Sunday, September 22, 2019

*🔱🔥ഭഗവദ് ഗീതയുടെ ചരിത്രം🔥🔱*

ത്രേതായുഗാദൗ ച തതോ വിവസ്വാൻ  മനവേ ദദൗ
 മനുശ്ച ലോകഭൃത്യർഥം സുതായേക്ഷ്വാകവേ ദദൗ
 ഇക്ഷ്വാകുണാ ച കഥിതോ വ്യാപ്യലോകാനവസ്ഥിതാഃ
 (മഹാഭാരതം ശാന്തിപർവ്വത്തിൽ (348.51.52))

  “ഭഗവാനുമായുള്ള ബന്ധത്തിന്റെ ഈ ശാസ്ത്രം ത്രേതായുഗാരംഭത്തിൽ വിവസ്വാൻ മനുവിന് നൽകി. മനുഷ്യവംശപിതാവായ മനു സ്വപുത്രനായ ഇക്ഷാകുവിനും അത് ഉപദേശിച്ചു. ഭൗമഗ്രഹത്തിന്റെ രാജാവും, ശ്രീരാമചന്ദ്രൻ പിറന്ന രഘുവംശത്തിന്റെ പൂർവ്വികനുമായിരുന്നു ഇക്ഷാകു.” അങ്ങനെ ഇക്ഷാകു മഹാരാജാവിന്റെ കാലം മുതൽക്കേ ഭഗവദ്ഗീത, മനുഷ്യസമൂഹത്തിൽ നിലനിൽക്കുന്നു.

4,32,000 (നാലുലക്ഷത്തിമുപ്പത്തിരണ്ടായിരം) വർഷങ്ങളടങ്ങിയ കലിയുഗത്തിൽ അയ്യായിരം വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇതിന് മുമ്പ് എട്ടു ലക്ഷം വർഷങ്ങളടങ്ങിയ ദ്വാപരയുഗവും അതിനു മുമ്പ് പന്ത്രണ്ടു ലക്ഷം വർഷങ്ങളടങ്ങിയ ത്രേതായുഗവും കഴിഞ്ഞുപോയി. അപ്പോൾ മനു തന്റെ പുത്രനും ശിഷ്യനുമായ ഇക്ഷാകുവിന്, അന്ന് ഭൂലോകം ഭരിച്ചിരുന്ന രാജാവിന്, ഗീതോപദേശം ചെയ്തത് ഏതാണ്ട് 20,05,000 (ഇരുപത് ലക്ഷത്തി അയ്യായിരം) വർഷങ്ങൾക്കു മുമ്പാണ്. ഇപ്പോഴുള്ള മനുവിന്റെ വാഴ്ചക്കാലം 30, 53,00,000 (30 കോടി 53 ലക്ഷം) വർഷങ്ങളാണെന്നും അതിൽ 12,04,00,000 (12 കോടി 4 ലക്ഷം) വർഷ ങ്ങൾ കഴിഞ്ഞു പോയിരിക്കുകയാണെന്നും കണക്കാക്കിയിരിക്കുന്നു. ഭഗവാൻ തന്റെ ശിഷ്യനായ വിവസ്വാന് ഗീത ഉപദേശിച്ചത് മനു ജനി ക്കുന്നതിന് മുമ്പാണെന്ന് കരുതുന്ന പക്ഷം, ആ സംഭവം കുറഞ്ഞത് 12,04,00,000 (12 കോടി 4 ലക്ഷം) വർഷങ്ങൾക്കുമുമ്പ് നടന്നിരിക്കണം. അങ്ങനെ ഭഗവദ്ഗീത മനുഷ്യലോകത്തിൽ രണ്ടു ദശലക്ഷം സംവത്സര ങ്ങളായി നിലനിന്നു പോരുന്നു. അയ്യായിരം വർഷങ്ങൾക്കു മുൻപ് ഭഗവാൻ അത് വീണ്ടും അർജുനന് ഉപദേശിച്ചു. ഭഗവദ് ഗീതയേയും ഗീതോപദേഷ്ടാവായ ശ്രീകൃഷ്ണ ഭഗവാനേയും പ്രമാണമാക്കി നോക്കുമ്പോൾ അതിന്റെ ചരിത്രം ഏതാണ്ടിങ്ങനെയാണ്. വിവസ്വാന്നെ സൂര്യദേവൻ സ്വയം ക്ഷത്രിയനായതുകൊണ്ടും, സുര്യകുലജാതരായ ക്ഷത്രിയരുടെ ആദിപിതാവായതു കൊണ്ടുമാണ് ഭഗവദ്ഗീത വിവസ്വാന് ഉപദേശിക്കപ്പെട്ടത്. ഭഗവാൻ ഉപദേശിച്ചതുകൊണ്ട് ഗീത വേദങ്ങളെപ്പോലെ വിശിഷ്ടമാണ്; അപൗരുഷേയമാണ്. (മനുഷ്യ കൃതമല്ലാത്തത്) വേദനിർദ്ദേശങ്ങളെ മാനുഷിക വ്യാഖ്യാനങ്ങൾ കൂടാതെ അംഗീകരിക്കുന്നതുപോലെ ഗീതയും ഭൗതികവ്യാഖ്യാനം കൂടാതെ സ്വീകരിക്കേണ്ടിയിരിക്കുന്നു.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*

No comments:

Post a Comment