Monday, September 30, 2019



🌹 *നവരാത്രിയും നിറങ്ങളും തമ്മിലുള്ള ബന്ധം-ഓരോ ദിവസവും ജപിക്കേണ്ട മന്ത്രങ്ങൾ* 🎙


*ദുർഗ്ഗാദേവിയുടെ ഒൻപത് വ്യത്യസ്ത അവതാരങ്ങളെയാണ് നവരാത്രി ദിവസങ്ങളിൽ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്. ഒൻപത് രാത്രികളിലുമായി നടക്കുന്ന ആഘോഷങ്ങൾക്ക് പത്താം  ദിവസമാണ് പരിസമാപ്തി ആകുന്നത്. സാധാരണയായി പത്തു  ദിവസങ്ങളിൽ പത്തു  നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നാണ് നിർബന്ധം*.
*ഓരോ വർഷവും കലണ്ടറിനനുസരിച്ച് ധരിക്കേണ്ട നിറങ്ങളും മാറും. ഒപ്പം ഇവ കൃത്യമായി ആചരിക്കുമ്പോൾ ചില ഗുണഫലങ്ങളും ലഭിക്കും*.



💠 *ഫലം*💠


 *അവിവാഹിതകൾക്ക് യോഗ്യരായ വരൻ, അലൗകീക സുഖങ്ങളും ദിവ്യത്വം, സുഖ സമൃദ്ധി, ദുഷ്ടശക്തികളിൽ നിന്ന് രക്ഷ, വ്യാധികളിൽ നിന്ന് മോചനം തുടങ്ങി എല്ലാവിധ കഷ്ടങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു*.

*പ്രഥമദിനം - മഹാശൈലപുത്രി*

*രണ്ടാം ദിനം* - *ബ്രഹ്മചാരിണീ*


*മൂന്നാം ദിനം: ദേവി ചന്ദ്രഘണ്ട*


*നാലാം ദിനത്തില് ദേവി കൂശ്മാണ്ഡ*

*അഞ്ചാം ദിനം - സ്കന്ദജനനീ*

*ആറാം ദിവസം ദേവി കാത്യായനി*


*ഏഴാം ദിവസം കാലരാത്രി പൂജ*

*എട്ടാം ദിനം മഹാഗൗരി*
 
*ഒമ്പതാം നാളിൽ  ദേവി സിദ്ധിദാത്രി*


🔥 *ഭക്തൻ ചെയേണ്ടത്*🌹


*പുലര്‍ച്ചെ തന്നെ കുളിച്ച് ദേവീക്ഷേത്രദര്‍ശനം നടത്തണം. മാത്രമല്ല മത്സ്യ-മാംസാദികള്‍ ഒഴിവാക്കി ഒരിക്കലൂണ് നടത്തുകയാണ് ചെയ്യേണ്ടത്*.
*നവരാത്രി പൂജയും വ്രതവും മാത്രമല്ല ഓരോ ദിവസം പൂജ ചെയ്യുമ്പോള്‍ ധരിയ്‌ക്കേണ്ട വസ്ത്രത്തിനുമുണ്ട് പ്രാധാന്യം*. *ഒമ്പത് ദിവസങ്ങളിലും ഏതൊക്കെ നിറത്തിലുള്ള വസ്ത്രമാണ് ധരിയ്‌ക്കേണ്ടത് എന്ന് നോക്കാം. ഇത് ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിയ്ക്കും കാരണമാകും*

*നവരാത്രിയുടെ 9 ദിവസങ്ങളിൽ ഓരോ ദിവസത്തിനും പ്രത്യേക കളർ  ധരിക്കേണ്ടതായി ഉണ്ട്* .

*സ്ത്രീകൾ ആ നിറത്തിലുള്ള വസ്ത്രങ്ങൾ ഓരോ ദിവസവും അണിയുന്നു.ഭൂരിഭാഗം പേർക്കും നവരാത്രിയുടെ ഓരോ ദിവസത്തിലെയും പ്രത്യേകതകൾ അറിയാം.ഓരോ ദിവസവും ദുർഗാദേവിയുടെ 9 വിവിധ ഭാവങ്ങളാണ് പ്രതിനിധാനം ചെയ്യുന്നത്*.
*ദുർഗാദേവിയുടെ ഓരോ ഭാവവും 9 വിവിധ നിറങ്ങളെ സൂചിപ്പിക്കുന്നു.പലർക്കും ഈ നിറങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചു അറിയില്ല.ഓരോ നിറവും 9 ദിവസങ്ങളുടെ ആഘോഷവും തമ്മിലുള്ള ബന്ധം പറയാം*

*ആദ്യദിനം (ചുവപ്പ് നിറം )* 1⃣

*നവരാത്രിയുടെ ഒന്നാം ദിവസത്തെ 'പ്രതിപദ 'എന്നാണ് വിളിക്കുന്നത്.ഈ ദിവസം ദുർഗാദേവി ശൈലപുത്രിയായി മാറുന്നു.അതായത് 'പർവ്വതങ്ങളുടെ പുത്രി '.ഈ രൂപത്തിലാണ് ദുർഗ്ഗാദേവി ഭഗവാൻ ശിവനോടൊപ്പം ആരാധിക്കുന്നത്.പ്രതിപദ ദിവസം ചുവന്ന നിറം കൂടുതൽ ഉന്മേഷവും ഉണർവും നൽകും*.

*പൂര്‍വ്വജന്മത്തിലെ സതീദേവിയെപ്പോലെ ദേവി ഈ ജന്മത്തിലും പരമശിവന്റെ അര്‍ദ്ധാംഗിനിയാണ്. വൃഷഭസ്ഥിതയായി ത്രിശൂലവും താമരപ്പൂവും ധരിച്ച് മരുവുന്നു. നന്തിയാണ് ദേവിയുടെ വാഹനം. സതി, ഭവാനി, പാർവതി, ഹൈമവതി എന്നീ നാമങ്ങളും ശൈലപുത്രിക്കുണ്ട്*.

