തിരുവോണവും തിരുവാതിരയും തൃക്കാർത്തികയും
27 നക്ഷത്ര നാമഗണങ്ങളിൽ തിരുചേർത്ത് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത് മൂന്ന് നക്ഷത്രങ്ങൾക്ക് മാത്രമാണെന്ന് കാണാം.
ഒന്ന് തിരുവോണവും
രണ്ട് തിരുവാതിരയും
തിരു +ഓണം ' = തിരുവോണം
തിരു + ആതിര = തിരുവാതിര
തൃക്കാർത്തിക കൂടി ഇതിന്റെ കൂടെ ചേർക്കാവുന്നതാണ്
തിരു+ കാർത്തിക= തൃക്കാർത്തിക
മൂന്നും വളരെ വിശേഷപ്പെട്ട പുണ്യ നക്ഷത്രങ്ങളാണെന്ന് തന്നെ പറയാം. തിരുവോണം വിഷ്ണുഭഗവാന്റെയും
തിരുവാതിര ശിവഭഗവാന്റെയും തൃക്കാർത്തിക ദുർഗ്ഗാഭഗവതിയുടേയും ജന്മനക്ഷത്രങ്ങളാണെന്നാണ് വിശ്വാസം.
ആദിമധ്യാന്തങ്ങൾക്കും ജനന മരണങ്ങൾക്കും അതീതമായ അനാദിയായ ഈ പരമേശ്വരൻമാർക്ക് ജന്മദിനമോ എന്ന സംശയം ഇവിടെ തീർച്ചയായും ഉണരാം.
അതിന് ചില കാരണങ്ങൾ തീർച്ചയായും ഉണ്ടുതാനും
തിരുവോണം മഹാവിഷ്ണുവിന്റെ തിരു അവതാര നക്ഷത്രവും കൂടിയാണ്.
ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് ഭഗവാന്റെ അവതാരമായ വാമന ജയന്തി എന്നതും ശ്രദ്ധേയമാണ്.
വ്യാകരണനിയമമനുസരിച്ച് വ്യാപനശീലുള്ള ഈശ്വരനെയാണ് വിഷ്ണുവെന്ന് വിളിക്കുന്നത്..
തന്റെ രശ്മികളാൽ ലോകത്തിൽ മുഴുവൻ വ്യാപിച്ചുനിൽുന്നതുകൊണ്ട് സൂര്യനും വിഷ്ണുവാണെന്ന് പറയാം. അതാണ് സൂര്യനാരായണൻ
ഓരോ കാലത്തും അവതാരങ്ങൾ എടുത്തുകൊണ്ടും മറ്റും ഈ ലോകത്തെ സ്ഥിതിയെ - കാര്യ കാരണങ്ങളെ നിയന്ത്രിച്ച് നേർവഴിക്ക് നയിക്കുന്നത് വിഷ്ണുവാണെന്നാണ് വിശ്വാസം.
മാത്രമല്ല ഈ പ്രപഞ്ചത്തിന്റെയും അതിലെ സർവ്വ ചരാചരങ്ങളുടെയും സൃഷ്ടി - സ്ഥിതി - ലയങ്ങളിൽ സ്ഥിതിയെ കാക്കുന്നത് വിഷ്ണുവാണത്രെ.
വിശ്വവ്യാപിയാണ് വിഷ്ണു
സർവ്വവ്യാപിയാണ് വിഷ്ണു,
വിഷ്ണുവെന്ന ഈശ്വരനാണത്രെ ലോകത്തെ പ്രകാശിപ്പിക്കുന്നതും.
ജീവാത്മാവിന്റെ ' നിലനിൽപ്പിന്റെ താളമന്ത്രമാണ് വിഷ്ണു .
