🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*ലീലാകല്പദ്രുമം*
അഥവാ
*ഭാഗവതാദ്ധ്യായ സംഗ്രഹം*
ഗ്രന്ഥകർത്താവ്
*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*ദ്വിതീയ സ്കന്ധം*
*ഒമ്പതാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰
*_ശ്രീശുകൻ പറഞ്ഞു - " വാസ്തവത്തിൽ ദേഹസംബന്ധമില്ലെങ്കിലും സർവ്വേശ്വരന്റ യോഗമായയാൽ ദേഹ ബന്ധമുള്ളതുപോലെ തോന്നുന്നു. ഭഗവത് കൃപയാൽ ആത്മതത്ത്വം പ്രകാശിക്കുമ്പോൾ അതു നിവൃത്തിക്കയും ചെയ്യുന്നു. പ്രതിബിംബഭൂതനായ ജീവനിൽ ഉപാധിധർമ്മങ്ങൾ തോന്നാം. ബിംബഭൂതനായ പരമാത്മാവിൽ അതിന്നവകാശമില്ലല്ലോ പ്രാരബ്ധഭോഗത്തിന്നു വേണ്ടി ജീവൻ സ്വീകരിക്കുന്ന സ്വരൂപം ശുദ്ധസത്വമയമാണ്. ആ കരുണാർണ്ണവന്റെ കൃപ കൂടതെ ആർക്കും തത്ത്വം ഗ്രഹിക്കുവാൻ കഴിയുകയില്ല. ബ്രഹ്മാവിനു പോലും ആദ്യം സൃഷ്ടി ചെയ്യേണ്ടതെങ്ങനെയെന്നു ഗ്രഹിക്കുവാൻ കഴിഞ്ഞില്ല. ' തപ തപ' എന്നു ദിവ്യമായ ഭഗവദ്വാക്യം കേട്ട് അനന്തരം സ്വയം ഭൂ ധ്യാനമഗ്നനായി._*
*_ആ കരുണാമൂർത്തി തന്റെ ജഗന്മോഹനമായ സ്വരൂപത്തെ പ്രകാശിപ്പിച്ചു.പത്മജൻ അപാര കരുണയോടു കൂടി തന്നെ നോക്കി മന്ദഹാസം പൊഴിക്കുന്ന ആ മോഹന മൂർത്തിയെ കണ്ട് ആനന്ദാതിശയത്താൽ രോമാഞ്ചകഞ്ചുകിതനായി വന്ദിച്ചു. ഭഗവാൻ തൃക്കൈ കൊണ്ട് ബ്രഹ്മാവിന്റെ കൈപിടിച്ചു സകരുണമരുളിച്ചെയ്തു. ' തപസ്സിൽ അങ്ങയെ പ്രേരിപ്പിച്ചതു ഞാൻ തന്നെയാണ്. തപസ്സ് എന്റെ ഹൃദയം തന്നെയാണ്. അങ്ങയുടെ തപസ്സുകൊണ്ടു ഞാൻ ഏറ്റവും പ്രസന്നനായി. വരം ചോദിച്ചു കൊള്ളുക. 'ബ്രഹ്മാവു വിനീതനായി പറഞ്ഞു. - 'അവിടുത്തെ കല്‌പനയെ ശിരസാവഹിച്ചു ഞാൻ സൃഷ്ടികർമ്മത്തിൽ പ്രവർത്തിച്ചു കൊള്ളാം.പക്ഷേ അത് ഒരിക്കലും എന്നെ ബന്ധിക്കാതിരിക്കട്ടെ ഉടൻ സർവ്വശക്തൻ തന്റെ സ്വരൂപത്തിൽ ബ്രഹ്മാവിന് ഉപദേശിച്ചു. - സൃഷ്ടിക്ക് മുൻപ് ഞാൻ അദ്വിതീയനായി പ്രകാശിച്ചു. സൃഷ്ടിക്ക് ശേഷവും ഞാൻ തന്നെ പല ഭാവത്തിൽ പ്രകാശിക്കുന്നു. പ്രളയം വരുമ്പോഴും ഞാൻ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇല്ലാത്തതിനെ ഉണ്ടെന്ന് തോന്നിക്കുന്നതും ഉള്ളതിനെ ഇല്ലെന്ന് തോന്നിക്കുന്നതും ഏതോ , അതാണ് എന്റെ യോഗമായ. ഭൌതിക വസ്തുക്കളിൽ ഭൂതങ്ങളെന്നപോലെ സർവ്വതിലും ഞാൻ പ്രവിഷ്ടനാണെന്നു പറയാം. എന്നാൽ മുമ്പുതന്നെ കാരണമായി വർത്തിക്കുന്നതു കൊണ്ട് പിന്നെ പ്രവിഷ്ടനല്ലെന്നും പറയാം. ജാഗ്രദാദ്യവസ്ഥകളിൽ സർവ്വസാക്ഷിയായി സർവ്വത്ര അനുവർത്തിച്ചുകൊണ്ടിരിക്കുന്ന അഖണ്ഡചെെതന്യമാണ് ആത്മാവ് .ഇതത്രേ അറിയേണ്ടത്. ഇതറിഞ്ഞു കഴിഞ്ഞാൽ ഒന്നും പിന്നെ ബന്ധിക്കുകയില്ല. ഇത്രയും അരുളിച്ചെയ്ത് അവിടുന്ന് അന്തർദ്ധാനം ചെയ്തു. ഈ തത്ത്വമാണ് അനന്തരം ബ്രഹ്മാവ് തന്നെ ശരണം പ്രാപിച്ച ശ്രീ നാരദന് ഉപദേശിച്ചത്. ആ ഭാഗവതോത്തമൻ അത് എന്റ പിതാവായ വ്യാസമഹർഷിക്ക് ഉപദേശിച്ചു. "_*
*തുടരും,,,,,✍*
_(3196)_*⚜HHP⚜*
*_💎💎 താളിയോല💎💎_*

No comments:
Post a Comment