Sunday, September 22, 2019

[22/09, 19:33] +91 99610 02135: *സർവ്വസിദ്ധികൾക്ക് ഈ അതിവിശിഷ്ട മന്ത്രങ്ങള്‍ ജപിക്കാം [സരസ്വതി കവചം ]*



*സരസ്വതി ദേവിയുടെ കവചമന്ത്രങ്ങൾ നിത്യവും ജപിച്ചാൽ സർവ്വസിദ്ധികൾ ഉണ്ടാകുമെന്നാണ് വിശ്വാസം. ഐതീഹ്യ പ്രകാരം ഗംഗാതീരത്തു വച്ച് സാക്ഷാൽ മഹാവിഷ്ണുവാണ് വാല്മീകിക്ക് മന്ത്രം ഉപദേശിച്ചു നൽകിയത്*.

*വളരെ അനുകൂല ഫലങ്ങള്‍ നേടിത്തരുന്നവയാണ് സരസ്വതി ദേവിയുടെ കവചമന്ത്രം*. *സർവ്വസിദ്ധികൾ ഉണ്ടാകാനും കവിത്വം ലഭിക്കാനും ഈ കവചം അതിവിശേഷമാണ്. ലക്ഷ്മി, മായാ സരസ്വതി*, *വഹ്നി എന്നിവർ ചേർന്നതാണ് ഈ മന്ത്രത്തിന്റെ സ്വരൂപം*.

*സരസ്വതീ മൂലമന്ത്രം*


" *ശ്രീം ഹ്രീം സരസ്വതൈ സ്വാഹാം*''


*ഐതീഹ്യം*

*പുണ്യനദീയായ ഗംഗാതീരത്തു വച്ച് സാക്ഷാൽ നാരായണനാണ് കൽപവൃക്ഷസമമായ ഈ മന്ത്രം വാല്മീകിക്ക് ഉപദേശിച്ചു നൽകിയത്. പുഷ്കരതീർത്ഥത്തിൽ വച്ച് അമാവാസി ദിവസം ഭൃഗുമഹർഷി അത് കലിക്കുപദേശിച്ചു. വെളുത്തവാവിന്റെയന്ന് മരീചിമഹർഷി ദേവഗുരുവായ ബൃഹസ്പതിക്ക് ഈ സരസ്വതീ മന്ത്രം ഉപദേശിച്ചു. ബദരികാശ്രമത്തിൽ വച്ച് ബ്രഹ്മദേവൻ ഭൃഗുവിന് ഈ മന്ത്രം നൽകി. പാൽക്കടലോരത്ത് വച്ച് ജരത്കാരു ആസ്തീകനു വേണ്ടിയും, സുമേരുവിൽ വച്ച് വിഭാണ്ഡകൻ ഋശ്യശൃംഗനുവേണ്ടിയും ഈ മന്ത്രം ഉപദേശിച്ചു. ശിവൻ കണാദനും സൂര്യൻ യാജ്ഞവല്ക്യനും കാത്യായനനും ഈ മന്ത്രം നൽകി*.

*സുതലത്തിൽ മഹാബലിയുടെ സന്നിധിയിൽ വച്ച് ശേഷൻ ശാകടായനും പാണിനിക്കും ഭരദ്വാജനും ഈ മന്ത്രം നല്കി. ഈ മന്ത്രം നാലുലക്ഷം തവണ ആവർത്തിച്ചു ജപിച്ചാൽ മന്ത്രസിദ്ധിയുണ്ടാവും. അത് സാധകനെ ബൃഹസ്പതിക്ക് തുല്യനാക്കും. ശതാതപൻ, യാജ്ഞവൽക്യൻ, സംവർത്തൻ, വസിഷ്ഠൻ, പരാശരൻ, എന്നിവരെല്ലാം ഈ മന്ത്രത്തിന്റെ സിദ്ധിയാലാണ് ദിവ്യഗ്രന്ഥങ്ങൾ രചിച്ചത്. ഋശ്യശൃംഗൻ, ഭരദ്വാജൻ, ജൈഗീഷവ്യൻ, യയാതി,ആസ്തികന്, ദേവലൻ മുതലായവർക്ക് കീർത്തിയുണ്ടായത് ഈ കവചത്തിനാലാണ്. ഈ കവചത്തിന്റെ ഋഷി സാക്ഷാൽ പ്രജാപതിയും, ഛന്ദസ്സ് ബൃഹതിയും, ദേവത ശാരദാംബികയുമാണ്. സർവ്വസിദ്ധികൾ ഉണ്ടാകാൻ ഈ കവചം അതിവിശേഷമാണ്*.

