Wednesday, September 25, 2019

വിഷ്ണുസഹസ്രനാമം🌹*
 *🌹ഓം  നമോ ഭഗവതേ വാസുദേവായ🌹*

*ശ്ലോകം 105*

*യജ്ഞഭൃദ്യജ്ഞകൃദ്യജ്ഞീ*
*യജ്ഞഭുഗ്യജ്ഞ സാധനഃ*
*യജ്ഞാന്തകൃദ്യജ്ഞഗുഹ്യ*
*മന്നമന്നാദ ഏവ ച*

യജ്ഞത്തെ രക്ഷിക്കുന്നവനും യജ്ഞത്തെ കല്പാന്തത്തിൽ ചോദിച്ചു മനുഷ്യരും ദേവന്മാരും തമ്മിലുള്ള ബന്ധം വിഛേദിക്കുന്നവനും, യജ്ഞങ്ങളിൽ മുഖ്യമായ ജപയജ്ഞമായവനും, യജ്ഞത്തെ സംരക്ഷിക്കുന്നവനും, യജ്ഞത്താൽ പ്രാപിക്കുവാൻ സാധിക്കുന്നവനും, യജ്ഞത്തിന്റെ അന്ത്യത്തിലെ പൂർണ്ണാഹൂതിയാൽ ഫലം തരുന്നവനും, യജ്ഞങ്ങളിൽ സൂക്ഷ്മമായ ജ്ഞാന യജ്ഞമായവനും, സകല ജീവികളുടേയും വളർച്ചയ്ക്കു അന്നമായിത്തീരുന്നവനും, പ്രളയകാലത്ത് പ്രപഞ്ചത്തെ മുഴുവൻ അന്നമാക്കി ഭക്ഷിക്കുന്നവനും വിഷ്ണുതന്നെ.

🙏🙏🙏🙏🙏🙏🙏    


No comments:

Post a Comment