Saturday, September 21, 2019

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *തൃതീയ സ്കന്ധം*
             *അഞ്ചാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

           *_ഭാഗവതോത്തമനായ വിദുരൻ ഭഗവാന്റെ ദിവ്യ കോമള ലീലകളെപ്പറ്റി മൈത്രേയനോടു ചോദിച്ചു. ആ മഹാത്മാവാകട്ടെ വിദുര പ്രശ്നത്തെ അഭിനന്ദിച്ച് ഭഗവല്ലിലാപ്രസംഗത്തിനു ബദ്ധ കങ്കണനായി ഇപ്രകാരം പറഞ്ഞു തുടങ്ങി. " സൃഷ്ടിക്കുമുമ്പ് അദ്വിതീയ ചൈതന്യാനന്ദമൂർത്തിയായ ഭഗവാനല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. സൃഷ്ടിസ്ഥിതി സംഹാരങ്ങളെല്ലാം ആ കരുണാമൂർത്തിയുടെ ഒരു ലീല മാത്രമാകുന്നു. അവിടുത്തെ സങ്കൽപത്താൽ യോഗമായക്കു ക്ഷോഭമുണ്ടാകുന്നു. അതിൽ നിന്നു മഹത്തത്ത്വവും മഹത്തത്ത്വത്തിൽ നിന്ന് അഹങ്കാരവുമുണ്ടായി .അഹങ്കാരം മൂന്നുതരത്തിലാകുന്നു. സാത്വികാഹങ്കാരത്തിൽ നിന്ന് അന്ത: കരണവും ദേവതാ വർഗ്ഗവുമുണ്ടായി .രാജസാഹങ്കാരത്തിൽ നിന്ന് ഇന്ദ്രിയങ്ങളുണ്ടായി. താമസാഹങ്കാരത്തിൽ നിന്നു ശബ്ദവും, അതിൽ നിന്ന് ആകാശവും ഉണ്ടായി .പിന്നെ സൂക്ഷ്മം സ്ഥൂലം ഈ ക്രമത്തിൽ വായു, തേജസ്സ് ,ജലം, പൃഥിവി എന്നിവ ജനിച്ചു. സൃഷ്ടിക്കപ്പെട്ട ഈ തത്ത്വങ്ങൾക്കോ ദേവതകൾക്കോ ബ്രഹ്മാണ്ഡ നിർമ്മാണത്തിൽ ശക്തിയുണ്ടായിരുന്നില്ല._*  *_ആ ദേവതകൾ ഭഗവാനെ സ്തുതിച്ചു. അഖില താപനാശകമായ അവിടുത്തെ ശ്രീപാദപത്മങ്ങളെ ഞങ്ങൾ ശരണം പ്രാപിക്കുന്നു. അവിടുത്തെ കരുണയില്ലാതെ ആർക്കും ഒന്നും അറിയുവാനും ചെയ്യുവാനും സാദ്ധ്യമല്ല. അവിടുത്തെ കരുണയ്ക്കു പാത്രീഭൂതന്മാരാകുവാൻ ഭാഗ്യമുള്ള മഹാത്മാക്കൾക്കു നിത്യാനന്ദം കരതലാമലകംപോലെ സ്വാധീനമത്രേ. അതില്ലാത്തവർക്കു വർഷ കോടി കൊണ്ടും അവിടുത്തെ പ്രാപിക്കുവാൻ സാദ്ധ്യമല്ല. അവിടുത്തെ ആജ്ഞയെ ശിരസാവഹിച്ചുകൊണ്ടു സൃഷ്ടി ചെയ്യുവാൻ ഞങ്ങളാഗ്രഹിക്കുന്നു. പക്ഷേ അതിനുള്ള ശക്തി അവിടുത്തെ കൃപ കൂടാതെ എങ്ങനെ സിദ്ധിക്കും ? കൃപ ചെയ്തു ഞങ്ങളെ അനുഗ്രഹിച്ചാലും. ''_*

                  *തുടരും ,,,,,✍*

_(3196)_*⚜HHP⚜*
        *_💎💎 താളിയോല💎💎_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

No comments:

Post a Comment