Wednesday, September 18, 2019

[19/09, 09:49] Reghu SANATHANA: അപരോക്ഷാനുഭൂതി - 87

   യഥൈവദിഗ് വിപര്യാസോ
   മോഹാദ് ഭവതി കസ്യചിത്
   തദ്വദാത്മനി ദേഹത്വം
   പശ്യത്യജ്ഞാന യോഗതഃ   (85)

   എപ്രകാരമാണോ ഒരുവന് സ്ഥല പരിചയമില്ലായ്മ നിമിത്തം ദിഗ്ഭ്രമം വന്നുചേരുന്നത് അതുപോലെ വസ്തുസ്ഥിതി അറിയായ്ക നിമിത്തം ആത്മാവിൽ ജഡദേഹത്തെ കാണാനിടവരുന്നു.

തദ്വദാത്മനി ദേഹത്വം

    അതുപോലെ ബോധാത്മാവിൽ ജഡദേഹത്തെ കാണാനിടവരുന്നു. ഏതുപോലെ? സ്ഥല പരിചയമില്ലായ്മ നിമിത്തം കിഴക്കേ ദിക്കിനെ പടിഞ്ഞാറെന്നും മറ്റും തെറ്റിദ്ധരിച്ചു കൊണ്ട് ഒരാൾ വളരെ ദൂരം നടന്നു പോയെന്നു വരും. കാര്യം മനസ്സിലാകുമ്പോഴാണ് പറ്റിയ അബദ്ധം മനസ്സിലാകുന്നത്. അതുപോലെ ബോധാത്മാവിനെ ജഡദേഹമെന്നു തെറ്റിദ്ധരിക്കുന്നതു നിമിത്തം സംസാര ദുഃഖം നീണ്ടു നീണ്ടു പോകാനിടവരുന്നു. ആത്മബോധം വരുന്നതോടെ താൻ ഒരിക്കലും ജനിച്ചിട്ടില്ലെന്നും ഇനിയൊരിക്കലും ജനിക്കുകയില്ലെന്നും ബോധ്യമാകുന്നു.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[19/09, 09:49] Reghu SANATHANA: വിവേകചൂഡാമണി - 28

   ശാരീരികനിലവാരത്തിൽ, അവർ മൃതമായിക്കഴിഞ്ഞിരിക്കുന്നു; ലോകം, ആ നിലയ്ക്ക് തങ്ങളെ കണക്കാക്കിയാൽ മതി എന്നാണവരുടെ ഭാവം. ആശകളുടേയും, ആവശ്യങ്ങളുടെയും ലോകത്തിൽ നിന്ന്, പൂർണ്ണമോചനം നേടിയ അത്തരം ആത്മജ്ഞാനികൾക്ക്, വല്ലവിധത്തിലും ജനങ്ങളെ വഴിപിഴപ്പിക്കാനോ, വഞ്ചിക്കാനോ ദുരുദ്ദേശമുണ്ടാവാമെന്ന് സംശയിക്കുന്നത്, അവരുടെ പാവന സന്ദേശങ്ങളെ മനസ്സിലാക്കാൻ നമുക്ക് കഴിവില്ലാത്തതു കൊണ്ടാണ്. ഷേക്സ്പിയറുടെ നാടകത്തെപ്പറ്റി പഠനം നടത്തുമ്പോൾ ആ നാടകകൃത്തിന്റെ ജീവിതത്തെക്കുറിച്ചും, ആ കാലത്ത് ഇംഗ്ലണ്ടിലെ സംസ്കാരത്തെക്കുറിച്ചും നാം വിലയിരുത്തുന്നുണ്ടല്ലോ. എന്നാൽ ശ്രുതികളെ സമീപിക്കുമ്പോൾ, ഈ ശാസ്ത്രീയപഠന സമ്പ്രദായം, നാം, സൗകര്യപൂർവം വിസ്മരിക്കുന്നു. ഋഷീശ്വരന്മാർ ജീവിക്കുകയും, സേവനമനുഷ്ഠിക്കുകയും ചെയ്ത പരിത:സ്ഥിതികളെക്കുറിച്ചോ, അവരുടെ മനോഗതികളെക്കുറിച്ചോ, ബുദ്ധി വികാസത്തെക്കുറിച്ചോ, മഹത്തായ നേട്ടങ്ങളെക്കുറിച്ചോ അന്വേഷിക്കാനോ, അറിയാനോ ഉള്ള സന്മനസ്സുപോലുമില്ല എന്നത് എത്ര വിചിത്രമാണ്!

