Tuesday, September 24, 2019

[24/09, 10:43] Reghu SANATHANA: 🌈🌈🌨⛈🎋🌅 *ആർഷജ്ഞാനം*🌅

             🕉 *അന്തർയോഗം*🕉
( *സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്*)
     🌲🍁🌲🍁🌲🍁🌲🍁🌲🍁🌲
                      ഭാഗം - 44

    *‌ആദ്ധ്യാത്മിക സാധകൻ ഒരിക്കലൊരെണ്ണം കേട്ടു കഴിഞ്ഞാൽ അവൻ അതിന്റെ മനന പ്രക്രിയയിൽ ആണ്. വാസനാ മാലിന്യങ്ങൾ കഴുകിക്കളയുക എന്നുള്ളത് സുസാധ്യമേ അല്ല. വാസന എന്നു പറയുന്നത് ഏതോ ഒരിക്കൽ കേട്ടശബ്ദം, ഏതോ ഒരിക്കൽ കണ്ട രൂപം, ഏതോ ഒരിക്കൽ കണ്ട മറ്റു കാര്യങ്ങൾ...... അപ്പോൾ ശബ്ദ, സ്പർശ്ശ, രൂപ,രസ ഗന്ധാതികൾ, ആണ് ബാഹ്യവിഷയത്തോട് ബന്ധപ്പെടാനുള്ള എന്റെ കരണ കലവികൾ എന്നുള്ള തിരിക്കെ അങ്ങനെ എന്റെ ഇന്ദ്രിയങ്ങൾ അവയോട് ബന്ധപ്പെട്ടപ്പോൾ ഒന്നേ ബന്ധപ്പെടുന്നുള്ളൂവെങ്കിൽ അവ വാസനകൾ ആകുന്നില്ല. അവിടെ കണ്ട് അവിടെത്തീരുന്നു.അത് കണ്ട് അതിനെ മനനം ചെയ്തുകഴിയുമ്പോൾ ഞാൻ കഴിച്ച ആഹാരങ്ങൾ മനന പൂർവ്വം കഴിക്കുമ്പോൾ, ഞാൻ കാണുന്ന കാഴ്ച്ചകൾ മനനപൂർവ്വം കാണുമ്പോൾ, ഞാൻ കേട്ടശബ്ദങ്ങൾ മനനപൂർവ്വം കേൾക്കുമ്പോൾ എപ്രകരമാണോ,ശ്രവണവും, മനനവും, നിധിദ്യാസനവും ആയി അത് രൂപാന്തരപ്പെടുന്നത് അതുപോലെ ആ കേട്ട ശബ്ദവും കണ്ട രൂപവും, സ്പർശ്ശിച്ച സ്പർശ്ശനത്തിന്റെയും, മണത്തതിന്റെയും ഭാവഹാവാദികൾ അതിനെ കൂടുതൽ മനനത്തോടു കൂടി ചെയ്തപ്പോഴാണ് അതെന്റെ സ്ഥൂല ശരീരത്തിനപ്പുറം സൂക്ഷ്മ ശരീരത്തിൽ അധ്യസിച്ച് എന്റെ ഉപബോധ പ്രക്രിയയിൽ കിടക്കുന്നത്. എപ്പോഴെല്ലാം ആവശ്യം വരുന്നോ അപ്പോഴെല്ലാം ഉത്ബുദ്ധമാകുന്ന തരത്തിൽ........ ഞാനൊരു കിഴങ്ങ് കഴിക്കുന്ന വേളയിൽ ആ കിഴങ്ങിന്റെ രുചിയും, ഗുണവും, മണവും മനനം ചെയ്തിട്ടുണ്ടെങ്കിൽ അതെന്റെ മസ്തിഷ്ക്കത്തിൽ രേഖപ്പെടുത്തുകയും, പിന്നീട് അതേ സാദ്യശ്യമുളള ഏത് കിഴങ്ങ് കാണുമ്പോഴും അതിന്റെ സാധ്യതയെ കുറിച്ച് പറയുവാൻ തക്കവണ്ണം എന്റെ അറിവായി അത് തീരുകയും, ചെയ്യുന്നത് എന്റെ സൂക്ഷ്മ ശരീരത്തിലാണ്.*


*അതു വീണ്ടുമെന്റെ ബോധ പ്രക്രിയയുടെ വാസനകൾ അനുബുദ്ധങ്ങളാകുമ്പോൾ അത് ചെന്നുപതിക്കുന്നത് എന്റെ സുഷ്പ്തി ശരീരത്തിലാണ്.കാരണ ശരീരത്തിലാണ്. അതിനി എന്റെ ബോധ പ്രക്രിയയിലേക്കു പോലും വരാതെ എന്നെ ഞാനറിയാതെ അങ്ങോട്ട് കൊണ്ടു പോകുന്നതാണ്.മൃഗങ്ങൾക്ക് ആഹാര നീഹാര മൈഥുന നിദ്രാ വാസനകൾ സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളിൽ കാലാനുഗതമായി മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ. പുല്ലു കുറെ തിന്നു കഴിഞ്ഞാൽ മര്യാദയ്ക്ക് പശു കിടന്നുകൊള്ളും. പിന്നെ നിങ്ങൾ എന്തുകൊണ്ട് വന്ന് ഇട്ടു കൊടുത്താലും അത് തിന്നില്ല. ഇനിയത് അയവിറക്കിക്കഴിയണം. വല്ല വാവും അടുക്കുമ്പോ മാത്രമേ അതിന്റെ മസ്തിഷ്ക്കത്തിൽ, സൂക്ഷ്മ ശരീരത്തിൽ ഇണചേരൽ കേറ്റി വച്ചിട്ടുള്ളൂ. അപ്പോൾ മാത്രമേ അതിന് വികാരങ്ങൾ ഉണ്ടാകൂ. ചുറ്റും നോക്കിയാൽ കാണാവുന്ന കാര്യം ആണ്.*