തിരുവാതിരയെ കുറിച്ച് പറയുകയാണെങ്കിൽ പാർവ്വതി ദേവിയുടെ കഠിന തപസ്സിന്റെയും തീഷ്ണവ്രതത്തിന്റെയും ഫലമായി പരാശക്തിയായ പാർവ്വതിയും പുരുഷനായ ശിവനും ഒന്നാകുന്നത് അതായത് പാർവ്വതി പരിണയം നടക്കുന്നത് ധനുമാസത്തിലെ തിരുവാതിര നാളിലാണെന്ന് വിശ്വസിച്ചു പോരുന്നു..
അനന്തമായ ശിവജ്യോതിശക്തിയുടെ ആദിയും അന്തവും തേടി കാലങ്ങളോളം സഞ്ചരിച്ചിട്ടും ലക്ഷ്യം കാണാനാവാതെ പരാജയപ്പെട്ട ബ്രഹ്മാവിന്റെയും മഹാവിഷ്ണുവിന്റെയും മുമ്പിൽ ജ്യോതിർലിംഗ മൂർത്തിയായി ശിവൻ പ്രത്യക്ഷപ്പെട്ടതും ഒരു തിരുവാതിര നാളിലായിരുന്നുവത്രെ
മാത്രമല്ല ശിവകോപത്തിന് പാത്രമായി മൂന്നാം തൃക്കണ്ണാൽ ദഹിച്ചു പോയ കാമദേവനെ രതീദേവിയുടെ നിതാന്ത പ്രാർത്ഥനയിലും പാർവ്വതി ദേവിയുടെ അഭ്യർത്ഥനയും മാനിച്ച് ദേഹമില്ലാത്ത അരുപിയായി കാമദേവനെ പുനരുജ്ജീവിപ്പിച്ചതും ധനുമാസത്തിലെ ഒരു തിരുവാതിര നാളിലായിരുന്നു പോൽ..
അങ്ങിനെ ശിവപ്രീതി ലഭിക്കാനായി വ്രതം എടുക്കുന്നതിന് ഏറ്റവും ഉത്തമമായ നാളായി തിരുവാതിരയെ കണക്കാക്കാനിടയായി.
തിരുവാതിര വ്രതം എടുക്കുന്നതിന് അങ്ങിനെ പല കാരണങ്ങളും വിശ്വാസങ്ങളും ഒരു പാട് പറയാനുണ്ടാകും.
ഇതിൽ ഏറ്റവും പ്രധാനം പാർവതി ദേവിയുടെ കഠിന തപസ്സിന്റെ സ്മരണയാണെന്നതിൽ വലിയ തർക്കമുണ്ടാവില്ല.
അതെ. പാർവ്വതി തന്നെയാണ് പ്രകൃതി-പ്രകൃതിയോളം ക്ഷമയും സഹനവും മറ്റേത് ശക്തിക്കാണുള്ളത്.
പാർവ്വതി പരമേശ്വരമാർ പ്രകൃതി പുരുഷന്മാരാണ് പാർവ്വതി പരിണയം ഇവയുടെ ശരിയായ സംയോഗമാണ്.
ഒന്നില്ലാതെ മറ്റൊന്നില്ല.
പ്രകൃതിയുടെ ശക്തി പുരുഷനാണ്.
പുരുഷന്റെ ശക്തിയോ പ്രകൃതിയുമാണ്. എല്ലാറ്റിന്റെയും ജീവാത്മാവും പരമാത്മാവും പ്രകൃതി പുരുഷന്മാരാണ്.
തത്വത്തിന്റെ ത"യും ത്വ "വും അതു തന്നെ
ശിവം മംഗളമാണ്.
ശക്തി ചേരാതെ ശിവനില്ല
ശിവനില്ലെങ്കിലൊ എല്ലാം ശവമാണ്.
തൃക്കാർത്തിക പരാശക്തിയുടെ ദിനമാണ്. ദുർഗ്ഗയായും മഹാലക്ഷ്മിയായും ഒക്കെ ദേവി അവതരിച്ച ദിനം. ഇരുളിനെ അകറ്റുന്ന വെളിച്ചത്തിന്റെ ഉത്സവം
ഓം നമോ നാരായണായ
ഓം നമഃശിവായ
അമ്മേ ശരണം

No comments:
Post a Comment