     ആചാര്യൻ ശ്രുതിവാക്യങ്ങളെ, ശാശ്വതസത്യത്തിന്റെ പ്രമാണമായംഗീകരിച്ചിരിക്കുന്നു. കർമ്മം എത്ര തന്നെ മഹത്വമേറിയതായാലും അതിന്ന്, സ്വയമേവ, നേരാംവണ്ണം, ശാന്തിയുടെ സാമ്യാവസ്ഥയിലേക്ക് സാധകന്റെ മനസ്സിനെ ഉയർത്തി, വൈവിധ്യമാർന്ന സംസാര ജീവിതാനുഭവങ്ങളിൽ, നിരന്തരവും, അഖണ്ഡവുമായ പൂർണ്ണതയുടെ ശാന്തിയെ പ്രദാനം ചെയ്യാൻ സാദ്ധ്യമല്ല എന്ന വസ്തുതയെ യുക്തിയുക്തം സമർപ്പിക്കുന്നതിന്ന് ഉപോദ്ബലകമായി ഒട്ടേറെ ശ്ലോകങ്ങൾ നമുക്കിനി  ലഭിക്കുന്നതാണ്.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
[19/09, 09:50] Reghu SANATHANA: *🎼കാവ്യാത്മകത*

പരംപൊരുളുമായി സാമ്യം പ്രാപിക്കുന്ന അത്യപൂർവ നിമിഷങ്ങളിൽ സർഗ്ഗ പ്രവാഹത്തെ  കവിക്ക് വെളിപാടുകളായി അറിയാനാകുന്നു.

ലൗകിക ബുദ്ധിയുടെ ദൃഷ്ടി പഥത്തിലൂടെ നോക്കുമ്പോൾ ഒരു കവി തികഞ്ഞ വിഡ്ഢിയാണ്. സമ്പത്തിന്റെയും അധികാരത്തിന്റെയും തലത്തിൽ ഒരിക്കലും അദ്ദേഹത്തിന് അഭ്യുദയം ഉണ്ടാകാറില്ല. എന്നാൽ ഒരു കവിക്ക് ദാരിദ്ര്യത്തിലും വ്യത്യസ്ത തലത്തിലുള്ള ഒരു സമ്പന്ന അനുഭവിക്കാനാവും. അത് വേറെ ആർക്കും അനുഭവേദ്യമല്ല.

ഒരു കവിക്ക് പ്രണയം സാധ്യമാണ്. ദൈവീകതയും സാധ്യമാണ്. ജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങൾ മനസ്സിലാക്കാനും ആസ്വദിക്കാനും വേണ്ടത്ര നിഷ്കളങ്കത കവിക്കു മാത്രമേയുള്ളൂ.  അതുകൊണ്ട് കവി ദൈവത്തെ അറിയുന്നു. ജീവിതത്തിലെ കൊച്ചുകൊച്ചു  കാര്യങ്ങളിലാണ് ദൈവം കൂടുതൽ തീവ്രമായി പ്രകാശിക്കുന്നത്. നിത്യവും കഴിക്കുന്ന അന്നത്തിലും അതിരാവിലെയുള്ള സവാരിയിലും ഒക്കെ ദൈവത്തിൻറെ സാന്നിധ്യം കവിക്ക് അനുഭവിക്കാനാവും.. തൻറെ പ്രാണപ്രേയസിയുമായുള്ള പ്രണയ ബന്ധത്തിലും സുഹൃത്തുക്കളുമായുള്ള മൈത്രിയിലും കവി ദൈവത്തെ കാണുന്നു.  പള്ളികളിൽ ദൈവത്തെ കവി കാണാറില്ല.  പള്ളികൾ കവിതയുടെ ഭാഗമല്ല.

