത്താം .അതിനാൽ ചില സ്ഥലങ്ങളിൽ ക്ഷേത്ര പുനർനിർമ്മാണം തുടങ്ങുന്നതിനുമുൻപ് ,ഒരു പ്രത്യേക ക്ഷേത്രം അവർക്കായി നിർമ്മിച്ച് ദിവസവും വിളക്കു തെളിച്ചു ആരാധിക്കും* . *ക്ഷേത്ര നിർമ്മാണത്തെ അവർ തടസ്സപ്പെടുത്താതിരിക്കാനായാണ് ഇത് ചെയ്യുന്നത്*.
*ദുർമൂർത്തികളായും, സത്ദേവതകളായും ഇവ ആരാധിക്കപ്പെടുന്നു*.


*കേരളത്തിലെ തിരുനക്കര ശിവ ക്ഷേത്രത്തിൽ ബ്രഹ്മരക്ഷസിനായി പ്രത്യേക ക്ഷേത്രം ഉണ്ട് .ഇതിന്റെ ചരിത്രം വളരെ രസകരമാണ് .അവിടത്തെ രാജാവിന് മൂസ് എന്ന സുഹൃത്തു ഉണ്ടായിരുന്നു .മൂസ് വളരെ സുന്ദരനായിരുന്നു .ആ സൗന്ദര്യത്തിൽ രാജ്ഞി ആകർഷകയായി അദ്ദേഹവുമായി പ്രണയത്തിലായി*.

*ഇതിൽ കുപിതനായ രാജാവ് മൂസിനെ വധിക്കാൻ ഉത്തരവിട്ടു .എന്നാൽ ഭടന്മാർ വേറൊരു പുരോഹിതനെ അബദ്ധത്തിൽ വധിച്ചു പുരോഹിതന്റെ ഭാര്യ അദേഹത്തിന്റെ ചിതയിൽ ചാടി ആത്‍മഹത്യ ചെയ്തു .പിന്നീട്  പുരോഹിതന്റെ ഭാര്യ ബ്രഹ്മരക്ഷസായി എല്ലാവരെയും ഉപദ്രവിക്കാൻ തുടങ്ങി .അവളെ പ്രണീപ്പിക്കാനായി രാജാവ് മറ്റൊരു ക്ഷേത്രം നിർമ്മിച്ചു .അതിനാൽ വളരെക്കാലത്തോളം സ്ത്രീകൾ ഈ ക്ഷേത്രത്തിൽ പ്രവേശിക്കാറില്ലായിരുന്നു* 
-----------------------------------------------

*ഇനി മറ്റൊരു അറിവ്*

*ബ്രഹ്മരക്ഷസ് ഏതെങ്കിലുമൊരു മനുഷ്യൻ മരിച്ച് ഉണ്ടായതാണ് എന്ന് സാധാരണ  വിശ്വസിക്കുന്നില്ല, ബ്രഹ്മരക്ഷസ്എ്ന്നാൽ ബ്രഹ്മ സൃഷ്ടി ആയിട്ടുള്ള രക്ഷസ് എന്നാണ്  മനസ്സിലാക്കേണ്ടത്*  . *ബ്രഹ്മ എന്നാൽ  സൃഷ്ടാവ് എന്നർത്ഥം രക്ഷിക്കുന്നതെന്തോ അതാണ് രക്ഷസ്. മറ്റ് അനേകം മൂർത്തികളെ പോലെ ബ്രഹ്മാവിന്റെ അഥവാ ഈശ്വരന്റെ സൃഷ്ടി തന്നെയാണ് രക്ഷസ്സുകൾ . മാടൻ യക്ഷി ഗന്ധർവൻ  തുടങ്ങിയ ഈശ്വര സൃഷ്ട്ടികൾ പോലെ രക്ഷസും ഈശ്വര സൃഷ്ടമായ ഒരു മൂർത്തി തന്നെ   വിശ്വസിക്കപ്പെടുന്നു*''