*സരസ്വതി കവചം*

' *ശ്രീം ഹ്രീം മായാ' ബീജസ്വരൂപിണിയായ സരസ്വതീദേവി എന്റെ ശിരസ്സിനെയും*
' *ശ്രീ'സ്വരൂപിണിയായ വാഗ്ദേവത എന്റെ ഫാലദേശത്തെയും രക്ഷിക്കട്ടെ*.

‘ *ശ്രീം ഹ്രീം’ സ്വരൂപിണിയായ സരസ്വതീദേവി എന്റെ കാതുകളെ സംരക്ഷിക്കട്ടെ*.


‘  *ഓം ശ്രീം ഹ്രീം’ സ്വരൂപിണിയായ സ്വാഹാദേവി എന്റെ കണ്ണുകളെ രക്ഷിക്കട്ടെ*.

‘  *ഐം ഹ്രീം’ സ്വരൂപിണിയായ വാഗ്വാദിനി എന്റെ നാസികകളെ കാത്താലും*.
‘  *ഹ്രീം’ സ്വരൂപിണിയായ വിദ്യാധിഷ്ഠാസ്വരൂപിണി എന്റെ ഓഷ്ഠപുടങ്ങളെ സംരക്ഷിക്കട്ടെ*.

‘ *ഓം ശ്രീം ഹ്രീം’ സ്വരൂപിണിയായ ബ്രാഹ്മീദേവി എന്റെ പല്ലുകൾക്ക് സംരക്ഷയേകട്ടെ. ‘ഐം’ എന്ന ഏകാക്ഷര മന്ത്രം എന്റെ കണ്ഠത്തെ കാക്കട്ടെ*.

‘ *ഓം ശ്രീം ഹ്രീം’ സ്വരൂപിണിയായ ലക്ഷ്മീദേവി എന്റെ കഴുത്തും ചുമലും രക്ഷിക്കട്ടെ. ‘ഓം ഹ്രീം’ സ്വരൂപിണിയായ വിദ്യാധിഷ്ഠാതൃദേവത എന്റെ വക്ഷസ്സിനെ കാക്കട്ടെ*.

‘ *ഓം’ സ്വരൂപിണിയായ വിദ്യാധിരൂപിണി സ്വാഹാദേവി എന്റെ നാഭിയെ രക്ഷിക്കട്ടെ*. ‘ *ഓം ഹ്രീം ക്ളീം’ സ്വരൂപിണിയായ വാണീദേവി എന്റെ കൈളെ രക്ഷിക്കട്ടെ*.

‘ *ഓം’ സർവ്വവർണാത്മികേ ദേവീ എന്റെ കാലുകളെ സംരക്ഷിച്ചാലും*.
‘ *ഓം’കാരസ്വരൂപിണീ വാഗധിഷ്ഠാദേവീ, എല്ലാം എപ്പോഴും രക്ഷിച്ചാലും*.

‘ *ഓം’ സ്വരൂപിണിയായി എല്ലാ കണ്ഠങ്ങളിലും കുടികൊള്ളുന്ന ദേവി എന്റെ കിഴക്കു ഭാഗവും സർവ്വജിഹ്വകളിലും*

 ‘  *ഓം’കാരരൂപിണിയായി നിലകൊള്ളുന്ന ദേവി എന്റെ അഗ്നികോണും സംരക്ഷിക്കട്ടെ*.

‘  *ഓം ഐം ഹ്രീം ക്ളീം സരസ്വത്യൈ ബുധജനന്യൈ സ്വാഹാ’ എന്ന മന്ത്രം എന്റെ തെക്കുവശത്ത് എനിക്ക് രക്ഷയേകട്ടെ*.

‘ *ഓം ഹ്രീം ശ്രീം’ എന്ന ത്രൈക്ഷരം എന്റെ* *തെക്കുപടിഞ്ഞാറ് ദിക്കിലും*
‘ *ഓം ഐം’ സ്വരൂപിണിയായി നാവിൻതുമ്പിൽ വിളങ്ങുന്ന* ദേവി എന്റെ പശ്ചിമ ദിക്കിലും രക്ഷയായിരിക്കട്ടെ*.

