Wednesday, September 25, 2019

[25/09, 12:58] Narayana Swami Bhagavatam: ✍ *സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍

 _കൊല്ലവർഷം 1195 കന്നി 08 ( 24/09/2019) ചൊവ്വ_

*അധ്യായം 23,ഭാഗം 3- വാമനാവതാരം*

⚜⚜⚜⚜⚜⚜⚜⚜⚜⚜


*ഓം നമോ ഭഗവതേ വാസുദേവായ...*


           🚩🚩🚩🚩🚩

*"മഹാബലിയുടെ അപചയത്തിനുവേണ്ടി ആരു പ്രവർത്തിച്ചാലും ഒന്നും സാധിക്കില്ല. അദ്ദേഹത്തിന്റെ കൂടെയാണ് സകലസജ്ജനങ്ങളും. ഏതായാലും ഈശ്വരനെ ഭജിച്ചാൽ അതുകൊണ്ട് ചില പ്രശ്നപരിഹാരങ്ങൾ ഉണ്ടാവാതിരിക്കില്ല. നോക്കട്ടെ, ഭർത്താവിനേയും ഈ വിവരം അറിയിക്കൂ. മഹാബലി നശിച്ച് ഇന്ദ്രന് സ്വർഗരാജ്യം തിരികെ കിട്ടാൻ വേണ്ടിയാണ് തപസ്സു ചെയ്യുന്നതെന്ന് അദ്ദേഹത്തോട് തുറന്ന് പറയു. അദ്ദേഹം മഹാ സാത്വികനാണ്. അദ്ദേഹത്തോടൊപ്പം ഏകാഗ്രതയോടുകൂടി മനഃശുദ്ധിയോടുകൂടി കുറച്ചുനാൾ എന്നെ ഭജിക്കൂ. കാര്യത്തിന് എന്തെങ്കിലും ഒരു പോംവഴി ഉണ്ടോന്ന് ഞാൻ നോക്കട്ടെ. ഇതിനു തയ്യാറുണ്ടെങ്കിൽ ചെല്ലൂ. ഭർത്താവിനെ ഈശ്വരനായി കാണൂ. അദ്ദേഹത്തിന്റെ അനുഗ്രഹമുണ്ടെങ്കിൽ അമ്മയ്ക്ക് എന്തും നേടിയെടുക്കാനാവു." ഈ വിവരം കശ്യപനോട് ചെന്ന് പറഞ്ഞു. ഹാവൂ! സന്തോഷായീ! ഭഗവാന്റെ ഉപദേശം പാലാഴി കടഞ്ഞോളൂ, എന്നാൽ അമൃത് കിട്ടും എന്നൊന്നുമല്ലല്ലോ! സഹധർമം ചരഃ - ഭർത്താവിനോടൊപ്പം ഈശ്വരനെ ഭജിക്കാനാണല്ലോ.*


*അങ്ങിനെ കശ്യപപ്രജാപതിയോടൊപ്പം അദിതി ഒരു സംവത്സരം ഏകാഗ്രതയോടെ ഭഗവാനെ ഭജിച്ചു. പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണദിവസമാണ് ഭഗവാൻ അവതരിച്ചത്. ആദ്യമായാണ് ഭഗവാൻ ഇത്രയും സുന്ദരമായ സ്വരൂപം സ്വീകരിച്ച് ഒരച്ഛന്റേയും അമ്മയുടേയും പുത്രനായി പിറക്കുന്നത്. നരസിംഹത്തിനെ പെറ്റത് സാക്ഷാൽ തൂണ്! സപ്താഹവേദികളിൽ കഥ പറയുമ്പോൾ കേൾക്കാൻ പലപ്പോഴും തൂണുകളേ ഉണ്ടാവാറുള്ളൂവത്രേ.("കഥ പറയുകിലുറങ്ങും, പിന്നെ കേൾക്കുന്നതിന്നായ് നരഹരി ഭഗവാനെ പെറ്റ പൊന്നമ്മ മാത്രം!")*


