വിശേഷം ചോദിക്കാത്ത കൃഷ്ണൻ
അന്നേരമില്ലത്തെ വിശേഷമൊന്നും
എന്നോടു ചോദിച്ചതുമില്ല കൃഷ്ണൻ
ബന്ധം വരുത്താതെ പറഞ്ഞു കൊണ്ടാൽ
എന്തൊന്നു തോന്നും ഭഗവാനുമുള്ളിൽ
ഇത് ഭക്തകുചേലന്റെ അനുഭവം കുഞ്ചൻ നമ്പ്യാർ ഭംഗിയായി വിവരിച്ചതാണല്ലോ?
നമ്മളോടും കൃഷ്ണൻ അങ്ങനെ തന്നെയല്ലേ? പലതും പറയണമെന്ന് കരുതി മനസ്സുകൊണ്ടോ, അല്ലെങ്കിൽ അമ്പലങ്ങളിൽ പോയോ, ആ തിരുമുമ്പിൽ എത്തിയാൽ കൃഷ്ണൻ ഒരു വർത്തമാനവും ചോദിക്കാതെ പുഞ്ചിരി തൂകി നിൽക്കും.അങ്ങനെ ആ വശ്യമായ പുഞ്ചിരിയിൽ പറയാൻ വിചാരിച്ചരുന്നതൊക്കെ മറക്കും. ആ ചിരിയിൽ മയങ്ങി, ചിലപ്പോൾ ചിരിക്കാനും ചിലപ്പോൾ കണ്ണീരൊഴുക്കുവാനും മാത്രമേ കഴിയൂ. ദുഖം. കൊണ്ട് കരഞ്ഞാൽ ഭഗവാനിഷ്ടമല്ല. ക്ഷുദ്രം ഹൃദയദൌർബല്യം എന്ന് ആ പുഞ്ചിരിയിൽക്കൂടി ഓർമ്മിപ്പിക്കും. സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതും കൃഷ്ണനിഷ്ടമല്ല. അപ്പോൾ സിദ്ധ്യസിദ്ധോ: സമോ ഭൂത്വാ (ജയത്തിലും പരാജയത്തിലും മനസ്സിനെ സമനിലയിൽ നിർത്തൂ) എന്നോർമ്മിപ്പിക്കും. അപ്പോൾ ശാന്തയായി കൃഷ്ണനോട് അങ്ങാട്ടും പുഞ്ചിരിക്കുക മാത്രം കരണീയം. പറയാൻ മനസ്സിൽ കരുതിയതൊക്കെ ആ പുഞ്ചിരി മാച്ചു കളഞ്ഞതിനാൽ, ആ കമനീയ മുഖാംബുജവും നോക്കി കുറേ നേരം നില്ക്കും. തിരിച്ചു വരുമ്പോൾ മനസ്സിൽ നിറയെ ഭഗവാൻ നൽകിയ ചിത്ത പ്രസാദം. പരാതികൾക്കിടം കൊടുക്കാത്ത ചിത്തപ്രസാദം. അങ്ങനെ പ്രസാദം അനുഭവിച്ചും വീണ്ടും നഷ്ടപ്പെട്ടും കഴിയുമ്പോൾ കൃഷ്ണൻ ഓർമ്മിപ്പിക്കുന്നു:
അനന്യാശ്ചിന്തയന്തോ മാം യേ ജനാ: പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം
യോഗക്ഷേമം വഹാമ്യഹം.
കൃഷ്ണ, ചിന്ത ചിതറാതെ നിർത്താൻ ഞങ്ങളിൽ കൃപ ചൊരിയണേ! വാശിയോടെ, വീറോടെ, അതിന് പ്രയത്നിച്ച്, അതുകൊണ്ടൊന്നും സാധ്യമല്ലെന്ന് മനസ്സിലാക്കാൻ ശ്രമിച്ച് തളർന്നിരിക്കുമ്പോൾ വീണ്ടും കൃഷ്ണൻ പൊഴിക്കുന്ന ആ പുഞ്ചിരിയുണ്ടല്ലോ, അതു മാത്രം മതി എനിക്ക്. മനസ്സ് എന്തോ ചിന്തിക്കട്ടെ! ഞാൻ മനസ്സല്ലല്ലോ, മനസ്സേ, നീ ഇവിടെയിരുന്ന് കുരങ്ങന്മാരെപ്പോലെ എന്ത് കുസൃതികൾവേണമെങ്കിൽ കാണിച്ചോളൂ. ഞാൻ നിന്നെ എന്നെന്നേക്കുമായി ഉപേക്ഷിച്ച് കൃഷ്ണന്റെ അടുക്കലേക്ക് പോകുന്നു. അങ്ങനെ മനസ്സില്ലാതായപ്പോൾ മനസ്സിലിരുന്നിരുന്ന ശ്യാമസുന്ദരൻ സർവ്വത്ര നിറഞ്ഞു നിന്നു, സർവ്വാന്തര്യാമിയായി വിളങ്ങി നിന്നു. !
Savithri puram

No comments:
Post a Comment