Thursday, August 01, 2019

ശാസ്ത്ര സമീപനം

Friday 27 May 2016 10:10 pm IST
ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ എന്ന് കണ്ടുപിടിക്കാന്‍ കഴിയുമെന്ന് ഇന്ന് ശാസ്ത്രം അഭിമാനം കൊള്ളുന്നു. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ കാര്യം മുന്‍കൂട്ടി അറിഞ്ഞ് പരീക്ഷണം നടത്തി പുനരുജ്ജീവിപ്പിച്ച സംഭവമല്ലേ പരീക്ഷിത്തിന്റേത്? പക്ഷി മൃഗാദികള്‍ക്കെന്നപോലെ വൃക്ഷലാതാദികള്‍ക്കും ജീവനുണ്ട് എന്നും അവതമ്മില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നുമുള്ള വസ്തുത മനുസ്മൃതി തുടങ്ങിയ പല ഗ്രന്ഥങ്ങളിലുമുണ്ട്. കാമസൂത്രം മുതല്‍ മാതംഗലീല വരെയുള്ള ശാസ്ത്രങ്ങള്‍ വിശ്രുതമായ ഭഗവദ് ഗീത, വേദോപനിഷത്തുക്കള്‍,സ്മൃതികള്‍ ഭരതമുനിയുടെ നാട്യശാസ്ത്രം എന്നിവ ശാസ്ത്രത്തിന്റെ ശാശ്വത ഖനികളാണ്. പുരാതന ഭാരതത്തിലെ ഭൗതിക നേട്ടങ്ങള്‍ക്ക് ആദ്ധ്യാത്മികമായ ഒരടിത്തറ ഉണ്ടായിരുന്നു. എന്നതാണ് അതിന്റെ സവിശേഷത. എന്നാല്‍ ആധുനിക യുഗത്തിലെ ഭൗതിക നേട്ടങ്ങള്‍ക്ക് പിന്നില്‍ ഈ മൗലീകാം ശത്തിന്റെ അഭാവത്താല്‍ രക്ഷകനാകേണ്ടതായ ശാസ്ത്രം ദക്ഷകനായിത്തീര്‍ന്നിരിക്കുന്നു. വിനാശകരമായ ഈ അവസ്ഥയില്‍നിന്ന് നമ്മുടെ നാടിനെരക്ഷിക്കാനുള്ളശക്തി സംസ്‌കൃത ഭാഷയ്ക്ക് മാത്രമേയുള്ളൂ. എന്തിനധികം സംസ്‌കൃതം പോലെ ഉപയുക്തമായ മറ്റൊരുഭാഷലോകത്തിലില്ലായെന്ന് ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിരിക്കുന്നു. (അവസാനിച്ചു)

No comments:

Post a Comment