*ഇപ്പോഴാണ് ഭഗവാൻ ശരിക്കും ഒരു സാധാരണ മനുഷ്യനെപ്പോലെ ഒരമ്മയുടെ ഉദരത്തിൽ പ്രവേശിച്ച്, കുറേ നാൾ അവരുടെ മനസ്സിലും താമസിച്ച്, ഒരു തപോധനന്റെ എല്ലാ വീര്യവും തന്നിലേക്ക് സംക്രമിപ്പിച്ചെടുത്ത ആ ദിവ്യാവതാരം. ആനന്ദമൂർത്തിയെ കണ്ടമാത്രയിൽ സ്തുതിക്കാൻപോലും പറ്റാതെ അവർ ആ ആനന്ദരസം അനുഭവിച്ചുനിന്നു. അപ്പോഴേക്കും നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും സജ്ജനങ്ങൾ ആ ദിവ്യസ്വരൂപിയെ ഒരുനോക്കു കാണാനായി അവിടേയ്ക്ക് വന്നെത്തി. എല്ലാവരും അവിടുത്തെ കണ്ടങ്ങിനെ ആഹ്ലാദഭരിതരായി നിൽക്കുകയല്ലാതെ ഒരക്ഷരം ഉരിയാടുന്നില്ല. പെട്ടെന്ന് ഭഗവാൻ അവിടുത്തെ സ്വരൂപത്തിലൊരു മാറ്റം വരുത്തി.*




 
    ♥♥♥

*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*



             💙💙💙


 *ഉണ്ണികൃഷ്ണൻ കൈതാരം*

© *സദ്ഗമയ സത്സംഗവേദി*


*തുടരും....*
[25/09, 12:58] Narayana Swami Bhagavatam: *സനാതനം 30*
🌻🌸🌻🌸🌻🌸🌻🌸🌻🌸

*ദർശനങ്ങൾ*

*ദര്‍ശനം എന്നാല്‍ കാണുക എന്നാണർത്ഥം. "ദൃശ്യതേ ഇതി ദർശനം" അതായത് എന്താണോ കാണപ്പെടുന്നത് അതാണ് ദർശനം. ഇവിടെ ദർശനങ്ങൾ എന്നു പറയയുമ്പോൾ കണ്ടെത്തല്‍ അഥവാ കാഴ്ച്ചപ്പാട് എന്ന അര്‍ത്ഥമാകും കൂടുതല്‍ ചേരുന്നത്.  തത്വശാസ്ത്രാത്മകമായ ചിന്തകളെ ഇഴപിരിച്ച് സ്വബുദ്ധിയുടെ പരമകാഷ്ടയിൽ സമഗ്രമായി പഠിച്ച് , അവതരിപ്പിക്കുന്നവയാണ് ദർശനം. ഭാരതീയ ദര്‍ശനങ്ങള്‍ തത്ത്വചിന്തയും അതോടൊപ്പം ആചരണപദ്ധതിയും രണ്ടും ഉള്‍ക്കൊള്ളുന്നു. ഇന്നതു ചെയ്യണം, ഇന്നതു ചെയ്യരുത് എന്ന തരത്തില്‍ വിധിനിഷേധങ്ങളെ അനുശാസിക്കുന്നതിനാല്‍ ഇവയെ ശാസ്ത്രങ്ങളെന്നും പറയുന്നു. സത്യത്തെ തേടാന്‍ മാത്രമല്ല സാക്ഷാത്കരിക്കാനും ഉള്ള ത്വര, അതീവതാല്‍പര്യം ഭാരതീയ ദർശനങ്ങളിൽ ഉടനീളം കാണാം. ഇതാണ് പാശ്ചാത്യരുടെ ഫിലോസഫിയും ഭാരതീയ തത്ത്വശാത്രവും തമ്മിലുള്ള വ്യത്യാസം. പാശ്ചാത്യരുടെ ഫിലോസഫിയിൽ ചിന്ത മാത്രമേയുള്ളൂ. സാക്ഷാത്കരിക്കാനുള്ള വഴികളില്ല.*