*ദേവിയുടെ ഈ രൂപം മനസ്സില്‍ സ്മരിച്ചുകൊണ്ട്  നവരാത്രിയുടെ ഒന്നാം ദിവസത്തില്‍ ദേവീ പൂജയ്ക്ക് ജപിക്കേണ്ട മന്ത്രം* 👇

*വന്ദേ വാഞ്ഛിതലാഭായ*
*ചന്ദ്രാര്‍ധാകൃതശേഖരാം*
*വൃഷാരൂഢാം ശൂലധരാം*
*ശൈലപുത്രീം യശസ്വിനീം*

*ഈ മന്ത്രം ഭക്തിപൂര്‍വ്വം ശൈലപുത്രിയായ ദേവിയെ സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ അഭീഷ്ടങ്ങളും സാധിക്കും*.


*രണ്ടാം ദിനം (നീല നിറം)* 2⃣

*രണ്ടാം ദിവസം അഥവാ ദ്വിതിയയിൽ ദുർഗ്ഗാദേവി ബ്രഹ്മചാരിണിയുടെ രൂപം ഉൾക്കൊള്ളുന്നു.ഇത്തരത്തിൽ ദേവി എല്ലാവർക്കും സന്തോഷവും അഭിവൃദ്ധിയും നൽകുന്നു.മയിൽ‌പ്പീലി നീലനിറം ഈ ദിവസം കൂടുതൽ ഊർജ്ജം നൽകും*.

*ബ്രഹ്മശബ്ദത്തിന് തപസ്സ് എന്നും അര്‍ത്ഥമുണ്ട്. ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു*.

*കയ്യിൽ ജപമാലയും കമണ്ഡലുവും ഏന്തി തപസ്സു ചെയ്യുന്ന രൂപത്തിലുള്ള ദുർഗ്ഗയാണ് ബ്രഹ്മചാരിണീ*. *ഇലഭക്ഷണം പോലും ത്യജിച്ചു കൊണ്ടാണ് തപസ്സ് ചെയ്യുന്നതെന്നാണ് വിശ്വാസം*. *അതു കൊണ്ട് ദേവിക്ക് അപര്‍ണ്ണ എന്ന പേരുണ്ടായി*. *രണ്ടാം രാത്രി ബ്രഹ്മചാരിണിയുടെ* *ആരാധനയ്ക്കായ് നീക്കി*
*വയ്ക്കപ്പെട്ടിരിക്കുന്നു*

*നവരാത്രിയുടെ രണ്ടാം ദിവസത്തില്‍ ദേവീ പൂജയ്ക്ക് ജപിക്കേണ്ട മന്ത്രം* 👇

“ *ദധാനാ കരപദ്മാഭ്യാമക്ഷമാലാ* *കമണ്ഡലൂ*
*ദേവീ പ്രസീദതു മയി* *ബ്രഹ്മചാരിണ്യനുത്തമാ*:”

*ഈ മന്ത്രം ഭക്തിപൂര്‍വ്വം* *ബ്രഹ്മചാരിണീരൂപിയായ* *ദേവിയെ*
*സങ്കല്‍പ്പിച്ചു ജപിക്കുക*. *സര്‍വ ഐശ്വര്യങ്ങളും സാധിക്കുകയും മന:ശാന്തി ലഭിക്കുകയും ചെയ്യും*.

*മൂന്നാം ദിനം (മഞ്ഞ നിറം )* 3⃣

*തൃതീയ അഥവാ മൂന്നാം ദിവസം ചന്രഗാന്ധ രൂപത്തിലാണ് ദുർഗാദേവിയെ ആരാധിക്കുന്നത്.ഈ രൂപത്തിൽ അർദ്ധചന്ദ്രനെ ദേവി തലയിൽ ചൂടും.ഇത് ധൈര്യം,സൗന്ദര്യം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു.രാക്ഷസന്മാർക്ക് നേരെ യുദ്ധം ചെയ്യുന്നതാണ് ചന്ദ്രഗാന്ധ.മഞ്ഞനിറം എല്ലാവരുടെയും മൂഡിനെ ഉണർത്തും*.

*ദേവിയുടെ തിരുനെറ്റിയില്‍ അര്‍ദ്ധചന്ദ്രരൂപത്തില്‍ ഒരു മണിയുണ്ട്. ആ മണിയാണ് ചന്ദ്രഘണ്ഡ രൂപിണിയായ ദേവീ സങ്കല്‍പ്പത്തിനാധാരം. സ്വര്‍ണ്ണവര്‍ണ്ണമുള്ള ശരീരവും പത്തു കൈകളുമുണ്ട്. എല്ലാകൈകളിലും ദിവ്യായുധങ്ങള്‍ ധരിച്ചിരിക്കുന്നു. സിംഹവാഹനസ്ഥയായ ദേവിയുടെ മണിനാദം കേട്ടാല്‍ തന്നെ ദുഷ്ടന്മാര്‍ക്ക് ഭയവും ശിഷ്ടജനങ്ങള്‍ക്ക് ശാന്തിയും ലഭിക്കും*.

*യുദ്ധ സന്നദ്ധയായി നില്‍ക്കുന്ന ദേവീഭാവമാണ് മൂന്നാം നവരാത്രിയിലേത്. ഈ രൂപത്തില്‍ ദേവിയെ ഭജിക്കുന്നവര്‍ക്ക് ശത്രു വിജയം, കാര്യ സിദ്ധി, ഐശ്വര്യം എന്നിവ കരഗതമാകുന്നതാണ്*.

“ *പിണ്ഡജ പ്രവരാരൂഢാ ചന്ദകോപാസ്ത്രകൈര്യുതാ*

*പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ*”

*എന്ന മന്ത്രം കൊണ്ടാണ് ഈ ദിവസം ദേവീ ഉപാസന ചെയ്യേണ്ടത്*.

*നവരാത്രി മൂന്നാം ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ കല്യാണിയായി ആരാധിക്കണം*.

*കല്യാണീആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം*.👇

*കലാത്മികാ കലാതീതാം*
*കാരുണ്യ ഹൃദയാം ശിവാം*
*കല്ല്യാണ ജനനീ നിത്യാം*
*കല്ല്യാണീം പൂജ്യയാമ്യഹം*

*നാലാം ദിനം (പച്ച നിറം )* 4⃣

*നാലാം ദിവസം അഥവാ ചതുർത്ഥിക്ക് ദേവി കുഷ്മണ്ട രൂപം സ്വീകരിക്കുന്നു.ഈ ലോകം കുഷ്മണ്ട ചിരിച്ചുകൊണ്ട് പച്ചപ്പാക്കി സൃഷ്ടിച്ചു.അതിനാൽ ഈ ദിവസം പച്ചനിറം സ്വീകരിക്കുന്നു*.


