*ശ്രീമദ് ഭാഗവതം 276*
രാത്രി അപശകുനം ദു:സ്വപ്നങ്ങൾ. കിടന്നു കഴിഞ്ഞാൽ രാക്ഷസദർശനം. ഒരു പ്രേതം ആലിംഗനം ചെയ്യുന്നതുപോലെ കംസന് ദർശനം. രാവിലെ എണീറ്റ് ഉറക്കല്യാതെ വന്നിങ്ങനെ ഇരിക്കുമ്പോ അടുത്തിരിക്കണ രാജ്ഞി ചോദിച്ചു.
എന്താ മുഖം വാടിയിരിക്കണത്.
ഏയ് അങ്ങനെയില്ല്യ.
കംസൻ മറക്കണന്ന് വിചാരിച്ചാൽ മറ്റുള്ളവർ വിടില്യ. മറ്റുള്ളവർ മറന്നാൽ അദ്ദേഹം വിടില്യ. കംസൻ മറന്നാൽ മറ്റുള്ളവര് പറയും,
കൃഷ്ണനെ ഒന്നും പേടിക്കണ്ടാട്ടോ എന്ന് വന്നു പറയും.
അപ്പോ ഓർമ്മ വരും.
മറ്റുള്ളവർ മറക്കുമ്പോ കംസൻ പറയും കൃഷ്ണൻ വസുദേവപുത്രനാണെന്നും എന്നെ വധിക്കാൻ പോകുന്നവെന്നുമുള്ള കാര്യം നിങ്ങൾ മറക്കണം. എന്ന് പറയും.
ഇങ്ങനെ പരസ്പരം ഭാവയന്താ:😌
അപ്പോ ഈ രാജ്ഞി മുഖം വാടിയിരിക്കണത് പറഞ്ഞപ്പോ കണ്ണാടിയുടെ മുമ്പിൽ പോയി നിന്നു. നിന്നപ്പോഴാണ് ഒരു ദുശ്ശകുനമായ ദർശനം! അതെങ്ങനെയാ ണ്ടായീന്ന് മനസ്സിലായില്ല്യ. കഴുത്ത് വരെയേ കണ്ണാടിയിൽ കാണുന്നുള്ളൂത്രേ.
തല കാണാനില്ല്യ കണ്ണാടിയില്.
ശിരസ്സിന്റെ അദർശനം!
കംസന് അങ്ങനെ ഒരു അപശകുനദർശനം. ആകപ്പാടെ ഭയന്നു😧. കാണുന്നവരെയൊക്കെ കൃഷ്ണമയമായിട്ട് കാണുന്നു കംസന്.
കാവൽപടയാളികളോട് പറഞ്ഞു രംഗദ്വാരത്തിൽ കുവലയാപീഠത്തിൽ നിർത്താ ആ വസുദേവപുത്രന്മാരെ, അകത്തേക്ക് കടത്തരുത് എന്നൊക്കെ ചട്ടം കെട്ടി.
എന്നാലും കൃഷ്ണൻ ഉള്ളില് പ്രവേശിച്ചു.
ആന തടസ്സം ചെയ്തു.
ആനക്കാരനോട് പറഞ്ഞു
അമ്മാവാ ആനയെ മാറ്റി നിർത്തൂ.
അംബഷ്ഠാ അംബഷ്ഠാ മാർഗ്ഗം നൗ ദേഹി
അപക്രമ മാ ചിരം
വേഗം ആനയെ മാറ്റി നിർത്തൂ
അല്ലെങ്കിൽ ആനയേയും താങ്കളേയും കൂടെ യമലോകത്തേയ്ക്കയക്കും.
നയാമി യമസാദനം
വീണ്ടും ആന മുമ്പിൽ വന്നു തുമ്പിക്കൈ കൊണ്ട് പിടിക്കേം കുത്തേം ഒക്കെ ചെയ്തു. ആനേടെ കാലിന്റെ ഇടയിലൂടെ കയറി ആനയെ അടിച്ചു വീഴ്ത്തി.
രാമായണത്തിൽ എങ്ങനെയെന്ന് വെച്ചാൽ ഒരു contrast. യുദ്ധത്തിന് നില്ക്കുമ്പോ ഭഗവാൻ അതുവരെ പ്രശാന്തമൂർത്തി. നല്ല നിറഞ്ഞ സമുദ്രം പോലെ. യുദ്ധത്തിന് വരുമ്പോൾ ആ ധനുസ്സ് അങ്ങനെ എടുത്ത് പിടിച്ചു കഴിഞ്ഞാൽ ത്രിപുരങ്ങളെ എരിക്കാനായിട്ട് രുദ്രൻ പിനാകം എടുത്ത് പിടിച്ചിരിക്കണപോലെ എന്നാണ് വാത്മീകി ഉദാഹരണം പറയാ. കാടൊക്കെ കിടുങ്ങി വിറയ്ക്കുമത്രേ.
ഇവിടെ കൃഷ്ണനോ, ഈ ആനയോട് യുദ്ധം ചെയ്യുമ്പോ പോലും ഒരു seriousness ഇല്ല്യ. ആനയെയൊക്കെ കൊന്നു വീഴ്ത്തിയിട്ട് ആ കൊമ്പ് പിഴുതെടുത്തു.
കവികല്പന. നല്ല ആനയുടെ കൊമ്പിന്റെ പുറകിൽ മുത്തുകളുണ്ടാവുംത്രേ. ആ മുത്ത് ഉതിർന്നു വീണപ്പോ ആനയോട് ശണ്ഠകൂടിയതിന്റെ ഒരു seriousness ഉം ഇല്ല്യ .
കൊമ്പെടുത്ത് അവിടെ മാറ്റിവെച്ച് കുത്തിയിരുന്ന് ഭംഗിയായിട്ട് ഓരോ മുത്തായിട്ട് പെറുക്കി തുണിയിലിട്ടു. എന്നിട്ട് തുണിക്കിഴി കെട്ടിയിട്ട് കൂടെ സീദാമാവ് വന്നണ്ട് കൊണ്ട് പോയിട്ട് ഒരു മാല കെട്ടിയിട്ട് രാധികയ്ക്ക് കൊണ്ടു കൊടുക്കൂ എന്ന് പറഞ്ഞു. ഈ ആനയോട് ശണ്ഠകൂടുമ്പോഴും കൃഷ്ണന് മധുരഭാവം💓.
ശ്രീനൊച്ചൂർജി
*തുടരും. ..*

Lakshmi prasad
No comments:
Post a Comment