*ആ മൃഗ സഞ്ചയങ്ങളിൽ വാസനാ ജാലങ്ങൾ ഒരു പ്രത്യേക കാലത്തിലേക്കോ, പ്രത്യേക വിഷയത്തിലോ മാത്രം താൽക്കാലികമായി സൂക്ഷ്മ കാരണ ശരീരത്തിൽ കയറിയിരിക്കുന്നുവെങ്കിൽ, കാലഭേദവും, ദേശ ഭേദവും ഇല്ലാതെ വിഷയ വ്യാപാരങ്ങൾ അത്രയും സൂക്ഷ്മ കാരണ ശരീരങ്ങളിൽ വാസനാമയങ്ങളായി ഉദ്ബുദ്ധങ്ങളും, അനുത് ബുദ്ധങ്ങളുമായി കയറി നിൽക്കുന്നതാണ് മാനവചേതന ഇപ്പോൾ...അന്ന് ഇത്രയേറെ വിഷയവാസനകളുടെ സാധ്യതകൾ ഇല്ല. ഒരു സമയത്ത് ഉണ്ടാകത്തക്കവിധത്തിൽ ക്രമമായ ഒരു അടുക്കും ചിട്ടയും ഉണ്ടായിരുന്നു. വീട്ടിൽ ഒരച്ഛനും അമ്മയും ജീവിക്കുമ്പോൾ വീട്ടില് കൂട്ടുകുടുംബ വ്യവസ്ഥിക്കുള്ളിൽ കഴിഞ്ഞിരുന്ന അന്ന് ഒരു രാമനും അയാളുടെ ഭാര്യയും അവരെക്കാൾ പ്രായം കുറഞ്ഞവർ ആ വീട്ടിൽ ഉണ്ട് എന്നു കണ്ടാൽ അവരുടെ കാമകേളികൾ നിയന്ത്രിതങ്ങളായിരുന്നു ബോധപൂർവ്വം. ആരും കൺട്രോൾ ചെയ്തല്ല നാച്വറലായി. പാടില്ല ദാ അവൻ കാണും കൊച്ചു കുട്ടിയല്ലേ?..... നിങ്ങളുടെ കഴിഞ്ഞ തലമുറയിലെ അച്ഛനും അമ്മയും ഇളയ ആളുകൾ വീട്ടിലുള്ള സമയങ്ങളിൽ പ്രേമ ചേഷ്ടകളോ, പ്രകടനങ്ങളോ കാണിച്ചില്ല. ഇത് കാണിക്കാതിരുന്നതുകൊണ്ട് അവർ വികാരങ്ങളെ suppress ചെയ്തുവെന്ന് പറഞ്ഞ് ഒരയ്യൽപക്കക്കാരന്റെയും ഭിത്തി തുളയ് ക്കാൻ പോയും ഇല്ല. പച്ചയായ മലയാളത്തിൽ പറഞ്ഞാൽ. നിങ്ങൾക്കിഷ്ടപെടില്ലെങ്കിലും. ഇത്രയധികം കുറ്റകൃത്യങ്ങൾ അവർ ചെയ്തും ഇല്ല. മര്യാദയ്ക്ക് ചില സത്യങ്ങളെ അംഗീകരിച്ച് ജീവിച്ച അവർ സ്ത്രീ പീഡനങ്ങളിൽ പെട്ടില്ല. ബസുകളിലും മറ്റു വാഹനങ്ങളിലും സഞ്ചരിക്കുമ്പോൾ അച്ചടക്കത്തോടെ മാത്രമേ അവർ സഞ്ചരിച്ചിരുന്നുള്ളൂ. ഭാര്യയുടെ അസാന്നിദ്ധ്യത്തിൽ ഭർത്താവും, ഭർത്താവിന്റെ അസാന്നിധ്യത്തിൽ ഭാര്യയും വികാരങ്ങൾക്കു വേണ്ടി വീർപ്പുമുട്ടി കാണിച്ചും ഇല്ല. എന്നെ കേൾക്കുന്ന 45 -50 വയസ്സിൽ കൂടുതൽ പ്രായം ഉള്ള മുഴുവൻ പേർക്കും സമ്മതമാകുമെന്ന് വിശ്വസിക്കുന്ന വാക്കുകളാ ഞാൻ പറയുന്നത്.അതിൽ താഴെയുള്ളവർക്ക് ഒരു പക്ഷേ അറിയുമെന്നെനിക്ക് തോന്നുന്നില്ല.*

🌷🌼🌷🌼🌷🌼🌷🌼🌷🌼🌷
[24/09, 10:43] Reghu SANATHANA: 🌅 *ആർഷജ്ഞാനം* 🌅 

                 *ക്ഷേത്രരഹസ്യവും*                 
                       *ദേവതകളും*
    *സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്*
      ------------------------------------------------------
                          ഭാഗം - 59