*ഭാരതീയ ദര്‍ശനങ്ങളുടെ പട്ടിക വളരെ വലുതാണ്.  ആത്മനിഷ്ഠങ്ങളും വസ്തുനിഷ്ഠങ്ങളും ആയ രണ്ടുതരം ശാസ്ത്രങ്ങളും ഇതിൽ ഉള്‍പ്പെടുത്തിയിരിക്കുന്നതായി കാണാം. എതാണ്ട്  പതിനാലാം ശതകത്തിനു ശേഷമേ ഷഡ്ദര്‍ശനങ്ങള്‍ എന്ന പൊതുപേരില്‍ സാംഖ്യം, യോഗം, ന്യായം, വൈശേഷികം, മീമാംസ, വേദാന്തം എന്നിവയെ ഒരുമിച്ചു ചേര്‍ത്തു പറഞ്ഞുതുടങ്ങിയിട്ടുള്ളൂ. മദ്ധ്യകാലഘട്ടത്തിലെ ബ്രാഹ്മണ, സംസ്കൃത പാണ്ഡിത്യ കാലത്ത് പല ഹിന്ദു ബൗദ്ധിക സമ്പ്രദായങ്ങളും ആറ് യാഥാസ്ഥിതിക സമ്പ്രദായങ്ങളിൽ (ദർശനങ്ങളിൽ), ആറ് തത്ത്വചിന്തകളായി ക്രോഡീകരിക്കപ്പെട്ടു. ഷഡ്ദർശനങ്ങൾ എന്നറിയപ്പെടുന്ന ഇവയെല്ലാം തന്നെ വേദങ്ങളുടെ പ്രാമാണ്യത്തെ അംഗീകരിക്കുന്നു.*

*ആസ്തികം, നാസ്തികം എന്നു രണ്ടായി ദര്‍ശനങ്ങളെ തരം തിരിച്ചു കാണുന്ന പതിവും ഇവിടെ ഉണ്ടായി. ഇവിടെ ആസ്തികം എന്നാല്‍ വേദത്തിനു പരമപ്രാമാണ്യം കല്‍പ്പിക്കുന്നത് എന്നും നാസ്തികം എന്നാല്‍ വേദപ്രാമാണ്യത്തെ അംഗീകരിക്കാത്തത് എന്നും (നാസ്തികാഃ വേദനിന്ദകാഃ എന്നു മനുസ്മൃതി) അര്‍ത്ഥം സ്വീകരിച്ചുകാണുന്നു. ഇതനുസരിച്ച് മേല്‍ക്കൊടുത്ത ആറു ദര്‍ശനങ്ങള്‍ ആസ്തിക ദര്‍ശനങ്ങളെന്നും, ജൈനം, ബൗദ്ധം, ചാര്‍വാകം എന്ന മൂന്നു ദര്‍ശനങ്ങളെ നാസ്തികദർശനങ്ങൾ എന്നും പറയുന്നു. അങ്ങനെ ദര്‍ശനങ്ങള്‍ ആകെ ഒമ്പത് എന്ന ധാരണ പരന്നു. ഈ തരംതിരിവ് ഗൗതമബുദ്ധന്റെ കാലത്തിനു ശേഷമാണ് നിലവിൽ വന്നത്.*

*ഒരു വ്യക്തി സ്വയം പലവുരു ചോദിക്കേണ്ടുന്ന ഒരു ചോദ്യമാണ് ഞാൻ ആരാണ്? എന്നത്. ഈ ചോദ്യത്തിൽ നിന്നാണ് ദർശനങ്ങളുടെ അന്വേഷണം ആരംഭിക്കുന്നത്. എന്റെ സ്വത്വം എന്താണ്?, പലതായി കാണപ്പെടുന്ന ഈ പ്രപഞ്ചത്തിന്റെ യഥാർത്ഥ സ്വരൂപമെന്താണ്? ഇത് സചേതനമോ അതോ ജഡരൂപമോ?" ഇങ്ങനെയുള്ള ചോദ്യങ്ങളിൽ കൂടി സ്വന്തമായ കാഴ്ച്ചപ്പാടിൽ മുന്നോട്ട് പോകുമ്പോൾ അതൊരു ദർശനമായി മാറുന്നു.*

