*🎼ഗുരൂപസത്തി*
ഗുരുവിൻറെ വചനം ബുദ്ധികൊണ്ട് ഗ്രഹിക്കാനാവുകയില്ല. എന്നാൽ ഹൃദയംകൊണ്ട് ഗ്രഹിക്കാനാകും. ഗുരുവിനെ സമർപ്പിതചേതസ്സോടെ പൂർണ്ണമായി കേൾക്കേണ്ടതുണ്ട്. ഗുരു വചിക്കുമ്പോൾ അദ്ദേഹത്തിൻറെ വചനത്തെ ശരിയെന്നോ തെറ്റെന്നോ വിലയിരുത്തുമ്പോൾ നിങ്ങൾ വെറും ക്ലാസ്സ്റൂമിലിരുന്ന് കേൾക്കുന്ന ഒരു വിദ്യാർത്ഥി മാത്രമാണ്. ഒരു സത്യാന്വേഷിയല്ല.
ശരിതെറ്റുകളെ വിലയിരുത്തി മടുപ്പുളവാകുമ്പോഴാണ് ഒരാൾ ഗുരുവിനെ സമർപ്പിക്കുന്നത്. ഇനി ഒന്നിനെയും വിധിക്കാൻ എനിക്ക് കഴിയുകയില്ല. ചിന്തിക്കുന്നതുതന്നെ എനിക്ക് അരോചകമാണ്. ഞാൻ സ്വയം ശാന്തനും താന്തനുമാണ്. എനിക്കൊരു അഭ്യുദയം ആവശ്യമാണ്.
ഇങ്ങനെ സ്വയമേ ക്ഷീണിതനാകുമ്പോഴാണ് ഒരു ഗുരുവിനെ സമാശ്രയിക്കുന്നത്. എന്നിട്ടും ധിഷണാപ്രഭാവത്തെക്കുറിച്ച് വമ്പ് പറയുകയാണെങ്കിൽ ഗുരൂപസത്തികൊണ്ട് ഒരു പ്രയോജനവുമില്ല. കാരണം നാം തന്നെയാണ് ഇപ്പോഴും നമ്മുടെ ഗുരു. നമുക്ക് കുറച്ചുകൂടി അലയേണ്ട ആവശ്യമുണ്ട്. കുറച്ചുകൂടി യാതനകൾ സഹിക്കേണ്ടതുണ്ട്. കുറച്ചുകൂടി വേദനയിലൂടെയും സംശയത്തിലൂടെയും അനിശ്ചിതത്വത്തിലൂടെയും കടന്നുപോകേണ്ടതുണ്ട്. അപക്വമായ അവസ്ഥയിൽ ഒരു ഗുരുവിനെ സമീപിക്കുന്നതിലൂടെ ഫലപ്രാപ്തി കൈവരിക്കാനാവുകയില്ല. കൂടുതൽ വേദനയും ദുഃഖവും നിങ്ങളെ പാകമാക്കുവാൻ ആവശ്യമുണ്ട്. എന്നാണ് നിങ്ങൾ പൂർണ്ണമായി നിങ്ങളിൽ മടുപ്പുള്ളവനാകുന്നത് അന്നുമാത്രം നിങ്ങൾ ഗുരുവിനെ ശരണം ഗമിക്കുക. അപ്പോൾ അതിൻറെ പ്രയോജനം ദ്രുതഗതിയിൽ സംഭവിക്കും.

No comments:
Post a Comment