#മൂകാംബികാ ദേവിയെ നഗ്ന നേത്രങ്ങളാൽ ദർശിച്ച പുണ്യ ആത്മാവായ ശ്രീ ശങ്കരാചാര്യർ ഒരിക്കൽ കാടിനുള്ളിൽ വച്ച് പാലും, പൂവും ഉപയോഗിച്ച് ദേവിയെ ആരാധന ചെയ്തു... ശങ്കരാചാര്യരുടെ പൂജയിൽ സംപ്രീതയായ ദേവി അദ്ദേഹത്തിന് ദർശനം നല്കി... എന്നാൽ അല്പ സമയത്തിനകം ദേവി അവിടെ നിന്നും അപ്രത്യക്ഷയായി... പൂജ അവസാനിച്ച ശേഷം അവിടെ നിന്നു മടങ്ങിയ ശങ്കരാചാര്യർ യാത്രാ മദ്ധ്യേ ഒരു വേടൻ കള്ളും മാംസവും ഉപയോഗിച്ച് ഒരു കല്ലിനെ ആധാരമാക്കി പൂജ ചെയ്യുന്നത് കണ്ടു... അതിലേറെ അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തിയത് അവിടെ സാക്ഷാൽ മൂകാംബിക പ്രസന്ന വദനയായി നിൽക്കുന്നത് കണ്ടയിരുന്നു...
അദ്ദേഹം ദേവിയോട് ചോദിച്ചു...
ശ്രീ ശങ്കരൻ : ഞാൻ അമ്മയെ പൂവും, പാലും നേദിച്ചു പൂജ ചെയ്തു... പക്ഷെ അമ്മ അധിക നേരം നില്കാതെ അവിടെ നിന്ന് പോയി... എന്നാൽ ഒരു വേടൻ മാംസവും കള്ളും ഉപയോഗിച്ച് പൂജ ചെയ്തപ്പോൾ അവിടെ സന്തോഷവതിയായി അമ്മ നില്ക്കുന്നു... എന്നെ ഇത് വേദനിപ്പിക്കുന്നു... എന്തുകൊണ്ടാണ് അമ്മ എന്റെ പൂജയെക്കാൾ മഹത്വം ആ വേടന്റെ പൂജയ്ക്ക് നൽകിയത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല
(തൊഴു കൈകളോടെ നിൽക്കുന്ന ശ്രീ ശങ്കരനോട് ദേവി ഇപ്രകാരം അരുൾ ചെയ്തു)
ദേവി : പൂവും, പാലും ഉപയോഗിച്ച് എന്നെ പൂജിയ്ക്കാൻ ഞാൻ നിന്നോട് പറഞ്ഞിട്ടില്ല മകനേ... ആ വേടൻ പൂജ ചെയ്തത് എന്ത് ഉപയോഗിച്ചാണ് എന്നതിലല്ല... ആ പൂജാ വേളയിൽ അവന്റെ ഉള്ളിലുണ്ടായിരുന്ന സമർപ്പണ ഭാവമാണ് എന്നെ അവന്റെയരികിൽ എത്തിച്ചത്...
(ഈ പ്രപഞ്ചം മുഴുവൻ ഈശ്വരൻ സൃഷ്ടിച്ചതാണ്... പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളോടും ഈശ്വരന് തുല്യത മാത്രമാണുള്ളത്... മനുഷ്യനെന്ന ജന്മം സ്വതന്ത്രരായി കർമ്മങ്ങൾ ചെയ്യാൻ വേണ്ടി ഈശ്വരൻ കനിഞ്ഞു നൽകുന്ന വരദാനമാണ്...
ശ്രീ ശങ്കരാചാര്യരുടെ വിവേക ചൂഡാമണിയിൽ ഇപ്രകാരം പറയുന്നു..
ദുർലഭം ത്രയമേ വൈത ദേവാനുഗ്രഹ ഹേതുകം
മനുഷ്യത്വം മുമുക്ഷത്വം മഹാ പുരുഷ സംശ്രയം...