*പ്രപഞ്ച ഉത്ഭവത്തിന്റെ ആദിസ്വരൂപവും കാരണ ശക്തിയും ദേവിയാണല്ലോ. ആ സൃഷ്ടിക്ക് മുമ്പ് ദേവിയില്‍നിന്നും ഉദ്ഭവിച്ചതായ ദിവ്യമായ പ്രകാശം സര്‍വ്വ ലോകങ്ങളിലും വ്യാപിച്ചു. പിന്നീട് ആ പ്രകാശം സര്‍വ്വ ചരാചരങ്ങളിലും പ്രവേശിച്ച് ശോഭിച്ച് തിളങ്ങി. മഹാ തേജസ്വിനിയായ ദേവിക്ക് അഷ്ടഭുജങ്ങളുണ്ട്. കമണ്ഡലു, ധനുസ്സ്, ബാണം, പുഷ്പം, അമൃതകലശം, ചക്രം, ഗദ, ജപമാല എന്നിവ ധരിച്ച് സിംഹവാഹിനിയായി ദേവി പരിലസിക്കുന്നു*.

*നാലാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം*👇

“ *സുരാസമ്പൂര്‍ണ കലശം* *രുധിരാപ്ലുതമേവ ച*
*ദധാനാ ഹസ്തപദ്മാഭ്യാം* *കൂഷ്മാണ്ഡാ ശുഭദാസ്തു മേ*”

*നവരാത്രി നാലാം ദിവസം കന്യാപൂജയ്ക്കായി ദേവിയെ രോഹിണിയായി ആരാധിക്കണം*.

*രോഹിണീ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം*.👇

“ *അണിമാദി ഗുണാധാരാ*
*മകരാദ്യക്ഷരാത് മികാം*
*അനന്തശക്തി ഭേദാതാം*
*രോഹിണീം പൂജ്യയാമ്യഹം*”


*അഞ്ചാം ദിനം (ചാര നിറം )* 5⃣

*അഞ്ചാം ദിവസമായ പഞ്ചമിക്ക് ദുർഗ്ഗാദേവി സ്കന്ദമാതാ അവതാരം എടുക്കുമെന്ന് വിശ്വസിക്കുന്നു.ഈ ദിവസം ദേവി കൈയിൽ കുഞ്ഞു കാർത്തിക ഭഗവാനുമായി വരുന്നു.ചാരനിറം മാതാവ് കുഞ്ഞിനെ ഏതു അപകടത്തിൽ നിന്നും തന്റെ കരങ്ങളിൽ സുരക്ഷിതയാക്കി വയ്ക്കും എന്നതിനെ സൂചിപ്പിക്കുന്നു*.


*ജഗത് മാതാവായ ദേവിയുടെ മടിത്തട്ടില്‍ പുത്രന്‍ സുബ്രഹ്മണ്യന്‍ സാന്നിദ്ധ്യമരുളുന്നു*.
*സ്കന്ദമാതാവായ പരാശക്തിയുടെ സങ്കല്പം ചതുര്‍ഭുജയാണ്*.

*രണ്ടു കൈകളിലും താമരപ്പൂവും താഴത്തെ ഒരു കൈ പുത്രനെ വാത്സല്യപൂര്‍വ്വം തഴുകുന്ന തരത്തിലും, മറ്റേ കൈയില്‍ വരദമുദ്രയും ധരിച്ചിരിക്കുന്നു. സത്യത്തില്‍ സ്കന്ദമാതാവിനെ ആരാധിക്കുന്നതിലൂടെ സ്കന്ദനെ പൂജിക്കുന്ന ഫലം കൂടി ലഭിക്കുന്നു. സുബ്രഹ്മണ്യപ്രീതിക്കും സ്കന്ദമാതാരാധന ഫലപ്രദമാകുന്നു*.

*അഞ്ചാം ദിവസം ദേവീ ഉപാസനയ്ക്ക് ഉപയോഗിക്കേണ്ട മന്ത്രം*👇

“ *സിംഹാസനഗതാ നിത്യം* *പദ്മാശ്രിതകരദ്വയാ*
*ശുഭദാസ്തു സദാ ദേവീ* *സ്കന്ദമാതാ യശസ്വിനീ* “

*എന്നതാണ്. ഈ മന്ത്രം കൊണ്ട് ദേവീ ഉപാസന നടത്തുന്നവര്‍ ദേവിയുടെയും ശ്രീ മുരുകന്റെയും അനുഗ്രഹത്തിന് പാത്രീഭൂതരാകും എന്നതില്‍ തര്‍ക്കമില്ല*.

*നവരാത്രി അഞ്ചാം ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ കാളികയായി ആരാധിക്കണം*.

*കാളികാ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം*.👇

“ *കാമചാരീം ശുഭാം കാന്താം*
*കാല ചക്ര സ്വരൂപിണീം*
*കാമദാം കരുണോദാരാം*
*കാളികാം പൂജ്യയാമ്യഹം*”


*ആറാം ദിനം (ഓറഞ്ച് നിറം )* 6⃣

*ആറാം ദിവസം ദേവി കാത്യയണി രൂപം എടുക്കുന്നു.ഐതീഹ്യപ്രകാരം പ്രശസ്തനായ ഒരു സന്യാസിയായ 'കാട്ട ' ഒരിക്കൽ അദ്ദേഹത്തിന് ദുർഗാദേവിയെ മകളായി വേണമെന്ന ആഗ്രഹം നിവർത്തിച്ചു.അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കാനായി ദുർഗ്ഗാദേവി കാട്ടയുടെ മകളായി ഓറഞ്ച് നിറത്തിലുള്ള വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ടു.ഇത് ധൈര്യത്തെ സൂചിപ്പിക്കുന്നു*.

*കാത്യായന മഹര്‍ഷി ദേവിയെ തപസ്സുചെയ്ത് ദേവി തന്‍റെ ഗൃഹത്തില്‍ പിറക്കണമെന്നു പ്രാര്‍ഥിച്ചു. ദേവി മഹര്‍ഷിയുടെ ആഗ്രഹം സ്വീകരിച്ച് മഹര്‍ഷിയുടെ ഗൃഹത്തില്‍ അവതാരം ചെയ്തു. അതിനുശേഷം മഹിഷാസുരനെ വധിച്ച് ദേവന്മാര്‍ക്ക് ആശ്വാസമരുളിയെന്നാണ് പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത്* .