നാം കൂടുതൽക്കൂടുതൽ കാവ്യാത്മകമാകുവാൻ ധീരനാകേണ്ടതുണ്ട്.  ലോകം നമ്മെ ഒരു വിഡ്ഢി എന്നു വിളിക്കുന്നത് കേൾക്കുവാനുള്ള ധൈര്യം  നമുക്ക് വേണം. കാവ്യാത്മകമാകുക എന്നതുകൊണ്ട് കവിത എഴുതണം എന്നല്ല ഉദ്ദേശിക്കുന്നത്. അതൊരു ജീവിത രീതിയാണ്.  അത് ജീവിതത്തോടുള്ള  പ്രേമമാണ്. *🎼ഹൃദയങ്ങൾ തമ്മിലുള്ള എല്ലാം തുറന്ന് പറയുന്ന ബന്ധമാണ്*.
[19/09, 09:51] Reghu SANATHANA: 🌈🌈🌧⛈🎋🌅 *ആർഷജ്ഞാനം*🌅

       
               🕉 *അന്തർയോഗം*🕉
  *സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്*
       🍁🌾🍁🌾🍁🌾🍁🌾🍁🌾🍁
                          ഭാഗം - 43

    *ഞാൻ അറിയുന്നിടത്തോളം എല്ലാ ടെക്നിക്കുകളും എല്ലാ പിക്നിക്കുകളും പ്രമാണഭൂതമായി വിഷയങ്ങളെ വച്ച് വിഷയിയെ സഞ്ചരിപ്പിച്ച് വിഷയമില്ല എന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഒടുവിൽ ബഹുദൂരം സഞ്ചരിച്ചുകഴിയുമ്പോൾ വിഷയം അനുഭവിക്കുന്നില്ല എന്ന ഒരു വ്യാഖ്യാനത്തിൽ വിഷയം അനുഭവിക്കുകയാണ്.ഈ വ്യാഖ്യാനം ആദ്യം അനുഭവിക്കുമ്പോഴും എടുത്താൽ മതിയായിരുന്നു.ഇത്രയും സഞ്ചരിക്കാതെ ഇരിക്കാമായിരുന്നു.*

   *അതുകൊണ്ടാണ് പറഞ്ഞത് ഏതെങ്കിലും വിഷയേന്ദ്രിയ വ്യാപാരം എന്നതിനപ്പുറം വിഷയേന്ദ്രിയ വ്യാപാരത്തിൽ സ്ഥൂലവും സൂക്ഷ്മവും, കാരണവും ആയ തലങ്ങളിൽ വിഷയം വ്യാപിച്ചു നിൽക്കുന്നതു പോലെ സവംത്സരങ്ങളോളമുള്ള ആദ്ധ്യാത്മിക സാധനകൾ വ്യാപിച്ചു നിൽക്കുന്നുണ്ടോ?...... സാധനാക്രമങ്ങളിൽ വിഷയത്തെ ഉള്ളിലാക്കുകയും സാധനയെ സ്ഥൂലമായി പുറത്തു നിറുത്തുകയുമാണോ നാം ഇന്നും ചെയ്തു കൊണ്ടിരിക്കുന്നത്?.... സാധനാക്രമങ്ങളും, അനുഷ്ഠാന സമ്പ്രദായങ്ങളും വിഷയ വ്യാപാരത്തോടുള്ള നമ്മുടെ ഇച്ഛയെ കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ടാവുമോ?...... നമ്മുടെ അസൂയക്കും,കുശുമ്പിനും കാർക്കശ്യത്തിനും പരദൂഷണാദികൾക്കും, മുമ്പത്തെക്കാൾ അടുക്കും ചിട്ടയും ഉളള ഒരു ശാസ്ത്രീയ അടിത്തറ ഉണ്ടാക്കി കൊടുക്കുകയാണോ ഈ ആദ്ധ്യാത്മിക സാധനകൾ ചെയ്തത്?.... അതല്ല അവയെ ഉന്മൂലനം ചെയ്യുകയാണോ?..... ഇവിടെയാണ് സ്ഥൂല ശരീര താതാത്മ്യത്തിന്റെയും, സൂക്ഷ്മ ശരീരതാതാത്മ്യത്തിന്റെയും, കാരണ ശരീരതാദാത്മ്യത്തിന്റെയും മൂന്ന് രംഗവേദികൾ ഉള്ളത്.*