     *സൃഷ്ടിയുടെ ആദി കാരണമായിരിക്കുന്ന ഈ രണ്ടെണ്ണം തന്നെയാണ് സ്ഥിതിയുടെയും കാരണമായിരിക്കുന്നത്. ആ രണ്ടെണ്ണത്തിൽ ചേർന്ന സൃഷ്ടിക്ക് നിദാനമായതിനെ ബ്രഹ്മ ശക്തി; ബ്രഹ്മാവ് എന്ന പറയും. ഇതിൽത്തന്നെയുള്ള സ്ഥിതിക്കു കാരണമായതിനെ വൈഷ്ണവശക്തി; വിഷ്ണുവെന്നു പറയും. ഇതിൽത്തന്നെയുള്ള സംഹാരകനായതിനെ രുദ്രൻ എന്നു പറയും. ഇത് മൂന്നു ദേവതകളാണ്. ഒരേ ബോധമാണ് ഇങ്ങനെ മൂന്നായി പരിഞ്ഞു നില്ക്കുന്നത്. ആദ്യം ഒന്നായിരുന്നു.പിന്നെയത് രണ്ടായി ,മിഥുനമായി മൂന്നായി പിരിയുന്നു. ഈ മൂന്നു ദേവതകളിൽ ഏതാണ് ഒരുവനിൽ പ്രബലമായി നില്ക്കുന്നത്- സൃഷ്ടിക്കാണ് പ്രാബല്യമെങ്കിൽ അവൻ സൃഷ്ടിച്ചു കൊണ്ടിരിക്കും. സ്ഥിതിക്കാണ് പ്രാബല്യമെങ്കിൽ അവൻസംരക്ഷകനാകും.സംഹാരത്തിനാണ് പ്രാബല്യമെങ്കിൽ അവൻസംഹാര മൂർത്തിയാകും.*

   *ഒരുവനിൽ ഏതു ദേവതയാണോ പ്രബലമായിരിക്കുന്നത്, ആ സമയത്ത് അവന്റെ വൈയക്തികബോധത്തിന് ഒരു പ്രസക്തിയുമില്ല.വ്യക്തിയിൽ പ്രബലമായ ബോധം സൃഷ്ടിയുടെ പിടിയിൽ ഒതുങ്ങിക്കഴിഞ്ഞാൽ പിന്നെ ലാഭനഷ്ടങ്ങളില്ല; ബന്ധങ്ങളില്ല; ബഹുമാനാദരങ്ങളില്ല - പിന്നെ യാതൊന്നുമില്ല.ഇതിനെയാണ് നിങ്ങൾ നിങ്ങളുടെ വിദ്യാഭ്യാസം കൊണ്ട് നിയന്ത്രിക്കാൻ ശ്രമിക്കുന്നത്.നിയന്ത്രിക്കാൻ കഴിയില്ല. സൃഷ്ടിയുടെ ഭ്രാന്തമായ ആവേശം മാത്രമേ അവനിൽ അപ്പോൾ ഉണ്ടാകുകയുള്ളുവെന്ന് അറിയുക. കോശങ്ങൾ സൃഷ്ടിക്കുവേണ്ടി ജാഗരൂകങ്ങളായിരിക്കുന്നു. അതിന് അനുപേക്ഷണീയങ്ങളായ സ്രവങ്ങളെ മുഴുവൻ മസ്തിഷ്കം തമസ്കരിച്ചു കൊടുത്ത് സൃഷ്ടിക്കൊരുങ്ങുകയാണ് ശക്തി ദേവത. സൃഷ്ടിക്കൊരുങ്ങുന്ന ശക്തി ദേവതമായാവൃതമായി ആവരണ വിക്ഷേപങ്ങളൊരുക്കി തയ്യാറെടുത്തു നിന്നാൽ, നിങ്ങൾ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളൊക്കെ മറന്ന് സൃഷ്ടി നടത്തിയിരിക്കും. അതിനു മുന്നിൽ നിങ്ങളുടെ ഉത്തരവാദിത്വങ്ങളോ,സ്ഥാനമാനങ്ങളോ, നിങ്ങളുടെ ആധ്യാത്മികതയോ, ഭൗതികതയോ, ബന്ധമോ, ശത്രുതയോ ഒന്നും പ്രസക്തമാക്കുന്നേയില്ല.*

   *ഈയൊരു സത്യം പഠിക്കാതെയാണ് സൃഷ്ടമായ ഈ ജഗത്തിനെയും ജഗത്തിൽ ഈശ്വര സൃഷ്ടങ്ങളെന്നും പ്രകൃതി സൃഷ്ടങ്ങളെന്നും പറയാവുന്ന സൃഷ്ടികളെയും അതിലെ സ്ഥിതരും സംഹാരവുമറിയാതെ ആധുനിക മനുഷ്യൻ ഉപയോഗിക്കുന്നത്. ജീവജാലങ്ങളെയും അതിലെ മരങ്ങളെയും ലതകളെയും മൃഗസഞ്ചയങ്ങളെയും മനുഷ്യനെയും ആകെ ചിത് ജഡങ്ങളായി കാണുന്ന മുഴുവനും മണ്ണും വിണ്ണും എല്ലാമടങ്ങുന്ന ഈ ലോകം. ഇതിനകത്ത് ആ അസംസ്കൃത പദാർഥങ്ങളെത്തന്നെ ഉപയോഗിച്ചു കൊണ്ട് മാനവ നിർമിതങ്ങളായ പുഴകളും വീടുകളും പാലങ്ങളും വ്യവസായ സ്ഥാപനങ്ങളും ആകെ - ഈശ്വര സൃഷ്ടിയുടെയും ജീവ സൃഷ്ടിയുടെയുമെന്ന് രണ്ടായി തിരിച്ചിട്ടുള്ള സൃഷ്ടിയുടെ മുഴുവൻ രഹസ്യവും - അന്വേഷിച്ചാൽ, ലോകത്തിലെ ഒരു സൃഷ്ടിക്കു പോലും ആസൃഷ്ടിക്കുവേണ്ടിയുള്ള അല്പമായ ഒരു ചോദന എന്നല്ലാതെ, മറ്റൊരു കാരണം ആപേക്ഷികമായിപ്പോലും ഉണ്ടെന്ന് കണ്ടെത്താൻ കഴിയില്ല. എന്നു തന്നെയല്ല, സൃഷ്ടിച്ചതിനെ സംരക്ഷിക്കാൻ ആഗ്രഹിക്കുവനുള്ളിടത്തോളം താത്പര്യം ആതിന്റെ സ്രഷ്ടാവിന് ഉണ്ടാകാറുമില്ല. കാരണം, സ്രഷ്ടാവ് സൃഷ്ടികർത്തവ്യത്തിൽ നിമഗ്നനാവുകയും സൃഷ്ടിച്ചു കൊണ്ടേ യിരിക്കുകയും സൃഷ്ടിയിൽത്തന്നെ വിലയം പ്രാപിച്ച് സ്രഷ്ടാവ് മാത്രമായി തീരുകയുമാണ്.🙏*
                                                                     തുടരും....
[24/09, 11:04] Reghu SANATHANA: *ശ്രീ കൃഷ്ണനും ജരനും*☺
🙏🌹🌺🌸💐🌹🙏
*ജരൻ* എന്ന വേടന്റെ അമ്പു കൊണ്ടിട്ടാണ് *ശ്രീകൃഷ്ണൻ മരിച്ചത്* എന്ന്, നമ്മൾ, ഓടക്കുഴലിന്റെ കഥയിൽ മുൻപൊരുനാൾ പറഞ്ഞിരുന്നു.

