Wednesday, September 25, 2019

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  187
 പ്രത്യവായദോഷം ഒന്നും ഇല്ല." നേഹാ ഭിക്രമനാശോ / സ്തി പ്രത്യവായന വിദ്യ തേ സ്വല്പമപ്യസ്യ ധർമ്മസ്യ " ഒരു പാട് ഒന്നും വേണ്ട അല്പമെങ്കിലും ഈ ആത്മ ധർമ്മം ആത്മാവിന്റെ സ്വരൂപത്തെക്കുറിച്ചുള്ള ജ്ഞാനം അല്പമെങ്കിലും കിട്ടിയാൽ ത്രായതേ മഹതോ ഭയാത്" സംസാര രോഗം എന്നു പറയുണ ആ വിഷം അത് ഉള്ളില് കയറിയിട്ട് അതിന് ഇത് ഒരു മരുന്നായിട്ട് പ്രവൃത്തിക്കും എന്നാണ്. ഇത് അല്പമെങ്കിലും ഈ ബ്രഹ്മവിദ്യജ്ഞാന മാർഗ്ഗം ഭഗവദ് ഭക്തിയുടെ മാർഗ്ഗം ഭഗവാനെ ആശ്രയിക്കുന്ന മാർഗ്ഗത്തിൽ അല്പം വിജയിച്ചാൽ പോലും മതി. ശിവാനന്ദ സരസ്വതി സ്വാമികൾ ഋ ഷികേശില് അദ്ദേഹം കണ്ടവർക്ക് ഒക്കെ സന്യാസം കൊടുക്കും. ഋഷികേശിലുള്ള സാമ്പ്രദായിക സന്യാസികൾ പലരും പറയുമത്രെ ശിവാനന്ദ സന്യാസത്തിന്റെ കട വെച്ചിരിക്കുകയാണെന്ന്. അദ്ദേഹം ആദ്യം രണ്ടു പേർക്ക് സന്യാസം കൊടുത്തു എങ്ങനെ എന്നു വച്ചാൽ അവര് സന്യസിക്കണം എന്നു പറഞ്ഞ് സ്വാമി ടെ അ ടു ത്ത് വന്നപ്പോൾ അവരെ മുറിയില് ഇട്ട് പൂട്ടിയിട്ട് ബാർബറെ വിളിക്കാൻ പോയി. എന്താ സ്വാമീ പൂട്ടിയിട്ടത് എന്ന് ചോദിച്ചപ്പോൾ പറഞ്ഞു ത്രേ ബാർബർ വരുമ്പോഴേക്കും ഇവരുടെ മനസ്സ് മാറിയാലോ എന്ന്. അതു കൊണ്ട് പൂട്ടിയിട്ടിട്ടു പോയി. അപ്പൊ ഒരിക്കല് സ്വാമി കളോടു ചോദിച്ചു എന്തിനാ ഇപ്പൊ ഇങ്ങനെ വരുന്നവർക്ക് ഒക്കെ ഈ കാഷായം കൊടുക്കണത് എന്നു ചോദിച്ചപ്പോൾ രണ്ടു ഉദ്ദേശം ഒന്ന് ഈ സന്യാസം സ്വീകരിച്ച് കുറച്ചു ദിവസം എങ്കിലും അയാൾ ആ ഭാവത്തില് ജപവും തപവും ഒക്കെ ആയിട്ട് ചെയ്യുവല്ലോ ല്ലേ കുറച്ച് ഭഗവദ് വിചാരം ഉണ്ടാവും അതിന്റെ എഫക്ട് ഉണ്ടാവും അത് കഴിഞ്ഞാൽ അവൻപോട്ടെ എന്തോ ആവട്ടെ അല്ലെങ്കിൽ അവൻ ഇതും ചെയ്യില്ല. പിന്നെ ഇത് ഉടുത്തിട്ട് ഇവൻ സിനിമാ ടാക്കീസിലും കള്ളുഷാപ്പിലും ഒന്നും കേറില്ല എന്താച്ചാൽ നാട്ടുകാർ അടിക്കും. അവനു വേണോ വേണ്ടയോ എന്നല്ല നാട്ടുകാർ പെരുമാറും. അതു കൊണ്ട് അങ്ങനെ ഒരു ഗുണം ഉണ്ടാവും. അപ്പൊ ഈ രണ്ടു ഗുണം ഉണ്ടാവും. ഇതു കൊണ്ട് അവന് എത്ര എന്നു വച്ചാൽ അത്രയെങ്കിലും കിട്ടുവല്ലോ പിന്നെ ദുഷിച്ചു പോവാണെങ്കിൽ പോട്ടെ. അപ്പൊ " സ്വല്പ മപ്യസ്യ ധർമ്മസ്യ" കാരുണ്യം കൊണ്ട് ചെയ്തതാണ് അദ്ദേഹം അത്രേ ഉള്ളൂ. സ്വല്പമെങ്കിലും ഈ ധർമ്മത്തിൽ പ്രവൃത്തിച്ചാൽ "ത്രായ തേ മഹദോ ഭയാത്" ഭയങ്കരമായ ഭയം നമ്മളെ വിട്ടു പോകും.
(നൊച്ചൂർ ജി )
Sunil Namboodiri 

No comments:

Post a Comment