*ബ്രഹ്മരക്ഷസ്സിന്റെ മന്ത്രം*
--------------------------------------

" *അസ്യശ്രീ ബ്രഹ്മരക്ഷസ്സ് മഹാമന്ത്രസ്യ*
*ഭാർഗ്ഗവരാമ*  *ഋഷി*
*വിശ്വേശ്വരഗായത്രി ഛന്ദ:
യക്ഷോവിരാജോ ദേവതാ..
രാ൦ ബീജം
 രീ൦ ശക്തി:
രു൦ കീലക൦
 യക്ഷോവിരാജായ വിധിവൽ പ്രസാദാർത്ഥെ ജപേ വിനിയോഗ: "

" രാ൦ അ൦ഗുഷ്ഠാഭ്യാ൦ നമ:
രീ൦ തർജ്ജനീഭ്യാ൦ നമ:
രു൦ മദ്ധ്യമാഭ്യാ൦ നമ:
രൈ൦ അനാമികാഭ്യാ൦ നമ:
രൌ൦ കനിഷ്ഠികാഭ്യാ൦ നമ:
ര൦ കരതലകര പൃഷ്ഠാഭ്യാ൦ നമ: "


*ധ്യാനം*:
----------

" വിശ്വേശ്വരായ കാലായ കലിബന്ധന നാശിനേ അപരാധവിഹിതാർത്ഥ൦ പ്രസാദായ പ്രഭോ വിഭോ "



*മൂലമന്ത്ര൦*:
--------------------
" ഓ൦ യക്ഷോവിരാജായ വടമാകിനെ സ്വാഹാ "


*ഇത് വാഴയിലയിൽ ൽ പുകയിലയു൦ കഞ്ചാവും ചുരുട്ടി വച്ച് ഏഴു് തിരിയിട്ട വിളക്കു് വച്ച് അരിയും പൂവും നേദിച്ച് കൊൾക*.


*കൊടുതികൊടുക്കുന്നതിന്*:
----------------------------------------
*പന്ത൦ കത്തിച്ച്*

" ഓ൦ ജാരാന്തകപാർഷദായ നമ:,
ഓ൦ ചോരാന്തകപാർഷദായ നമ: "
*എന്ന് കൊടുതി കൊടുക്കുക*.

-----------------------------------------------

*എന്തൊക്കെയാണ് ബ്രഹ്മരക്ഷസ്സിനെക്കൊണ്ടുള്ള ഉപദ്രവങ്ങള്‍? അതാണ് താഴെപ്പറയുന്നത്*.
(ദേവപ്രശ്‌നമുക്താവലി)


*സ്ത്രീകള്‍ക്ക് മുലപ്പാലില്ലാതാവുക,ത്വക് രോഗങ്ങളുണ്ടാവുക,അമിതമായി തടിക്കുക, തീരെ മെലിഞ്ഞു പോവുക,ബുദ്ധിഭ്രമമുണ്ടാവുക, അമിതമായി ഭക്ഷണം കഴിക്കണം എന്നു തോന്നുക,അംഗദൗര്‍ബല്യം അനുഭവപ്പെടുക,കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ പാലില്ലാതെ വരിക, വീടിന് തീപിടിക്കുക, കുതിര ആന തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ നശിച്ചുപോവുക (വാഹനങ്ങള്‍ക്ക് നാശമുണ്ടാവുക),ബാലന്മാര്‍ക്കും ബാലികമാര്‍ക്കും അപസ്മാരപീഡാദികള്‍ ഉണ്ടാവുക,വസ്തുവകകള്‍ കളവുപോവുക ഇത്യാദി ദോഷങ്ങളെല്ലാം ബ്രഹ്മരക്ഷസ്സു കാരണം ഉണ്ടാകും*.
 