‘ *ഓം’ സ്വരൂപിണിയായ സർവ്വാംബികാദേവി വായുകോണിലും ഗദ്യവാസിനിയായ ദേവി വടക്കുവശത്തും എനിക്ക് രക്ഷയായിരിക്കട്ടെ*.

‘ *ഐം’കാര സ്വരൂപിണിയായ സർവ്വശാസ്ത്രവാസിനി ഈശാനകോണിലും*
‘ *ഓം ഹ്രീം’ സ്വരൂപിണിയായ സർവ്വപൂജിത മുകളിലും എനിക്ക് രക്ഷയാകട്ടെ*.

‘ *ഹ്രീം’ സ്വരൂപിണിയായ പുസ്തകവാസിനി കീഴ്ഭാഗത്തിനും ഓങ്കാരരൂപിണിയായ ഗ്രന്ഥബീജസ്വരൂപ എല്ലാടവും എനിക്ക് രക്ഷയാകട്ടെ*.


*കാരിക്കോട്ടമ്മ*
[22/09, 19:47] +91 99610 02135: *മഹാഭാരതം - 6 (വിദ്യാരംഭം*)
     

*വിധുർ ഭീഷ്മരുടെ നിർദേശപ്രകാരം പാണ്ഡവരെ ക്രിപാചാര്യരുടെ ആശ്രമത്തിൽ വിദ്യാഭ്യാസത്തിനായി കൊണ്ട് ചെന്ന് ആക്കി ,,അവിടെ തന്നെയായിരുന്നു ദുര്യോധനനും ...യുധിഷ്ടിരന് കൃപാചാര്യർ തന്റെ അടുത്ത് ഒരു പ്രതേക സ്ഥാനം കൊടുത്തു ...അതിനെ ചോദ്യം ചെയ്ത ദുര്യോധനനോട് അദ്ദേഹം പറഞ്ഞു ...കുരു വംശത്തിലെ ഏറ്റവും മൂത്ത പുത്രനുള്ള സ്ഥാനമാണ് അത് അത് യുധിഷ്റ്റിരനുള്ളതാണ്*

*പാണ്ഡവരെ വിദുരർ ഗുരുകുലത്തിൽ എത്തിച്ചു അല്പസമയം കഴിഞ്ഞു ഒരു ഭടനെ അയച്ചു ധൃതരാഷ്ട്രർ ക്രിപാചാര്യരെ വിളിപിച്ചു ...കൃപാചാര്യർ കുട്ടികളെ നോക്കാൻ ഉള്ള ഉത്തരവാദിത്തം ദുര്യോധനനെ ഏല്പിച്ച ശേഷം കൊട്ടാരത്തിലേക്ക് പുറപെട്ടു* ...

   *ധൃതരാഷ്ട്രരുടെ തേരാളിയായ അതിരഥൻ ജോലി ഉപേക്ഷിച്ചു പോകുകയാണ് ഇതിനെ കുറിച്ച് ചർച്ച ചെയ്യാനായിരുന്നു  ക്രിപാചാര്യരെ വിളിപിച്ചത്* ...

*ഭീഷ്മർ : പക്ഷെ ...ഈ കാര്യം എന്തിനാണ് ക്രിപാചാര്യരുമായി ചർച്ചചെയ്യുന്നത് അദ്ദേഹം കുട്ടികളെ പടിപ്പിക്കുകയായിരുനില്ലേ  ? കൂടാതെ പാണ്ഡവരെ ഇന്ന് അവിടെ ചെന്ന് ആക്കിയതല്ലേ ഉള്ളൂ ..ഇന്ന് തന്നെ അദേഹത്തെ വിളിപ്പിക്കേണ്ടിയിരുന്നില്ല*...

*ധൃതരാഷ്ട്രർ : കൃപാചാര്യർ രാജ ഗുരുവല്ലേ ? അദ്ദേഹം അറിയാതെ എങ്ങനെയാണ് ഞാൻ അതിരഥനെ പറഞ്ഞു അയക്കുന്നത്* ?