*തുടരും.......*

*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
190924
[25/09, 12:59] Narayana Swami Bhagavatam: ഹിന്ദു ആചാരങ്ങൾ

*ഓരോ നാളുകാർക്കും ഓരോ ഇഷ്ടദേവത ഉണ്ട്.*
🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔

നാം ദൈവപൂജ ചെയ്യുന്നതിലും ക്ഷേത്രദർശനം നടത്തുന്നതിലും മടികാട്ടാത്തവരാണ്. ഓർക്കാപ്പുറത്ത് അസ്വാഭാവികമായി എന്തെങ്കിലും സംഭവിക്കുമ്പോൾ അറിയാതെ തന്നെ പ്രാർഥിച്ചു പോകും. ഓരോ നാളുകാർക്കും ഓരോ ഇഷ്ടദേവത ഉണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.

*അശ്വതി*

അശ്വതി നക്ഷത്രത്തിന്റെ അധിപൻ കേതുവായതിനാൽ ഗണപതിയെ ഇഷ്ടദേവതയായി പൂജിക്കണം. സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും ക്ലേശപരിഹാരാർഥം ഭജിക്കണം. വിനായകചതുർഥി വ്രതം ഏറെ ഗുണം ചെയ്യും. ഗണപതികവചം, ഗണപതിസ്തോത്രം എന്നിവ ദിവസവും ജപിക്കുന്നതും നല്ലതാണ്. ജന്മദിനത്തിൽ ധന്വന്തരി ക്ഷേത്രത്തിൽ വഴിപാടോ പൂജയോ നടത്താം.

*ഭരണി*

ഭരണിയുടെ നക്ഷത്രദേവത യമൻ ആയതിനാൽ ശിവനെ പൂജിക്കുന്നതാണ് ഉത്തമം. ക്ലേശപരിഹാരത്തിന് സൂര്യദേവനെ പ്രാർഥിക്കാം. ഭരണി, പൂരാടം, പൂരം നക്ഷ ത്രങ്ങളിൽ ക്ഷേത്രദർശനം നടത്താം. ജന്മനക്ഷത്രത്തിൽ ലക്ഷ്മീപൂജ നടത്തുന്നത് ക്ലേശങ്ങൾ കുറയാൻ സഹായിക്കും.

*കാർത്തിക*

മേടക്കൂറിലുള്ള കാർത്തിക നക്ഷത്രക്കാർ സുബ്രഹ്മണ്യനെയും ഇടവക്കൂറിലുള്ളവർ ദേവിയെയും പൂജിക്കണം. ദിവസവും സൂര്യദേവനെയോ ശിവനെയോ പ്രാർഥിക്കണം. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ലളിതാസഹസ്രനാമം ജപിക്കണം.

*രോഹിണി*

മഹാവിഷ്ണുവിനെയോ കൃഷ്ണനെയോ ഭജിക്കാം. ദിവസവും വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമമാണ്. ഞാവൽ വൃക്ഷം നനയ്ക്കുന്നതു ക്ലേശം കുറയ്ക്കും. ചന്ദ്രനെയും ചന്ദ്രന്റെ ദേവതകളെയും ഉപാസിക്കണം. പൗർണമിയിൽ ദുർഗാദേവിയെയും അമാവാസിയിൽ ഭദ്രകാളിയെയും ദർശിക്കണം. തിങ്കളാഴ്ച വ്രതമെടുക്കുന്നതും ഗുണം ചെയ്യും.

