Wednesday, September 25, 2019

[26/09, 09:50] Narayana Swami Bhagavatam: ✍ *സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍

 _കൊല്ലവർഷം 1195 കന്നി 10 (26/09/2019) വ്യാഴം_

*അധ്യായം 23,ഭാഗം 5- വാമനാവതാരം*

⚜⚜⚜⚜⚜⚜⚜⚜⚜⚜


*ഓം നമോ ഭഗവതേ വാസുദേവായ...*


           🚩🚩🚩🚩🚩

*വാമനൻ പറഞ്ഞു; "മനുഷ്യനെ ഒരാറടിമണ്ണിന്റെ ജന്മിയെന്നൊക്കെയല്ലേ പറയാറുള്ളത്? എന്റെ ഇപ്പോഴത്തെ പ്രായം വെച്ചുനോക്കിയാൽ, കൂടിയാൽ ഒരു മൂന്നടി. അതിനപ്പുറം ആവശ്യമില്ല. അതുകൊണ്ട് ഒരു മൂന്നടി മണ്ണായ്ക്കോട്ടെ. എന്റെ ഈ തടി എവിടെയെങ്കിലും ഒന്നിടണമല്ലോ. കുഴിച്ചിടുകയായാലും ചിതയിൽ ദഹിപ്പിക്കുകയായാലും കുറച്ചുനാൾ കഴിഞ്ഞാണെങ്കിൽ ചിലപ്പോൾ ആറടി വേണ്ടിവരാം. അപ്പോൾ അത്രയും ആവാം. ഇപ്പോൾ ഏതായാലും ഇതുമതി" ഇതെന്ത് എന്നെ കളിയാക്കുകയാണോ എന്ന ഭാവം മഹാബലിക്ക്. "അങ്ങിനെയൊന്നുമല്ല. ആവശ്യമില്ലാത്ത സാധനങ്ങളെന്തിനാ ഇരന്നു ചോദിക്കുന്നത്?" കൃഷ്ണാവതാരത്തിൽപോലും ഭഗവാൻ ഇരന്നു വാങ്ങിയിട്ടില്ല. അതിഷ്ടമല്ല. പാലും വെണ്ണയുമൊക്കെ ഭക്തന്മാരിൽനിന്ന് തട്ടിപ്പറിച്ചുവാങ്ങിയ്ക്കലാണ്. ഇത്തിരിയെന്തെങ്കിലും കുസൃതിയുമുണ്ടായാലേ ഭഗവാന് രസമുള്ളൂ.*


*നമ്മുടെ ആഗ്രഹങ്ങളുടെ ലിസ്റ്റ് ഭഗവാനു കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല. 'എന്റെ മകന്റെ ഉദ്യോഗം ശരിയാക്കണം,ട്ട്വോ ഗുരുവായൂരപ്പാ! എന്റെ മകളുടെ കല്യാണാലോചനയുണ്ട്, നല്ല ഒരു കേസ് വന്നിട്ടുണ്ട്. അതുതന്നെ എങ്ങിനെയെങ്കിലും നടത്തിത്തരണേ. അവിടുന്നുതന്നെ അത് അയാൾക്കും ഇഷ്ടമാക്കണേ!' നമുക്ക് ഭഗവാനെ അത്ര വിശ്വാസമുള്ളതുകൊണ്ടാണല്ലോ എല്ലാ കാര്യങ്ങളും ഏൽപിയ്ക്കുന്നത്. വേറെ, നാട്ടിലെ വിവാഹദല്ലാളന്മാരെ ഏൽപിച്ചാൽ അത്ര ഭംഗിയാവുംന്ന് വിശ്വാസമില്ലാത്തതിനാൽ നമ്മുടെ ആവശ്യങ്ങൾ ഗുരുവായൂരപ്പനോട് തുറന്നുപറയുന്നു. ഭഗവാനോടുള്ള ഭക്ത്യാവേശം കൊണ്ടാണെങ്കിൽ തരക്കേടില്ല. നേരേമറിച്ച്, "ഭഗവാൻ ഇതൊക്കെ നടത്തിത്തരണം, എനിയ്ക്കിത്തിരി ധൃതിയുണ്ട്. ന്നാ പിന്നെ കാണാം,ട്ടോ, ബൈ, ബൈ!" എന്ന് മഞ്ജുളാലിന്റെ അരികിലേക്ക് കാറിൽ വന്ന്പറഞ്ഞ്, അതിൽ കയറി ഉടൻ ഓടിപ്പോരിക. അങ്ങിനെയല്ല, ഉറച്ച വിശ്വാസത്തോടെ നമ്മുടെ മനസ്സിലെ എന്ത് പ്രയാസങ്ങളും തിരുമുൻപിൽ സമർപ്പിക്കുക. എങ്ങിനെ ആയാലാണ് നേരെയാവുക, അതുപോലെ അവിടുന്ന് അടിയനെ അനുഗ്രഹിക്കണേ എന്നൊരു സമീപനമാണ് ഭഗവാനോട് വേണ്ടത്.*