*സത്യത്തിൽ ...  പാണ്ഡവർ  നല്ലനിലയിൽ വിദ്യ  അഭ്യസിക്കുകയാണെങ്കിൽ   അത് തന്റെ പുത്രന് ഭീഷണിയാകും എന്ന് ധൃതരാഷ്ട്രർ കരുതി അതിനാൽ മനപൂർവം ഓരോ കാരണങ്ങൾ കണ്ടെത്തി ധൃതരാഷ്ട്രർ ക്രിപാചാര്യരെ ഇടയ്ക്ക്  ഇടയ്ക്ക് കൊട്ടാരത്തിലേക്ക് വിളിച്ചുകൊണ്ടിരുന്നു  ...ഇത് പാണ്ഡവരെ ഗുരുകുലത്തിൽ ചേർത്ത അന്ന് തന്നെ ആരംഭിച്ചിരുന്നു ....അതിന്റെ തുടക്കമായിരുന്നു ഇത്*

*കൃപാചാര്യർ എത്തിയ ഉടനെ ഒരു സേവകനെ അയച്ചു അതിരഥനെ രാജ സദസ്സിലേക്ക് വിളിപ്പിച്ചു ..ഭീഷ്മരും വിദുരരും ധൃതരാഷ്ട്രരും ക്രിപാചാര്യരും ഇരിക്കുന്ന സദസ്സിലേയ്ക്ക് അതിരഥൻ കടന്നു വന്നു ...എന്നിട്ട് എന്ത് കൊണ്ടാണ് അയാൾ കൊട്ടാരത്തിൽ നിന്നും പോകുന്നത് എന്ന് ആ സദസ്സിൽ പറഞ്ഞു*

*അതിരഥന്റെ പുത്രനായ രാധേയന് നല്ല വിദ്യാഭ്യാസം നല്കുന്നതിന് വേണ്ടിയാണ് കൊട്ടാരത്തിൽ നിന്നും പോകുന്നത് സത്യത്തിൽ രാധേയൻ തന്റെ പുത്രൻ അല്ല എന്നും ഒരിക്കൽഅതിരഥന്റെ   ഭാര്യ രാധയ്ക്കു  ഭഗീരതി നദിയുടെ തീരത്ത് നിന്നും ലഭിച്ചതാണ് രാധേയനെ   എന്നും പക്ഷെ ഈ കാര്യങ്ങൾ ഒന്നും തന്നെ രാധേയന് അറിയില്ല എന്നും അതിരഥൻ അവരോടു പറഞ്ഞു* ..

*പകരം സഞ്ജയൻ എന്ന ഒരാളെ അതിരഥൻ തന്നെ അവർക്കു പരിചയപെടുത്തി.. സഞ്ജയനെ സദസ്സിനു നല്ലവണ്ണം ബോധിച്ചു .അതിനാൽ അവർ സഞ്ജയനെ ധൃതരാഷ്ട്രരുടെ തേരാളിയാക്കി ..എന്നിട്ട് അതിരഥനെ പോകാൻ അനുവദിച്ചു*

     *അതിരഥൻ തന്റെ പുത്രനെ ഒരു   തേരാളിയാക്കാൻ ഉദ്ദേശിച്ചു ..അവനെ രഥം ഓടിക്കാൻ പഠിപ്പിക്കാൻ തീരിമാനിച്ചു ...പക്ഷെ രാധേയൻ പറഞ്ഞു അവനു ആയുധ വിദ്യ പഠിക്കാനാണ് താല്പര്യമെന്ന്* .

*പാരമ്പര്യമനുസരിച്ച്* *രാധേയനും തേരാളിയാണ്* *ആകേണ്ടത് എന്ന് അതിരഥൻ*
*പറഞ്ഞു* ... *പക്ഷെ രാധേയൻ പറഞ്ഞു ജന്മം കൊണ്ടല്ലെല്ലോ കർമ്മം കൊണ്ടല്ലേ ഒരാൾ ഭാവിയിൽ ആരാകണം എന്ന് തീരുമാനിക്കേണ്ടത് അതിനു അതിരഥന് ഉത്തരമുണ്ടായിരുനില്ല* ...

   *രാധേയൻ വലിയ ധാനശീലനായിരുന്നു ...ഒരിക്കൽ വീട്ടിൽ ഒരു പിടി അരി ചോദിച്ചു എത്തിയ ഒരു സന്യാസിക്കു ഒരു വലിയ പാത്രം നിറയെ അരി കൊടുക്കുകയും സന്യാസി അവന്റെ പ്രവർത്തിയിൽ സന്തുഷ്റ്റനായി അവനോടു എന്ത് വരം വേണമെങ്കിലും ചോദിച്ചു കൊള്ളാൻ പറഞ്ഞു* ...