*മകയിരം*

മഹാലക്ഷ്മി, ദുർഗാദേവി എന്നീ ദേവിമാരിലാരെയെങ്കിലും ഇഷ്ടദേവതയായി മകയിരം നക്ഷത്രജാതർക്ക് പൂജിക്കാം. സുബ്രഹ്മണ്യഭജനവും ഭദ്രകാളി ഭജ നവും ഗുണം ചെയ്യും. ചൊവ്വാഴ്ച വ്രതമെടുക്കുന്നത് ഉത്തമമാണ്. ചന്ദ്രപ്രീതികരമായ കാര്യങ്ങൾ അനുഷ്ഠിക്കുക. ഇടവക്കൂറുകാർ ശുക്രനെയും മിഥുനക്കൂറുകാർ ബുധനെയും പ്രീതിപ്പെടുത്തണം.

തിരുവാതിര
തിരുവാതിരക്കാരുടെ ഇഷ്ടദേവൻ ശിവനാണ്. ഏതൊരു പ്രവൃത്തിയും ശിവസ്മരണയോടെ ചെയ്യുക. രാഹുവിനെയും സർപ്പദൈവങ്ങളെയും ആരാധി ക്കുന്നത് ഗുണം ചെയ്യും. ജന്മനക്ഷത്രനാളിൽ രാഹുവിനെ ആരാധിക്കുക.



*പുണർതം*

പുണർതത്തിന്റെ ഇഷ്ടദേവൻ കൃഷ്ണനാണ്. ശ്രീരാമനെയും ആരാധിക്കാം. വിഷ്ണുസഹസ്രനാമം ജപിക്കുന്നത് ക്ലേശം കുറയ്ക്കാൻ സഹായിക്കും. പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തണം.

*പൂയം*

പൂയം നക്ഷത്രജാതരുടെ ഇഷ്ടദേവൻ വിഷ്ണുഭഗവാനാണ്. ശനിയാഴ്ച വ്രതവും ശനിഭജനവും അനുഷ്ഠിക്കണം. പൂയവും ശനിയാഴ്ചയും ഒരുമിച്ചുവരുന്ന ദിവസങ്ങളിൽ ശാസ്താപൂജയോ ശനീശ്വരപൂജയോ ചെയ്യുന്നതു ക്ലേശം കുറയ്ക്കാൻ സഹായിക്കും. ചന്ദ്രനെ പ്രീതിപ്പെടുത്തുക. മകരത്തിലെ പൗർണമിയിൽ ദുർഗാപൂജ നടത്തുക.

*ആയില്യം*

നാഗദൈവങ്ങളാണ് ഇഷ്ടദേവത. ശിവനെ ആരാധിക്കുന്നതും ഉത്തമമാണ്. നാഗരാജാവ്, നാഗയക്ഷി എന്നീ ദേവതകളെ സ്മരിച്ച് വിശേഷാവസരങ്ങളിൽ ക്ഷേത്രദർശനം നടത്തുക. ആയില്യവും ബുധനാഴ്ചയും ചേർന്നുവരുന്ന ദിവസങ്ങൾ ക്ഷേത്രദർശനത്തിനും വ്രതാനുഷ്ഠാനങ്ങൾക്കും പൂജകൾക്കും നല്ലതാണ്.

*മകം*

മകം നക്ഷത്രജാതർക്കു പിതൃപൂജയാണു ഗുണകരം. ശിവനെ ഇഷ്ടദേവതയായി ആരാധിക്കണം. പിറന്നാളിന് ഗണപതിഹോമം നടത്തുന്നത് ഗുണം ചെയ്യും. മകം, മൂലം, അശ്വതി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തുക. മകവും ഞായറാഴ്ചയും ചേർന്നു വരുന്ന ദിവസങ്ങളിൽ ശിവപൂജ നടത്തുക.