യുദ്ധമെല്ലാം കഴിഞ്ഞു.
ശ്രീകൃഷ്ണൻ, തന്റെ അവതാരലക്ഷ്യം പൂർത്തിയാക്കി. സ്വർഗ്ഗാരോഹണം കാത്ത്, ജരൻ എന്ന വേടബാലൻ തനിയ്ക്ക് ഓടക്കുഴൽ സമ്മാനമായി നൽകിയ അതേ ആൽച്ചുവട്ടിൽ കൃഷ്ണനങ്ങനെ കിടക്കുകയാണ്.
കാലിൽ കാൽ കയറ്റി വെച്ച്, കുട്ടിക്കാലം മുതൽ കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്തങ്ങനെ കിടക്കുമ്പോഴാണ്, മരച്ചുവട്ടിൽ കിടക്കുന്നത് ഒരു കൃഷ്ണമൃഗമാണെന്ന് കരുതി, ജരൻ എന്ന ആ വേടൻ അമ്പയയ്ക്കുന്നത്.
ആ അമ്പ്, കൃഷ്ണന്റെ കാലടിയിൽ തറഞ്ഞുകയറിയായിരുന്നു
 ശ്രീകൃഷ്ണന്റെ പ്രാണൻ ദേഹം വെടിഞ്ഞത്.

ഭഗവാനായിട്ടും; മഹാവിഷ്ണുവിന്റെ അവതാരമായിട്ടും *ശ്രീകൃഷ്ണന്റെ കാൽപ്പാദത്തിൽ അമ്പു കൊള്ളാനുള്ള കാരണമാണ് ഇന്നത്തെ കഥ*

ഒരിയ്ക്കൽ, ദുർവ്വാസാവ് മഹർഷി, ദ്വാരക സന്ദർശിയ്ക്കാനെത്തി.

 ദുർവ്വാസാവിനെ അറിയാമല്ലോ..!
മൂക്കിന്റെ തുമ്പത്താണ് ശുണ്ഠി. കൈതമുള്ളുപോലെയാണ് മഹർഷിയുടെ സ്വഭാവം.മേലോട്ടും കീഴോട്ടും ഉഴിയാൻ പറ്റില്ല.
ദുർവ്വാസാവിനെ കണ്ടപ്പോൾത്തന്നെ, പണി പാളുന്ന ലക്ഷണമുണ്ടെന്ന് ശ്രീകൃഷ്ണന് തോന്നി.
ഭാര്യ, രുഗ്മിണിയും മഹർഷിയെ കണ്ട്, മുള്ളിൻ തുമ്പത്ത് നിൽക്കുകയാണ്.

എന്തു പറഞ്ഞാലാണ് മഹർഷിയ്ക്ക് ദേഷ്യം വരിക...
എന്തു പറഞ്ഞില്ലെങ്കിലാണ് ദേഷ്യം വരിക എന്നൊന്നും പറയാൻ പറ്റില്ല.
ദേഷ്യം വന്നാൽ പിന്നെ, തപസ്സുചെയ്തു നേടിയ തന്റെ ശക്തി മുഴുവൻ, ഒറ്റയടിയ്ക്ക് തീർക്കുന്ന മട്ടിലായിരിക്കും ശാപം.ശാപമെന്നൊക്കെ പറഞ്ഞാൽ... അതെത്ര ജൻ മത്തേയ്ക്കുള്ളതാണെന്നു പോലും പറയാൻ പറ്റില്ല.

ഉള്ളിലുള്ള ഈ ഭയമൊന്നും പുറത്തു കാണിയ്ക്കാതെ, ശ്രീകൃഷ്ണനും ഭാര്യ, രുഗ്മിണിയും ദുർവ്വാസാവിനെ സൽക്കരിച്ചിരുത്തി.

