Saturday, September 21, 2019

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
 
                      *വ്രതങ്ങളും*
          *വ്രത അനുഷ്ഠാനങ്ങളും*

                            *ഭാഗം-67*
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

*_വ്രതം നോൽക്കുമ്പോഴുണ്ടാകുന്ന വൈകല്യങ്ങൾ അകലാനും ആഗ്രഹസാഫല്യത്തിനും അഖണ്ഡ ദ്വാദശീവ്രതം._*

〰〰〰〰〰〰〰〰〰〰〰

           *_വ്രതങ്ങൾക്കു പൂർത്തി വരുത്തുന്ന വ്രതമാണ് അഖണ്ഡ ദ്വാദശീ വ്രതം. മാർഗ്ഗ ശീർഷമാസത്തിലെ ശുക്ലപക്ഷദ്വാദശിയിൽ ഉപവസിച്ച് പഞ്ചഗവ്യ ജലത്തിൽ സ്നാനം ചെയ്ത് പഞ്ചഗവ്യം സേവിച്ച് വ്രതമനുഷ്ഠിക്കുന്നയാൾ താഴെ കാണുന്ന മന്ത്രത്താൽ മഹാവിഷ്ണുവിനെ പൂജിക്കണം ._*

_സപ്തജന്മനി യത്കിഞ്ചിന്മയാ ഖണ്ഡം വ്രതം കൃതം_
_ഭഗവംസ്ത്വത് പ്രസാദേന തദഖണ്ഡമിഹാസ്തു മേ_
_യഥാഖണ്ഡം ജഗത് സർവം ത്വമേവ പുരുഷോത്തമ_
_തഥാഖിലാന്യഖണ്ഡാനി വ്രതാനി മമ സന്തു വൈ_

*_ഈ വിധം മാസംതോറും വ്രതമാചരിക്കണം. അപ്രകാരം നാലുമാസം അനുഷ്ഠിക്കുന്നതിനു ചാർതുർമ്മാസ്യവിധി എന്നു പറയുന്നു. ചൈത്രം മുതലായ മാസങ്ങളിൽ അനുഷ്ഠിക്കുന്ന മറ്റൊരു ചാതുർമ്മാസ്യമുണ്ട്. അതിൽ ബ്രാഹ്മണർക്ക് മലർപ്പൊടി നിറച്ച പാത്രങ്ങൾ ആണ് ദാനം ചെയ്യേണ്ടത് ശ്രാവണം ( ചിങ്ങം) തുടങ്ങി കാർത്തിക (വൃശ്ചികം ) യിലവസാനിക്കുന്ന മാസങ്ങളിൽ ചതുർമ്മാസ്യം വിധിയനുസരിച്ച് അവസാനിപ്പിക്കുകയും ചെയ്യാം._*

           *_ഇപ്രകാരം അഖണ്ഡദ്വാദശീവ്രതം അനുഷ്ഠിക്കുന്നവന് ഏഴു ജന്മങ്ങളിൽ ചെയ്ത വ്രതങ്ങളിലെ വൈകല്യങ്ങൾ അകന്ന് ആഗ്രഹസാഫല്യം കൈവരും. ആയുസ്സും ആരോഗ്യവും സൗഭാഗ്യവും രാജ്യവും സുഖവുമെല്ലാം സിദ്ധിക്കുകയും ചെയ്യും._*

                  *തുടരും,,,,,,✍*

 _(3196)_*⚜HHP⚜*
         *_💎💎 താളിയോല💎💎_*
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

No comments:

Post a Comment