Friday, September 06, 2019

മറ്റുള്ളവരോട് തോന്നുന്ന അസൂയയാണ് പ്രധാനമായി അവരോടുള്ള ശത്രുത തോന്നുവാനുള്ള കാരണം. നല്ല മനസ്സുള്ളവർ ഏത് കാര്യത്തിലും ആത്മസംതൃപ്തി കണ്ടെത്തി സന്തോഷത്തോടെ ജീവിച്ച് പോരുന്നു. അങ്ങനെയുള്ളവരെ മറ്റുള്ളവരുടെ നേട്ടങ്ങൾ അലട്ടുന്നില്ല. മറിച്ച് സന്തോഷിപ്പിക്കുന്നു. ഏവരും ഇതുപോലെ മാതൃകാപരമായി കഴിഞ്ഞിരുന്നെങ്കിൽ സമൂഹം തന്നെ നന്നായേനെ!✒️*
[03/09, 06:47] Bhattathiry: _അപ്രതീക്ഷിതമായുണ്ടാവുന്ന ചില തിരിച്ചടികളും, തിരിച്ചറിവുകളും ചില സന്ദർഭങ്ങളിൽ സ്വയം ആരെന്നറിയാനും മനസ്സിലാക്കാനുമുള്ള അവസരങ്ങളാണ്.......!_

_എന്തെല്ലാമോ ആണെന്ന് കരുതിയിരിക്കുന്ന നിമിഷങ്ങളിൽ യാഥാർഥ്യത്തിന്റെ വെളിച്ചം വീശുന്നതാണ് ചില വീഴ്ചകളും നിസ്സഹായ അവസ്ഥകളും......!_

_വീഴ്ചകളിൽ നിന്നോ,തിരിച്ചറിവുകളിൽ നിന്നോ തുടങ്ങുന്ന വിജയത്തിലേക്കുള്ള യാത്രയുടെ അടിത്തറ ഭദ്രമായിരിക്കുമെന്നതാണ് വസ്തുത......!_

No comments:

Post a Comment