സാരാംശം : മനുഷ്യ ജന്മം, മോക്ഷത്തിനുള്ള അവസരം, മഹാ പുരുഷന്മാരെ ആശ്രയിക്കാനുള്ള അവസരം എന്നിവ വളരെ കുറച്ചു ആത്മാക്കൾക്ക് മാത്രമേ ലഭിക്കുന്നുള്ളൂ
(മഹാ പുരുഷന്മാരെ ആശ്രയിക്കുക എന്നാൽ...
വിവേകാനന്ദ സ്വാമികൾക്ക് ശ്രീരാമകൃഷ്ണ പരമ ഹംസരെ പരിചാരിക്കുവാനുള്ള അവസരമുണ്ടായി, മുഹമ്മദ് നബിയെ പരിചരിക്കുവാനുള്ള അവസരം അബൂബക്കർ സിദ്ധിഖിന് ഉണ്ടായി, ക്രിസ്തു ദേവനെ പരിചരിക്കുവാൻ പന്ത്രണ്ടു ശിഷ്യന്മാർക്ക് അവസരം ലഭിച്ചു... അതുപോലെ ഓരോ പുണ്യ ആത്മാക്കൾക്കും സേവ ചെയ്യാൻ മനുഷ്യ ജന്മം കൊണ്ട് പലർക്കും കഴിഞ്ഞിട്ടുണ്ട്... )
ഓരോ മന്ത്രങ്ങൾക്കും അതിന്റേതായ പ്രാധാന്യവും, മഹത്വവുമുണ്ട്... ഒരു കാലഘട്ടത്തിലെ ജനങ്ങളുടെ ജീവിതചര്യകൾ ക്രോഡീകരിച്ചു കൊണ്ടാണ് വേദങ്ങൾ ജനിച്ചത്.. അറിവ് എന്ന് അർത്ഥം വരുന്ന വേദങ്ങൾ എഴുതിയുണ്ടാക്കിയപ്പോൾ ബ്രാഹ്മണർക്ക് അതിൽ അമിത പ്രാധാന്യം വരാനുള്ള കാരണവും അത് എഴുതിയുണ്ടാക്കിയതിന്റെ ആവശ്യകത മൂലമായിരുന്നു...
ഓരോ ജന്മവും ശൂദ്രരായി ജനിക്കുന്നു... (പ്രത്യേകിച്ച് ഒരു കർമ്മവും ഇല്ലാതെ, ദരിദ്രനായി ജനിക്കുന്നു)
പന്ത്രണ്ട് വയസ്സ് വരെ മാതാപിതാക്കളുടെ ശിക്ഷണത്തിൽ വളരുന്ന കുട്ടികൾ, പന്ത്രണ്ട് വയസ്സ് മുതൽ തങ്ങളുടെ കർമ്മ ഫലങ്ങൾ അനുഭവിച്ചു തുടങ്ങുന്നു... കർമ്മമാണ് ഓരോ വ്യക്തിയെയും ബ്രാഹ്മണനും, ക്ഷത്രിയനും, വൈശ്യനും, ശൂദ്രനുമാക്കുന്നത്...
ഞാൻ പറഞ്ഞു വന്നത്... ദേവി /ദേവൻ /ദൈവം /ഈശ്വരൻ /ശക്തിചൈതന്യം /മറ്റേതെങ്കിലും വിശേഷണം... ഒരു പ്രത്യേക വിഭാഗങ്ങളുടെ മാത്രം ആശ്രയമല്ല... മറിച്ച്... സർവ്വ പ്രപഞ്ചത്തിന്റെയും ആശ്രയമാണ്...
ലോകാ സമസ്താ സുഖിനോ ഭവന്തു...
വസുദൈവ കുടുംബകം
ഹരേ കൃഷ്ണാ
ഹരി ഓം
അമ്മേ നാരായണാ ദേവീ നാരായണാ
ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ

No comments:
Post a Comment