Sunday, September 29, 2019

[30/09, 09:34] Narayana Swami Bhagavatam: *🔱അമ്മേ മൂകാംബികേ ദേവീ*🔱


*കൊല്ലവർഷം 1195 കന്നി   14*
*(30/09/2019) തിങ്കൾ*

*🌿🍁നവരാത്രി രണ്ടാം ദിവസം*🍁🌿

*🌼ബ്രഹ്മചാരിണി*🌼

🌻🌸🌻🌸🌻🌸🌻🌸🌻🌸🌻


*ബ്രഹ്മചര്യം പാലിക്കുന്നവൾ എന്നാണ് ബ്രഹ്മചാരിണി എന്ന വാക്കിനർത്ഥം. ബ്രഹ്മം എന്നാൽ തപം എന്നും അർത്ഥമുണ്ട്. ആയതിനാൽ തപസനുഷ്ഠിക്കുന്നവളാണ് ബ്രഹ്മചാരിണി. ഹിമവാന്റെ പുത്രിയായ് ജനിച്ച ദേവി, ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം തപസനുഷ്ഠിക്കുകയുണ്ടായി. കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. ദേവി മരത്തിൽ നിന്നും ഉണങ്ങി വീഴുന്ന ബില്വ പത്രം (കൂവള ഇല) ഭക്ഷിച്ചു കഠിന തപസ്സു തുടർന്നു. പിന്നീട് ഇലഭക്ഷണം പോലും ത്യജിച്ചു കൊണ്ടാണ് തപസ്സു ചെയ്തത് എന്നാണ് വിശ്വാസം. ആയതിനാൽ ദേവിയ്ക്ക് അപർണ്ണ എന്ന നാമവും ഉണ്ടായി.* *ദേവിയുടെ തപഃശക്തികൊണ്ട് ത്രിലോകങ്ങളും കുലുങ്ങി വിറച്ചപ്പോൾ ബ്രഹ്മദേവൻ ശിവപ്രാപ്തി ഉടൻ ലഭിക്കുമെന്നും അതിനാൽ വേഗം തന്നെ തപസ്സു നിർത്തണമെന്നും അപേക്ഷിച്ചു .*

*ബ്രഹ്മചാരിണി ദേവി അറിവിന്റെ മൂർത്തിമദ് ഭാവമാണ്. ദേവി തന്റെ ആരാധകർക്ക് അവസാനമില്ലാത്ത അനുഗ്രഹങ്ങൾ നൽകുന്നു. എത്ര കഠിനമായ പരിതസ്ഥിതിയും ദേവിയെ ആരാധിക്കുന്നവരുടെ മനസ്സ് സങ്കടപ്പെടുത്തില്ല. എവിടെയും ദേവീ ഭക്തർ വിജയിക്കും!*


*ശുഭ്രവസ്ത്രധാരിണിയായ ബ്രഹ്മചാരിണി മാതാ കമണ്ഡലുവും രുദ്രാക്ഷമാലയും കൈകളിലേന്തുന്നു. നവരാത്രിയിൽ പാർവതിയുടെ ബ്രഹ്മചാരിണി ഭാവമാണ് രണ്ടാം ദിവസം ആരാധിക്കുന്നത്.*

*🙏രണ്ടാം ദിവസം ദേവീപൂജയ്ക്ക് ജപിക്കേണ്ട മന്ത്രം*🙏

*🌾ദധാനാ*
*കരപദ്മാഭ്യാമക്ഷമാലാ* *കമണ്ഡലൂ*
*ദേവീപ്രസീദതു മയി*
*ബ്രഹ്മചാരിണ്യനുത്തമാ*🌾

*ഈ മന്ത്രം ഭക്തി പുരസ്ക്കരം ബ്രഹ്മചാരിണീരൂപിയായ ദേവിയെ സങ്കൽപ്പിച്ച് ജപിച്ചാൽ സർവ്വവിധ ഐശ്വര്യവും, മനശ്ശാന്തിയും ലഭിക്കും.*

*🙏അമ്മേ ശരണം*
*ദേവീ ശരണം*🙏

*🌷ലിനീഷ്*
*സദ്ഗമയ സത്സംഗ വേദി*🌷

*🔱അമ്മേ ജഗദംബികേ ദേവീ*🔱
[30/09, 09:34] Narayana Swami Bhagavatam: ✍ *സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍

 _കൊല്ലവർഷം 1195 കന്നി 14 (30/09/2019) തിങ്കൾ_


*അധ്യായം 24,ഭാഗം 1 - കൃഷ്ണാവതാരം - പ്രസ്താവം*

⚜⚜⚜⚜⚜⚜⚜⚜⚜⚜


*ഓം നമോ ഭഗവതേ വാസുദേവായ...*


           🚩🚩🚩🚩🚩

*മന്വന്തരങ്ങളെപ്പറ്റി സൂചിപ്പിക്കുകയുണ്ടായി. സ്വായംഭൂവ മനുവിൽ നിന്നാണ് ഈ മാനവവംശം വിടർന്ന്, പടർന്ന് പന്തലിച്ചത്. പക്ഷേ ഒരു മനുവിന്റെ കാലഘട്ടത്തിൽ ഒതുങ്ങിനിന്നില്ല മാനവരാശി. പിന്നെ സ്വാരോചിഷൻ, ഉത്തമൻ, താമസൻ, രൈവതൻ ഇവരുടെ മന്വന്തരങ്ങൾ. നാമിന്ന് ജീവിച്ചിരിക്കുന്നത് ഏഴാമത്തെ മന്വന്തരത്തിലെ ഇരുപത്തെട്ടാമത്തെ ചതുര്യുഗത്തിലെ കലിയുഗത്തിലാണ്‌. നാം 5200-ാമാണ്ടിലേക്ക് കടന്നിരിക്കുകയാണ്. 'കാലദേശാവധിഭ്യാം നിർമുക്ത'നായ ഭഗവാന്റെ ലീലകളാണ് നമുക്ക് ഇനി അനുസ്മരിക്കാനുള്ളത്. നാല് അവതാരങ്ങൾ പ്രത്യേകം എടുത്തുപറയാറുണ്ട്. പത്ത് അവതാരങ്ങൾ എന്നാണ് പൊതുവേ സങ്കൽപം. പക്ഷേ ഭാഗവതത്തിലെ പ്രഥമസ്കന്ധത്തിൽതന്നെ സൂതൻ ഇരുപത്തൊന്ന് അവതാരങ്ങളെ സൂചിപ്പിക്കുകയുണ്ടായി. പിന്നെ ബ്രഹ്മദേവൻ നാരദനെ ഭാഗവതം പാടി കേൾപ്പിച്ചപ്പോൾ, ഇരുപത്തിനാല് അവതാരങ്ങളെ പ്രതിപാദിച്ചു. എന്നിട്ട് പറയുകയും ചെയ്തു; ഇവിടെ ഒന്നും ഒതുങ്ങിനിൽക്കുന്നില്ല.*


*ഭഗവാന്റെ അവതാരം പണ്ടെന്നോ നടന്ന ഒരു ചരിത്രസംഭവമായല്ല നാം കാണേണ്ടത്. അത് ഓരോ നിമിഷവും ഭക്തന് അനുഭവപ്പെടുന്ന അനുഭൂതിയുടെ ഒരു മെഷർ -അളവ്,മാനം - ആണ്. ഓരോരുത്തർക്കും ഓരോ രൂപത്തിലും, ഭാവത്തിലുമാണ് ഈശ്വരാനുഭൂതിയുണ്ടാവുക. ഈ ഈശ്വരാനുഭൂതിയെയാണ് അവതാരം എന്നുപറയേണ്ടത്. ഭഗവാന്റെ അവതാരങ്ങളിൽ നാം രണ്ട് രാമന്മാരെ അനുസ്മരിക്കാറുണ്ട്.പിന്നീട് ഭഗവാന്റെ കൂടെ ഒരു രാമൻ വരാറുണ്ട് - ഏട്ടനായിട്ട്. ഒരു രണ്ടുമൂന്നു മാസമേ ആ രാമന് കൃഷ്ണനേക്കാൾ പ്രായവ്യത്യാസമുള്ളൂ. നമുക്ക് ശ്രീകൃഷ്ണ ജയന്തിയും, ഗാന്ധിജയന്തിയുമൊക്കെ ഒരു ഹോളീഡേ മാത്രമാണ്. ചരിത്രപുരുഷന്മാരെ നാം വേണ്ടത്ര സ്മരിക്കാറില്ല. ഭഗവാനതുകൊണ്ടാണ് പലപ്പോഴും പറഞ്ഞത്, പ്രഭാതത്തിൽ ഉണർന്നെണീറ്റാൽ ആദ്യംതന്നെ ഗുരുകാരണവന്മാരെ വന്ദിയ്ക്കണമെന്ന്. എന്നിട്ട് നമ്മുടെ ജീവിതവൃത്തികൾ ആരംഭിച്ചാൽ മനസ്സിന് അശുദ്ധി ഉണ്ടാവില്ല.*