*ആത്മഹത്യ,പാമ്പ് ആന,തീ കൊമ്പുള്ളവ, പുലി ഇവയാൽ ( നാരായണബലി വിഷയമായി) ബ്രാഹ്മണൻമരിച്ചാൽ (ദുർമ്മർണം)41 ശേഷം ഒരു വർഷത്തിനുള്ളിൽ നാരായണബലി ചെയ്യണം അതു ചെയ്യാൻ സാധിച്ചില്ലെങ്കിൽ ആ ആത്മാവ് ബ്രഹ്മരക്ഷസ്സായി മാറും.അതിനെ "പത്മമിട്ട് പാൽ പായസം" നേദിക്കുകയോ വൈഷ്ണവമായി പത്മമിട്ട് പൂജിച്ച് രാക്ഷസ ഭാവം മാറ്റി വൈഷ്ണവമാക്കുകയോ ആണ് ദോഷശാന്തിക്കു ചെയ്യേണ്ടത്.പ്രതിഷ്ഠിക്കുന്നത് അതിന്റെ ഗതിയെ തടസപ്പെടുത്തുകയ ഉള്ളൂ.സാളഗ്രാമത്തിലേക്ക് സമർപ്പിക്കാവുന്നതുമാണ്*.
*ഇനി ഇതേപ്പറ്റി രസകരമായ ഒരു കഥ പറയാം . തമിഴ് നാട്ടിൽ ഒരു വൈഷ്ണവ ഭക്തൻ ഉണ്ടായിരുന്നു. അദ്ദേഹം താമസിച്ചിരുന്ന ചേരിയുടെ അടുത്ത് ഒരു വരാഹമൂർത്തിക്ഷേത്രം ഉണ്ടായിരുന്നു. ശൂദ്ര ജാതിയില്‍ ജനിച്ചതുകൊണ്ട് അദ്ദേഹത്തിന് ക്ഷേത്രത്തിനകത്ത് പ്രവേശനമുണ്ടായിരുന്നില്ല. അക്കാലത്ത് ഹരിജനങ്ങള്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ല. അതുകൊണ്ട് ഗോപുരത്തിന്റെ മുന്നില്‍ നിന്നു ഭക്തിയോടെ അദ്ദേഹം ഭഗവാനെ സ്തുതിച്ചു പാടും*.

*വരാഹമൂർത്തിയുടെ അതിമനോഹരമായ സ്വരൂപത്തെപ്പറ്റി ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുന്ന ഭക്തന്മാർ പറയുന്നതു കേൾക്കുമ്പോൾ ഒരിക്കലെങ്കിലും ആരൂപം ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ എന്ന് അതിയായി മോഹിച്ചു. പക്ഷേ ക്ഷേത്ര ഗോപുരത്തിന്റെ മുന്നിലുള്ള ധ്വജസ്തംഭം തടസ്സമായ കാരണം അദ്ദേഹത്തിന് ക്ഷേത്രത്തിലെ മൂർത്തിയെ ദൂരെ നിന്നുപോലും കാണാൻ സാധിച്ചില്ല. ഭക്തന്മാർ പറഞ്ഞു കേട്ട ഭഗവാന്റെ വരാഹ സ്വരൂപം എപ്പോഴും മനസ്സിൽ ധ്യാനിച്ചു. ഒരിക്കല്‍ അദ്ദേഹം എന്തോ ആവശ്യത്തിനു അയൽ ഗ്രാമത്തിൽ പോയി തിരിച്ചുവരുമ്പോൾ കാട്ടു വഴിയില്‍ ഒരു ബ്രഹ്മ രക്ഷസ്സ് അദ്ദേഹത്തെ പിടി കൂടി തിന്നാന്‍ ഭാവിച്ചു*.

*അദ്ദേഹം ബ്രഹ്മരക്ഷസ്സിനോടു പറഞ്ഞു "ഇതാണ് നിന്റെ വിധിയെങ്കിൽ അത് നടന്നു തന്നെ ആകണം. ഇന്ന് ഏകാദശിയാണ്. ഞാൻ ഭഗവാനെ കാണണമെന്ന് അതിയായ മോഹത്തോടുകൂടി കൂടി വരികയായിരുന്നു. ഏതായാലും എന്നെ തിന്നാന്‍ പോവുകയല്ലേ. എങ്കിൽ അത് ഭഗവാനെ ദര്‍ശിച്ചു തിരിച്ചു വന്നതിനു ശേഷം ആയിക്കൂടെ?" ഇതുകേട്ട് ബ്രഹ്മരക്ഷസ് പറഞ്ഞു. "പ്രാണഭയം കൊണ്ട് നീ‍ നുണ പറഞ്ഞു രക്ഷപ്പെടാൻ നോക്കുന്നതല്ലേ? നിന്നെ വിട്ടയച്ചാൽ ഒരിക്കലും തിരിച്ചു വരികയില്ല " ആ ഭക്തൻ വീണ്ടും പറഞ്ഞു "ഞാൻ ഒരിക്കലും നുണ പറയുകയല്ല. എനിക്കു എന്നായാലും മരണം സുനിശ്ചിതമാണ്. അത് ഇന്നാവണം എന്നതായിരിക്കും ദൈവനിശ്ചയം. എന്തായാലും ഇനി ഒരു ഏകാദശി ദര്‍ശനം വിധിച്ചിട്ടില്ല. അപ്പോള്‍ ഇതെങ്കിലും ഒന്നനുവദിക്കണം*.

