Sunday, September 22, 2019

🙏  മഹാഭാരത യുദ്ധത്തിലെ ഹനുമാൻ  🙏


ഒരിക്കൽ തീർത്ഥാടനത്തിനിടെ രാമേശ്വരത്തെത്തിയ അർജ്ജുനൻ രാമസേതു സന്ദർശിച്ചു. രാമസേതു കണ്ട അർജ്ജുനൻ വില്ലാളിവീരനാണെന്ന അഹങ്കാരത്താൽ സ്വയം ചോദിച്ചു പോയി
*ശ്രീരാമൻ വില്ലാളിവീരനായിരുന്നല്ലോ, എങ്കിൽ എന്തുകൊണ്ട് തന്റെ അമ്പുകൾ കൊണ്ട് ഒരു പാലം നിർമ്മിക്കാതെ വാനരൻമാരുടെ സഹായം തേടി?*
ആ സമയം ഒരു വാനരൻ അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു..
 *താങ്കൾക്ക് വാനരൻമാരുടെ ഭാരം താങ്ങാൻ സാധിക്കുന്ന ഒരു പാലം നിർമ്മിക്കാമോ?*

അർജ്ജുനൻ ഗർവ്വോടെ സമ്മതിച്ചു എന്നു മാത്രമല്ല
അങ്ങനെ നിർമ്മിക്കാൻ സാധിച്ചില്ലെങ്കിൽ താൻ  അഗ്നിപ്രവേശം നടത്തി ആത്മാഹുതി ചെയ്യും എന്നും പ്രഖ്യാപിച്ചു!
ഉടനെ അർജ്ജുനൻ തന്റെ വില്ലു കുലച്ച്  അമ്പുകളാൽ ഒരു പാലം തീർത്തു.
പരീക്ഷിക്കാൻ ആ വാനരനെ വെല്ലുവിളിച്ചു.
പക്ഷേ ആ  വാനരൻ പാലത്തിലേക്ക് കയറിയതും പാലം തകർന്നു...!
അർജ്ജുനൻ വീണ്ടും അതിനേക്കാൾ ശക്തമായ പാലം നിർമ്മിച്ചു...
പക്ഷേ വാനരൻ കയറിയതോടെ അതും തകർന്നു!
നിരാശനായ അർജ്ജുനൻ ആത്മാഹൂതി ചെയ്യാൻ ചിതയൊരുക്കി. ആ സമയം  ഒരു ബാലൻ അവിടെയെത്തി അർജ്ജുനനെ തടഞ്ഞു.
വീണ്ടും ഒരു പാലം നിർമ്മിക്കാൻ ആവശ്യപ്പെട്ടു.
വാനരനും അതു സമ്മതിച്ചു.
അർജ്ജുനൻ വീണ്ടും ശരങ്ങളാൽ ഒരു പാലം തീർത്തു... വാനരൻ പാലത്തിൽ പ്രവേശിച്ച്  ശ്രമിച്ചെങ്കിലും പാലം തകർന്നില്ല !
ഉടനെ വാനരൻ ആ  ബാലനെ സമീപിച്ച് താണു വണങ്ങി. ഞാൻ   ശ്രീരാമദാസൻ ഹനുമാനാണെന്ന് വെളിപ്പെടുത്തി.
താങ്കൾ വേഷം മാറിയെത്തിയ ശ്രീരാമസ്വാമി യാണോ എന്ന് ആരാഞ്ഞു,  അല്ലാതെ ഒരാൾക്കും ഇത്തരത്തിൽ ശക്തമായ ഒരു പാലം തീർക്കാൻ സഹായിക്കാൻ കഴിയില്ല.
അതു കേട്ട ബാലൻ പറഞ്ഞു, *ഞാൻ  മഹാവിഷ്ണുവിന്റെ അവതാരം തന്നെയായ ശ്രീ കൃഷ്ണനാണ്*

അർജ്ജുനന്റെ അപേക്ഷ പ്രകാരം
യുദ്ധമുണ്ടായാൽ അർജ്ജുനന്റെ തേരിൽ കൊടിയടയാളമായി എത്താമെന്നും
യുദ്ധം ചെയ്യില്ലാ എന്നും ഹനുമാൻ വാക്ക് കൊടുത്തു.
അതുപോലെ, കല്യാണ സൗഗന്ധികം തേടി പോയ  ഭീമസേനന്റെ അഹങ്കാര ശമനത്തിനു ശേഷം....

നടക്കാൻ പോകുന്ന ഭാരത യുദ്ധത്തിനിടയിൽ ഭീമൻ സിംഹത്തെ പോലെ അലറുമ്പോൾ ഒപ്പം അർജ്ജുനന്റെ തേരിൽ കഴിയുന്ന ജ്യേഷoനായ താനും അലറുമെന്നും ആ ഭീകര ശബ്ദം കേട്ട് ശത്രുക്കളുടെ മനോവീര്യം തകരുമെന്നും അറിയിച്ചു!

ഭാരത യുദ്ധത്തിൽ പങ്കെടുത്ത് അർജുനന്റെ തേരിനെ കാത്ത് രക്ഷിച്ചത് ആഞ്ജനേയ നായിരുന്നു...
യുദ്ധാവസാനം ശ്രീകൃഷണൻ അർജ്ജുനനോട് തേരിൽ നിന്നിറങ്ങി ദൂരെ മാറി നിൽക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഭഗവാനും തേരിൽ നിന്നിറങ്ങി മാറി നിന്നു, ഉടൻ തന്നെ തേര് കത്തി ചാമ്പലായി അത്ഭുതപ്പെട്ട് നിന്ന അർജ്ജുനനോട്
ഭഗവാൻ ഈ തേര് ശത്രുക്കളുടെ ആയുധ പ്രയോഗത്താൽ വളരെ മുൻപ് തന്നെ കത്തി നശിച്ചിരുന്നു ശ്രീ ഹനുമാന്റെ ശക്തി കൊണ്ട് ആരും അത് മനസിലാക്കിയില്ല...! മായാരഥത്തിലാണ് യുദ്ധം ചെയ്തിരുന്നത്. ഇപ്പോൾ അദ്ദേഹം തേരിൽ നിന്നും പോയി കഴിഞ്ഞു അതിനാലാണ് കത്തി ചാമ്പലായതെന്നും അറിയിച്ചു.....

ചിരഞ്ജീവി ഹനുമാൻസ്വാമി അനുഗ്രഹിക്കട്ടെ...

No comments:

Post a Comment