ഈ വർഷത്തെ നവരാത്രി
ആരംഭം സെപ്റ്റംബർ 30 ഞായറാഴ്ച
ദുർഗ്ഗാഷ്ടമി ഒക്ടോബർ 6 ഞായറഴ്ച
മഹാനവമി ഒക്ടോബർ 7 തിങ്കളാഴ്ച
വിജയദശമി ഒക്ടോബർ 8 ചൊവ്വാഴ്ച.
നവരാത്രിയുടെ പ്രാധാന്യം
----------------------
"സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ"
ഗ്രന്ഥപൂജയുടെയും ആയുധപൂജയുടെയും സമയമാണു നവരാത്രി. നവരാത്രി പൂജാവിധിയെക്കുറിച്ച് ദേവീഭാഗവതം പഞ്ചമസ്കന്ധത്തിൽ ഇങ്ങനെ വിവരിക്കുന്നു. "ശുഭത്തെ ആഗ്രഹിക്കുന്ന ദേവീഭക്തർ നവരാത്രിവ്രതം അനുഷ്ഠിക്കേണ്ടത് ഏറ്റവും ഉത്തമമാകുന്നു" അശ്വനി മാസത്തിലും ചൈത്രമാസത്തിലുമായി നവരാത്രി കൊല്ലത്തിൽ രണ്ടു പ്രാവശ്യം വരുന്നുണ്ട്. കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന ഒമ്പത് ദിവസം അശ്വനീ നവരാത്രിയും മീനമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന ഒമ്പത് ദിവ്സം ചൈത്ര നവരാത്രിയും നവരാത്രിയുടെ ആദ്യത്തെ മൂന്ന് ദിവസം ശക്തിരൂപിണിയായ ദുർഗ്ഗാദേവിയേയും അടുത്ത മൂന്ന് ദിവസം ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയേയും ഒടുവിലുത്തെ മൂന്ന് ദിവസം വിദ്യാദേവതയായ സരസ്വതീ ദേവിയേയാണു പൂജിക്കുന്നതു. സരസ്വതീ പ്രധാനമായ അവസാനത്തെ മൂന്ന് ദിവസങ്ങൾ ദുർഗ്ഗഷ്ടമി ,മഹാനവമി , വിജയദശമി എന്ന പേരുകളിൽ അറിയപ്പേടുന്നു. (പൂജവെയ്പ്പ് ,ആയുധപൂജ ,വിദ്യാരംഭം ഈ ദിവസങ്ങളിൽ പ്രാധാന്യം ഏറുന്നു) ഇച്ഛാശക്തി ,ജ്ഞാനശക്തി , ക്രിയാശക്തി ഇവയുടെ ഒരു സമ്മേളനമാണു ഇതിലൂടെ കാണുന്നത്. സ്വന്തം അമ്മയായി ദേവിയെ സങ്കൽപിക്കുകയാണു ഈ ഉപാസനയിലൂടെ ചെയ്യുന്നത്. അമ്മയുടെ മടിയിൽ കുട്ടികൾ സുരക്ഷിതരാകുന്നത് പോലെ ദേവിയുടെ തണലിൽ മനുഷ്യർക്കും സുരക്ഷിതമാകാൻ സഹായിക്കുകയാണു ഈ ഉപാസനാവിധികൾ എല്ലാം ശ്രീരാമൻ നടത്തിയ നവരാത്രി പൂജയെക്കുറിച്ച് ദേവീഭാഗവതം ത്രിതീയ സ്കന്ധത്തിൽ വ്യക്തമാക്കുന്നുണ്ട്. നാരദമഹർഷിയുടെ ഉപദേശപ്രകാരം നവരാത്രിപൂജ നടത്തിയ ശ്രീരാമൻ ദേവിയുടെ അനുഗ്രഹം ലഭിക്കുകയും രാവണനെ വധിച്ച് ധർമ്മം സംസ്ഥാപീക്കുകയും ചെയ്തു. അഹന്തയുടെയും അജ്ഞാനത്തിൻറെയും പ്രതിരൂപമായ മഹിഷാസുരനെ ആദിപരാശക്തി വധിച്ച് വിജയം കൈവരിച്ച മുഹൂർത്തത്തിൻറെ സ്മരണയാണു നവരാത്രി ആഘോഷമായി നിലനിൽക്കുന്നതെന്നാണു പുരാണമതം..അതോടൊപ്പം തന്നെ ദുർഗ്ഗമൻ എന്ന അസുരനെ നിഗ്രഹിക്കുന്നതിനു വേണ്ടി ദുർഗ്ഗഷ്ടമി ദിവസം ദേവൻമാരുടെ പ്രർത്ഥനയാൽ ദേവൻമാരുടെ മുൻപിൽ പ്രത്യക്ഷമാകുകയും മഹാനവമി ദിവസം ദുർഗ്ഗമനെ വധിക്കുകയും വിജയദശമി ദിവസം ദേവിയെ ദുർഗ്ഗയായി ആരാധിച്ച് ദേവൻമാർ വിജയാഘോഷം കൊണ്ടാടുകയും ചെയ്തതായി വ്യക്തമാക്കുന്നുണ്ട്.

No comments:
Post a Comment