 *പക്ഷെ അവൻ  പറഞ്ഞു ഒന്നും ആരോടും ചോദിക്കുന്നത് അവന്  ഇഷ്ട്ടമല്ല എന്ന്*

*സന്യാസി അവൻ എന്ത് ആഗ്രഹിച്ചാലും അത് സാധിക്കും എന്ന് അനുഗ്രഹിച്ച ശേഷം പോയി*....

  *കൊട്ടാരത്തിൽ ശകുനി ദുര്യോധനന്റെ മനസ്സിൽ പാണ്ടാവരോടുള്ള ശത്രുത വളർത്തുകയായിരുന്നു ...പഞ്ചപാണ്ഡവർ ഒരു കയ്യിലെ അഞ്ചു വിരൽ പോലെയാണ്..അവ ഓരോന്നായി അരിഞ്ഞു വീഴ്ത്തണം...പക്ഷെ ശക്തിയോ ബുദ്ധിയോ  കൊണ്ട് അത് ദുര്യോധനന് സാദ്യമാവില്ല എന്നും അത് കൊണ്ട് സ്നേഹം നടിച്ചു അവരെ ചതിച്ചു ഓരോരുത്തരെയായി ഇല്ലാതാക്കണം എങ്കിൽ മാത്രമേ ഹസ്തനപുരിയുടെ രാജാവാകാൻ ദുര്യോധനന് കഴിയുകയുള്ളൂ എന്നും ശകുനി ദുര്യോധനനോട് പറഞ്ഞു*


*കാരിക്കോട്ടമ്മ*
[22/09, 19:49] Harihara Panikker Hindu: 🐍🐍🐍🐍🐍🐍🐍🐍🐍🐍🐍

            *_🐍നാഗ ദേവതകൾ🐍_*

                            *ഭാഗം-1*

           *_🙏ശ്രീ ഗുരുഭ്യോ നമഃ🙏_*

       *_🐍ഓം നാഗരാജായ നമഃ🐍_*

🐍🐍🐍🐍🐍🐍🐍🐍🐍🐍🐍

              *_ഭാരതീയ സംസ്കാരത്തിന്റെ ഒരു ഭാഗമായി തന്നെയാണ് നാഗാരാധന അന്നും ഇന്നും നിലനില്ക്കുന്നത്. ഭൂമിയിൽ ജീവനുള്ള ദൈവങ്ങളായി നാം ആരാധിക്കുന്നത് നാഗങ്ങളെ മാത്രമാണ്. വിധിയാംവണ്ണം ആരാധിക്കുന്ന നാഗദൈവങ്ങൾ അഭീഷ്ടങ്ങൾ നൽകി അനുഗ്രഹിക്കുന്നു. നാഗങ്ങളുടെ ഉത്ഭവത്തെപ്പറ്റി മഹാഭാരതത്തിൽ പറയുന്നുണ്ട്. ബ്രഹ്മാവിന്റെ മാനസപുത്രന്മാരിൽ ഒരാളായ മരീചിയുടെ പുത്രനാണ് കശ്യപൻ . കശ്യപന്റെ പത്നിമാരായിരുന്നു കദ്രുവും വിനതയും. പത്നിമാരിൽ സംപ്രീതനായ കശ്യപൻ അവരോട് ഇഷ്ട വരം ചോദിക്കാനാവശ്യപ്പെട്ടു. കദ്രു ഭർത്താവിനോട് ആവശ്യപ്പെട്ടത് ആയിരം നാഗങ്ങൾ സന്തതികളായി ജനിക്കണമെന്ന വരുമായിരുന്നു. കദ്രുവിന്റെ മക്കളേക്കാൾ പരാക്രമികളും തേജസ്വികളുമായ രണ്ടു പുത്രന്മാർ തനിക്കുണ്ടാകണമെന്നാണ് വിനത അപേക്ഷിച്ചത്. വരബലത്താൽ കദ്രു ആയിരം മുട്ടകൾ ഇടുകയും അഞ്ഞൂറു വർഷങ്ങൾക്കു ശേഷം അവ വിരിഞ്ഞ് ആയിരം നാഗങ്ങൾ ഉണ്ടാവുകയും ചെയ്തു. കദ്രുപുത്രന്മാരായ ആയിരം നാഗങ്ങളിൽ നിന്നാണ് ഇന്ന് ലോകത്തിൽ കാണുന്ന നാഗങ്ങളൊക്കെ ഉത്ഭവിച്ചത് എന്നാണ് വിശ്വാസം ഇവയിൽ അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന അനന്തൻ ,വാസുകി ,തക്ഷകൻ ,കാർക്കോടകൻ ,ശംഖപാലൻ ,കംബലൻ ( ഗുളികൻ, പത്മൻ ,മഹാപത്മൻ എന്നീ നാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം കല്പിക്കുന്നു. അനന്തൻ സുരാസുര സിദ്ധവിദ്യാധര ഗന്ധർവ്വന്മാരോടു കൂടിയ ദേവഗണങ്ങളുടെയും ഭൂലോകത്തുള്ള മനുഷ്യരാശിയുടെയും പാതാളത്തിലുള്ള നാഗ ലോകവാസികളുടെയുമെല്ലാം ആരാധനാമൂർത്തിയാണ് . അദ്ദേഹത്തിന്റെ നാമം ശ്രവിക്കുകയോ സ്മരിക്കുകയോ ജപിക്കുകയോ മൂർത്തിയെ ദർശിക്കുകയോ ചെയ്യുന്നതു പോലും പുണ്യമാണ്. അതിലൂടെ സർവ്വ പാപങ്ങളും അകലുകയും പുണ്യം നേടാൻ സാധിക്കുകയും ചെയ്യുന്നു._*

