Monday, September 30, 2019

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  192

സാംഖ്യ ബുദ്ധിയോടുകൂടെ ഉള്ള ജീവിതം അതിനെ ഭഗവാൻ " അശോച്യാൻ അന്വ ശോച സ്ത്വം എന്നു തൊട്ടു തുടങ്ങി "സുഖദുഃഖേ സമേ കൃത്വ " എന്ന ശ്ലോകം വരെ സാംഖ്യ ബുദ്ധിയെ പറഞ്ഞു. അതായത് ശുദ്ധമായ ജ്ഞാനത്തിനെ പറഞ്ഞു. ജ്ഞാനത്തിന്റെ സ്വരൂപം പറഞ്ഞു. ആത്മാ നിത്യ ശുദ്ധ മുക്ത സ്വഭാവം . അത് നിത്യമാണ് അതിൽ അതല്ലാതെ ഒരു പൊരുൾ ഇല്ലാത്തതു കൊണ്ട് അതീവ ശുദ്ധമാണ്. അതിനെ അറിയുന്ന തോടുകൂടെ ജ്ഞാനം പൂർണ്ണമാവുന്നതുകൊണ്ട് അത് ബുദ്ധമാണ്. യാതൊരു ബന്ധവും അതിനില്ലാത്തതു കൊണ്ട് , കാലം കൊണ്ടോ ദേശം കൊണ്ടോ ബന്ധിക്കപ്പെടാത്തതു കൊണ്ട് അതു മുക്തമാണ്. നിത്യ ശുദ്ധമാണ് നിത്യ ബുദ്ധമാണ് നിത്യ മുക്തമാണ്. അതിന്റെ സ്വരൂപം വർണ്ണിച്ചു. ഇത് അറിഞ്ഞ് "സുഖദുഃഖേ സമേ കൃത്വാ " സുഖവും ദുഃഖവും സമമായിട്ട് എന്നു വച്ചാൽ രണ്ടും മാനസികമായ അനുഭവങ്ങൾ ആണെെ. സുഖവും മാനസികമാണ് ദുഃഖവും മാനസികമാണ്. മനസ്സിനെ കടന്നു പോയ ആൾക്ക് പിന്നെ മാനസികാനുഭവങ്ങൾ അത്ര കണ്ടു ബാധിക്കില്ല. ശരീരം, മനസ്സ് ഇത് രണ്ടും ഞാനല്ല .ഞാൻ ഇതിനു സാക്ഷിയായിട്ടുള്ള പ്രജ്ഞ, ഞപ്തി ആണ്.ഇത് തെളിഞ്ഞു കഴിയുമ്പോൾ ചിത്തത്തിലുള്ള വൃത്തികൾ ഒന്നും തന്നെ ബാധിക്കിണില്ല . സ്വപ്നത്തിലുള്ള ദു:ഖം രാവിലെ ഉണർന്ന് എഴുന്നേൽക്കുമ്പോൾ എങ്ങിനെ ബാധിക്കുന്നില്ലയോ അതുപോലെ ലോകത്തിലുള്ള ദു:ഖം സാംസാരികമായിട്ടുള്ള ദു:ഖം ജ്ഞാന ഉണ്ടാകുമ്പോൾ, പ്രത്യഭിജ്ഞ ഉണ്ടാകുമ്പോൾ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ വന് സ്വപ്നത്തിലെ ദു:ഖം ബാധിക്കാത്തതുപോലെ മാനസികമായ സുഖമോ ദു:ഖമോ അയാളെ സ്പർശിക്കില്ല. അതൊക്കെ പുറമേക്ക് ഉണ്ടാവും.പുറമേക്ക് അതുകൊണ്ടൊന്നും  മാറി കിട്ടില്ല.കുടുംബത്തിലുള്ള പ്രശ്നങ്ങൾ ഒക്കെ പുറമേക്ക് ഉണ്ടെങ്കിലും അതൊന്നും ബാധിക്കാതെ സുഖവും ദു:ഖവും സമമായിട്ട് , സമം എന്നുള്ളത് ചിത്തത്തിലാണ് . സുഖം ദു:ഖം ബാഹ്യലോകത്തിലും. അതൊന്നും ചലിപ്പിക്കാതെ സമഭാവത്തോടു കൂടെ ദ്വന്ദങ്ങളിൽ സമസ്ഥിതിയോടുകൂടെ യുദ്ധത്തിനായി ക്കൊണ്ട് തയ്യാറാവൂ. കർമ്മം ചെയ്യാൻ തയ്യാറാവൂ. ഒരു പാപവും തന്നെ സ്പർശിക്കില്ല. പാപം എന്നു വച്ചാൽ കളങ്കം കർത്തൃത്വബുദ്ധി. ഞാൻ ചെയ്യു ണൂ എന്നുള്ള ഭാവം.ഇത് സ്പർശിക്കില്ല ഇത്രയും പറഞ്ഞിട്ട് ഭഗവാൻ ഇത്രയും നേരം സാംഖ്യ ബുദ്ധിയെ പറഞ്ഞു .ഇനി യോഗ ബുദ്ധിയെ പറയാം.കേട്ടുകൊൾക എന്നാണ് .എന്നു വച്ചാൽ അതിനെ പ്രായോഗികമാക്കാനുള്ള വഴി നമ്മുടെ ദൈനംദിന ജീവിതത്തില്. പ്രായോഗികമായിട്ട് ഈ സത്യത്തിനെ അനുഭവിക്കാനുള്ള വഴി പറഞ്ഞു തരാം കേട്ടോളാ. ആ യോഗ ബുദ്ധി അറിഞ്ഞാൽ എന്താ പ്രയോജനം?
(നൊച്ചൂർ ജി )
Sunil Namboodiri 

No comments:

Post a Comment