*പൂരം*

ഇഷ്ടദേവത ശിവനാണ്. മഹാലക്ഷ്മിയെ ആരാധിക്കുന്നതും ഉത്തമമാണ്. പൂരവും വെള്ളിയാഴ്ചയും ഒന്നിച്ചുവരുന്ന ദിവസങ്ങളിൽ വ്രതമെടുക്കുക. പൂരം, പൂരാടം, ഭരണി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം ഗുണം ചെയ്യും. പൂരം നാളിൽ ശിവപൂജയും ലക്ഷ്മീപൂജയും നടത്തണം.

*ഉത്രം*

ഉത്രം നക്ഷത്രക്കാർ ശാസ്താവിനെയാണു പൂജിക്കേണ്ടത്. പതിവായി ശാസ്താ ക്ഷേത്ര ദർശനം നടത്തണം. ശബരിമല ദർശനം നടത്തുന്നത് അഭികാമ്യമാണ്. ഞായറാ ഴ്ചയും ഉത്രവും ചേരുന്ന ദിവസങ്ങൾ പൂജകൾക്ക് അനുയോജ്യമാണ്. ഉത്രം, ഉത്രാടം, കാർത്തിക നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തുക. ശിവക്ഷേത്രദർശനവും ശിവ പൂജയും ഉത്രം നക്ഷത്രജാതർക്ക് ഗുണം ചെയ്യും. ആദിത്യ ഹൃദയജപം ഉടൻ ഫലം ലഭിക്കാൻ സഹായിക്കും.

*അത്തം*

ഗണപതിയാണ് ഇഷ്ട ദേവത. ആദിത്യഹൃദയം പതിവായി ജപിക്കുന്നത് ക്ലേശങ്ങൾ കുറയ്ക്കാൻ സഹായിക്കും. അത്തം, തിരുവോണം, രോഹിണി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തുക.

*ചിത്തിര*

ദേവീ ഉപാസനയാണ് ഗുണകരം. ഭദ്രകാളിയാണ് ഇഷ്ടദേവത. ലളിതാസഹസ്രനാമം ഗുണം ചെയ്യും. ചൊവ്വാഴ്ച ഭദ്രകാളീ ക്ഷേത്ര ദർശനം നടത്തുന്നത് ഉത്തമമാണ്. ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കർമങ്ങൾ അനുഷ്ഠിക്കണം.

*ചോതി*

ചോതിയുടെ ഇഷ്ടദേവൻ ഹനുമാനാണ്. സർപ്പദൈവങ്ങളെ ആരാധിക്കുന്നതും ലക്ഷ്മീഭജനം നടത്തുന്നതും ഗുണകരമാണ്. ചോതിയും വെള്ളിയാഴ്ചയും ചേർന്നുവരുന്ന ദിവസം വ്രതമെടുക്കുക.

*വിശാഖം*

വിശാഖം നക്ഷത്രജാതർ ബ്രഹ്മാവിനെ പൂജിക്കണം. വ്യാഴാഴ്ചകളിൽ വിഷ്ണുപൂജയും വിഷ്ണുസഹസ്രനാമജപവും ഗുണം ചെയ്യും.



*അനിഴം*

ഇഷ്ടദേവത ഭദ്രകാളിയാണ്. കാളീമന്ത്രജപം പ്രശ്നപരിഹാരത്തിന് സഹായിക്കും. ശാസ്താഭജനവും ക്ഷേത്രദർശനവും ഗുണം ചെയ്യും. ശനിയാഴ്ചയും അനിഴവും ചേർന്നുവരുന്ന ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തുക.

*തൃകേട്ട*

ഇന്ദ്രനെയാണ് പൂജിക്കേണ്ടത്. കേട്ടയും ബുധനാഴ്ചയും ചേർന്നുവരുന്ന ദിവസ ങ്ങളിൽ വ്രതമെടുക്കുക. കൃഷ്ണക്ഷേത്ര ദർശനവും ഗുണം ചെയ്യും. സുബ്രഹ്മണ്യ നെയും ഭദ്രകാളിയെയും പൂജിക്കുന്നതും ഉത്തമമാണ്.

