Sunday, September 15, 2019

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  177
വേർതിരിച്ച് നിർത്താണ്. പ്രകൃതി വേറെ പുരുഷൻ വേറെ . ആത്മാ അച്ഛേദ്യനാണ്, അദാഹ്യനാണ് എന്നൊക്കെ പറഞ്ഞു. ഒക്കെ വേർപിരിച്ചു . ശരീരം വേറെ ആത്മാ വേറെ . ശരീരം മരിക്കും ചൈതന്യം മരിക്കില്ല. ഇതൊക്കെ ഇപ്പൊ ബുദ്ധി കൊണ്ട് അറിഞ്ഞു. ബുദ്ധി കൊണ്ട് അറിഞ്ഞിട്ട് വെറും ബുദ്ധിയില് മാത്രം ഈ ജ്ഞാനം നിൽക്കുണൂ. പ്രായോഗികമായിട്ട് ആനുഭവമണ്ഡലത്തിൽ വരുമ്പോൾ ഒന്നും പ്രയോജനപ്പെട്ടിട്ടില്ലെങ്കിൽ എന്തു ചെയ്യും? ഇത്രയും നേരം പറഞ്ഞത് ബ്രഹ്മവിദ്യ. ഇനി പറയാൻ പോണത് യോഗശാസ്ത്രം. ബ്രഹ്മവിദ്യ എന്നു വച്ചാൽ അതിനെക്കുറിച്ചുള്ള അറിവ് . ആദ്യം ആ അറിവ് കിട്ടണം. അറിവ് നമുക്ക് വ്യക്തമായി ശരീരം വേറെ ആത്മാ വേറെ . ശരീരംജഢമാണ് ഞാനോ ചൈതന്യ വസ്തു.ശരീരം അംഗങ്ങളുള്ളതാണ്, വളർന്നു വന്നതാണ് . ഞാൻ വളരൊന്നും ചെയ്തില്ല ഞാൻ സദാ ഏക രൂപമായുള്ള അനുഭവമാണ്. ഞാൻ എന്നുള്ള അനുഭവത്തിൽ മാറ്റമേ ഇല്ല. ശരീരം മാറിക്കൊണ്ടേ ഇരിക്കുണൂ പരിണമിച്ചു കൊണ്ടേ ഇരിക്കുണൂ.മനസ്സ് സദാ ചലിച്ചുകൊണ്ടിരിക്കുണൂ മനസ്സിനു പുറകിലുള്ള ഞാൻ എന്ന അനുഭവം ഒരു ചലനവും കൂടാതെ നിൽക്കുണൂ. ഇതു രണ്ടും വേർതിരിച്ചു കാണിച്ചു തന്നു ഭഗവാൻ. ഇനി പ്രവൃത്തി മണ്ഡലത്തില് ഇതിനെ ഓർത്തു കൊണ്ട് പ്രവൃത്തിക്കാ.അതാണ് കർമ്മയോഗം .അതിനെ ഭഗവാൻ പറയാൻ പോണൂ. ഒരു പറ്റം ആളുകൾ വളരെ പക്വികൾ ആയിരിക്കും. അവർക്ക് സന്യാസത്തിനുള്ള അർഹത ഉണ്ടാവും. സന്യാസം എന്നു വച്ചാൽ എന്താ അർത്ഥം കാഷായം എടുക്കുകയോ മൊട്ടയടിക്കുകയോ ചെയ്യുന്നത് മാത്രമല്ല "സന്യാസോ നിർമ്മലം ജ്ഞാനം കാഷാ യോ ന ച മുണ്ഡനം" ആചാര്യസ്വാമികൾ ഗീതാ ഭാഷ്യം ആരംഭിക്കുമ്പോഴേ പറഞ്ഞു " ജ്ഞാനം സന്യാസ ലക്ഷണം " സന്യാസത്തിന്റെ ലക്ഷണം ആത്മജ്ഞാനമാണ് . ആത്മസാക്ഷാത്ക്കാരം സന്യാസം. അവർക്ക് സർവ്വകർമ്മങ്ങളും വിട്ടു പോകും അവർക്കി നി ഒന്നും ചെയ്തിട്ടില്ലെങ്കിലും ഒരു ദൂഷ്യവും വരാനില്ല . അതു കുറച്ചു പേർക്കു പക്വത ഉണ്ടാവും എല്ലാത്തിൽ നിന്നും വിട്ടു പോകാനായിട്ട് .
( നൊച്ചൂർ ജി )
Sunil Namboodiri 

No comments:

Post a Comment