നിങ്ങൾ എന്തു ചെയ്താലും ഞാൻ നിങ്ങളുമായി ഉടക്കും.. ഒടുവിൽ ശപിയ്ക്കുകയും ചെയ്യും എന്ന മട്ടിലാണ്, വന്നപ്പോൾ മുതൽ മഹർഷിയുടെ മട്ട്.

ഒരു കാര്യവുമില്ലാതെ, കണ്ണിൽ കണ്ടതെല്ലാം തച്ചുതകർത്ത ശേഷം, രുഗ്മിണിയെ മഹർഷി ഒന്നു നോക്കും. ഭംഗിയിൽ ഒതുക്കിവെച്ച വിലപിടിച്ച സാധനങ്ങൾ ഞാൻ ഇങ്ങനെ തകർത്തു തരിപ്പണമാക്കുന്നതു കാണുമ്പോൾ ദേഷ്യം വരുന്നുണ്ടോ...എന്നാണ്, ശപിയ്ക്കാൻ തിരക്കായി നിൽക്കുന്ന മഹർഷി നോക്കുന്നത്. ചെറിയൊരു നീരസം മുഖത്തുനിന്നു കിട്ടിയാൽ മതി ശപിക്കാൻ എന്ന മട്ടിലാണ് മൂപ്പര്.

എന്നാൽ, എന്തൊക്കെ ചെയ്താലും ഞങ്ങൾക്ക് മുഷിയില്ല എന്ന മട്ടിൽ, കണ്ണനും രുഗ്മിണിയും പറഞ്ഞതെല്ലാം അനുസരിച്ചു കൊണ്ടിരുന്നു.
ഒരു കാര്യം ചെയ്യാൻ പറഞ്ഞ്, അത് ചെയ്തു കൊണ്ടിരിയ്ക്കുമ്പോൾ, ഇടയ്ക്കു കയറി മറ്റൊന്നു പറയും. അത് ചെയ്യുമ്പോൾ 'മതി, ഇനി അത് ചെയ്യൂ...' എന്നാകും ആജ്ഞ.

ഇതിനിടയിലാണ് മഹർഷിക്ക് വിശക്കുന്നപോലെ തോന്നിയത്.
വിശപ്പു മാറുകയും വേണം, ഇവരെ കഷ്ടപ്പെടുത്തുകയും വേണം,
തരം കിട്ടിയാൽ ശപിയ്ക്കുകയും വേണം..
എന്ന മട്ടിൽ, ദുർവ്വാസാവ് പറഞ്ഞു,..."പെട്ടെന്ന് കുറച്ച് പായസം കൊണ്ടു വരൂ. പെട്ടെന്ന് വേണം. വേഗം വേഗം..."

രുഗ്മിണി, പാഞ്ഞലച്ച് അടുക്കളയിൽ ചെന്ന് പായസം തയ്യാറാക്കി. കൃഷ്ണനും സഹായിച്ചു.
പായസം തയ്യാറെന്ന് പറഞ്ഞ്
പായസപ്പാത്രവുമായി മഹർഷിയ്ക്ക് മുന്നിൽ കിതച്ചു നിന്ന രുഗ്മിണിയോടും കൃഷ്ണനോടുമായി ദുർവ്വാസാവ് പറഞ്ഞു... *"കൃഷ്ണാ, ഈ പായസം സ്വന്തം ദേഹം മുഴുവൻ തേച്ചുപിടിപ്പിച്ചോളൂ. എനിക്ക് വേണ്ട."*

എന്താ കാര്യം എന്നൊന്നും ചോദിയ്ക്കാൻ പറ്റില്ല.

ഇനി, ഈ തരം പായസമല്ലേ മഹർഷി ഉദ്ദേശിച്ചിട്ടുണ്ടാകുക എന്നും;
പായസത്തിൽ തേങ്ങാക്കൊത്ത് വറുത്തിട്ടതാകുമോ ഇഷ്ടപ്പെടാതിരിയ്ക്കാൻ കാരണം... എന്നുമൊക്കെ ഇരുവരും ആലോചിച്ചെങ്കിലും; ശാപം ഭയന്ന്, 'കമാ'ന്നൊരക്ഷരം പറയാതെ, ശ്രീകൃഷ്ണൻ, പായസം
ദേഹം മുഴുവൻ തേച്ചു.
നിലത്ത് നിന്നായിരുന്നു പായസം ദേഹത്ത് തേച്ചത്. അതുകൊണ്ട്, ഇരുകാൽപ്പാദങ്ങൾക്കും അടിയിൽ മാത്രം പായസമായില്ല.

ഉടൻ വരുന്നു ദുർവ്വാസാവിന്റെ വക അടുത്ത ആജ്ഞ..
*"ഒരു തേര് കൊണ്ടു വരൂ. കുതിര വേണ്ട."*

ക്ഷണനേരത്തിൽ തേര് എത്തി.
*കുതിരയോ?* എന്ന്, സംശയിച്ചു നിന്ന കൃഷ്ണനോടും രുഗ്മിണിയോടും
 തേര് വലിയ്ക്കാനാജ്ഞാപിച്ച്, ചമ്മട്ടിയും പിടിച്ച്,
മുനി, തേരിൽക്കയറി.
ഇരുവരും തേരുവലിച്ചു തുടങ്ങി. ചമ്മട്ടിയ്ക്കടിച്ചും മുതുകിൽ ചവുട്ടിയും ദുർവ്വാസാവ്, തേര് കാട്ടിലേയ്ക്ക് തെളിച്ചു.

