Monday, September 23, 2019

കാരണശരീരത്തിൽ നിന്നും  ''പരാ'' എന്ന നാദം മൂലാധാരസ്ഥിതയായ കുണ്ഡിലിനിയില്‍ രൂപപ്പെടുന്നു.

ആ ശബ്ദം പ്രാണവായുവിന്റെ രൂപത്തില്‍ മുകളിലേക്കുയരുകയും സ്വാധിഷ്ഠാന ചക്രത്തിലെത്തുമ്പോള്‍ സൂക്ഷ്മശരീരവുമായി യോജിക്കുകയും ചെയുന്ന  നിലയെ ''പശ്യന്തി'' എന്ന് പറയുകയും  ചെയ്യുന്നു.

അ ശക്തി വീണ്ടും മുകളിലേക്കു  ഉയര്‍ന്ന് അനാഹത ചക്രത്തിലെത്തുമ്പോള്‍ ബുദ്ധിയും ആയി  ചേർന്ന്  ''മധ്യമ'' എന്ന് അറിയുന്നു.

 വീണ്ടും ഉയര്‍ന്ന്, തൊണ്ടയിലുള്ള വിശുദ്ധിചക്രത്തിലെത്തി, പല്ല്, നാക്ക്, ചുണ്ട് ഇവയില്‍ തട്ടി പുറത്തേക്കു പ്രവഹിക്കുമ്പോള്‍ ''വൈഖരി''യായിത്തീരുന്നു.

നാം കേള്‍ക്കുന്ന  വൈഖരിയായി കേൾക്കുന്ന "'അക്ഷരം'' നാശമില്ലാത്തത് ആണ്  കാരണം  അക്ഷരങ്ങൾ  ഊര്‍ജ്ജമാകുന്നു. അതിനാല്‍ അക്ഷരങ്ങള്‍ക്ക് . സ്ഥൂല, സൂക്ഷ്മ ശരീരങ്ങളെ  നശിപ്പിക്കുവാനും പോഷിപ്പിക്കുവാനും ഉള്ള കഴിവ് ഉള്ളത് മനസിലാക്കി വേണം  മറ്റുള്ളവരോട് ഓരോ അക്ഷരവും സംസാരിക്കാൻ

 ചില വ്യക്തികൾ സംസാരിക്കുമ്പോൾ വൈഖരി രൂപത്തിൽ വരുന്ന ഊർജ്ജം വെറും അഴുക്ക് ആയി  തീരുന്നതിന് കാരണം  ആ വ്യക്തിയുടെ സൂക്ഷ്മ ശരീരത്തിലടിഞ്ഞുകൂടിയ അഴുക്ക് ആണ്....

No comments:

Post a Comment