സുഭാഷിതം*
ചാത്യന്തസംവാസഃ കഹ്രിചിത് കേനചിത് സഹ_*
*_രാജൻ സ്വേനാപി ദേഹേന കിമു ജായാത്മജാദിഭിഃ_*
*🔊അർത്ഥം:*
*_അല്ലയോ രാജൻ, ഈ ഉലകത്തിൽ ഒരിക്കലും ഒരാൾക്ക് ഒന്നിനോടും ശാശ്വതമായ ബന്ധം നിലനിർത്താൻ കഴിയുകയില്ല. സ്വന്തം ശരീരം പോലും നഷ്ടപ്പെട്ടു ഭാര്യയെയും മക്കളേയും തനിച്ചാക്കുന്നു._*
*വ്യാഖ്യാനം:*
*️ജനനത്തിൽ നിന്നും മരണത്തിലേക്കുള്ള ഈ പ്രയാണത്തിൽ നമുക്കൊപ്പം കൂടാനും ഒരുപാട് ജന്മങ്ങൾ കാണും. അതുപോലെ നമുക്ക് പ്രിയപ്പെട്ട പലതും കൈവശം ലഭിച്ചേക്കാം. എന്നാൽ ഇവയൊന്നുമായിട്ട് ശാശ്വതമായ ഒരു ബന്ധം നിശ്ചയമായും അസാധ്യമാണ്. എല്ലാം നമുക്ക് എന്നും സ്വന്തമായിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നവർ വിഡ്ഢികൾ ആണ്. മരണം വന്നു വിളിച്ചാൽ എല്ലാം ഇട്ടെറിഞ്ഞ് നമുക്ക് തന്നെ പോകേണ്ടി വരും. അങ്ങിനെയുള്ള നമ്മൾ ചുറ്റുമുള്ളത്തിന്റെ നശ്വരതയും ഉൾക്കൊള്ളണം.️*
*എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു.*
*_____________________________ ______________________*
_©സദ്ഗമയ സത്സംഗവേദി_
No comments:
Post a Comment