 ശുണ്ഠിക്കാരൻ മാമുനി എന്തൊക്കെ ചെയ്തിട്ടും കൃഷ്ണനോ രുഗ്മിണിയോ മുഖം കറുപ്പിയ്ക്കുകയോ മറുത്തെന്തെങ്കിലും പറയുകയോ ചെയ്തില്ല. എല്ലാം ചിരിച്ചു കൊണ്ട് അനുസരിച്ചു.
മഹർഷി എന്തോ ഉന്നം വെച്ചിട്ടാണ് ഈ വരവെന്ന് ഇരുവർക്കും അറിയാമായിരുന്നിരിക്കണം.
നമ്മളൊന്ന് മനസ്സിൽ കണ്ടാൽ, അത് മാനത്തുകാണുന്ന വിരുതനല്ലേ കൃഷ്ണൻ!

ഒടുവിൽ മഹർഷി, തേര് നിർത്തി, ഇവരുടെ സൽക്കാരത്തിൽ സന്തുഷ്ടനായി, താഴെയിറങ്ങി.

ഒന്നുകിൽ ശപിയ്ക്കണം അല്ലെങ്കിൽ അനുഗ്രഹിയ്ക്കണം എന്ന രീതിയാണ് ദുർവ്വാസാവ് മഹർഷിയ്ക്ക്.
അദ്ദേഹം ചിരിച്ചു കൊണ്ട് കൃഷ്ണനെ അനുഗ്രഹിച്ചു
*പായസമായ ശരീരഭാഗങ്ങളിലെവിടെയും കൃഷ്ണാ, നിനക്ക് അസ്ത്രമേൽക്കുകയില്ല.*

വാരിത്തേച്ചപ്പോൾ പായസം പുരളാതിരുന്ന കാൽപ്പാദത്തിനടിയിൽത്തന്നെ കൃഷ്ണന് അസ്ത്രമേൽക്കാനുള്ള കാരണം അതാണത്രേ.

ജരൻ എന്ന ആ വേടൻ, കൃഷ്ണന്റെ അന്തകനാവാനും ഒരു കാരണമുണ്ട്.ഒരു പൂർവ്വ ജൻമബന്ധം.
ആ കഥ മറ്റൊരു ദിവസം പറയാം
🙏🌹🌺🌸💐🌹🙏
[24/09, 11:16] +91 99958 74520: ശ്രീബലരാമനും   ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവും

*************************************************
മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീബലരാമൻ ഭാരതവർഷം മുഴുവൻ പ്രദക്ഷിണമായി സഞ്ചരിച്ച് തീർത്ഥ സ്നാനം ചെയ്തതായി ശ്രീമദ്ഭാഗവതം (ദശമസ്കന്ധം 79: 18)  പറയുന്നു. കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ട അദ്ദേഹം വിഷ്ണു സാന്നിധ്യമുള്ള തിരുവനന്തപുരത്ത് (ഫכൽഗുനം) വന്ന് പദ്മതീർത്ഥത്തിൽ സ്നാനം ചെയ്ത് പശുക്കളെ ദാനം ചെയ്തുവെന്നും പുരാണം വിവരിയ്ക്കുന്നു.

ഭഗവാൻ ബലരാമന്റെ ആഗമനവുമായി ബന്ധപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രചാരമുള്ള കഥ ഇപ്രകാരമാണ്: ദ്വാപരയുഗത്തിൽ തന്നെ തിരുവനന്തപുരത്ത് പദ്മനാഭ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ഇവിടെ പദ്മനാഭവിഗ്രഹമോ ക്ഷേത്രമോ ഇല്ലായിരുന്നു. തിരുവനന്തപുരം അന്ന് അനന്തൻകാടെന്ന വനം ആയിരുന്നു. വനത്തിനുള്ളിലാണ് പദ്മതീർത്ഥക്കുളം സ്ഥിതി ചെയ്തിരുന്നത്. പദ്‌മതീർത്ഥത്തിൽ സ്നാനം ചെയ്ത ശേഷം ബലരാമൻ കുളക്കരയിൽ വച്ച് ഗോദാനം ചെയ്തു. വളരെക്കാലമായി ബലരാമന്റെ ആഗമനം കാത്തിരുന്ന ദേവന്മാരും സിദ്ധന്മാരും മുനികളും അദ്ദേഹത്തെ കാണാൻ എത്തി. അവരെ ആലിംഗനം ചെയ്‌തു സ്വീകരിച്ച ഭഗവാൻ വേണ്ട വരം ചോദിക്കാമെന്ന് പറഞ്ഞു. സാമ്രാജ്യമോ സ്വർഗ്ഗമോ എന്നല്ല സാക്ഷാൽ വൈകുണ്ഠ ലോകം പോലും വേണ്ടെന്ന് പറഞ്ഞ ആ മഹാഭാഗവതന്മാർ തങ്ങൾക്ക് ഭഗവദ്ദർശനം ലഭിച്ച പദ്മതീർത്ഥക്കരയിൽ ഭഗവാനെ മാത്രം സ്മരിച്ചും നാമ സങ്കീർത്തനം ചെയ്തും കഴിയാനാണ് മോഹമെന്നും പറഞ്ഞു. അങ്ങനെ ആകട്ടേ എന്ന് ബലരാമൻ അനുഗ്രഹിച്ചു.

