Friday, September 27, 2019

ചതുശ്ലോകീ ഭാഗവതം :24

ശ്രദ്ധയോടെ ഉണ്ടെങ്കിൽ ഏറ്റവും ആശ്ചര്യമാണത്... നമ്മൾ ശ്രദ്ധ പുറമേക്ക് വിടുകയല്ല. നമ്മളിലേക്ക് തന്നെ തിരിച്ചു  വിടുകയാണ്..

നമ്മളുടെ തന്നെ അനുഭവത്തിനെ ശ്രദ്ധിക്കയാണ്...

അർക്കാനലാദിവെളി വൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നുകണ്ണ്
മനമാകുന്ന കണ്ണതിന്നു
കണ്ണായിരുന്ന പൊരുൾ,  താനെന്നുറയ്ക്കു മളവാനന്ദ മെന്ത് ഹരി നാരായണായ നമഃ

മലയാളത്തില് മാത്രം ഞാൻ എന്നും പറയാം താൻ എന്നും പറയാം ഇല്ലേ?
*താൻ* എന്ന് വച്ചാൽ നീ എന്നൊരു അർത്ഥം ണ്ട്..

അതല്ലാതെ താൻ എന്ന് വച്ചാൽ *അഹം*  എന്നൊരു അർത്ഥം ണ്ട്...

തന്നെ താൻ എന്ന് പറയില്ലേ?
ഞാൻ തന്നെ ന്ന് പറയില്ലേ?

ഞാനും ഒരു തന്നെയും.... ആ *തന്നെ* അറിയുക....
തന്റെ യഥാർത്ഥ സ്വരൂപം  ഈ ശരീരം അല്ലാ...
പിന്നെ മനസ്സാണോ?

നോക്കണം.
  ഈ യുക്തി ദിവസവും ചെയ്യേണ്ടതാണ്..

ഒരു 90 വയസ്സുള്ള മുത്തശ്ശൻ പഴയ ആൽബം ഒക്കെ എടുത്ത് നോക്ക് കാ.. ഒരു കൊച്ചു കുട്ടിടെ ഫോട്ടോ: തന്റെ പേരക്കുട്ടിക്ക് കാണിച്ചു കൊടുക്കാണ്...ഒരു കൊച്ചുകുട്ടീടെ ഫോട്ടോ.... , ഇതാരാ അറിയുമോ?
പേരക്കുട്ടി പറഞ്ഞു.. ഏതോ കുഞ്ഞുവാവയാ...
കുഞ്ഞ്കുട്ടിയാണ്
അപ്പൊ മുത്തശ്ശൻ പറഞ്ഞു, 
കുഞ്ഞ് കുട്ടിയല്ല.. ഇത് മുത്തശ്ശനാണ് ന്ന്...
അയ്യേ, ഇത് മുത്തശ്ശൻ അല്ലല്ലോ,

ചെറിയ കുട്ടി അല്ലേ?
മുത്തശ്ശൻ ചെറിയ കുട്ടിആയിരിക്കുമ്പോ ഉള്ള ഫോട്ടോ ആണ്

അയ്യേ ഇപ്പൊ ഇത് പോലെ ഇല്ലല്ലോ...
ആഹ്... ഇപ്പൊ ഒക്കെ മാറിപ്പോയി..

അപ്പൊ മുത്തശ്ശനും മാറിപ്പോയോ?

ഞാൻ മാറിപ്പോയിട്ടൊന്നും  ഇല്ലാ... ഞാൻ അതേ ആളാണ്..

നമ്മൾടെ ഒക്കെ പ്രഖ്യാപനം ആണത്.. ല്ലേ
നമ്മൾക്കൊക്കെ നോക്കണം............
 ഈ വേദാന്തജ്ഞാനം.... ആത്മ ജ്ഞാനം എന്ന് പറയ്‌ ണത് പുതിയത് ആയി ഉണ്ടാകുന്നത് അല്ലാ പക്ഷേ,
ഉള്ള ജ്ഞാനം

നമ്മൾ ശ്രദ്ധിക്കാത്തത് കൊണ്ട് വിട്ട് കളയുന്നതാണ്...

ശ്രീ നൊച്ചൂർ ജി.....
Parvati 

No comments:

Post a Comment