*ചതുര്‍ഭുജയായ ദേവി പുഷ്പവും വാളും അഭയമുദ്രകളും ധരിച്ച് സിഹവാഹിനിയായി സര്‍വ്വര്‍ക്കും അനുഗ്രഹാശിസ്സുകളേകി മരുവുന്നു*.

*ആറാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം* 👇

*ചന്ദ്രഹാസോജ്ജ്വലകരാ* *ശാര്‍ദ്ദൂലവരവാഹനാ*
*കാത്യായനീ ശുഭം ദദ്യാ ദേവീ* *ദാനവഘാതിനീ*

*നവരാത്രി ആറാം ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ ചണ്ഡികയായി ആരാധിക്കണം*.

*ചണ്ഡികാ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം*.👇

*ചണ്ഡവീരാം ചണ്ഡമായാം*
*ചണ്ഡ മുണ്ഡ പ്രഭംജനീം*
*പൂജയാമി സദാ ദേവീം*
*ചണ്ഡീകാം ചണ്ഡവിക്രമാം*


* *ഏഴാം ദിവസം (വെള്ള നിറം )* 7⃣

*ഏഴാം ദിവസം അഥവാ സപ്തമിയിൽ ദേവി 'കാളരാത്രി 'രൂപമായിരിക്കും സ്വീകരിക്കുക.ഇത് ദേവിയുടെ ഏറ്റവും ക്രൂരമായ രൂപമാണ്.സപ്തമിക്ക് ദേവി കത്തുന്ന കണ്ണുകളുമായി വെള്ള വസ്ത്രത്തിൽ വരുന്നു.വെള്ളനിറം പ്രാർത്ഥനയേയും സമാധാനത്തെയും സൂചിപ്പിക്കുന്നു.കൂടാതെ ദേവി അപകടത്തിൽ നിന്നും സംരക്ഷിക്കുമെന്നും ഉറപ്പ് നൽകുന്നു*.

*ദേവി ശക്തിരൂപം പൂണ്ട് കാളരാത്രിയായി ശോഭിക്കുന്നു. ദേവിയുടെ ഈ രൂപം ശരീരത്തിലേക്ക് പ്രതിഫലിക്കുമ്പോള്‍ മനുഷ്യന്‍ ഭയത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുമെന്നാണ് വിശ്വാസം. ദേവിയുടെ ഭയാനകരൂപം മനോ ദൌര്‍ബല്യം പരിഹരിച്ച് മനുഷ്യനെ കര്‍മ്മനിരതനാക്കാന്‍ വഴി തെളിയിക്കുന്നു. കറുത്ത നിറവും ചിന്നി ചിതറിയ മുടിയും തൃക്കണ്ണുകളില്‍ നിന്നു പ്രവഹിക്കുന്ന അഗ്നിയും ആരെയും ഭയപ്പെടുത്തും. ബ്രഹ്മാണ്ഡത്തെ ഭസ്മമാക്കാന്‍ പോലും ആ ജ്വാലകള്‍ക്ക് ശക്തിയുണ്ട്. കഴുതയാണ്‌ വാഹനം. വരദമുദ്രയും അഭയമുദ്രയും വാളും മറ്റും ധരിച്ച് ചതുര്‍ഭുജയായി ‘ശുഭങ്കരി’ എന്ന പേരില്‍ അറിയപ്പെടുന്നു*.

*ഏഴാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം*👇

“ *ഏകവേണീ ജപാകര്‍ണപൂര നഗ്നാ ഖരാസ്ഥിതാ*

*ലംബോഷ്ടീ* *കര്‍ണികാകര്‍ണീ* *തൈലാഭ്യക്തശരീരിണീ*
*വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ*

*വര്ധനമൂര്‍ധ്വജാ കൃഷ്ണാ കാളരാത്രിര്‍ഭയംകരീ*”

*നവരാത്രി ഏഴാം ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ ശാംഭവിയായി ആരാധിക്കണം*.

*ശാംഭവീ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം*.👇

*സദാനന്ദകരീം ശാന്താം*
*സര്‍വ്വദേവ നമസ്കൃതാം*
*സര്‍വ്വ ഭൂതാത്മികാം ലക്ഷ്മീം*
*ശാംഭവീം പൂജ്യയാമ്യഹം*


*എട്ടാം ദിനം (പിങ്ക് നിറം )* 8⃣

*നവരാത്രിയുടെ എട്ടാം ദിനമായ അഷ്ടമിയിൽ പിങ്ക് നിറമാണ് ധരിക്കേണ്ടത്.ഈ ദിവസം ദുർഗ്ഗാദേവി എല്ലാ പാപങ്ങളും നശിപ്പിക്കുമെന്നാണ് കരുതുന്നത്.പിങ്ക് നിറം പ്രതീക്ഷയും പുതിയ തുടക്കത്തിലേക്കുള്ള പ്രത്യാശയും നൽകുന്നു*.


*ദേവി ശാന്തസ്വരൂപിണിയും ശുഭ്രവര്‍ണ സ്വരൂപിണിയുമാണ്. പരമശിവനെ ആഗ്രഹിച്ച് കഠിനതപസ്സു ചെയ്ത് ദേവിയുടെ ശരീരം കറുത്തു. സൗന്ദര്യം നശിച്ചു. പക്ഷേ, അത് കണ്ടുനില്‍ക്കാന്‍ ശിവന് കഴിഞ്ഞില്ല. ദേവന്‍ പ്രത്യക്ഷപ്പെട്ട് ദേവിയെ ഗംഗാസ്നാനം കഴിപ്പിച്ച് ശുഭ്രവര്‍ണയാക്കി തീര്‍ത്തു. ദേവിയുടെ വസ്ത്രങ്ങളും ആഭരണങ്ങളും വെളുത്തതായിരുന്നു. വെള്ളക്കാളയുടെ പുറത്ത് കയറി ദേവി സര്‍വ്വര്‍ക്കും ദര്‍ശനം നല്‍കി. ചതുര്‍ഭുജങ്ങളില്‍ ത്രിശൂലം, അഭയമുദ്ര, ഡമരു, വരദമുദ്ര എന്നിവ ധരിച്ച് ഭക്തന്മാര്‍ക്ക്  ദര്‍ശനപുണ്യം നല്‍കി പരിലസിച്ചു*.

