Monday, September 23, 2019

*ശ്രീമദ് ഭാഗവതം 283*

വാസുദേവധിയാ അർച്ചയത്.
കൃഷ്ണൻ തന്നെ വന്നിരിക്കണു എന്ന ഭാവത്തോടെയാണ് നന്ദഗോപരും യശോദയും ഉദ്ധവരെ ആദരിച്ച് അർച്ചിക്കുന്നത്. രണ്ടുപേരെയും കാണാനും ഏകദേശം ഒരേപോലെ ണ്ടാവും ത്രേ .

ഒരുദിവസം ഉദ്ധവരെ ഭഗവാൻ ഒരു പണി പറ്റിച്ചൂ ന്നാണ് . കൃഷ്ണനെ പോലെ കറുപ്പ് നിറം. മുഖലക്ഷണം ഒക്കെ ഏകദേശം ഒരേ പോലെ. ഒരു ദിവസം കണ്ണൻ പല സ്ഥലങ്ങളിൽ പോയി വെണ്ണ തിന്നു വയറ് നിറച്ചിട്ട് വന്നു.  ഊണ് കഴിച്ചിട്ടില്ലെങ്കിൽ അമ്മ തല്ലും. അപ്പോ ഉദ്ധവരെ തന്റെ വേഷം കെട്ടി ഒരു മയിൽപീലി ഒക്കെ വെച്ച് വീട്ടിലേക്കയച്ചു യശോദയുടെ അടുത്ത്. അത്രയ്ക്ക് സാമ്യാത്രേ.  ഉദ്ധവര് അവിടെ ചെന്നപ്പോ ആദ്യം തന്നെ യശോദയ്ക്ക് സംശയം തോന്നി. എന്താണെന്ന് വെച്ചാൽ വന്നയുടനെ ഉദ്ധവര് കാല് കഴുകി. കാല് കഴുകീട്ട്  ശരി ഇല വെച്ച് ഇരിക്കാൻ പറഞ്ഞപ്പോ വണക്കത്തോടെ ഇരുന്നു. എന്നിട്ടൊന്നു നമസ്ക്കരിച്ചു🙏. ഇതൊക്കെ കണ്ടപ്പോ തന്നെ യശോദയ്ക്ക് മനസ്സിലായി ആള് മാറീട്ടുണ്ടെന്ന്😇

ഉദ്ധവരെ യശോദയും നന്ദഗോപരും ചേർന്ന് വളരെ പ്രിയമായിട്ട് ആദരിച്ചു. ആതിഥ്യസൽക്കാരം ഒക്കെ കഴിഞ്ഞ് രാത്രി മുഴുവൻ കൃഷ്ണകഥയെ പറഞ്ഞു കൊണ്ടേ ഇരുന്നു. അവരുടെ അനുസന്ധാനം!
ഭഗവാന്റെ സാമീപ്യം കൊണ്ട് ഏർപ്പെട്ടിരിക്കുന്ന അനുസന്ധാനം ആണ്. ഉദ്ധവർ ആശ്ചര്യപ്പെട്ടു!!

യുവാം ശ്ലാഘ്യതമൗ നൂനം ദേഹിനാമിഹ മാനദ!
നാരായണേ അഖിലഗുരൗ യത് കൃതാ മതിരീദൃശീ.

നിങ്ങൾ എത്ര ശ്രേഷ്ഠരാണ്! എത്ര തപസ്സ് കൊണ്ടും യോഗസാധനകൾ കൊണ്ടും സാധിക്കാത്തതായ ഈയൊരു അനുസന്ധാനം! നാരായണനിൽ നിങ്ങളുടെ മനസ്സ് രൂഢമായിരിക്കണു. പക്ഷേ ആ അനുസന്ധാനത്തിനോടൊപ്പം അവർക്ക് അല്പം ദു:ഖം ണ്ട്. കണ്ണൻ ഞങ്ങളുടെ അടുത്തേയ്ക്ക് ഇനി വരില്ലല്ലോ എന്നൊരു ഭാവം ണ്ട്. ആ ഭാവം അല്പം മാറ്റേണ്ടി യിരിക്കുന്നതുകൊണ്ട് മാത്രം ഉദ്ധവർ പറഞ്ഞു.

കൃഷ്ണൻ ആരാണ്?
നിങ്ങൾക്ക് മാത്രല്ലാ കൃഷ്ണൻ എല്ലാവർക്കും  പുത്രനാണ്,
എല്ലാവർക്കും  പുത്രനാണ്, പിതാവാണ്, മാതാവാണ്..എല്ലാം ആണ്.

സർവ്വേഷാമാത്മജോ ഹി ആത്മാ പിതാ മാതാ സ ഈശ്വര:
ദൃഷ്ടം ശ്രുതം ഭൂതഭവദ്ഭവിഷ്യത്
സ്ഥാസ്നു ചരിഷ്ണു മഹദ് അല്പകം ച
വിനാ അച്യുതാ വസ്തു തരാം ന വാച്യം
സ ഏവ സർവ്വം പരമാർത്ഥഭൂത:

ഈ ജഗത്തിൽ കാണപ്പെടുന്നതും കേൾക്കപ്പെടുന്നതും ചരവും അചരവുമായ സകലവസ്തുക്കളും അച്യുതനാണ്.

ഇങ്ങനെ രാത്രി മുഴുവൻ ഉദ്ധവർ കൃഷ്ണനെ കുറിച്ച്  പറഞ്ഞു കൊണ്ടിരുന്നു. യശോദയും നന്ദഗോപരും കേട്ടു കൊണ്ടിരുന്നു. സത്സംഗം! അങ്ങനെ കുറേ നേരം കഴിഞ്ഞു. നേരം വെളിച്ചാവാറായി. ഗോപികളൊക്കെ രാവിലെ എണീറ്റ് വിളക്ക് കൊളുത്തി. ആചാരപ്പടി ചെയ്യേണ്ട പൂജ ഒക്കെ ചെയ്ത്  ഗൃഹത്തിൽ നിന്ന് പുറത്തിറങ്ങിയാൽ അവർ ആദ്യം നന്ദഗോപരുടെ ഗൃഹത്തിലേയ്ക്കാണ് നോക്കാ🤭 കൃഷ്ണനെങ്ങാനും വന്നണ്ടോ☺. രാവിലെ എണീറ്റ് അവര് തൈര് കടയണ ശബ്ദം ഉദ്ധവർ കേൾക്കാണ്.
ശ്രീനൊച്ചൂർജി
 *തുടരും...*
Lakshmi prasad 

No comments:

Post a Comment