[12/09, 21:36] Narayana Swami Bhagavatam: 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*ശ്രീ കൃഷ്ണലീലാമൃതം*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*കഥ ഇത് വരെ..*
*ഭക്തി മാതാവിന്റെയും പുത്രന്മാരുടെയും ഈ ദുരവസ്ഥക്ക് പരിഹാരം കാണാൻ ആയി സാക്ഷാൽ ശ്രീകൃഷ്ണനെ ശരണം പ്രാപിക്കുക എന്ന ഉപായത്തോടെ നാരദർ തെല്ലു അഹങ്കാരത്തോടെ പുറപ്പെട്ടു.പരാമഭക്തനായാൽ പോലും അഹങ്കാരം ഉണ്ടായാൽ അത് നല്ലതല്ല അത് ശമിപ്പിക്കുക തന്നെ വേണം എന്ന സന്ദേശത്തോടെ ഭഗവാൻ ആ കർത്തവ്യം നിർവ്വഹിക്കുന്നത് വരെ ആണ് കഴിഞ്ഞ ലക്കത്തിൽ നമ്മൾ കണ്ടത്.*
*എല്ലാവർക്കും നല്ല ഒരു ദിവസവും ,സമ്പത്സമൃദ്ധമായ ഓണവും ആശംസിച്ചു കൊണ്ട് സാക്ഷാൽ ശ്രീഗുരുവായൂരപ്പന്റെ കൃപാകടാക്ഷത്തോടെ തുടരട്ടെ.......*

*ശ്രീകൃഷ്ണ ലീലാമൃതം-016*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*നാരദർ ബ്രഹ്മലോകത്തിൽ*
🌞🌞🌞🌞🌞🌞
*ഭഗവാൻ ശ്രീകൃഷ്ണന്റെ ഉപദേശം അനുസരിച്ചു നാരദർ ബ്രഹ്മലോകത്തെത്തിയതാണ്.ബ്രഹ്മദേവനോട് നാരദർ ഭക്തിമാതാവിന്റെ ഈ സ്ഥിതിക്കുള്ള ഉപായം ആരാഞ്ഞു.ബ്രഹ്മദേവൻ പറഞ്ഞു..*
*വത്സാ ! ഈ സമസ്യക്ക് ഒരു ഉപായമേ ഉള്ളു എന്ന് അറിയുക.കലിയുഗത്തിൽ അതിശ്രേഷ്ഠമായ ഒരേഒരു ആശ്രയമേ ഉള്ളു .അതാണ് ശ്രീമദ്ഭാഗവത പാരായണം.അതുമൂലം ഭഗവാൻ ശ്രീകൃഷ്‌ണന്റെ കഥാ ചരിതത്തിന്റെ പഠനം ,ശ്രവണം ,ഗ്രഹണം എന്നിവ മോക്ഷ പ്രദായിനി ആണ്.*
*കലിയുഗത്തിന്റെ ആദ്യകാലത്തിൽ രാജ പരീക്ഷിത്തിന് ഇത് മൂലം മുക്തി പ്രാപ്തിയായപ്പോൾ എല്ലാ ഋഷിവര്യന്മാരും ഒന്ന് അമ്പരന്നു.അവരുടെ ഈ സംശയം ദൂരീകരിക്കാനായി നാം ഒരിക്കൽ സത്യലോകത്തിൽ ഒരു പുണ്യതുലാസ് സജ്ജമാക്കി അതിൽ മുക്തിക്കു തുല്യമായി ഈ സംസാരത്തിലുള്ള പല വസ്തുക്കളും,പ്രമാണങ്ങളും വെച്ച് നോക്കി എന്നാൽ അതിൽ ഭാഗവതത്തിനു തുല്യമായി മറ്റൊന്നും തന്നെ നിലനിന്നില്ല.*
*ശ്രീകൃഷ്ണ ലീലാമൃതം തുടരും ....................*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*കുമാർ അനന്തനാരായണൻ /സദ്ഗമയ സത്സംഗവേദി*

