Sunday, September 22, 2019

ചതുശ്ലോകീ ഭാഗവതം :19


അഹമഹമെന്നരുളുവ   തൊക്കെയാരാ
യുകിൽ അകമേ പലതല്ലഅ തേകമാകും
അകലുമഹന്ത യനേകമാ കയാലീ
തുകയില ലഹംപൊരുളും
തുടർന്നീടുന്നു...

അതുമിതുമല്ല...
നാരായണ ഗുരുസ്വാമിടെ lആത്മോപദേശ ശതകത്തിലെ ഗംഭീരമായ ശ്ലോകങ്ങൾ....

അഹം ഇരുളല്ല, ഇരുളാകിൽ
അന്ധരായി നാം
അഹമഹ മെന്നറിഞ്ഞിടാ തിരു ന്നിടേണം

ഇരുളിൽ ഇരിപ്പവൻ ആര് ചൊല്ക നീയെന്നു ഒരുവൻ ഉരപ്പത് കേട്ടു താനുമേവം...
ഇരുട്ടിൽ.. light ഒക്കെ off ചെയ്തിട്ട് നല്ല അന്ധകാരത്തിൽ ഇരിക്കുക... ഇതിന്
ആവരണ രൂപത്തിലൊക്കെ അർത്ഥം വന്നിട്ട്ണ്ട്.. ഇപ്പൊ അതൊന്നും നോക്കേണ്ട...

ഇരുട്ടിൽ ---ഇരുന്നാൽ നമുക്ക് നല്ലവണ്ണം അറിയുന്ന ഒരുകാര്യം ണ്ട്... ഞാൻ ണ്ട്  ന്ന്  ഒരു സംശയോം വരുന്നില്ല.. ല്ലേ

ധ്യാനിക്കാനുള്ള ആദ്യ പടിയാണത്...

ലൈറ്റ് ഒക്കെ ഓഫ്‌ ചെയ്തിട്ട് നല്ല കൂരിരുട്ടിൽ വാതിൽ അടച്ചു ഇരിക്കുക..
കൂടെ വേറെ ആരെങ്കിലും ഉണ്ടെങ്കിൽ, അവർ ഉണ്ടോ ഇല്ലയോ ന്ന്വേണെങ്കിൽ  നമുക്ക് സംശയം വരും.. എഴുന്നേറ്റു പോയാൽ അറിയില്ല..

ഒരു മെഡിറ്റേഷൻ ടീച്ചർ  10-15 പേരെ ഇരുത്തിക്കൊണ്ട് അദ്ദേഹം ധ്യാന ക്ലാസ്സ്‌ നടത്തി..അദ്ദേഹം പറഞ്ഞു, 15 മിനിറ്റ് നമുക്ക് ധ്യാനിക്കാം... എല്ലാവരും കണ്ണ് അടച്ചിരുന്നു..


15 മിനിറ്റ്.... അര മണിക്കൂർ
 കഴിഞ്ഞു... അദ്ദേഹം എഴുന്നേറ്റു, അര മണിക്കൂറിനുശേഷം...
എല്ലാവരും എണീ ക്കുക...
ആരും എഴുന്നേറ്റില്ല.. ശബ്ദമേയില്ല.. അദ്ദേഹം എഴുന്നേറ്റു ലൈറ്റ് ഇട്ട് നോക്കുമ്പോൾ
അദ്ദേഹം മാത്രമേയുള്ളു...റൂമിൽ  ആരുമില്ല...
ഇരുട്ട് മുറിയിൽ അന്യമായ ഒരാൾ ഉണ്ടോന്നറിയേണമെങ്കിൽ ഇന്ദ്രിയങ്ങൾ വേണം... കണ്ണ് കൊണ്ട് കാണണം... അല്ലെങ്കിൽ അവരുടെ ശബ്ദം കേൾക്കണം.. എന്തെങ്കിലും ഇന്ദ്രിയങ്ങൾ ഇല്ലാതെ മറ്റുള്ളവർ ഉണ്ടോ ഇല്ലയോ ന്നു നിരൂപണം ചെയ്യാൻ പറ്റില്ല്യ.
പക്ഷേ ഞാൻ ഉണ്ടോ ഇല്ലയോ ന്ന് അറിയാൻ എനിക്കു വെളിച്ചം വേണോ?
ഞാൻ ഉണ്ടെന്നുള്ള അനുഭവം
സ്വയം പ്രകാശം ആണ്..

നൊച്ചൂർ ജി...
Parvati 

No comments:

Post a Comment