*ഭഗവാനെ ദര്‍ശിച്ചു തിരിച്ചു വരും എന്ന് ഞാൻ സത്യം ചെയ്യുന്നു. അഥവാ ഞാൻ തിരിച്ചു വന്നില്ലെങ്കില്‍ പരമാത്മാവും ഇതര ദേവതകളും സമം എന്ന് വിചാരിക്കുന്നവനു എന്തു പാപം ലഭിക്കുമോ അതേ പാപം എനിക്കു ലഭിക്കട്ടെ " ഇതുകേട്ട ബ്രഹ്മരക്ഷസ് അദ്ദേഹത്തെ വിട്ടയച്ചു. അദ്ദേഹം സന്തോഷത്തോടെ ക്ഷേത്രത്തിലേക്ക് ഓടി. ദൂരെ ക്ഷേത്രത്തിനു മുമ്പിൽ നിന്നു തൊഴുതു പ്രാര്‍ത്ഥിച്ചു. 'ഹേ പ്രഭോ ഇന്ന് ഞാൻ പാടുന്ന കീർത്തനം കൊണ്ട് അവിടുന്ന് സന്തോഷിക്കണേ. ഇനി ഒരിക്കലും ഈ തിരുനടയിൽ വന്ന് അങ്ങയെ കീർത്തിക്കാൻ അടിയന് സാധിക്കില്ല. ഭഗവാനേ അങ്ങയെ കാണാനാവാത്ത ദു:ഖത്തില്‍ പോകുന്നതുകൊണ്ട് തീര്‍ച്ചയായും എനിക്ക് അടുത്ത ജന്മം ഉണ്ടാവും. അപ്പോഴെങ്കിലും അങ്ങയെ അടുത്തു നിന്നു തൊഴാനുള്ള ഭാഗ്യം അടിയനു തരണേ!" ഭഗവാനെ ദർശിക്കാൻ കഴിയാത്ത വിഷമം കൊണ്ട് ആ ഭക്തന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭക്തന്റെ വിഷമം കണ്ടാൽ ഭഗവാന് സഹിക്കാനാവുമോ? ഭഗവാനും ഭക്തനും ഇടയില്‍ തടസ്സമായി നിന്നാല്‍ ധ്വജസ്തംഭം ആയാലും ഭഗവാന്‍ മാറ്റി നിര്‍ത്തും*. 

*നമ്മുടെ ഭക്തി തീവ്രമാണെങ്കിൽ അതിനു തടസ്സമായി വരുന്നതെല്ലാം ഭഗവാന്‍ മാറ്റി തരും. ഭഗവാന്‍ ഉടനെ ധ്വജസ്തംഭത്തോട് അല്പം മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ധ്വജസ്തംഭം മാറിനിന്നു. അതിമനോഹരമായ വരാഹമൂർത്തിയുടെ സ്വരൂപം ആ ഭക്തന് കാണുവാൻ സാധിച്ചു. അദ്ദേഹം ആനന്ദനൃത്തമാടിക്കൊണ്ട് സ്തുതിഗീതം പാടി. അതിനുശേഷം ഭഗവാനോട് അനുവാദവും ചോദിച്ചു മടങ്ങി. ബ്രഹ്മരക്ഷസ്സിന്റെ കാരുണ്യം കൊണ്ടാണ് തനിക്ക് ഇപ്പോൾ ഈ ഭഗവത് ദർശനം സാദ്ധ്യമായത്. അതുകൊണ്ട് എത്രയും പെട്ടെന്ന് പറഞ്ഞ വാക്ക് പാലിക്കണമെന്ന് ചിന്തിച്ചുകൊണ്ട് തിരിച്ചു പോകുന്ന വഴി ഭഗവാന്‍ ഒരു ബ്രാഹ്മണന്റെ വേഷത്തില്‍ എതിരേ‍ വന്നു. ബ്രാഹ്മണൻ പറഞ്ഞു. "താങ്കൾ ഇപ്പോൾ ആ കാട്ടിനകത്തേക്ക് പോകരുത്. അവിടെ മനുഷ്യമാംസം തിന്നുന്ന ഒരു ബ്രഹ്മരക്ഷസ് ഉണ്ട് " ഭക്തൻ വിനയത്തോടെ പറഞ്ഞു. " ഇന്ന് ഞാനാണ് ബ്രഹ്മരക്ഷസ്സിന്റെ ഭക്ഷണം. അതുകൊണ്ട് എനിക്ക് അവിടെ പോകാതിരിക്കാൻ ആവില്ല. " ഇതുകേട്ട ആ ബ്രാഹ്മണൻ അതിശയം അഭിനയിച്ചു കൊണ്ട് ചോദിച്ചു. "എന്ത് താങ്കൾ സ്വയം ആ ബ്രഹ്മരക്ഷസ്സിന് ഭക്ഷണമായി തീരുകയോ?" അദ്ദേഹം ഉണ്ടായതെല്ലാം ബ്രാഹ്മണനോട് പറഞ്ഞു*.

