Wednesday, September 25, 2019

ചതുശ്ലോകീ ഭാഗവതം. 22

യത് സാക്ഷാത് അപരോക്ഷം ബ്രഹ്മ :

അപരോക്ഷം എന്ന് ച്ചാൽ immediate ---ഇപ്പൊത്തന്നെ.

ഞാൻ ണ്ട് ന്ന് ഒരു അനുഭവം എല്ലാർക്കും ണ്ട് ല്ലേ?
ഇവിടെ ഇപ്പോ ലൈറ്റ് ഒക്കെ ഓഫ്‌ ആക്കി ഇരുട്ട് ആക്കിയാലും ഞാൻ ണ്ട് ന്നുള്ള അനുഭവം ണ്ട്..

അഹം അഹം ന്നുള്ള അനുഭവം ണ്ട്..

സംസ്കൃതത്തിൽ ആ വാക്ക് പോലും ആശ്ചര്യമാണ്.. ന്ന്  വച്ചാൽ,  അക്ഷരമാലയിലുള്ള എല്ലാ അക്ഷരങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ്,
ആ ഉത്തമപുരുഷവചനം ഉണ്ടാക്കപ്പെട്ടിരിക്കണത്...

ഉത്തമപുരുഷൻ ന്നാണ് സംസ്‌കൃതത്തിൽ...

ഇംഗ്ലീഷിൽ -first person -ല്ലേ? ഇംഗ്ലീഷിൽ first person ആണ്..

സംസ്‌കൃതത്തിൽ --third person ആണ് --പക്ഷെ ഉത്തമ പുരുഷൻ ആണ്...

ഇംഗ്ലീഷിൽ first person *I* ആണ്...

സംസ്‌കൃതത്തിൽ പ്രഥമ പുരുഷൻ *സ:*  (അവൻ ) ആണ്...

അതിൽ വേദാന്തം മുഴുവൻ അടങ്ങി... ആ വ്യാകരണത്തിൽ തന്നെ...

അഹം എന്ന് ഉള്ളത് ബ്രഹ്മം ആണ്...

പക്ഷേ first person *I* ആയിരിക്കാൻ പാടില്ല.. *സ:* ആയിരിക്കണം...

first person, *he* ആണ്..

Second person, മദ്ധ്യമ പുരുഷൻ *'ത്വം*'  ആണ്... 'നീ', ആണ്...

 *ഉത്തമപുരുഷൻ*....
 third person.. ഉത്തമ പുരുഷൻ ആണ്, *അഹം*  .

ഈ അഹത്തിനു എന്താ ഉത്തമപുരുഷൻ ന്ന് വച്ചത് ന്ന് വച്ചാൽ ഗീത നോക്കണം..

ഉത്തമപുരുഷ
സ്ത്വന്യ: 
പരമാത്മേതി ഉദാഹൃത..

ഉത്തമപുരുഷൻ, ഉണ്മയായ സ്വരൂപം,  *പരമാത്മാവാണ്,  ഭഗവത് സ്വരൂപം ആണ്, 
മാത്രമല്ല, *അ* എന്ന് തുടങ്ങുന്നു *ഹ* എന്ന് അവസാനിക്കുന്നു. *മ്* എന്ന്
വിശ്രാന്തി. ല്ലേ?
ശ്രീ നൊച്ചൂർ ജി...
Prasanna 

No comments:

Post a Comment