Friday, September 27, 2019

💥✨💥✨💥✨💥✨💥✨💥

            *💫 നവഗ്രഹങ്ങൾ💫*

                             *ഭാഗം-1*

💥✨💥✨💥✨💥✨💥✨💥

          *_സൂര്യൻ ,ചന്ദ്രൻ ,ചൊവ്വ (കുജൻ) ,ബുധൻ ,വ്യാഴം ,ശുക്രൻ ,ശനി ,രാഹു ,കേതു തുടങ്ങിയ ഒമ്പതു ഗ്രഹങ്ങളെയാണ് നവഗ്രഹങ്ങൾ എന്നു പറയുന്നത്. ഈ ഒമ്പതു ഗ്രഹങ്ങൾക്കും അവരുടെ ശക്തിയും അധിദേവതമാരുമുണ്ട്. ഗ്രഹദോഷസമയത്ത് അധിപനേയും ശക്തിയേയും ആരാധിക്കുന്നതിലൂടെ വിശിഷ്ട ഫലം ഉളവാകുന്നതാണ്. മറ്റുഗ്രഹങ്ങൾക്കുകൂടി വെളിച്ചം നൽകുന്ന നവഗ്രഹങ്ങളിൽ മുഖ്യനായ സൂര്യൻ ഭാരതീയ സങ്കല്പമനുസരിച്ച് കശ്യപ പ്രജാപതിക്ക് അദിതിയിൽ ജനിച്ച പന്ത്രണ്ടു ആദിത്യന്മാരിൽ ഒരാളാണ്. സൂര്യൻ അതി വിസ്താരമേറിയ രഥത്തിൽ കയറി സഞ്ചരിക്കുന്നതായാണ് പൗരാണിക സങ്കല്പം._*

              *_സൂര്യന്റെ രഥത്തിന് ഒരു ചക്രവും ആ ചക്രത്തിന് പന്ത്രണ്ടു കാലുകളുമുണ്ട്. ഒരു ചക്രമെന്നു പറയുന്നത് ഒരു വർഷവും ,പന്ത്രണ്ടുകാലുകൾ പന്ത്രണ്ടു മാസവുമാണ്. ഈ രഥത്തിന്റെ മൂന്നു നാഭികളെന്നു പറയുന്നത് മൂന്ന് ചാതുർമ്മാസികളെക്കുറിക്കുന്നു. സൂര്യരഥത്തിന് ആറ് അരപ്പട്ടകൾ ആറ് ഋതുക്കളെയാണ് സൂചിപ്പിക്കുന്നത്. സാരഥി അരുണ ദേവനും. കുതിരകൾ ഗായത്രി ,ബൃഹതി ,ഉഷ്ണിക്ക് ,ജഗതി ,ത്രിഷ്ടുപ്പ് ,അനുഷ്ടുപ്പ് ,പംക്തി എന്നീ ആറു ഛന്ദസ്സുകളാണ്._*

        *_രാത്രിക്ക് ഉഷയെന്നും പകലിന് വ്യുഷ്ടി എന്നുമാണ് പറയുന്നത്. ഉഷയുടെയും വ്യുഷ്ടിയുടെയും ഇടയിലുള്ള കാലമാണ് സന്ധ്യ .'' സൂര്യോജ്യോതി'' എന്നു തുടങ്ങുന്ന മന്ത്രത്തോടു കൂടിയാണ് അഗ്നിഹോത്രത്തിൽ ഒന്നാമത്തെ ആഹുതി ഹോമിക്കപ്പെടുന്നത്. അതു കൊണ്ട് സൂര്യൻ അനേകായിരം രശ്മികളോടുകൂടി പ്രകാശിക്കുന്നു. അറുപതിനായിരത്തിലധികം വരുന്ന ബാലഖില്യന്മാർ എന്ന മുനികുമാരന്മാരെയാണ് സൂര്യന്റെ അംഗരക്ഷകരായി കരുതുന്നത്. ഇങ്ങനെയുള്ള സൂര്യന്റെ അധിദേവത ശിവഭഗവാനും ,ശക്തി ജ്ഞാനശക്തിയുമാണ്. ജ്ഞാനശക്തിയാണ് കർമ്മബന്ധങ്ങളിൽ നിന്നും ജീവനെ മോചിപ്പിക്കുന്നത്. സൂര്യഗ്രഹം ജാതകത്തിൽ ദോഷകരമായി നിൽക്കുന്ന പക്ഷം ആ വ്യക്തിക്ക് സാമ്പത്തിക പ്രശ്നങ്ങളും ഔദ്യോഗിക പ്രശ്നങ്ങളും ഉണ്ടാകും .അത് അയാളുടെ ആരോഗ്യത്തെ ബാധിക്കുകയും നാനാവിധ രോഗങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. ഈ ദോഷങ്ങൾ അകലുവാൻ സൂര്യനെ പ്രീതിപ്പെടുത്തുന്ന മൂന്ത്രം ചൊല്ലുന്നത് ഏറെ അനിവാര്യമാണ്._*

_ആദിത്യ മന്ത്രം (ഞായറാഴ്ച)_

*_ജപാകുസുമസങ്കാശം_*
*_കാശ്യപേയം മഹാ ദ്യുതിം_*
*_തമോഘ്നം സർവ്വപാപഘ്നം_*
*_ഭാസ്കരം പ്രണമാമ്യഹം_*

                   *തുടരും ,,,,✍*

_(3196)_*⚜HHP⚜*
         *_💎💎 താളിയോല💎💎_*
💥✨💥✨💥✨💥✨💥✨💥

No comments:

Post a Comment