*ബ്രാഹ്മണന്‍ പരിഹസിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു. "ജീവന്‍ രക്ഷിക്കാന്‍ കളവു പറയുന്നത് അത്ര വലിയ തെറ്റല്ല! അതു കൊണ്ട് ഇനി അങ്ങോട്ട്‌ പോകണ്ട കാര്യമില്ല. നിങ്ങൾ മടങ്ങിപ്പോകൂ." പക്ഷെ അദ്ദേഹം അതു സമ്മതിച്ചില്ല." ഇപ്പോൾ ഈ‍ ഹൃദയം നിറയെ എന്റെ പ്രഭുവാണ് . സത്യ ലംഘനം ചെയ്തു അത് കളയാന്‍ ഞാൻ ഒരുക്കമല്ല. മാത്രമല്ല ആ രക്ഷസ്സിന്റെ കാരുണ്യം കൊണ്ടു കൂടിയാണ് എനിക്ക് ഇതു സാധിച്ചത്. അതുകൊണ്ട് ഇതേ സ്ഥിതിയിൽ മരിക്കുവാന്‍ എനിക്ക് യാതൊരു വിഷമവുമില്ല എനിക്കു ഇപ്പോള്‍ സര്‍വത്ര ഭാഗവാനെ കാണാന്‍ സാധിക്കുന്നു." ഉടനെ ബ്രാഹ്മണന്‍ അതിമനോഹരമായി ഉറക്കെ പൊട്ടി ച്ചിരിച്ചു . ഭഗവാന്റെ അതിമനോഹരമായ ആ ചിരി എല്ലാവരും ഒന്നു സങ്കല്പിച്ചുനോക്കൂ. കടകടേ ന്നുള്ള ചിരി എന്തു രസമാണ് ല്ലേ? ഭഗവാൻ ചോദിച്ചു. "അപ്പോള്‍ നീ എന്നെയും ഭാഗവാനായി കാണുന്നുണ്ടോ?" അതിലെന്താണ് ഇത്ര സംശയം? അങ്ങ് എന്റെ വരാഹമൂർത്തി തന്നെയാണ്" അതു പറഞ്ഞു തീരും മുന്‍പ് ഉത്തമഭക്തിക്കു വശംവദനായി ഭഗവാൻ ആ ഭക്തന്റെ മുമ്പിൽ വീണ്ടും പ്രത്യക്ഷ ദര്‍ശനം നല്‍കി. അദ്ദേഹം ആനന്ദത്തില്‍ മതി മറന്നു . ഭഗവാന്‍ ഭക്തനെ അനുഗ്രഹിച്ചു മറഞ്ഞു. അദ്ദേഹം തുള്ളിച്ചാടിക്കൊണ്ടു ബ്രഹ്മരക്ഷസ്സിന്റെ അടുക്കലേക്കു ഓടി*. 