*ശ്രീകൃഷ്ണ ലീലാമൃതം-017*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*നാരദർ ബ്രഹ്മലോകത്തിൽ*
🌞🌞🌞🌞🌞🌞
*ഏതൊരുവനാണോ ജന്മജന്മങ്ങളുടെ പുണ്യം സിദ്ധമാകുന്നത് അവർക്കു മാത്രമേ ശ്രീമദ് ഭാഗവതം പാരായണം മൂലം ഭഗവാൻ ശ്രീകൃഷ്ണന്റെ ജീവചരിത്രം അറിയാനും,മനസ്സിലാക്കുവാനും ഉള്ള അവസരം ലഭിക്കുകയുള്ളു.ത്രിലോകങ്ങളിലും ഭഗവാന്റെ കഥ ശ്രീമദ് ഭഗവത്ഗീത മൂലം ഒരു പുണ്യതീർത്ഥം പോലെ ഒഴുകുകയാണ്.ഈ സാഗരത്തിൽ ആറാടുവാൻ സാധിക്കുന്നവർക്കു മുക്തി പ്രാപ്തി അനായാസമായി തീരുന്നു.*
*വത്സാ ! നീ ഇപ്പോൾ തന്നെ ഹിമാലയത്തിൽ ഉള്ള ഭദ്രികാശ്രമത്തിലേക്കു പുറപ്പെടുക.അവിടെ സംസാരത്തിന്റെ തന്നെ അടിത്തറയായ ഓംകാരം ഉച്ചരിച്ചു തപസ്സു ചെയ്യുക.അങ്ങനെ ചെയ്യുമ്പോൾ നിനക്ക് പല പുണ്യാത്മാക്കളുടെയും ദർശനം ലഭിക്കും .അവർ നിനക്ക് തരുന്ന ഉപായങ്ങൾ മൂലം ഭക്തിയുടെയും പുത്രന്മാരുടെയും ഈ അവസ്ഥക്ക് ഒരു പ്രതിവിധി ലഭിക്കും.അങ്ങനെ ജ്ഞാനത്തിനും വൈരാഗ്യത്തിനും ആനന്ദവും ആശ്വാസവും ലഭിക്കുന്നതാണ്.*
*ബ്രഹ്മദേവനെ പ്രണമിച്ചു നാരദർ ബ്രഹ്മലോകത്തു നിന്ന് ഭദ്രികാശ്രമത്തിൽ എത്തി തപസ്സാരംഭിച്ചു.*

*ശ്രീകൃഷ്ണ ലീലാമൃതം-018*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*നാരദരുടെ തപസ്സ്*
🌞🌞🌞🌞🌞🌞
*നാരദരുടെ തപസ്സു നാനാലോകങ്ങളിലും പ്രതിജ്വലിച്ചു.ഓംകാരം സംസാരമെങ്ങും മുഴങ്ങി.നാരദരുടെ തപസ്സിൽ ആദ്യം പ്രത്യക്ഷപ്പെട്ടത് നിര്‍ഭയമായി എല്ലവരും തന്നെ അംഗീകരിക്കും ഭക്ത്യാചാര്യന്മാരില്‍ ഏറ്റവും ശ്രേഷ്ഠന്മാരായ സനത്കുമാരാദികളെന്ന. സനത്കുമാരന്‍, സനകന്‍, സനന്ദനന്‍, സനാതനന്‍, ആണ്.*
*ഇവരെ കണ്ടതും നാരദർ ഉടൻ ആദരവോടെ നമസ്കരിച്ചു.*
*അല്ലയോ സനത്കുമാരന്മാരെ അങ്ങയുടെ പാദങ്ങളിൽ നിങ്ങളുടെ ഇളയസഹോദരനായ നാരദന്റെ പ്രണാമം.🙏🏻🙏🏻🙏🏻🙏🏻🙏🏻*
*നാരദാ ! അങ്ങേയ്ക്കു മംഗളം ഉണ്ടാകട്ടെ എന്ന് ആശീർവദിച്ചു കൊണ്ട് പറഞ്ഞു ,നാരദരെ അങ്ങയുടെ തപസ്സിൽ നാം സന്തുഷ്ടരായിരിക്കുന്നു.പറയു എന്ത് വരമാണ് വേണ്ടത്?ആദ്യം തന്നെ സാക്ഷാൽ ശ്രീഹരിയുടെ ചരണങ്ങളിൽ എന്റെ ഭക്തി ശാശ്വതമാകണം എന്ന് ആശീർവദിച്ചു അനുഗ്രഹിച്ചാലും.*
*സനത്കുമാരന്മാർ:നാരദരെ അങ്ങ് സ്വയം ഭക്തിയുടെ പ്രതിരൂപം ആണ്.അങ്ങയുടെ നാമം ഉച്ചരിച്ചാൽ തന്നെ സകല ജീവരാശികളുടെ മനസ്സിലും ഭക്തി സ്വയം ഉടലെടുക്കും.അതുമാത്രമോ അങ്ങ് ഭഗവാൻ ശ്രീഹരിയുടെ പ്രിയനാണ്.അങ്ങയുടെ മനസ്സിൽ ഭക്തി എപ്പോഴും പ്രകാശിച്ചുകൊണ്ടിരിക്കും.അങ്ങ് ത്രിലോകങ്ങളിലും ഈ പ്രകാശം പരത്തുക.*