*"ഏതായാലും ഉണ്ണിക്ക് മൂന്നടി മണ്ണെങ്കിൽ അങ്ങിനെതന്നെ. അല്ലാതെ ഞാനിപ്പോൾ എന്താ ചെയ്യ്യാ! വരൂ, ഇരിക്കൂ അവിടെ. വിന്ധ്യാവലിയും ഇരിക്കൂ ഇവിടെ." വിളക്കൊക്കെ കൊളുത്തിവെച്ചു. ഗണപതിപൂജയൊക്കെ കഴിഞ്ഞു. പൂവും, വെള്ളവും, ചന്ദനവും കൂടി എടുത്ത് മന്ത്രം ചൊല്ലിക്കൊണ്ടുവേണം ദാനം. മന്ത്രം അവനവന് അറിയാവുന്നതാണെങ്കിൽപോലും, ഇത്തരം കർമാനുഷ്ഠാനവേളകളിൽ ഗുരുമുഖത്തുനിന്ന് കേട്ട് ഗുരുനാഥന്റെ അനുഗ്രഹത്തോടുകൂടി വേണം ചൊല്ലാൻ. ഇദ്ദേഹം ഇത്ര വലിയ പദവിയിലെത്തിയത് രണ്ട് ഗുരുനാഥന്മാരുടെ അനുഗ്രഹംകൊണ്ടാണ്. നാരദരും ശുക്രാചാര്യരും ചേർന്നാണ് എല്ലാം നഷ്ടപ്പെട്ടുപോയ ഇദ്ദേഹത്തിനെ - മരിച്ചുപോയ മഹാബലിയുടെ ശരീരത്തിന്റെ ഓരോരോ അവയവങ്ങൾ കൂട്ടി എടുത്തുകൊണ്ടുവന്ന് - ഇങ്ങിനെ ഒരു മഹാത്മാവായി വളർത്തിയത്*


    ♥♥♥

*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*



             💙💙💙

 *ഉണ്ണികൃഷ്ണൻ കൈതാരം*

© *സദ്ഗമയ സത്സംഗവേദി*


*തുടരും....*
[26/09, 09:50] Narayana Swami Bhagavatam: *സനാതനം 32*
🌻🌸🌻🌸🌻🌸🌻🌸🌻🌸

*യോഗം*

*ബഹുമുഖങ്ങളായ നദികൾ നാനാ ദിക്കുകളിൽനിന്നായി നോക്കെത്താത്ത സമുദ്രത്തിൽ പതിക്കുന്നതുപോലെ ഏക ദൈവത്തെ പ്രാപിക്കാനായി പല മാർഗ്ഗങ്ങളാണ്  ഹൈന്ദവ മതം വിഭാവന ചെയ്തിരിക്കുന്നത്. അതിൽ യോഗ ഒരു വഴിയാണ്. ഏകീകരിപ്പിക്കുക, യോജിപ്പിക്കുക എന്നിങ്ങനെ ഈ വാക്കിനർത്ഥം കൽപ്പിക്കാം. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് മനശക്തി എങ്ങനെ പ്രാപിക്കാമെന്നാണ് ഹൈന്ദവ ശാസ്ത്രങ്ങൾ യോഗയെപ്പറ്റി പറയുന്നത്.*

*യോഗസൂത്രങ്ങളുടെ ആദ്യ ഉപജ്ഞാതാവ് ബി.സി. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പതഞ്ജലിമഹർഷിയാണ്.*

