സ്വർഗ്ഗവും നരകവും - വ്യാസ സങ്കൽപ്പം
'' ഇന്ദ്രിയാണൃേവ തത് സർവ്വം
യത് സ്വർഗ്ഗ നരകാവുഭൗ
നിഗൃഹീത വിസൃഷ്ടാനി
സ്വർഗ്ഗമായ നരകായ ച '' .... വന പർവ്വം 211.19 വ്യാസ മഹാഭാരതം.
( ഇന്ദ്രിയങ്ങൾ തന്നെയാണ് സ്വർഗ്ഗവും നരകവും. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു സ്വാധീനത്തിൽ നിർത്തിയാൽ സ്വർഗ്ഗവും, ഇന്ദ്രിയങ്ങളെ ഭോഗവസ്തു ക്കളിൽ അഴിഞ്ഞു നടന്നു മേയാൻ വിട്ടാൽ നരകവും ''
സ്വർഗ്ഗവും നരകവും നമ്മുടെ പഞ്ചേന്ദ്രിയങ്ങളിൽ സ്ഥിതി ചെയ്യുന്നു. ഇന്ദ്രിയ നിയന്ത്രണം സ്വർഗ്ഗവും ഇന്ദ്രിയ വിഹാരം നരകവുമാണ്. ഇങ്ങനെ അനേകം സത്യങ്ങൾ വായിച്ചാദരിക്കാൻ ആളില്ലാതെ പുതഞ്ഞു കിടക്കുന്നുണ്ട് മഹാഭാരതത്തിൽ. ശാസ്ത്ര ബോധം കൊണ്ടു സുസ്സജ്ജമെന്നു വീമ്പിളക്കുന്ന ആധുനിക മനുഷ്യന്റെ ആസക്തി ജഡമായ ബുദ്ധിയിൽ വ്യാസൻറെ ഈ പ്രസ്താവം ഏൽപ്പിക്കുന്ന ധൈഷണികമായ ആഘാതം അണു സിദ്ധാന്തത്തിൻറെ മികവുകൊണ്ട് പരിഹരിക്കാൻ സാധ്യമല്ല.
ആധുനിക സംസ്കൃതിയുടെ ശാസ്ത്രത്തിനും സാങ്കേതിക വിദ്യയ്ക്കും ക്ഷീരപഥങ്ങളുടെ അതിർത്തികളിലേക്കു വളർന്നു വ്യാപിക്കാൻ ഇനിയും സാധ്യത ഉണ്ടാകാമെങ്കിലും ഇന്ദ്രിയങ്ങളാണ് സ്വർഗ്ഗ നരകങ്ങളെ സൃഷ്ടിക്കുന്നതെന്ന പ്രാചീനമായ വ്യാസ ചിന്തക്ക് ഇപ്പോഴും നൂതനത്വത്തിൻറെ സുഗന്ധമുണ്ട്.
സുകൃത ദുഷ് കൃത്യങ്ങൾ എണ്ണി തിട്ടപ്പെടുത്തി പുണ്യവാന്മാരെ പാർപ്പിച്ചു സുഖിക്കാനുള്ള , സർവ്വക സമൃദ്ധമായ , ഭൂമിയിൽ നിന്നന്യമായ ലോകമല്ല സ്വർഗ്ഗം. പാപികളെ ക്രൂരമായ ശിക്ഷാ വൈവിദ്ധ്യങ്ങളിൽ മുക്കി ക്കൊല്ലാതെ കൊല്ലാനുള്ള പീഡന സങ്കേതമല്ല നരകം.
ദുർഗ്ഗതിയിലേക്കു നയിക്കുന്നതാണ് നരകം. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചാൽ സുഖവും നിയന്ത്രിക്കാഞ്ഞാൽ ദുഖവും എന്ന തത്വത്തെ ആസ്പദമാക്കിയാണ് ഭാരതത്തിൻറെ സ്വർഗ്ഗ നരകങ്ങളെ സംബന്ധിച്ചുള്ള സങ്കൽപ്പം .
സ്വർഗ്ഗവും നരകവും രണ്ടു വ്യത്യസ്ത ലോകങ്ങളുമല്ല. ലോകം എന്നതിന് നോക്കുക , കാണുക , അന്വേഷിക്കുക, പ്രകാശിക്കുക, അറിയുക എന്നൊക്കെ അർത്ഥമുണ്ട്.
പഞ്ചേന്ദ്രിയങ്ങളെ, ഇന്ദ്രിയ ജയം ഉന്നം വച്ചുകൊണ്ടു, ബോധപൂർവ്വം മെരുക്കി അധീനതയിൽ കൊണ്ടു വരുന്നതനുസരിച്ചാണ് ഒരു വ്യക്തിയുടെ വീക്ഷണ ഗതിയിൽ മാറ്റം വരുന്നത്. നിരന്തര ശ്രദ്ധയോടെയുള്ള പരിശീലനം കൊണ്ടു മാത്രമേ കണ്ണും മൂക്കും ചെവിയും നാവും തൊലിയും അവയുടെ ഇഷ്ട വിഷയങ്ങളിൽ നിന്നു പിൻവലിഞ്ഞു ബുദ്ധിയുടെ കൂട്ടിൽ വന്നടങ്ങി കിടക്കുകയുള്ളൂ.
ഇന്ദ്രിയ നിയന്ത്രണത്തിൻറെ പരിശീലനാരഭം മുതൽ ദാർശനിക പുരോഗതിയുടെ ഓരോ ഘട്ടത്തിലൂടെ മനുഷ്യൻറെ വീക്ഷണത്തിലെ ജന്തുത്വം തേഞ്ഞു മാഞ്ഞു അതിന്റെ അന്ത്യ ഘട്ടമായ സ്ഥിത പ്രജ്ഞത്വ ത്തിലെത്തുമ്പോൾ ജന്തുത്വത്തിൻറെ തരിപോലും അവശേഷിക്കാതെ മനുഷ്യൻ ദിവ്യതയുടെ പരിവേഷം അണിഞ്ഞു ശോഭിക്കും. ഈ ദിവ്യതയാണ് യഥാർത്ഥ മനുഷ്യത്വം. പൂർണ്ണ മനുഷ്യത്വം . അത്യപൂർവ്വ മായതു കൊണ്ടാണ് അതിനെ ദേവത്വം എന്നു വിശേഷിപ്പിക്കുന്നത്. മനുഷ്യൻറെ അന്തിമ പരിണാമ തലമാണ് ദേവത്വം.
ഭാഷയും ആശയവും സങ്കൽപ്പവും തമ്മിൽ ചിന്തയുടെ യുക്തിയിൽ ലയിച്ചു ഏകാത്മകമായി വർത്തിക്കുന്ന കാഴ്ചയാണ് നാമിവിടെ കാണുന്നത്.
പരമമായ സുഖം തന്നെയാണ് സ്വർഗ്ഗം, പരമമായ സുഖം പരമമായ ജ്ഞാനത്തിൻറെ അവസ്ഥ. അതു പ്രാപിക്കാനുള്ള വിദ്യയാണ് ഇന്ദ്രിയ നിയന്ത്രണ പരിശീലനം.

ഇത്തരം ഒരു ചിന്താ ദാർഢ്യം യുക്തി ദാർഢ്യം മറ്റു സംസ്ക്കാരങ്ങളിലോ ചിന്തയിലോ അവരുടെ സ്വർഗ്ഗ സങ്കൽപ്പത്തിലോ കാണുകയില്ല.
No comments:
Post a Comment