*എട്ടാം ദിവസത്തില്‍ ദേവീ ഉപാസനയ്ക്കുള്ള മന്ത്രം*👇

“ *ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചിഃ*
*മഹാഗൗരീ ശുഭം ദദ്യാന്മഹാദേവപ്രമോദദാ*”

*നവരാത്രി എട്ടാം ദിവസം കന്യാപൂജയ്ക്കായി ദേവിയെ ദുര്‍ഗയായി ആരാധിക്കണം*.

*ദുര്‍ഗാ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം*.👇

*ദുര്‍ഗ്ഗേമേ ദുസ്തരേ കാര്യേ*
*ഭവ ദു:ഖ വിനാശിനീം*
*പുജ്യയാമീ സദാ ഭക്ത്യാ*
*ദുര്‍ഗ്ഗാം ദുര്‍ഗതിനാശിനീം*

*ഒൻപതാം ദിനം (ഇളം നീല )*  9⃣

*നവമി അഥവാ ഒൻപതാം ദിനത്തിൽ ദേവി 'സിദ്ധിധാത്രി 'എന്ന രൂപത്തിലാണ് വരുന്നത്.അന്ന് ഇളം നീലനിറത്തിലുള്ള വസ്ത്രം ദേവി ധരിക്കുന്നു.ഈ രൂപത്തിൽ ദേവിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് കരുതുന്നു.പ്രകൃതി സൗന്ദര്യത്തോടുള്ള ആദരവാണു ഇളം നീലനിറം സൂചിപ്പിക്കുന്നത്*.

*ദേവി സര്‍വ്വാഭീഷ്ട സിദ്ധികളോടെ എല്ലാവര്‍ക്കും ദര്‍ശനം നല്‍കുന്നു. അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാവ്യം, ഈശിത്വം, വശിത്വം എന്നീ അഷ്ടസിദ്ധികള്‍ ഈ സങ്കല്‍പ്പത്തിലൂടെ ആരാധിച്ചാല്‍ കൈവരുമെന്നാണ് വിശ്വാസം. പങ്കജ സംഭവനാദി തൃണാന്തം സര്‍വ ചരാചരങ്ങള്‍ക്കും സിദ്ധികള്‍ നല്‍കുന്നത് ദേവിയാണ്. ചതുര്‍ഭുജങ്ങളില്‍ ഗദാ ചക്രങ്ങളും ശംഖും താമരയും ധരിച്ച് ദേവി സര്‍വാഭീഷ്ട വരദായിനിയായി ദേവി പരിലസിക്കുന്നു*.

*മഹാ നവമിയില്‍ സിദ്ധിദാത്രിയായി ദേവിയെ ഉപാസിക്കേണ്ട സ്തോത്ര ഭാഗം*👇

“ *സിദ്ധഗന്ധര്വയക്ഷാദ്യൈരസുരൈരമരൈരപി*

*സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ* “

*എന്ന സ്തുതിയാല്‍ ദേവ്യുപാസന ചെയ്യുന്നവര്‍ക്ക് സകല അഭീഷ്ടങ്ങളും കരഗതമാകുന്നതാണ്*.

*നവരാത്രി ഒന്‍പതാം ദിവസം കന്യാപൂജയ്ക്കായി ദേവിയെ സുഭദ്രയായി ആരാധിക്കണം*.

*സുഭദ്രാ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം*.👇

*സുന്ദരീം സ്വര്‍ണ്ണ വര്‍ണ്ണാഭാം*
*സുഖ സൌഭാഗ്യ ദായിനീം*
*സുഭദ്ര ജനനീം ദേവീം*
*സുഭദ്രാം പൂജ്യയാമ്യഹം*


🔥 *വിജയദശമി ആഘോഷങ്ങള്‍ക്ക് പുറകില്‍* 🔥



*വിജയദശമി ആഘോഷങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ് നമ്മുടേത്. അസുര ചക്രവര്‍ത്തിയായ മഹിഷാസുരന്‍ ഈരേഴു പതിനാലു ലോകങ്ങളിലും ചക്രവര്‍ത്തിയായി വാഴണമെന്നായിരുന്നു ആഗ്രഹം. അതിനായി ചെയ്യാവുന്ന കൊടും ക്രൂരതകളെല്ലാം തന്നെ അയാള്‍ ചെയ്ത് കൂട്ടി. മഹിഷാസുരനെ എതിര്‍ക്കാനാകട്ടെ ലോകത്ത് ഒരു ശക്തിക്കും കഴിയുമായിരുന്നില്ല*.

*മഹിഷാസുരനെ വധിക്കാന്‍ എന്തു ചെയ്യണമെന്ന് ചോദിച്ച്, ബ്രഹ്മാവും മഹേശ്വരനും ഇന്ദ്രാദികളും കൂടി വൈകുണ്ഠത്തില്‍ ചെന്ന് മഹാവിഷ്ണുവിനെ കണ്ടു. ''ഒരു സ്ത്രീയില്‍ നിന്നേ മഹിഷാസുരന് മരണം സംഭവിക്കൂ''എന്ന വരം താന്‍ മഹിഷാസുരന് നല്‍കിയിട്ടുണ്ടെന്ന് ബ്രഹ്മാവ് മഹാവിഷ്ണുവിനോട് പറഞ്ഞു. ആ വരം കിട്ടിയ മഹിഷാസുരന്‍ ''സ്ത്രീ വെറും അബലയല്ലേ?''എന്ന ചിന്തയാല്‍ മരണഭയം കൂടാതെ അഹങ്കാരിയായി*.

