Wednesday, September 18, 2019

*ശ്രീമദ് ഭാഗവതം 278*

ഒരു കഥ ണ്ട് തുളസീദാസും സൂർദാസും കൂടെ ഒരിടത്ത് തപസ്സ് ചെയ്തു. അപ്പോ ഒരാന മദം പൊട്ടി വരണു എന്നാണ്.
അപ്പോ തുളസീദാസ് രാമനെ വിളിച്ചു.
രാമൻ ആനയിൽ നിന്നും തുളസീദാസിനെ രക്ഷിച്ചു.
ആനയെ കണ്ടപ്പോ സൂർദാസ് പേടിച്ചിട്ട് എവിടെയോ പോയിരിക്ക്യാത്രേ.
അപ്പോ തുളസീദാസ് സൂർദാസിനോട് ചോദിച്ചു.

"എന്താ ഞാൻ വിളിച്ച.എന്റെ ഭഗവാൻ നിങ്ങളുടെ ഭഗവാന്റെ  മാതിരി ആണോ?" 

ഏയ് ചെറിയ കുട്ടി! ആനയെ കണ്ട് അവൻ എന്റെ മുമ്പില് ഓടി!😂  അപ്പോ പിന്നെ ഞാനെന്തു ചെയ്യും?

ഏത് ഭാവത്തിൽ ഭഗവാനെ ആരാധിക്കുന്നുവോ, ആ ഭാവത്തിൽ ഭഗവാൻ വരാണ്. കുസൃതി ഭാവം,  കുട്ടിക്കൃഷ്ണഭാവം ആണേ സൂർദാസിന്.   അദ്ദേഹത്തിന്റെ പാട്ടുകളേ അങ്ങനെയാണ്. യശോദ പിടിച്ചു നിർത്തി കൃഷ്ണനെ പിടിച്ചു നിർത്തി കൃഷ്ണനോട് ചോദിക്കാണ്

വെണ്ണതിന്നുവോ?😠
മയ്യാ മോറീ മേ നഹി മാഖന് ഖായേ😔
ഞാൻ വെണ്ണയൊന്നും തിന്നിട്ടില്യാ അമ്മാ.

ബലരാമൻ പറഞ്ഞുവല്ലോ.

ഏട്ടൻ വെറുതേ കള്ളം പറയാണ്. ഞാൻ തിന്നിട്ടില്യ.

അവസാനം കണ്ടു പിടിച്ചു. കൈയ്യ് പുറകിൽ വെച്ചണ്ട്. അതില് വെണ്ണ ണ്ടേ. അമ്മ അവസാനം പിടിച്ചു. കൈയ്യില് വെണ്ണ കണ്ടപ്പോ,

എന്തിനാ നീ ഇങ്ങനെ  കള്ളം പറയാൻ പാടുണ്ടോ?

ഏയ് ഞാൻ കള്ളം പറഞ്ഞില്ല്യാലോ. സത്യമാണമ്മാ പറഞ്ഞത്.

എന്തു പറഞ്ഞു നീ?

മേ ന ഹി മാഖന് ഖായേ. 
മേനേ ഹി മാഖന് ഖായേ 😇
(ഞാൻ തന്നെ യാ വെണ്ണ തിന്നത്)

ഈ ഭാവത്തിലാണ് സൂർദാസ് കൃഷ്ണനെ ഉപാസിച്ചിരിക്കണത്.

അതുപോലെ ഇപ്പൊ ഇവിടെ  കൃഷ്ണൻ പറയാണ് 
അയ്യോ ഞങ്ങളൊന്നും ആരെയും കൊന്നിട്ടില്യാ ഞങ്ങളെ യുദ്ധത്തിന് വിളിക്കരുത്.
നിങ്ങളെ കണ്ടിട്ട് തന്നെ പേടിയാവണു. 

ഇങ്ങട് വരാ എന്ന് പറഞ്ഞു ചാണൂരൻ.

അപ്പോ,  കണ്ണൻ അടുത്തിരിക്കണ ആളോട്,
അമ്മാവാ അയ്യോ😩 എന്നെ വിളിക്കണ്ടാന്ന് പറയൂ.