*"എന്തെങ്കിലും അശുദ്ധിയുണ്ടെങ്കിൽ തന്നെ ഞാൻ നിങ്ങളുടെ ഹൃദയത്തിൽ കടന്നുവന്ന് അതൊക്കെ മാറ്റി തന്നുകൊള്ളാം" എന്ന് ഭഗവാൻ വാക്ക് നൽകിയിട്ടുണ്ട്. വാമനന്റെ പ്രതിജ്ഞ നാം നേരത്തേ അനുസ്മരിച്ചുവല്ലോ. വാമനാവതാരവും, കൃഷ്ണാവതാരവും ഒരേ മാസത്തിലായിരുന്നു. ഭഗവാന്റെ ആദ്യമായുള്ള മനുഷ്യാവതാരം ചിങ്ങമാസത്തിലായിരുന്നു. അതുകൊണ്ടാകാം കവികൾ പൊന്നിൻചിങ്ങമാസമെന്ന് പറയുന്നത്. കർക്കിടകമാസത്തിന് ഇന്ന് രാമായണമാസമെന്ന നിലയിൽ ആഭിജാത്യം ഉണ്ടായിട്ടുണ്ടെങ്കിലും, പണ്ട് നോവലിസ്റ്റുകളൊക്കെ 'കള്ള കർക്കിടകം, കറുത്തവാവ്' ഈ രീതിയിലാണ് ചിത്രീകരിച്ചിരുന്നത്. അങ്ങിനെ കർക്കിടകത്തെപ്പറ്റി ഒരവജ്ഞയും, ചിങ്ങത്തെക്കുറിച്ച് ശുഭപ്രതീക്ഷയും നമുക്കുണ്ടായി.*


    ♥♥♥

*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*



             💙💙💙

 *ഉണ്ണികൃഷ്ണൻ കൈതാരം*

© *സദ്ഗമയ സത്സംഗവേദി*

*തുടരും....*
[30/09, 09:34] Narayana Swami Bhagavatam: *സനാതനം 36*
🌸🌻🌸🌻🌸🌻🌸🌻🌸🌻

*പ്രസ്ഥാനത്രയം - ബ്രഹ്മസൂത്രം*

*ശ്രുതി പ്രസ്ഥാനമായ ഉപനിഷത്തുക്കളുടെ പഠനം നടത്തുമ്പോള്‍ പരസ്പര വിരുദ്ധങ്ങളെന്ന് തോന്നിയേക്കാവുന്നവയും പല വൈവിദ്ധ്യങ്ങളുള്ളവയുമായ പ്രസ്താവനകളും ആഖ്യാനങ്ങളും കണ്ടേക്കാം. ഇവയെ വേണ്ടവിധത്തില്‍ യുക്തിയുക്തം വിചാരം ചെയ്ത് പരിഹരിച്ച് ഏകത്വ ദര്‍ശനത്തിലേക്ക് എത്തിക്കുകയാണ് ന്യായപ്രസ്ഥാനമായ ബ്രഹ്മസൂത്രം. സംശയങ്ങളെ അവതരിപ്പിച്ച് അവയെ യുക്തി സഹമായി വിചാരം ചെയ്ത് ബ്രഹ്മസൂത്രം തത്വത്തെ ഉറപ്പിക്കുന്നു. ഇതിന്റെ പ്രയോഗിക വശത്തെ സ്മൃതി പ്രസ്ഥാനമായ ഭഗവദ്ഗീതയും കൈകാര്യം ചെയ്യുന്നു. വേദാന്ത തത്വങ്ങളെ നല്ലപോലെ ഉള്‍ക്കൊണ്ട് ആധ്യാത്മിക പാതയില്‍ ചരിക്കാനും ആത്മസാക്ഷാത്കാരമെന്ന ലക്ഷ്യത്തിലെത്താനുമാണ് പ്രസ്ഥാനത്രയം നമ്മെ സഹായിക്കുന്നത്.*

*സൂത്രം എന്നതിന്റെ നിര്‍വചനം ഇപ്രകാരമാണ്:*

*അല്‍പ്പാക്ഷരമസന്ദിഗ്ധം*
*സാരവത് വിശ്വതോമുഖം*
*അസ്‌തോഭമനവദ്യം ച*
*സൂത്രം സൂത്രവിദോവിദുഃ*