*ശ്രീകൃഷ്ണ ലീലാമൃതം-019*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*നാരദരുടെ തപസ്സ്*
🌞🌞🌞🌞🌞🌞
*നാരദമുനേ ! വേറെ ഏതെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ പറയു.ഇത്രയും കഠിന തപസ്സു ചെയ്തു അങ്ങ് ഞങ്ങളെ ഇവിടെ എന്തിനാണ് വിളിച്ചു വരുത്തിയത്?*
*നാരദർ: പ്രഭോ! അങ്ങ് എന്നിൽ പ്രസന്നനാണെങ്കിൽ എനിക്ക് ചെറിയ ഒരു അപേക്ഷ അങ്ങയോടു സമർപ്പിക്കേണ്ടതുണ്ട്.നമ്മളുടെ പിതാ ബ്രഹ്മദേവൻ പറഞ്ഞു ശ്രീമദ് ഭാഗവതത്തിന്റെ ഉപദേശം അങ്ങയുടെ മുഖാരവിന്ദത്തിൽ പ്രാപ്തമാകുന്നതാണ്.അതുകൊണ്ടു അങ്ങ് ഞാൻ അതിനു യോഗ്യൻ ആണെന്ന് കരുതിയാൽ ദയവായി ആ പരമപവിത്രമായ കഥ ദയവായി ഉപദേശിച്ചരുളിയാലും.*
*സനത്കുമാരൻമ്മാർ:നാരദരെ അങ്ങ് ബുദ്ധിമാനായ അപേക്ഷകനാണ്.അങ്ങ് അതിസുന്ദരമായ ഒരു പാരിതോഷികമാണ് നമ്മോടു ചോദിച്ചിട്ടുള്ളത്.ശ്രീമദ് ഭാഗവതത്തിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ അതിമനോഹരമായ വർണ്ണനയാണുള്ളത്.*
*ശ്രീമദ് ഭാഗവതം ഈ സംസാരത്തിനെ ശുദ്ധികരിക്കാൻ കഴിവുള്ള ഗംഗക്കു തുല്യമാണ്.ആരാണോ ഇത് ശ്രവിക്കുന്നതു ,അവർ ഇതിൽ മുഴുകി പോകുന്നതാണ്.*
*നാരദരെ ഭക്തി എന്നത് ഇങ്ങനെ ഒരു നദിയാണ്,അതിന്റെ ഉപരിതലത്തിൽ കൂടെ നീന്തി അക്കരെ എത്താൻ സാധിക്കുകയില്ല.ആരാണോ അതിൽ മുഴുകുന്നത് അവർക്കു മാത്രമേ മോക്ഷത്തിന്റെ മറുകരയിൽ എത്തിച്ചേരുവാൻ സാധിക്കുകയുള്ളു.*

No comments:
Post a Comment