ബലരാമൻ ഗോദാനം ചെയ്ത സ്ഥാനത്താണ് ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗം സ്ഥിതി ചെയ്യുന്നത്. ഈ ഭാഗം മഹാഭാരതക്കോൺ എന്നാണ് അറിയപ്പെടുന്നത്. എ നിലവറയും ബി നിലവറയും സ്ഥിതി ചെയ്യുന്നത് മഹാഭാരതക്കോണിലാണ്. അവതാരപുരുഷൻ ഗോദാനം ചെയ്ത സ്ഥാനത്ത് ഐശ്വര്യം കളിയാടും എന്നതു കൊണ്ടു തന്നെ ആയിരിക്കണം ക്ഷേത്ര സമ്പത്തിന്റെ സിംഹഭാഗവും സൂക്ഷിക്കുന്ന എ നിലവറ മഹാഭാരതക്കോണിൽ സ്ഥാപിക്കപ്പെട്ടത്. ബലരാമസ്വാമിയുടെ അനുഗ്രഹം ലഭിച്ച ദേവന്മാരും സിദ്ധന്മാരും മുനികളും ബി നിലവറയിൽ തപസ്സു ചെയ്യുന്നു എന്നാണ് വിശ്വാസം. പണ്ട് മഹാഭാരതക്കോണിൽ ക്ഷേത്രം വകയായി മഹാഭാരത പാരായണം നടന്നിരുന്നു.
[24/09, 11:50] Reghu SANATHANA: *അന്നദാന മഹിമ ദര്‍ശന* *കഥകള്‍*
🙏🌹🌺🌸💐🌹🙏
കുരുക്ഷേത്ര യുദ്ധം ജയിച്ചു യുധിഷ്ഠിരന്‍ ഭരണഭാരമേറ്റതിന്റെ ഭാഗമായി രാജസൂയം എന്ന വിശേഷപ്പെട്ട യാഗം നടക്കുകയാണ്. രാജാക്കന്മാരും പ്രഭുക്കന്മാരും ബ്രാഹ്മണരും മഹര്‍ഷിമാരുമെല്ലാം നന്നായി സല്‍ക്കരിക്കപ്പെട്ടു.

മറ്റൊരു ഭാഗത്ത് സാധാരണക്കാരും ദരിദ്രരുമായ പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് ഭക്ഷണം ഒരുക്കിയിട്ടുണ്ട്. അവിടുത്തെ കാര്യങ്ങളെല്ലാം ശ്രീകൃഷ്ണന്നൊപ്പം നടന്നു കാണുകയായിരുന്ന യുധിഷ്ഠിരനില്‍ അഹങ്കാരം കിളിര്‍ത്തു-പതിനായിരങ്ങളുടെ അന്നദാതാവാണല്ലോ താന്‍! ആ മുഖഭാവം ശ്രീകൃഷ്ണന്‍ ശ്രദ്ധിക്കുകയും ചെയ്തു.

പെട്ടെന്നാണ് ആളുകള്‍ ഭക്ഷണം കഴിച്ച് എഴുന്നേറ്റ ഉടനെ ഇലകളില്‍ എന്തോ തിരയുന്നതുപോലെ ഉരുണ്ടുരുണ്ടു പോകുന്ന ഒരു വിചിത്രജീവിയെ കണ്ടത്. അത് ഒരു കീരിയായിരുന്നു. പക്ഷേ, സാധാരണ കീരിയല്ല; പകുതി ശരീരം സ്വര്‍ണനിറത്തില്‍!

യുധിഷ്ഠിരന്‍ അതിനെ കൗതുകത്തോടെ വിളിച്ചു; ശരീരത്തിന്റെ പകുതിഭാഗത്തിന് എങ്ങനെ സ്വര്‍ണം കിട്ടി എന്ന് അന്വേഷിച്ചു. അപ്പോള്‍ കീരി തന്റെ കഥ പറയാന്‍ തുടങ്ങി:
ഇവിടെനിന്ന് വളരെ വളരെ ദൂരെയാണ് എന്റെ സ്ഥലം. ഭാര്യയും ഭര്‍ത്താവും മകനും മാത്രമുള്ള ഒരു ദരിദ്ര കുടുംബം താമസിച്ചിരുന്ന വീട്ടിലാണ് ഞാനും കഴിഞ്ഞിരുന്നത്.

അങ്ങനെയിരിക്കെ, വലിയ ഒരു ക്ഷാമകാലം വന്നു. അനേകം മനുഷ്യരും ജീവജാലങ്ങളും പട്ടിണിയില്‍ മരിച്ചു. ഞാന്‍ താമസിച്ചിരുന്ന കുടുംബത്തിനേയും പട്ടിണി വിഴുങ്ങും എന്ന അവസ്ഥയില്‍ അജ്ഞാതനായ ഒരാള്‍ ഒരു പാത്രം നിറയെ ഭക്ഷണം എത്തിച്ചു, ഉടനെ സ്ഥലം വിട്ടു.

ഗൃഹനാഥ ആ പാത്രത്തിലെ ഭക്ഷണം ഭര്‍ത്താവിനും തനിക്കും മകനുമായി വീതിച്ചു. അപ്പൊഴാണ് ഒരു വഴിപോക്കന്‍ അവശതയോടെ ഭക്ഷണം ചോദിച്ച് എത്തിയത്.
ഗൃഹനാഥന്‍ തന്റെ പാത്രം അയാളുടെ മുന്നിലേക്ക് നീക്കിവച്ചു കൊടുത്തു. അയാള്‍ ആര്‍ത്തിയോടെ അത് വാരിവലിച്ചു കഴിക്കുന്നത് ഭാര്യയും മകനും നോക്കിനില്‍ക്കുകയാണ്. അയാളുടെ കണ്ണാകട്ടെ മറ്റു രണ്ടുപേരുടെ ഇലകളിലുമാണ്!