*വളരെ കുറച്ച് വാക്കുകള്‍ കൊണ്ട് വളരെ വ്യക്തമായി സാരമായത് മാത്രം, വിവിധ കാഴ്ചപ്പാടുകളെ പരിഗണിച്ച് അനാവശ്യമായവയെ പറയാതെ, ആവശ്യമുള്ളത് വിട്ടുകളയാതെ രചിക്കുന്നതാണ് സൂത്രം. അനാവശ്യമായ ഒരു വാക്കോ അക്ഷരമോ സൂത്രത്തില്‍ ഉണ്ടാകില്ല.*

*ഉപനിഷത്തിന്റെ അഥവാ വേദാന്തത്തിന്റെ സാരത്തെ പകര്‍ന്ന് നല്‍കുക. വേദാന്ത ആശയങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുക. ഉപനിഷദ് ഗ്രന്ഥങ്ങളിലെ വൈരുധ്യങ്ങളെ പരിഹരിക്കുക. മറ്റ് ചിന്താപദ്ധതികളുടെ വാദമുഖങ്ങള്‍ക്ക് മറുപടി നല്‍കുക. വേദാന്തേതര ആശയങ്ങളെ ശക്തിയുക്തം എതിര്‍ത്ത് പരാജയപ്പെടുത്തുക തുടങ്ങിയവയാണ് ബ്രഹ്മസൂത്ര രചനയ്ക്ക് കാരണമായത്.*

*സൂത്രങ്ങളുടെ കര്‍ത്താവ് ബാദരായണമഹര്‍ഷിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഉപനിഷത്സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമായി നാസ്തികദര്‍ശനങ്ങളിലും ആസ്തികദര്‍ശനങ്ങളിലും ഉന്നയിച്ചിട്ടുള്ള വാദങ്ങളേയും സിദ്ധാന്തങ്ങളേയും ഖണ്ഡിച്ച് അദ്വൈത ബ്രഹ്മതത്ത്വത്തെ ശ്രുതിക്കും യുക്തിക്കും അനുഭവത്തിനും ഇണങ്ങത്തക്കവണ്ണം രചിക്കപ്പെട്ടിട്ടുള്ളതാണ് വേദാന്തസൂത്രങ്ങള്‍, സൂത്രങ്ങള്‍ മാത്രം വായിച്ചാല്‍ സംസ്‌കൃതഭാഷയില്‍ പാണ്ഡിത്യമുള്ളവര്‍ക്കുപോലും അവയുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ വളരെ പ്രയാസമുണ്ട്. അതിനാല്‍ സൂത്രകാലത്തിനുശേഷം എല്ലാ ദര്‍ശനസൂത്രങ്ങള്‍ക്കും, അര്‍ത്ഥം വ്യക്തമാക്കുന്നതിന് ആചാര്യന്മാര്‍ ഭാഷ്യങ്ങള്‍ എഴുതിയിട്ടുണ്ട്. സൂത്രങ്ങളിലെ പദങ്ങളനുസരിച്ച് വ്യാഖ്യാനിച്ച് പൂര്‍വ്വപക്ഷങ്ങള്‍ കാണിച്ച് അവയെ ഖണ്ഡിച്ച് സിദ്ധാന്തപക്ഷങ്ങള്‍ സ്ഥാപിക്കുന്ന രീതിയിലാണ് ഭാഷ്യങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്.*

*തുടരും......*

*© സദ്ഗമയ സത്സംഗവേദി*
🕉🕉🕉
190930
[30/09, 09:36] Dija Many Fb: 🌻🍒🌻🍒🌻🍒🌻വിദ്വാനാണെങ്കിലും എന്തിനും ഏതിനും അഭിപ്രായം പറയുന്നത് നന്നല്ല..._

   നന്നായി  അറിയാവുന്ന കാര്യത്തെപ്പറ്റി ആവശ്യമെങ്കിൽ സംസാരിക്കാം., എന്നാലും വാക്കിൽ പിഴവും നെല്ലിൽ പതിരും പതിവ് എന്ന് ഓർക്കണം..._

   സദസ്സിൽ ശോഭിക്കാൻ സന്ദർഭത്തിന് യോജിച്ച തരത്തിൽ നല്ല ആശയങ്ങൾ നല്ല ഭാഷയിൽ പറയണമെങ്കിൽ നന്നായി ചിന്തിക്കുകയും പലതും നന്നായി പരിശീലിക്കുകയും വേണം..._

   വാക്കുകളുടെ പ്രയോഗത്തിൽ  നാം നന്നായി സൂക്ഷിക്കണം. ചുറ്റും നില്ക്കുന്നവരെ സന്തോഷിപ്പിക്കാൻ വല്ലതുമൊക്കെ വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കരുത്..._

          🌻🍒🌻ശുഭദിനം നേരുന്നു 🌻🌞🌻

No comments:

Post a Comment