   *ഒരു പ്രവശ്യം കഴിച്ച കിഴങ്ങിന് മധുരമോ, കയ്പ്പോ, ചവർപ്പോ എന്നത് മസ്തിഷ്ക്കത്തിൽ രേഖപ്പെടുത്തുന്ന മാത്രയിൽ ഒരു പ്രാവശ്യം ഉച്ചരിക്കുന്ന നാമത്തിന്റെ അംഗാംഗിയായ രസങ്ങൾ മസ്തിഷ്ക്കത്തിൽ രേഖപ്പെടുത്തുന്നുണ്ടാവുമോ?... സാധകൻ ആദ്യം ആലോചിക്കേണ്ടത് അതാണ്.ഒരു പ്രാവശ്യം കേൾക്കുന്ന അശ്ലീല പദം എപ്പോൾ വേണമെങ്കിലും കേൾക്കാനും, പറയാനും  പാകത്തിന്, ഓർമ്മിക്കാൻ പാകത്തിന് അതിൽ നിന്ന് ഭാവങ്ങൾ ഉണർത്താൻ പാകത്തിന് മസ്തിഷ്ക്കത്തിൽ രേഖപ്പെടുത്തുന്ന ആവേഗത്തോടു കൂടി ആദ്ധ്യാത്മികശബ്ദങ്ങൾ നമ്മുടെ മസ്തിഷ്ക്ക നിഘണ്ടുക്കളിൽ രേഖപ്പെടുത്താറുണ്ടോ?.....*

   *ഇല്ലെന്നു ഞാൻ പറയില്ല. ഉണ്ടോ എന്നതാണ് എന്റെ ചോദ്യം. ഇല്ലയോ ഉണ്ടോ എന്നുള്ളത് നിങ്ങളുടെഉത്തരമാണ്. എന്റെ ചോദ്യം ഞാനും നിങ്ങളും നടന്നു പോകുമ്പോൾ കേൾക്കുന്ന അശ്ലീല പദങ്ങൾ എന്റെയും നിങ്ങളുടെയും മസ്തിഷ്ക്കത്തിൽ രേഖപ്പെടുത്തുന്ന വേഗത്തിൽ, ഞാനും നിങ്ങളും പോകുമ്പോൾ എന്നെയോ നിങ്ങളെയോ നോക്കി കൊഞ്ഞനം കുത്തുന്നവന്റെ കൊഞ്ഞനത്തിന്റെ രൂപം രേഖപ്പെടുത്തുന്ന ആ വേഗത്തിൽ, ഞാനും നിങ്ങളും നടന്നു പോകുമ്പോൾ അസൂയയുടെയും, കുശുമ്പിന്റെയും, വിദ്വേഷത്തിന്റെയും, വെറുപ്പിന്റെയും, ഭാവങ്ങൾ രേഖപ്പെടുത്തുന്ന ആ വേഗത്തിൽ ആദ്ധ്യാത്മികമായ സ്നേഹവും, കാരുണ്യവും, വാത്സല്യവും നമ്മുടെ മസ്തിഷ്ക്കങ്ങളിൽ രേഖപ്പെടുത്താറുണ്ടോ?...... അവ സ്ഥൂലവും,സൂക്ഷ്മവും, കാരണവുമായ ദേഹത്തോടു ചേർന്ന് ആവഹിക്കാറുണ്ടോ?...*
🌷🙏🌷

🌲💧🌲💧🌲💧🌲💧🌲💧🌲
[19/09, 09:51] Reghu SANATHANA: *--- ഭിക്ഷുകോപനിഷത്ത് ---*

    *ഈ പരബ്രഹ്മം പൂർണ്ണമാകുന്നു. ഈ പ്രപഞ്ചവും പൂർണ്ണമാകുന്നു. പൂർണ്ണമായ ബ്രഹ്മത്തിൽ നിന്ന് പൂർണ്ണമായ ഈ പ്രപഞ്ചം ഉണ്ടാകുന്നു. പൂർണ്ണത്തിൽ നിന്നും പൂർണ്ണം എടുത്തു കഴിഞ്ഞാലും പൂർണ്ണം തന്നെ അവശേഷിക്കുന്നു.*

*മോക്ഷം കാംഷിക്കുന്ന ഭിക്ഷുക്കൾ, കുടീചകൻ, ബഹൂ ദകൻ, ഹംസൻ, പരമഹംസൻ എന്നീ നാല് പ്രകാരത്തിലുണ്ട്.*

  *കുടീചകൻ എന്ന വിഭാഗത്തിൽ പെടുന്ന സന്യാസി ഗൗതമൻ, ഭരദ്വാജൻ, യാജ്ഞവല്ക്യൻ, വസിഷ്ഠൻ എന്നിവരെപ്പോലെ എട്ട് ഉരുളകൾ മാത്രം ഭക്ഷിച്ചു കൊണ്ട് മോക്ഷം തേടുന്നു.*