                    *തുടരും,,,,,✍*

_ദിവസവും രാവിലെ താഴെപ്പറയുന്ന നവനാഗ മന്ത്രം ജപിക്കുന്നതിലൂടെ ജീവിതവിജയം സുനിശ്ചിതമായിരിക്കും._

*_അനന്തം വാസുകിം ശേഷം_*
*_പത്മനാഭം ച കംബലം_*
*_ശംഖ പാലം ധൃതരാഷ്ട്രം_*
*_തക്ഷകം കാളിയം തഥാ_*

_(3196)_*⚜ HHP⚜*
          *_💎💎 താളിയോല💎💎_*
🐍🐍🐍🐍🐍🐍🐍🐍🐍🐍🐍
[22/09, 20:01] Reghu SANATHANA: HOW MANY DEITIES ARE MENTIONED IN GAYATRI MANTRA

There are 26 gods in Gayatri Mantra

tat - ganesh
sa - Narasimha
vi - vishnu
tu - siva
va - krishna
re - radha
Ni - lakshmi
yam - agni
bha - indra
Rgo - saraswati
dE - durga
va - hanuman
sya - prithvi
dhee - surya
ma - Sriram
hi - seetha
dhi - chandra
yO - yama
ya - brahma
na - varuna
chO - hayagreeva
da - hamsa
yaat - tulasi

One should chant 1008 times, or 108 time of 28 times or atleast 10 times

Gayatri has fire in face, brahma the creator in forehead, vishnu the protector in heart and Siva the destroyer on top of head.

So its a combination of all Gods.

Gayathri Manthra should be chanted 3 times a day.

Goddess Gaythri confers the boon of Intelligence as Gayathri, Protection as Savithri and Learning as Saraswathi.

Gayathri is therefore called Sarvadevata Swarupini.
[22/09, 20:18] Murali Gurukulam Nochur Fan: *⚜മഹിഷാസുരമര്‍ദ്ദിനിസ്തോത്രം⚜*
🎀♾♾♾♾❣♾♾♾♾🎀
(പരമ്പര )

*സ്തോത്രം -1*
🎀➖🎀➖🎀➖🎀

*അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വവിനോദിനി നന്ദിനുതേ*
*ഗിരിവരവിന്ധ്യശിരോധിനിവാസിനി വിഷ്ണുവിലാസിനി ജിഷ്ണുനുതേ*
*ഭഗവതി ഹേ ശിതികണ്ഠകുടുംബിനി ഭൂരികുടുംബിനി ഭൂരികൃതേ*
*ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ*


*വാക്യം അർത്ഥം*
🎀➖🎀➖🎀➖🎀

അയി = അല്ലയോ അമ്മേ
ഗിരിനന്ദിനി = ഹേ ശ്രീപാര്‍വ്വതീ
നന്ദിതമേദിനി = ഭൂമിയെ ധര്‍മ്മസംസ്ഥാപനംവഴി ആനന്ദിപ്പിക്കുന്നവളേ
വിശ്വവിനോദിനി =വിശ്വത്തിലുള്ള സകല ജീവികളേയും സന്തോഷിപ്പിക്കുന്നവളേ
നന്ദിനുതേ =നന്ദികേശ്വരനാല്‍ സ്തുതിക്കപ്പെട്ടവളേ
(നന്ദനുതേ=നന്ദഗോപരാല്‍ സ്തുതിക്കപ്പെട്ടവളേ)

