Friday, September 06, 2019

ഹൈന്ദവ വിശ്വാസ്സമനുസരിച്ച് പഞ്ചശുദ്ധി പാലിച്ചാൽ അവിടെ ദൈവിക സാന്നിത്യം ഉണ്ടാവും.
**********🕉 🔱 🕉 *******

| ) ശരീരശുദ്ധി (ഉച്ചക്ക് ഇറച്ചിയോ മീനോകൂട്ടി ചോറുണ്ട തിനു ശേഷം വൈകിട്ട് ക്ഷേത്ര
ത്തിൽ പോകരുത്‌)

2) മന:ശുദ്ധി (പ്രാർത്ഥനക്കിടയിൽ പലചിന്തകൾ പാടില്ല. നന്നായി പ്രാണായാമം ചെയ്യുക )

3) സ്ഥലശുദ്ധി.(പ്രാർത്ഥിക്കുന്ന സ്ഥലം നല്ല വെടിപ്പായിരിക്കണം. വെള്ളം തളിക്കണം. ഒരു പാത്രത്തിൽ വെള്ളമെടുത്തു തുളസിയിട്ട് അതിൽ കൈതൊട്ട് പുണ്യാഹമന്ത്രം ജപിച്ച് തളിക്കുക. 'ഗംഗേ ച യമുനേ ച
ചൈവ ഗോദവരി സരസ്വതി നർമ്മദേ സിന്ധു കാവേരി ജലേ സ്മിൻ സന്നിധിം കുരു)

4 ) ദ്രവ്യശുദ്ധി (വിളക്കും തിരിയും എണ്ണയും ഒക്കെ വൃത്തിയുള്ള തായിരിക്കണം. വിളക്കെണ്ണ എന്ന പേരിൽ ലൂസായി കിട്ടുന്ന ഒരു തരം 'ചീഞ്ഞെണ്ണ 'മേടിച്ച് വിളക്കിലൊഴിക്കരുത്. ദൈവം
ആ ഏരിയായിൽ വരില്ല)
5) മന്ത്രശുദ്ധി ( മന്ത്രങ്ങൾ തെറ്റാ യി ജപിക്കരുത്, അമ്മ പറഞ്ഞു തന്ന മന്ത്രം ജപിക്കാം, എന്നാൽ
മാസികയിൽ കാണുന്ന ചില മന്ത്രങ്ങൾ ഗുരുപദേശമില്ലാതേ ജപിക്കരുത്, ഇടക്ക് മന്ത്രങ്ങൾ മാറി മാറി ജപി ക്കരുത്, ഏതെങ്കിലും ഒരു ദൈവ ത്തിന്റെ മന്ത്രം സ്ഥിരമായി ജപിക്കുക. മറ്റു ദൈവങ്ങളെ സ്മരിച്ചാൽ മതി. എല്ലാവരേയും വിളിച്ചില്ലെങ്കിൽ പരിഭവമുണ്ടാകു ന്നത് മനുഷ്യരിലാണ്; ദൈവത്തിലല്ല. കഴിവതും എല്ലാദിവസവും വിളക്കുകത്തിക്കുക. അതിനു
കഴിയാതേ വന്നാൽ ദൈവ കോ പമൊന്നും ഉണ്ടാവില്ല. കാരണം നമ്മൾ, നമ്മുടെ മനസ്സറിയാവുന്ന ദൈവത്തേയാണ് വച്ചാരാധിക്കു ന്നത് അല്ലാതേ തൊട്ടാൽ കോപിക്കുന്ന പിശാചുക്കളെയല്ല.
ദിവസവും 20 മിനിറ്റ് ദൈവത്തിനായി മാറ്റി വയ്ക്കുക. ഇവർക്ക് പറയത്തക്ക പ്രശ്നങ്ങ ളൊന്നും ഉണ്ടാവില്ല. ഇതിനു സമയം കണ്ടെത്താനാവാത്തവർക്ക്: ജീവിതത്തിൽ 'ടെൻഷനടിക്കാൻ
 ഒരുപാടുസമയം കളയേണ്ടി വരും.   ഒരു കാര്യം ഉറപ്പു തന്നെയാണ് ദൈവം എന്ന മഹാസംഭവം
ഉള്ളതു തന്നെയാണ്.

കടപ്പാട്

No comments:

Post a Comment