*എന്തു ചെയ്യണമെന്ന് ഏവരും ചിന്തിച്ചു നില്‍ക്കുമ്പോള്‍ ബ്രഹ്മാവിന്റെ മുഖത്തുനിന്നും അതിയായ ഒരു തേജസുണ്ടായി. രക്തനിറത്തിലുള്ള അതിന്റെ പ്രകാശം സഹിക്കുവാന്‍ കഴിയാത്തതായിരുന്നു. അപ്പോള്‍ മഹേശ്വരന്റെ ദേഹത്തുനിന്നും ഉഗ്രവും ഭയങ്കരവുമായ വെളുത്ത നിറത്തില്‍ ഒരു ഘോരരൂപിണി, മലപോലെ തമോഗുണിയായി പ്രത്യക്ഷയായി. അതുപോലെ, വിഷ്ണുശരീരത്തില്‍നിന്നും നീല നിറത്തില്‍ ആശ്ചര്യമായ ഒരു രൂപവും ഉണ്ടായി*.

*അതുകണ്ട ദേവന്മാര്‍ ഓരോരുത്തരും ആശ്ചര്യചകിതരായി. അപ്പോള്‍ വീണ്ടും ഇന്ദ്രന്‍, വരുണന്‍, കുബേരന്‍, യമന്‍, വഹ്നി മുതലായ ദിക്പാലകരില്‍നിന്നും തേജസുകള്‍ ഉണ്ടായി. ഇവയെല്ലാം ഒന്നായിത്തീര്‍ന്നു. അത് എല്ലാ ശ്രേഷ്ഠമായ ഗുണങ്ങളുമുള്ള ഒരു സ്ത്രീയായിത്തീര്‍ന്നു. സകലദേവന്മാരില്‍നിന്നുമുണ്ടായ അവള്‍-ശ്രീ മഹാലക്ഷ്മി- മൂന്ന് ഗുണങ്ങളുള്ളവളാണ്. മൂന്ന് ലോകത്തേയും വശീകരിക്കുന്ന സൗന്ദര്യത്തോടുകൂടിയ അവള്‍ക്ക്- പതിനെട്ട് ഭുജങ്ങളും, ആയിരം കൈകളുമുണ്ടായി. ശങ്കരന്റെ തേജസില്‍നിന്ന് വെളുത്ത ശോഭയുള്ള മുഖവും, യമതേജസില്‍നിന്ന് കറുത്ത ഇടതൂര്‍ന്ന നീണ്ട മുടിയുണ്ടായി*.

*അഗ്നിതേജസില്‍നിന്ന് മൂന്ന് കണ്ണുകളും വായുതേജസില്‍നിന്ന് ചുവന്ന ചുണ്ടുകളും, വിഷ്ണുതേജസില്‍നിന്ന് പതിനെട്ട് കൈകളും ഇന്ദ്രതേജസില്‍നിന്ന് മൂന്ന് മടക്കുള്ള വയറും (അത് സുന്ദരീലക്ഷണമാണ്), വരുണ തേജസില്‍നിന്ന് അതിമനോഹരമായ കണങ്കാലുകളും തുടയും അഗ്നിതേജസില്‍നിന്ന് നല്ല ആകാരവും ശബ്ദവും ഉണ്ടായി. ആ തേജോരൂപം കണ്ട വിഷ്ണുഭഗവാന്‍ ദേവന്മാരോട് പറഞ്ഞു- ''ഹേ, ദേവന്മാരെ! നിങ്ങളുടെ പക്കലുള്ള എല്ലാ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ആയുധങ്ങളും ഈ ദേവിക്ക്‌കൊടുക്കൂ''എന്ന്*.


*അതുകേട്ട പാലാഴി, ദേവിക്ക് ദിവ്യവും പുതിയതും, നേര്‍ത്തതുമായ ചുകന്ന പട്ടുവസ്ത്രവും നല്ല പവിഴമാലയും കൊടുത്തു. വിശ്വകര്‍മ്മാവ്, കോടിസൂര്യപ്രഭയുള്ള ചൂഡാമണിയും മുടിയില്‍ ചൂടാന്‍ കൊടുത്തു. പിന്നീട് നാനാ രത്‌നങ്ങള്‍ പതിച്ച കുണ്ഡലങ്ങള്‍ കാതിലണിയാനും, വളകള്‍, തോള്‍വളകള്‍ മുതലായവയും ആഭരണങ്ങളായി വിശ്വകര്‍മ്മാവ് കൊടുത്തു. കാലുകളില്‍ അണിയാന്‍ ശബ്ദിക്കുന്ന, സൂര്യനെപ്പോലെ തിളങ്ങുന്ന പൊന്‍ചിലമ്പുകള്‍ ത്വഷ്ടാവു കൊടുത്തു. കഴുത്തിലണിയാന്‍ തിളങ്ങുന്ന രത്‌നമാലയും മോതിരങ്ങളും വണ്ടുവരുന്നതും വാടാത്തതുമായ അതിദിവ്യമായ താമരമാലയും മഹാര്‍ണവം കൊടുത്തു. (വണ്ടുവരണമെങ്കില്‍ മണം (വാസന) വേണം, പക്ഷേ മണമുള്ളത് പിന്നീട് വാടുകയും ചെയ്യും. അതുകൊണ്ടാണ് വാസനയുള്ളതും വാടാത്തതുമായ ആ മാല അതിദിവ്യമായത്). ഇതെല്ലാം കണ്ട ഹിമവാനാകട്ടെ, തന്റെ ഗുഹകളില്‍ പാര്‍ക്കുന്ന നല്ല ലക്ഷണമൊത്ത സിംഹത്തേയും ദേവിക്ക് വാഹനമായി കൊടുത്തു*.

