Thursday, September 05, 2019



ആകാശം നാഭീനളിനം
അലയിളകും കടലീ പ്രപഞ്ചം
ആദിപ്പൊരുളേ എന്റെ മനസ്സാം
ആലിലയില്‍ നിന്‍ അനന്തശയനം
അനന്തശയനം...
(ആകാശം)

പൊക്കിള്‍‌ത്താമര ശ്രുതിയായി
പത്മപദങ്ങള്‍ സ്മൃതിയായി
വേദത്തിന്‍ ചുണ്ടിലെ നാദഞരമ്പിലെ
വേദനയായെന്നെ മാറ്റൂ - മധുരമാം
വേദനയായെന്നെ മാറ്റൂ...
(ആകാശം)

ഗോരോചനക്കുറി ഭൂപാളം
ഗാരുഡഗീതം ശ്രീരാഗം
പ്രപഞ്ചശംഖത്തിന്‍ ചുണ്ടില്‍ പൂക്കുന്ന
പ്രണവമായെന്നെ നീ മാറ്റൂ - തീരാത്ത
വിരഹമായെന്നെ നീ മാറ്റൂ...
(ആകാശം)
[05/09, 20:11] +91 96337 49426: ആയിരം നാവുള്ളൊരനന്തതേ
നിനക്കാവുമോ ഭഗവാനെ വാഴ്‌ത്താന്‍
വാതാലയമാം വൈകുണ്ഠം വാഴുന്ന
വേദാന്തരൂപനെ വാഴ്‌ത്താന്‍

(ആയിരം)

രാത്രിയാം ഗോപിക
മുകില്‍ച്ചീന്തില്‍ വെണ്ണയുമായ്
കാത്തുനില്‍ക്കുന്നതാരെ?
രുദ്രാക്ഷച്ചരടില്‍ സന്ന്യാസധ്യാനങ്ങള്‍
കെട്ടുവാന്‍ കൊതിക്കുന്നതാരെ?
ആ നാദബ്രഹ്മം ഗുരുവായൂരിലെ
ആനന്ദകല്‌പവൃക്ഷം, കൃഷ്‌ണാ
നീ തന്നെ മുക്തിമന്ത്രം...

(ആയിരം)

വേദപുരാണങ്ങള്‍ വിടരുന്നതാരുടെ
പാദങ്ങളില്‍ പൂക്കളാകാന്‍?
സന്ധ്യകള്‍ മഞ്ഞപ്പട്ടുടയാട നെയ്യുന്ന-
താരുടെ അരയില്‍ ചാര്‍ത്താന്‍?
ആ കര്‍മ്മഭാവം ഗുരുവായൂരിലെ
ആനന്ദസിദ്ധരൂപം, കൃഷ്‌ണാ
നീ വിശ്വപ്രേമഗീതം...

(ആയിരം)
[05/09, 20:14] +91 96337 49426: അഗ്രേ പശ്യാമി സാക്ഷാത് ഗുരുപവനപുരം 
ഭക്തചിത്തങ്ങളെല്ലാം ഒപ്പം പൂക്കുന്ന ദീപാക്ഷരികളില്‍ 
അമൃതൂട്ടുന്ന നാരായണീയം
കത്തും കണ്ണീര്‍പ്പളുങ്കാര്‍ന്നിടറിന
ഹരിരാഗങ്ങളാല്‍ ഞങ്ങള്‍ നീട്ടും
സ്വപ്നത്തിന്‍ പ്രാഭൃതം നീ മുകരുക
പകരം തീര്‍ക്ക ദാരിദ്ര്യദുഃഖം

അഗ്രേ പശ്യാമി 
നാരായണകല കളിയാടുന്ന വൈകുണ്ഠം
എല്ലാ കയ്പും മാധുര്യമാക്കാന്‍
പരിസരമറിയാപ്പൈക്കള്‍ എത്തുന്നു ഞങ്ങള്‍
ചില്‍ക്കാമ്പേ നീ വിളങ്ങും ഗുരുപവനപുരത്തിന്റെ 
തീര്‍ത്ഥക്കുളം താന്‍ മുക്തിപ്പാലാഴി! 
ആഹാ! തിരകളില്‍ ഹരിനാരായണ പ്രേമമന്ത്രം
ഹരിനാരായണ പ്രേമമന്ത്രം പ്രേമമന്ത്രം

അഗ്രേ പശ്യാമി 
ദേവാദികളുടെ ഹൃദയം വാര്‍ത്ത വേദാന്തരൂപം
വിശ്വം വംശീരവത്താല്‍ കലയുടെ കടലാക്കുന്ന സംഗീതമേഘം
ദുഃഖത്തില്‍ തേന്‍ പുരട്ടി പരമഗുണമണയ്ക്കുന്ന പൂന്താനപുണ്യം
രക്ഷിപ്പൂ ഭട്ടപാദവ്യഥയുടെ കഥ തീര്‍ക്കുന്നൊരാരോഗ്യസൗഖ്യം
[05/09, 20:15] +91 96337 49426: ഓം നമോ വാസുദേവായ
ഓം നമോ വേദരൂപായ
ഓം നമോ നാരായണായ

അണ്ഡകടാഹങ്ങള്‍ ചിറകടിച്ചുണരുന്നു 
അഗ്രേ പശ്യാമി...
ഓരോ ജീവന്റെ ചുണ്ടിലും വിടരുന്നു 
ഓം നമോ നാരായണായ...
(അണ്ഡകടാഹങ്ങള്‍)

യജ്ഞശ്രീപതേ ജീവിതമാകുമീ
യാഗഹവിസ്സു നീ സ്വീകരിക്കൂ
കൃഷ്ണകിരീടത്തില്‍ മയില്‍പ്പീലിക്കണ്ണായി
ദുഃഖജ്വാലതന്‍ നീലം ചൂടൂ...
(അണ്ഡകടാഹങ്ങള്‍)

ഗോപികാവദന! ചന്ദ്രചകോര!
ജന്മവേദന നെഞ്ചേറ്റി ഉണരൂ
അച്യുതാനന്ദമാം ഭഗവത്പദങ്ങളിലീ
അശ്രുപുഷ്പാഞ്ജലി ഏല്‍ക്കൂ...
(അണ്ഡകടാഹങ്ങള്‍)
[05/09, 20:16] +91 96337 49426: അനേകമൂര്‍ത്തേ അനുപമകീര്‍ത്തേ
അവിടുത്തേയ്ക്കൊരവില്‍പ്പൊതി
അനന്തദുഃഖത്തീയില്‍പ്പിടയുമൊ-
രാത്മാവിന്റെയഴല്‍പ്പൊതി
(അനേകമൂര്‍ത്തേ)

ആകാശഗംഗയാം തേന്‍ ചുരന്നും
സച്ചിദാനന്ദപരിമളമാര്‍ന്നും
വിലസും വിഷ്‌ണുപാദങ്ങളാം താമര-
മലരുകള്‍ മനസ്സില്‍ വിടരേണം 
ഈ ഭവദുരിതങ്ങള്‍ അകലേണം
(അനേകമൂര്‍ത്തേ)

നിന്തിരുവടിയാം നീലക്കടലില്‍
ഞാനൊരു പൂന്തിര മാത്രം
തിരകള്‍ കടലിനു സ്വന്തം
മോക്ഷത്തിന്‍ കടലേ നീ പരബ്രഹ്മം
നിന്നില്‍ പതിന്നാലുലകസ്‌പന്ദം
(അനേകമൂര്‍ത്തേ)

No comments:

Post a Comment