കുട്ടികളെ യുദ്ധത്തിന് വിളിക്കരുത്
എന്ത് മണ്ടന്മാരാ നിങ്ങളീ ചെറിയ കുട്ടികളുടെ അടുത്ത് ശണ്ഠകൂടിയാലോ.
ബലിനാം വര:
ചാണൂരൻ പറഞ്ഞു അവൻ ചെറിയ കുട്ടിയൊന്നുമല്ല ആനേടെ കൂടെ ശണ്ഠകൂടിയവനാ.
സാധാരണ ആളൊന്നുമല്ല ഇറങ്ങി വരാൻ പറയൂ.

ബലരാമന് ആശ്ചര്യം🤓. ഇതെന്തിനാ കൃഷ്ണനിങ്ങനെ പേടിക്കണത്. വേഷം കെട്ടേ  ഈ കാണിച്ചു കൂട്ടിയ....🤣
അവസാനം ഇറങ്ങി.

അപ്പഴേയ്ക്കും ജനങ്ങളൊക്കെ പറയാൻ തുടങ്ങി. ഈ ഭയന്ന കുട്ടിയെ യുദ്ധത്തിന് വിളിക്കണു. ഇത് അധർമ്മം ആണ്. നമ്മളിത് കാണാൻ പാടില്ല്യാ എന്നു പറഞ്ഞു കുറേ ആളുകള് എഴുന്നേറ്റു പോയി🚶🏿🚶🏿🚶🏿

കുറച്ചു നേരം അങ്ങട് യുദ്ധം ചെയ്തു. മുഷ്ടികനും ചാണൂരനും ആയിട്ട് യുദ്ധം ചെയ്തു.  അതിനിടയില് ചടാ ചടാ ശബ്ദം ഒക്കെ കേട്ടു. എന്താണെന്ന് വെച്ചാൽ ബോളോരോന്നായി പൊട്ടണു.. ചാണൂരനേയും മുഷ്ടികനേയും ബലരാമസ്വാമിയും ഭഗവാനും ആയിട്ട് വധം ചെയ്തു.

ഇതും കൂടി കഴിഞ്ഞപ്പോ കംസൻ അവിടെ നിന്ന് ഞെട്ടി എഴുന്നേറ്റു. ഇടുപ്പിൽ നിന്ന് വാള് ഊരിയെടുത്തുകൊണ്ട് പറഞ്ഞു. ഈ വസുദേവപുത്രന്മാരെ പുറത്താക്കൂ 😡
ധനം ഹരത ഗോപാനാം
ഗോപന്മാരുടെ ധനം ഒക്കെ ഹരിക്കാ
നന്ദം ബധ്നീത ദുർമ്മതിം 
നന്ദഗോപരെ പിടിച്ചു കെട്ടിയിടൂ.
വസുദേവരെ വധിക്കാ എന്നൊക്കെ നിലവിളിച്ചു.

ഭഗവാൻ ഒരു പക്ഷി പറക്കുന്ന പോലെ അങ്ങട് ലഘിമ്നോത്പത്യ തരസാ
ആ മഞ്ചത്തിലേക്ക് ചാടി കംസന്റെ തലമുടിയ്ക്ക് പിടിച്ചു വലിച്ചു കൊണ്ടുവന്നു. എന്നിട്ട് നെഞ്ചിൽ കൈ വെച്ചു. ഒരു ക്ഷണനേരത്തേയ്ക്ക് കംസന് ഒരു ദർശനം🙏🙏🙏. എത്ര കാലമായി കംസന്റെ ഈ സമാധിഭാവം ധ്യാനം!!! ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം സദാ ധ്യാനം ആണ്.

സ നിത്യദോദ്വിഗ്നധിയാ തമീശ്വരം
പിബൻ വദൻ വാ വിചരൻ സ്വപഞ്ഛ്വസൻ
ദദർശ ചക്രായുധമഗ്രതോ യ:
തദേവ രൂപം ദുരവാപമാപ

ചക്രായുധം മുമ്പില് കണ്ടു കൊണ്ട് തന്നെ മരിച്ചൂത്രേ. കംസന് അങ്ങനെ ഒരു ഭാഗ്യം!! അങ്ങനെ ഭഗവാനെ തന്നെ പ്രാപിച്ചു കംസൻ. കംസമോക്ഷം!!.🙏ചക്രായുധം മുന്നിൽ കണ്ടു കൊണ്ട് മരിക്കാനുള്ള ഭാഗ്യം, അതും സംരംഭയോഗം കൊണ്ട് പ്രബലമായ ഭഗവദ് ധ്യാനത്തിൽ കംസന്റെ ജീവൻ പോയി🙏
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments:

Post a Comment