ഗിരിവരവിന്ധ്യ ശിരോധി നിവാസിനി = പര്‍വ്വത ശ്രേഷ്ഠനായ വിന്ധ്യനില്‍ അധിവാസം ചെയ്യുന്നവളേ
വിഷ്ണുവിലാസിനി= വിഷ്ണുഭഗവാന്റെ ശക്തിയായി നിന്ന് ലീലയാടി വിലസുന്ന അമ്മേ
ജിഷ്ണുനുതേ =അര്‍ജ്ജുനനാല്‍ സ്തുതിയ്ക്കപ്പെട്ട രണചണ്ഢികേഹേ

ഭഗവതി=ഐശ്വര്യം,യശസ്സ്‌,ധര്‍മ്മം,ശ്രീ,ജ്ഞാനം, വൈരാഗ്യം ഇവ തികഞ്ഞവളേ
ശിതികണ്ഠകുടുംബിനി =ശിവന്റെ പത്നിയായവളേ
ഭൂരികുടുംബിനി = ബ്രഹ്മവിഷ്ണുമഹേശ്വരന്മാരുടെ പത്നിയായിരിക്കുന്നവളേ
ഭൂരികൃതേ = ബ്രഹ്മവിഷ്ണുമഹേശ്വരാദികളുടെ തേജ:പുഞ്ജത്തില്‍നിന്ന് പ്രകടയായവളേ

ഹേ മഹിഷാസുരമര്‍ദ്ദിനി =അല്ലയോ മഹിഷനാശിനി
രമ്യകപര്‍ദ്ദിനി = മനോഹരമയ ജടാഭാരത്തോടുകൂടിയവളേ
ശൈലസുതേ = ഹേ ഹിമാലയപുത്രിജയ
ജയ = അവിടുന്ന് ജയിച്ചാലും

*സ്തോത്രം അര്‍ത്ഥം*
🎀➖🎀➖🎀➖🎀

ഹേ ശ്രീപാര്‍വ്വതീ,വിശ്വത്തിലുള്ള സകല ജീവന്മാരേയും ആനന്ദിപ്പിക്കുന്ന അമ്മേ,നന്ദഗോപരാല്‍ സ്തുതിക്കപ്പെട്ട ദുര്‍ഗ്ഗാദേവി,വിന്ധ്യാചലവാസിനി, ഹേ മഹാലക്ഷ്മി, ശ്രീകൃഷ്ണനിര്‍ദ്ദേശമനുസരിച്ച്‌ മഹാഭാരതയുദ്ധാരംഭത്തില്‍ അര്‍ജ്ജുനനാല്‍ സ്തുതിയ്ക്കപ്പെട്ട രണചണ്ഢികേ, ഹേഭഗവതി, സദാശിവജായേ, ത്രിമൂര്‍ത്തികളുടേയും ശക്തിയായി വിലസുന്നവളേ,സകല ജീവന്മാരുടേയും തേജോരാശിയില്‍നിന്ന് പ്രകടയായവളേ, മനോഹരമായ തലമുടിയോടുകൂടിയവളും,പര്‍വ്വതരാജകുമാരിയുമായ മഹിഷാസുരമര്‍ദ്ദിനി, അമ്മേ അവിടുന്ന് ജയിച്ചാലും, ജയിച്ചാലും


*തുടരും* .......

*ശുഭം*
((((🔔))))
    .✨
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു,ദൈവ ത്തെ  വന്ദിക്കുന്നു  അതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തിക്കൊണ്ട് ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*

🎀✿❁══❁★卐ॐ卐★❁══❁✿🎀
*✍©മനസ്സറിയുന്ന മലയാളി*
        █║▌█║▌█║▌█|█║
*ആസ്ട്രോ വാട്സ്ആപ് ഗ്രൂപ് കൂട്ടായ്മ*
        █║▌█║▌█║▌█|█║
*അറിവിന്റെ അമൂല്യ ഗ്രന്ഥം✍©*
🎀✿❁══❁★卐ॐ卐★❁══❁✿🎀

No comments:

Post a Comment