   *ബഹൂദകൻ എന്ന വിഭാഗത്തിൽ പെടുന്ന സന്യാസി ത്രിദണ്ഡം, കമണ്ഡലു, ശിഖാ, സൂത്രം, കാഷായ വസ്ത്രം എന്നിവ ധരിച്ച് മധു, മാംസം എന്നിവ വർജ്ജിച്ച് ബ്രഹ്മർഷിമാരുടെ ഗൃഹത്തിൽ നിന്നും എട്ട് ഉരുള മാത്രം ആഹാരം കഴിക്കുകയും യോഗ മാർഗ്ഗം മുഖേനെ മോക്ഷം അന്വേഷിക്കുകയും ചെയ്യുന്നു.*

    *ഹംസ വിഭാഗത്തിൽ പെടുന്ന സസ്യാസിമാർ*
*ഗ്രാമത്തിൽ ഒരു രാത്രിയും നഗരത്തിൽ അഞ്ച് രാത്രിയും ക്ഷേത്രത്തിൽ ഏഴു രാത്രിയും വസിക്കുന്നു. അവർ*
*ഗോമൂത്രഗോമയാഹാരികളും നിത്യവും*
*ചാന്ദ്രായണ വ്രതം അനുഷ്ഠിക്കുന്നവരും ആണ്. ഇവർ യോഗമാർഗ്ഗത്തിൽ കൂടി മോക്ഷം തേടുന്നു.*

   *പരമഹംസൻ എന്ന വിഭാഗത്തിൽ പെടുന്ന സന്യാസിമാർ സംവർത്തകൻ, ആരുണി, ശ്വേതകേതു, ജഡഭരതൻ, ദത്താത്രേയൻ, ശുകദേവൻ, വാമദേവൻ, ഹാരീതൻ എന്നിവരെപോലെ എട്ട് ഉരുള മാത്രം ഭക്ഷിച്ച് യോഗ മാർഗ്ഗത്തിൽ കൂടി മോക്ഷം തേടുന്നു.*

   *ഈ പരമഹംസൻമാർ വൃക്ഷ* *മൂലങ്ങളിലോ ശൂന്യഗ്രഹങ്ങളിലോ* *ശ്മശാനാദികളിലോ വസ്ത്രം ധരിച്ചോ വസ്ത്രം ധരിക്കാതേയോ*
*വസിക്കുന്നു. അവർക്ക്* *ധർമ്മാധർമ്മാദികളെപ്പറ്റിയോ ശുദ്ധാശുദ്ധാദികളെപ്പറ്റിയോ ചിന്തയില്ല.*
*അവർക്ക് ദ്വൈത ഭാവമില്ല. മണ്ണും പൊന്നും രത്നവും സമാനമായി കരുതുന്നു.*

 *എല്ലാവർണ്ണങ്ങളിൽ നിന്നും ഭക്ഷണം കഴിക്കുന്നു. സർവ്വഭൂതങ്ങളേയും തങ്ങളെ പോലെ കാണുന്നു. നഗ്നൻമാരും നിർദ്വന്ദൻമാരും അപരിഗ്രഹരുമാണവർ.*
*ശുക്ല ധ്യാനമെന്ന യോഗനില കൈകൊള്ളുന്നവരും ആത്മനിഷ്ഠൻമാരും ജീവിക്കാൻ വേണ്ടി മാത്രം ഭിക്ഷ തേടുന്നവരും ശൂന്യ സ്ഥാനങ്ങളിലോ ദേവാലയങ്ങളിലോ ആശ്രമങ്ങളിലോ വാല്മീകത്തിലോ വൃക്ഷ ചുവട്ടിലോ കുശവൻമാരുടെ വീടുകളിലോ* *യജ്ഞശാലകളിലോ നദീതീരങ്ങളിലോ  ഗിരിഗഹ്വരങ്ങളിലോ കുണ്ടിലോ കുഴിയിലോ അരുവികളിലോ ഓടകളിലോ കഴിഞ്ഞുകൂടി,*
*ബ്രഹ്മ മാർഗ്ഗ പരായണരായി ശുദ്ധ ചിത്തരായി പരമഹംസർക്ക് വിധിച്ചിട്ടുള്ള ആചാരങ്ങൾ അനുഷ്ഠിച്ച് സന്യാസത്താൽ ദേഹ ത്യാഗം ചെയ്യുന്നവരും ആണ്.* *പരമഹംസൻമാർ എന്നു പറയപ്പെടുന്ന ഇവർ വിശിഷ്ടരാണ്.*
( ഭിക്ഷു കോപനിഷത്ത് )

No comments:

Post a Comment