' *ഹേ ബ്രഹ്മരക്ഷസേ അങ്ങ് വേഗം എന്നെ ഭക്ഷിക്കൂ". അതദ്ദേഹത്തിന്റെ ആനന്ദം കണ്ട് ബ്രഹ്മരക്ഷസ്സ് അൽഭുതപ്പെട്ടു. മരിക്കാൻ ഒരുങ്ങുന്ന സമയത്തും എങ്ങനെയാണ് ഇദ്ദേഹത്തിന് ഇത്ര ആനന്ദത്തോടുകൂടി ഇരിക്കാൻ കഴിയുന്നത്? ബ്രഹ്മരക്ഷസ്സ് ആ ആനന്ദത്തിന്റെ കാരണം ചോദിച്ചു. അദ്ദേഹം പറഞ്ഞു. "എനിക്കു ഭഗവാന്‍ പ്രത്യക്ഷ ദര്‍ശനം നല്‍കി. ഇപ്പോള്‍ എന്റെ ഹൃദയം നിറയെ ഭഗവാനാണ്. അവിടെ കാമക്രോധാദികളക്ക് എന്ത് സ്ഥാനം? ഇതേ സ്ഥിതിയില്‍ ജീവൻ വെടിഞ്ഞാൽ എനിക്കു ഭഗവാനില്‍ ലയിക്കാം. ഇനിയും ഒരു നിമിഷം കൂടി വൈകിയാൽ ഈ സംസാരത്തിന്റെ മാലിന്യങ്ങൾ വീണ്ടും എന്റെ ഉള്ളിൽ കടന്നു കൂടിയേക്കാം. അതുകൊണ്ട് ഇതില്‍ നിന്നും താഴേക്കു ഇറങ്ങുന്നതിന് മുമ്പുതന്നെ അങ്ങ് എന്നെ ഭക്ഷിച്ചാലും." ബ്രഹ്മരക്ഷസ്സിന് ഇതെല്ലാം കേട്ടപ്പോൾ അദ്ദേഹത്തെ തിന്നാനുള്ള ആവേശം കെട്ടടങ്ങി. ഭഗവാന്റെ ദര്‍ശനം ലഭിച്ച മനുഷ്യനെ കണ്ടപ്പോള്‍ ബ്രഹ്മ രക്ഷസ്സിന് അദ്ദേഹത്തെ തിന്നാന്‍ തോന്നിയില്ല. എത്രയോകാലം താന്‍ ബ്രഹ്മരക്ഷസ്സ് എന്നസ്ഥിതിയില്‍ പെട്ടുപോയല്ലോ എന്ന് പശ്ചാത്തപിച്ചു. അദ്ദേഹത്തെ കണ്ടത് മുജ്ജന്മ പുണ്യം കൊണ്ടാണെന്ന് തോന്നി. ബ്രഹ്മരക്ഷസ്സ് ചോദിച്ചു. " അങ്ങയെ കണ്ടത് എന്റെ മുജ്ജന്മ പുണ്യം കൊണ്ടാണ്. ഭഗവാന്റെ പ്രത്യക്ഷ ദര്‍ശനം ലഭിച്ച അങ്ങയുടെ പുണ്യത്തില്‍ കുറച്ചു ദാനമായി നല്‍കാമോ." ഇത് കേട്ട് അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു*." 

*അങ്ങ് എന്നെ വധിക്കാതെ വിട്ടയച്ചതുകൊണ്ടാണ് ഇന്ന് എനിക്ക് ഭഗവാന്റെ മുന്നിൽ നിന്ന് പാടാൻ കഴിഞ്ഞത്. അതുകൊണ്ട് ആ പാട്ടിന്റെ പുണ്യം ഞാനിതാ അങ്ങയ്ക്കു നല്കുന്നു." ഇതു പറഞ്ഞു തീർന്നതും എത്രയോ കോടി ജന്മങ്ങളായി ചുറ്റിത്തിരിഞ്ഞു തളര്‍ന്നുപോയ ബ്രഹ്മരക്ഷസ്സിനു മോക്ഷം ലഭിച്ചു. ഇതാണ് ദൃഢമായ ഭക്തിയുടേയും, സത്സംഗത്തിന്റേയും മഹത്വം. എല്ലാവർക്കും ഇതുപോലെ ദൃഢമായ ഭക്തി ഉണ്ടാവണേ എന്ന പ്രാർത്ഥനയോടെ*..

*കാരിക്കോട് ഭഗവതി ക്ഷേത്രം*

No comments:

Post a Comment