*മൂലം*

മൂലം നക്ഷത്രജാതരുടെ ഇഷ്ടദേവൻ ശിവനാണ്. ദിവസവും പഞ്ചാക്ഷരി മന്ത്രം ജപിക്കുക. ഗണപതിയെ ഭജിക്കുന്നതും ഗുണം ചെയ്യും. വ്യാഴാഴ്ചയും മൂലം നക്ഷത്രവും ചേർന്നുവരുന്ന ദിവസങ്ങളിൽ വിഷ്ണുക്ഷേത്രദർശനം നടത്തണം.

*പൂരാടം*

വരുണനാണ് ഇഷ്ടദേവൻ. മഹാലക്ഷ്മി ഭജനവും അന്നപൂർണേശ്വരി ഭജനവും ഗുണം ചെയ്യും. ജന്മനക്ഷത്രത്തിൽ ലക്ഷ്മീപൂജ നടത്തണം.

*ഉത്രാടം*

ഉത്രാടം നക്ഷത്രജാതർ ശിവനെയും വിഷ്ണുവിനെയും പൂജിക്കണം. സൂര്യോദയ ശേഷം ആദിത്യനെ തൊഴുന്നത് ഉത്തമമാണ്. ശിവരാത്രി വ്രതം, ഞായറാഴ്ച വ്രതം എന്നിവ ഗുണം ചെയ്യും.



*തിരുവോണം*

വിഷ്ണുവാണ് ഇഷ്ടദേവൻ. ശനിയാഴ്ച തോറും ശാസ്താഭജനം, ശനീശ്വരപൂജ, അന്നദാനം എന്നിവ തിരുവോണം നാളിൽ നടത്തണം.

*അവിട്ടം*

ഇഷ്ടദേവതയായി ദേവിയെ അല്ലെങ്കിൽ ഭദ്രകാളിയെയാണ് ആരാധിക്കേ ണ്ടത്. നക്ഷത്രാധിപൻ ചൊവ്വ ആയതിനാൽ ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കർമങ്ങൾ ചെയ്യണം. സുബ്രഹ്മണ്യഭജനം നടത്തുക.

*ചതയം*

വരുണനോ സർപ്പമോ ആണ് ഇഷ്ടദേവത. ജന്മനക്ഷത്രത്തിൽ രാഹുപൂജ നടത്തുന്നത് ഉത്തമമാണ്. കുടുംബത്തിൽ സർപ്പക്കാവുണ്ടെങ്കിൽ അവ സംരക്ഷിക്കുകയും കടമ്പുമരം വച്ചുപിടിപ്പിക്കുകയും വേണം.

പൂരുട്ടാതി
ഭദ്രകാളിയാണ് ഇഷ്ടദേവത. ജന്മനക്ഷത്രം തോറും വിഷ്ണുപൂജ, വിഷ്ണുസഹസ്രനാമം എന്നിവ നടത്തണം. ശനിയെ പ്രീതിപ്പെടുത്തുന്നതും ഗുണം ചെയ്യും.


*ഉതൃട്ടാതി*

ശ്രീരാമനും കൃഷ്ണനുമാണ് ഈ നക്ഷത്രജാതരുടെ ഇഷ്ടദേവത. വിഷ്ണുസഹസ്രനാമം പതിവായി ജപിക്കുക.

*രേവതി*

രേവതി നക്ഷത്രജാതരുടെ ഇഷ്ടദേവൻ വിഷ്ണുവും ദേവിയുമാണ്. ദിനവും വിഷ്ണുമന്ത്രമോ ലക്ഷ്മി മന്ത്രമോ ജപിക്കുന്നതും ക്ലേശങ്ങൾ ഇല്ലായ്മ ചെയ്യാൻ സഹായിക്കും.
⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜
 *സജൻ കൈമപറമ്പിൽ*(another group)

No comments:

Post a Comment