*യോഗ ഒരു വ്യായാമം മാത്രമാണെന്നും മനുഷ്യ ശരീരാവയവങ്ങളെ പ്രത്യേക രീതിയിൽ വിന്യസിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നുമുള്ള തെറ്റിധാരണ സാധാരണ ജനങ്ങളിലുണ്ട്. ക്രമമായ യോഗാസനങ്ങൾ കൊണ്ട് നമ്മുടെ ആരോഗ്യത്തിന്റെ സന്തുലിതാവസ്ഥ വർദ്ധിപ്പിക്കാൻ സാധിക്കുമെങ്കിലും യോഗയുടെ പരമമായ ലക്ഷ്യം അതല്ല.*

*യോഗ അഭ്യസിക്കുന്ന ഒരുവന് ശരിയായ ഉൾകാഴ്ച്ച ആവശ്യമാണ്. ഒരു ഗുരുവിന്റെ നിർദ്ദേശപ്രകാരമല്ലാത്ത യോഗാഭ്യാസങ്ങൾ തികച്ചും നിരർത്ഥകമാണ്.  അങ്ങനെയുള്ള യോഗാഭ്യാസങ്ങൾ വെറും വ്യായാമം മാത്രമായിരിക്കും.*

*യോഗ ഭക്തിയോടെയും വിശ്വാസത്തോടെയും ഇടവിടാതെ നീണ്ടകാലം പരിശീലിച്ചാൽ മാത്രമേ സ്ഥായിയായ ആദ്ധ്യാത്മിക പുരോഗതി ലഭ്യമാവുള്ളൂ എന്ന് പതഞ്ജലി മഹർഷി വ്യക്തമാക്കിയിട്ടുണ്ട്.*

*സ്വാമി വിവേകാനന്ദന്റെ വാക്കുകളിൽ, നമ്മുടെ ഉള്ളിലുള്ള പൂർണതയെ ഉണർത്തുന്നത് തന്നെയാണ് യോഗം. നമ്മുടെ ശരിയായ പ്രകൃതി മുക്തിയാണ്. എന്നാൽ, നമ്മൾ എങ്ങിനെയൊക്കെയോ ബന്ധനസ്ഥരായിരിക്കുകയാണ്. ഇതു തന്നെയാണ് സർവ്വ ദുഃഖങ്ങൾക്കും കാരണമെന്ന് രമണമഹർഷി പറയുന്നു. ഈ ബന്ധനത്തിൽ നിന്ന് മുക്തി നേടി പൂർണ്ണത പ്രാപിക്കുക എന്ന ലക്ഷ്യത്തെയാണ് യോഗ വിഭാവനം ചെയ്യുന്നത്.*

*യോഗയുടെ ലക്ഷ്യം കൈവരിക്കാൻ മനോനിയന്ത്രണം അത്യാവശ്യമാണ്. മനസ്സിനെ നിയന്ത്രിക്കണം എന്നു പറയുന്നത് എളുപ്പമാണ്. എന്നാൽ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോഴാണ് അതിലെ ബുദ്ധിമുട്ടുകൾ ബോദ്ധ്യപ്പെടുക. ഓരോ നിയന്ത്രണത്തിൽനിന്നും കുതറിമാറാനുള്ള പ്രവണത മനസ്സ് തുടർന്നുകൊണ്ടേയിരിക്കും. മനസ്സിനെ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കേണ്ടത് ശരീരത്തെയും ശരീരചലനങ്ങളെയും നിയന്ത്രിക്കുകവഴിയായിരിക്കണം എന്ന നിഗമനത്തിൽനിന്നാണ് യോഗാസനങ്ങൾ ആരംഭിച്ചിട്ടുണ്ടാവുക. ആസനങ്ങൾ കേവലം ശരീരചേഷ്ടകൾ മാത്രമായി മാറാതിരിക്കണമെങ്കിൽ അനുവർത്തിക്കേണ്ട ധാർമികവും സദാചാരപരവുമായ ചില ജീവിതചര്യകൾകൂടി പാലിക്കേണ്ടതുണ്ട്. ഇതിനുള്ള മാർഗ്ഗമാണ് അഷ്ടാംഗയോഗം.*

*തുടരും......*

*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
190926

No comments:

Post a Comment