Saturday, September 14, 2019

*ശ്രീമദ് ഭാഗവതം 274*
 ഈ പൂർണചന്ദ്രഘോഷ് റെയിൽവേസ്റ്റേഷനിൽ വിവേകാനന്ദസ്വാമിയെ ഒരു നോക്കുകാണാനായി വന്നിരിക്കണു. ഇരുപതനായിരം മുപ്പതിനായിരം ആളുകളുണ്ട് സ്റ്റേഷനിൽ എങ്ങനെ കാണും. കുറേ ദൂരത്ത് നിന്ന് എത്തി നോക്കി. സന്യാസി ശിഷ്യന്മാരൊക്കെ അവിടെ മുമ്പില് നില്ക്കണ്ട്. ഇദ്ദേഹം വന്നത് ആരും ശ്രദ്ധിച്ചില്യ. ജനങ്ങളുടെ നടുവിൽ ദൂരത്ത് നിന്ന് എത്തി നോക്കി. അദ്ദേഹത്തിന് ഓഫീസിലും പോകണം. അതിന് മുൻപ് സ്വാമിയെ ഒന്ന് മുഖം കാണിച്ചിട്ട് പോകാം എന്നു പറഞ്ഞാണ് വന്നത്. പക്ഷേ സ്വാമി കണ്ടുവോ എന്നദ്ദേഹത്തിന് മനസ്സിലായില്ല്യ.

തിരിച്ചു പോകുമ്പോ അദ്ദേഹത്തിന് മനസ്സിലൊരു വേദന. ഇത്രയും ആളുകൾ വന്നു വിവേകാനന്ദസ്വാമിയെ കാണുന്നുണ്ട്. രാമകൃഷ്ണദേവന്റെ അടുത്ത ശിഷ്യന്മാരിൽ പെട്ട ആളാണ് പൂർണചന്ദ്രഘോഷ്. അവരൊക്കെ സന്യാസികൾ. സ്വതന്തരായി. ഞാൻ ഗൃഹസ്ഥൻ. ഗൃഹസ്ഥാശ്രമത്തിലും ആയി. എനിക്ക് പ്രാരബ്ധം. ജോലിക്ക് പോകണം😔. സ്വാമിജി ഇതാ ദിഗ്വിജയം ചെയ്ത് രാമകൃഷ്ണദേവന്റെ കൃപ. അത് അദ്ദേഹത്തിലൂടെ ലോകം മുഴുവൻ വ്യാപിച്ചിരിക്കണു. ഇന്നിതാ ദിഗ്വിജയം ചെയ്തു ട്രെയിനിൽ വന്നിറങ്ങിയിരിക്കണു. എനിക്കോ ദൂരത്ത് നിന്ന് ഒരു നോട്ടം. എനിക്കടുത്ത് ചെന്ന് കാണാനുള്ള ഭാഗ്യം പോലും കിട്ടിയില്യ. എന്ന് വിഷമിച്ച് വീട്ടിലേക്ക് തിരിച്ചു വന്നു. കുളിച്ചു.

ഈറനോടുകൂടെ ബാത്റൂമിൽ നിന്ന് പുറത്ത് വരുമ്പോ വീട്ടിന്റെ മുമ്പിലൊരു കുതിര വണ്ടി വന്നു നിന്നു. വിവേകാനന്ദസ്വാമികൾ അതിനുള്ളിൽ നിന്ന് ഇറങ്ങി വരാണ് വീട്ടിലേക്ക്!! അപ്പോ വന്നിട്ടേയുള്ളൂ ട്രെയിനില്.

കുതിരവണ്ടിയിൽ നിന്ന്  ഇറങ്ങി വന്ന്,
ഹേ പൂർണ്ണാ,  തന്നെ ഞാൻ ദൂരത്ത് കണ്ടു. എന്റെ അടുത്ത് വന്നിട്ട് നീ എന്നെ കാണാതെ പോയ്യല്ലോ എന്ന് പറഞ്ഞു😥. പൂർണചന്ദ്രഘോഷ് കണ്ണീര് വിട്ടു കൊണ്ട് സ്വാമികളുടെ കാലിൽ വീണു😥😥.

സ്വാമിജി പൂർണചന്ദ്രഘോഷിനെ എടുത്ത് ആലിംഗനം ചെയ്തു കൊണ്ട് പറഞ്ഞു. പൂർണചന്ദ്രഘോഷിന് സ്വാമിയെ കാണാൻ പറ്റാത്തതിൽ എത്ര വേദന ണ്ടോ അതിനേക്കാളും കൂടുതൽ വേദനയോടെയാണ് ഞാൻ പറയണത്💔.

ഈ തിരക്കിനിടയിൽ ഇത്രായിരം ആളുകളുണ്ടല്ലോ  അതിന്റെ ഇടയിൽ പൂർണനെ എവിടെയോ കണ്ടിട്ടുണ്ട്. തന്റെ അടുത്ത് വരാതെ പോയി. ഈ തിരക്കിന്റെ ഇടയിൽ ആ സ്വീകരണസ്ഥലത്തേയ്ക്കോ ഒന്നും അദ്ദേഹം പോയില്യ. ഈ ഭക്തന്റെ അടുത്തേയ്ക്ക് വീട്ടിലേക്ക് കയറി വരാണ്. അപ്പോ ആ ഭക്തന് എങ്ങനെ ണ്ടാവും?😘. ഇരുപതു മുപ്പതിനായിരം പേര് സ്വീകരണസമ്മേളനസ്ഥലത്ത് കാത്തുകൊണ്ടിരിക്കുമ്പോൾ അവരെ മുഴുവൻ മാറ്റി നിർത്തിയിട്ട് പ്രിയഭക്തന്റെ വീട്ടിലേക്ക് കയറി വന്നു!!

ഭഗവാൻ ഈ സുദാമാവിന്റെ വീട്ടിലേക്ക് കയറി ചെല്ലുമ്പോ ഈ സംഭവം ഓർമ്മവരാണ്. മഹാത്മാക്കളുടെ കഥ വെച്ചു കൊണ്ടേ ഭഗവദ് കഥ മനസ്സിലാവൂ. അല്ലെങ്കിൽ ഇത് വെറും കഥയായിട്ട് പോകും. ഭഗവദ് കഥ പിടി കിട്ടില്ല്യ. നമുക്ക് അടുത്ത കാലത്തെ അനുഭവം വെച്ചു നോക്കിയാലേ ഭാഗവതം പിടി കിട്ടൂ. ഭാഗവതം നടന്നു കൊണ്ടേ ഇരിക്കണു. ഒരു കാലത്ത് കഴിഞ്ഞു പോയ കഥയല്ല ഭാഗവതം. ഭാഗവതം അനുസ്യൂതം നടന്നു കൊണ്ടിരിക്കണു!!
 അങ്ങനെ സുദാമാവിനെ ഭഗവാൻ അനുഗ്രഹിച്ചു. കുചേലനായ സുദാമാവല്ലാ ഇത് മറ്റൊരു സുദാമാവ് അദ്ദേഹത്തിനോട് എന്ത് വരവും ചോദിച്ചു കൊള്ളാൻ ഭഗവാൻ പറഞ്ഞു.

സോഽപി വവ്രേ അചലാം ഭക്തിം

അചലമായ ഭക്തി തരൂ ഭഗവാനെ.
ഭക്തന്മാരുമായിട്ടുള്ള സംഗം തരൂ. വേറൊന്നും ചോദിച്ചില്യ.
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi prasad 

No comments:

Post a Comment