ഭാര്യ അപ്പോള്‍ തന്റെ ഭക്ഷണവിഹിതം അയാളുടെ മുന്നിലേക്ക് നീക്കിക്കൊടുത്തു. താന്‍ നല്‍കിക്കൊള്ളാമെന്ന് പറഞ്ഞ് മകന്‍ അമ്മയെ തടഞ്ഞുവെങ്കിലും അമ്മ സമ്മതിച്ചില്ല.
എന്നാല്‍ വഴിപോക്കന്‍ അതും വേഗത്തില്‍ ഭക്ഷിച്ചുതീര്‍ത്തു. മകനാകട്ടെ, തന്റെ വിഹിതവും അയാളുടെ മുന്നിലേക്ക് മടികൂടാതെ നീക്കിവെച്ചു; ഒരാളുടെ വിശപ്പെങ്കിലും പൂര്‍ണമായി ശമിക്കുമല്ലോ എന്ന വിചാരത്തോടെ.

ഭക്ഷണം കഴിച്ചശേഷം, ഒരു നന്ദിവാക്കുപോലും പറയാതെ വഴിപോക്കന്‍ സ്ഥലം വിട്ടു. ഒഴിഞ്ഞ വയറുമായി വീട്ടുകാര്‍ മൂവരും തളര്‍ന്നു കിടപ്പായി. കുറേനേരം കഴിഞ്ഞു. ഒരനക്കവും ഇല്ല. ഞാന്‍ അവരെ ഒരു പ്രദക്ഷിണം വച്ചു നോക്കി. പട്ടിണിമൂലം അവരുടെ പ്രാണന്‍ ഒഴിഞ്ഞുപോയിരുന്നു!
എന്തൊരു ത്യാഗമാണ് അവര്‍ അനുഷ്ഠിച്ചത്! ആ അന്നദാനത്തിന്റെ മഹത്വം എത്ര വാഴ്ത്തിയിലാണ് തീരുക എന്ന് ഞാന്‍ ഓര്‍ത്തു. പിന്നെ വൈകിയില്ല. തറയില്‍ തൂവിക്കിടന്നിരുന്ന ഏതാനും അന്നമണികള്‍ക്ക് മീതെ കിടന്നുരുണ്ടു. അവ സ്പര്‍ശിച്ച എന്റെ പകുതി ശരീരം പെട്ടെന്ന് സ്വര്‍ണനിറമാര്‍ന്നതായി. ഞാന്‍ അദ്ഭുതപ്പെട്ടു. ക്രമേണ ഒരാഗ്രഹം ഉണ്ടായി. അതിന്റെ സാഫല്യത്തിനുവേണ്ടി അന്നദാനം നടക്കുന്നിടത്തെല്ലാം ഞാന്‍ ചെല്ലാറുണ്ട്. ബാക്കി ശരീരഭാഗം കൂടി സ്വര്‍ണനിറമാക്കാന്‍ കഴിഞ്ഞുവെങ്കില്‍ എന്ന പ്രതീക്ഷയോടെ….

പക്ഷെ, എന്തു ചെയ്യാം! എച്ചിലിലകളില്‍ ഉരുണ്ടതെല്ലാം വെറുതെയായി. നിരാശമൂലം പോകാന്‍ മടിയുമായി. അപ്പോള്‍ കേട്ടൂ, മഹാനായ യുധിഷ്ഠിര ചക്രവര്‍ത്തിയുടെ രാജസൂയവും അന്നദാനവും. വളരെ ദൂരം താണ്ടി ഇങ്ങോട്ട് പോരുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോള്‍ കഷ്ടം തോന്നുന്നു. പട്ടിണി കിടന്നു മരിക്കാറായപ്പോഴും, മുന്നില്‍ വിളമ്പിവച്ച ഭക്ഷണം വിശന്നുവന്ന അതിഥിക്ക് ദാനം ചെയ്ത ആ ദരിദ്ര കുടുംബം എത്ര ശ്രേഷ്ഠം! അവര്‍ക്കൊപ്പം നില്‍ക്കാന്‍ ലോകത്തിലെ ഒരു അന്നദാന ചക്രവര്‍ത്തിക്കും കഴിയില്ലെന്ന് തീര്‍ച്ചയായി. അഥവാ പൂര്‍ണതതേടുന്ന എനിക്ക് അതിനുള്ള പുണ്യമില്ലാതെ പോയി എന്നും പറയാം!
കീരിയുടെ കഥ ശ്രവിച്ച യുധിഷ്ഠിരന്‍ വിളറിയ മുഖത്തോടെ അടുത്തുനില്‍ക്കുന്ന ഭഗവാന്‍ കൃഷ്ണനെ ഒന്നുനോക്കി. ആ മുഖത്തുനിറഞ്ഞു നിന്നത് അര്‍ത്ഥഗര്‍ഭമായ ഒരു പുഞ്ചിരി! കണ്ണില്‍ ഒരു കുസൃതിനോട്ടവും!

സ്വര്‍ണക്കീരി അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. യുധിഷ്ഠിരന് കാര്യം മനസ്സിലായി. ഇതെല്ലാം ഭഗവാന്‍ നടത്തിയ ലീലയാണ്. തന്നിലുണ്ടായ അഹങ്കാരം ശമിപ്പിക്കാന്‍ ഭഗവാന്‍ പ്രയോഗിച്ച ഒരു മരുന്ന്!

യുധിഷ്ഠിരന്‍ വളരെ വിനയത്തോടെ, കുറ്റബോധത്തോടെ കൃഷ്ണഭഗവാനോട് മാപ്പപേക്ഷിച്ചു.

 *🙏ഹരേ കൃഷ്ണാ*🙏.          🙏🌹🌺🌸💐🌹🙏

No comments:

Post a Comment