*അങ്ങനെ സര്‍വാഭരണവിഭൂഷിതയായി സ്വര്‍ണവര്‍ണമുള്ള ആ സിംഹത്തിന്റെ പുറത്ത് ദേവി ആസനസ്ഥയായി. അപ്പോള്‍ മഹാവിഷ്ണു തന്റെ സുദര്‍ശനചക്രം ദേവിക്ക് നല്‍കി. ശ്രീ പരമേശ്വരന്‍ തൃശൂലവും ഇന്ദ്രന്‍ വജ്രായുധവും ബ്രഹ്മാവ് ഗംഗാജലം നിറച്ച കമണ്ഡലുവും വരുണന്‍ പാശവും (കയറ്) വാളും പരിചയും കൊടുത്തു. വിശ്വകര്‍മ്മാവ് തന്റെ മൂര്‍ച്ചയുള്ള മഴുവും അമൃത് നിറച്ച രത്‌നപാത്രം കുബേരനും ദേവിക്ക് നല്‍കി. വിഷ്ണുഭഗവാന്‍ എല്ലാവരോടുമായി പറഞ്ഞു- ''നിങ്ങള്‍ക്കുള്ളതെല്ലാം ദേവിക്ക് സമര്‍പ്പിക്കൂ. നിങ്ങളെ ഭയത്തില്‍നിന്നും മോചിപ്പിച്ച് ദേവി നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ചു തരും'' എന്ന്. ഹിമവാന്‍ ദേവിക്ക് വാഹനമായി സിംഹത്തെ നല്‍കി ഇരിപ്പിടം കൊടുത്തതിനാലാണ് ദേവിതന്നെ ഹിമവാന്റെ പുത്രിയായി പാര്‍വതി (പര്‍വതനന്ദിനി) എന്ന പേരില്‍ ജനിച്ച് പിതൃസ്ഥാനം നല്‍കി ഹിമവാനെ അനുഗ്രഹിച്ചത്. ക്രോധം, ദ്വേഷം, രാഗം മുതലായ ശത്രുക്കളില്ലാതാകാന്‍ നമുക്ക് ഈ നവരാത്രിദേവിയെ ഭജിയ്ക്കാം*


*ആദിപരാശക്തിദേവി മഹിഷാസുര നിഗ്രഹത്തിന് തയ്യാറാവുകയും അവതാരമെടുക്കുകയും*
*മഹിഷാസുരനെ വധിക്കുകയും*
*ചെയ്തു എന്നാണ് വിജയദശമി  ഐതിഹ്യം*. *തിന്മക്കു മേല്‍ നന്മ  ജയിക്കുകയാണ് അവിടെ ചെയ്തത്. ഈ വിജയമുഹൂര്‍ത്തത്തിന്റെ ഓര്‍മ്മക്കായാണ് വിജയദശമി ആഘോഷിക്കുന്നത്*.

🌹 *പൂജവെപ്പ്* 📖


*പൂജവെപ്പാണ് നവരാത്രിയിൽ  ഏറ്റവും പ്രധാനപ്പെട്ടത്. അതിനായി പുസ്തകങ്ങളും പണിയായുധങ്ങളും എല്ലാം ക്ഷേത്രങ്ങളിലും മറ്റുമായി പൂജവെക്കുന്നു. അഷ്ടമി സന്ധ്യക്കാണ് പൂജവെക്കേണ്ടത്*

*പൂജയെടുപ്പ്* 📖


*വിജയദശമി ദിവസം രാവിലെ കുളിച്ച് ശുദ്ധിയായി വന്ന് വന്നാണ് പൂജക്ക് വെച്ച പുസ്തകങ്ങള്‍ എടുക്കേണ്ടത്. അതിനു ശേഷം "ഹരിശ്രീഗണപതയേ നമ: "എഴുതണം*

*ശ്രീരാമന്‍ രാവണനെ വധിച്ചത് ശ്രീരാമന്‍ രാവണനെ വധിച്ചതും നവരാത്രിയുടെ അവസാനമാണ് എന്നൊരു ഐതിഹ്യമുണ്ട്*.

*ദുര്‍ഗാദേവിക്ക് വേണ്ടി ദുര്‍ഗ്ഗാ ദേവിക്ക് വേണ്ടിയാണ് പൂജ നടത്തുന്നത്. നവരാത്രി വ്രതം ഒമ്പത് ദിവസവും അനുഷ്ഠിച്ച് ഒമ്പതാമത്തെ ദിവസമാണ് വ്രതത്തിന്റെ അവസാനം*.

*ജീവിത വിജയത്തിന് ജീവിത വിജയത്തിന് ഉപകരിക്കുന്ന എല്ലാ കലകളുടേയും ആരംഭത്തിന് ഏറ്റവും അനുയോജ്യമായ ഒരു ദിവസമാണ് വിജയദശമി ദിവസം. അതുകൊണ്ട് തന്നെയാണ് അത് വിദ്യാരംഭമായി അറിയപ്പെടുന്നതും*.

*നവരാത്രി വ്രതത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. നവരാത്രി വ്രതം എങ്ങനെ എടുക്കണമെന്നോ എന്താണിതിന്റെ ഫലമെന്നോ പലര്‍ക്കും അറിയില്ല. രാവണനില്‍ നിന്നും സീതയെ വീണ്ടെടുക്കുന്നതിനായി ശ്രീരാമനാണ് ആദ്യമായി നവരാത്രി വ്രതം നോറ്റത്. സര്‍വ്വ കാര്യ സിദ്ധിക്കായാണ് നവരാത്രി വ്രതം നോക്കുന്നത്*.

*അമാവാസി മുതലാണ് വ്രതാരംഭം. കൃത്യമായ ചിട്ടവട്ടങ്ങളോട് കൂടിയാണ് വ്രതം എടുക്കേണ്ടത്. അതുകൊണ്ട് തന്നെ സര്‍വ്വകാര്യസിദ്ധിക്കും വിദ്യാവിജയത്തിനുമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. സരസ്വതി ദേവിയെയാണ് ഭജിക്കേണ്ടത്. എന്തൊക്കെയാണ് നവരാത്രി വ്രതത്തില്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം*.

*മന്ത്രം ജപിക്കേണ്ടത്*💠

 *സരസ്വതി നമസ്തുഭ്യം*   *വരദേ കാമ രൂപിണേ* *വിദ്യാരംഭം കരിഷ്യാമി* *സിദ്ധിര്‍ ഭവതു മേ സദാ*

 *എന്ന മന്ത്രമാണ് വ്രതദിനങ്ങളില്‍ ജപിക്കേണ്ടത്*. [108]

*വ്രതം നോക്കാന്‍ കഴിയാത്തവര്‍ പലരും ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടും മറ്റ് ചില കാരണങ്ങള്‍ കൊണ്ടും ഒമ്പത് ദിവസവും വ്രതം നോക്കാന്‍ കഴിയാത്തവരായിരിക്കും. ഇവര്‍ക്ക് സപ്തമി, അഷ്ടമി, നവമി തുടങ്ങിയ ദിവസങ്ങളില്‍ വ്രതം നോക്കാവുന്നതാണ്*

*പൂജിക്കേണ്ടത്*🌹

*മഹാകാളി, മഹാലക്ഷ്മി, സരസ്വതി എന്നീ ദേവീദേവന്‍മാരെയാണ് ആ ദിവസങ്ങളില്‍ പൂജിക്കേണ്ടത്. ഒമ്പത് ദിവസത്തിലെ ആദ്യ മൂന്ന് ദിവസം മഹാകാളിയേയും അടുത്ത മൂന്ന ദിവസം മഹാലക്ഷ്മിയേയും അടുത്ത മൂന്ന് ദിവസം സരസ്വതീ ദേവിയേയും ആണ് പൂജിക്കേണ്ടത്*.

*വ്രതത്തിന്റെ ഫലം*🎇

*വ്രതമെടുക്കുന്നതിലൂടെ മോക്ഷപ്രാപ്തിയും ദാരിദ്ര്യദു:ഖങ്ങള്‍ മാറുന്നതിനും ഉദ്ദിഷ്ടകാര്യത്തിനും ഫലമുണ്ടാവും. മാത്രമല്ല സര്‍വ്വ വിധ ഐശ്വര്യങ്ങള്‍ക്കും നവരാത്രി വ്രതം കാരണമാകും*.

*ഒമ്പത് തിരിയിട്ട വിളക്ക് നവരാത്രി കാലത്ത് ഒമ്പത് തിരിയിട്ട വിളക്കിനു മുന്നില്‍ വേണം വ്രതാനുഷ്ഠാനങ്ങളും മന്ത്രങ്ങളും ചൊല്ലേണ്ടത്. ചന്ദ്രദശ, ചൊവ്വാദശ, ശുക്രദശ എന്നിവയുള്ളവര്‍ വ്രതം എടുക്കുന്നത് ഉത്തമമാണ്*

*നവരാത്രിയ്ക്കായി ബൊമ്മക്കൊലു* 🃏


 *നവരാത്രി ഇന്ത്യയുടെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലുമുള്ള ആഘോഷമാണ്. ഓരോ സ്ഥലത്തും വ്യത്യസ്ഥ രീതികളിലാണ് ആഘോഷിക്കുന്നതെന്നു മാത്രം. കര്‍ണാടകയുടള്‍പ്പടെ ചില സ്ഥലങ്ങളില്‍ പാവകളെ ഒരുക്കിയാണ് നവരാത്രി ആഘോഷിക്കുന്നത്*. *ഗോംബെ ഹബ്ബ എന്നാണ് കര്‍ണാടകത്തില്‍ ഇതറിയപ്പെടുന്നത്. വിവിധ തരത്തിലുള്ള പാവകളെ ഒരു മുറിയില്‍ നിരത്തി ബന്ധുക്കളേയും സുഹൃത്തുകളേയും ഇവ കാണാന്‍ ക്ഷണിക്കുന്നു. രണ്ട് പ്രധാന പാവകളുടെ വിവാഹവും നടത്തും. ഇവയെ പാവകളുടെ നടുവിലാണ് ഇരുത്തുക. പട്ടാടെ ഗോംബെ എന്നാണ് ഇതിനു പറയുക. കേരളത്തിലെ ബ്രാഹ്മണസമുദായത്തിലും ബൊമ്മക്കൊലു എന്ന പേരില്‍ നവരാത്രിക്ക് പാവകളെ നിരത്താറുണ്ട്*. *പാവകളുടെ ഭംഗിയും ആകര്‍ഷണീയതയുമാണ് ഈ ചടങ്ങിന് മാറ്റു കൂട്ടുന്നത്. അല്‍പം ക്ഷമയുണ്ടെങ്കില്‍ പ്രധാന പാവകളെ ബൊമ്മക്കൊലു ഒരുക്കി നവരാത്രിയെ വരവേല്‍ക്കൂ ഭംഗിയായി അലങ്കരിക്കാം. ഇതിനായി സ്വര്‍ണ, വെളളി നിറങ്ങളിലുള്ള ലേസുകള്‍, വെല്‍വെററ് തുണി, മുത്തുമാലകള്‍, കറുത്ത മുടി, പൊട്ടുകള്‍, വിവിധ നിറങ്ങളിലുളള പേപ്പറുകള്‍, പച്ചയും വെളളയും ചുവപ്പും നിറങ്ങളിലുള്ള ബ്ലൗസ് തുണികള്‍ എന്നിവയാണ് വേണ്ടത്*.

*ഇനി പാവകളെ അലങ്കരിക്കാനുള്ള വേഷങ്ങള്‍ തയ്യാറാക്കാം. ഇതിനായി വെല്‍വെറ്റ് തുണി മുറിച്ച് രാജകുമാരിക്കായി ബ്ലസും രാജകുമാരനായി ഷെര്‍വാണിയുമുണ്ടാക്കാം. ഇത് പശയുപയോഗിച്ച് ഒട്ടിച്ച ശേഷം ഉണങ്ങാന്‍ വക്കണം. വേഷത്തിനുള്ള കൈകള്‍ വേറെ വെട്ടിയെടുത്ത് ഒട്ടിക്കുന്നതാണ് നല്ലത്. വെള്ളത്തുണിയുപയോഗിച്ചാണ ധോത്തിയുണ്ടാക്കേണ്ടത്. ആവശ്യത്തിനുള്ള തുണിയോ പേപ്പറോ വെട്ടിയെടുത്ത് രണ്ടുഭാഗങ്ങളും കൂട്ടിയൊട്ടിക്കണം. ഇത് ചരടുപയോഗിച്ച് പാവയെ ഉടുപ്പിക്കാം. രാജകുമാരിക്കായി പച്ചനിറമുള്ള തുണിയില്‍ ഞൊറികളെടുത്ത് പശ വച്ച് ഒട്ടിച്ച് പിന്‍ ചെയ്യാം. ഇതേ നിറമുള്ള തുണി കൊണ്ടു തന്നെ മുന്താണിയും വേറെ നിറമുളള തുണിയുപയോഗിച്ചു ബോര്‍ഡറും കൊടുക്കാം. ലേസുകള്‍ കൊണ്ട് അലങ്കാരവും മുത്തുകളുപയോഗിച്ച് മാലകളുമുണ്ടാക്കാം. മുഖമലങ്കരിക്കാനായി പൊട്ടുകളുപയോഗിക്കാം*.


*കാരിക്കോട് ദേവി ക്ഷേത്രം 30-09-2019*✍

No comments:

Post a Comment