Friday, September 13, 2019

ഹരേ കൃഷ്ണാ

ഒരു തവണ ഭഗവാൻ നാരായൺ ലക്ഷ്മിയോട് പറഞ്ഞു.ജനങ്ങളിൽ ഭക്തി വളർന്നിരിക്കുന്നു. എല്ലാവരും നാരായണ നാരായണ ചൊല്ലുന്നു .ലക്ഷ്മി പറഞ്ഞു. അങ്ങയെ കിട്ടാനൊന്നുമല്ല. എന്നെ ലഭിക്കാനാ ഭക്തി വളർത്തുന്നത്. അപ്പോൾ ഭഗവാൻ പറഞ്ഞു. എന്നാൽ ജനങ്ങൾ ലക്ഷ്മീ ലക്ഷ്മീ എന്നു കുറച്ചെങ്കിലും ജപിക്കണ്ടെ? അപ്പോൾ ലക്ഷ്മി പറഞ്ഞു. വിശ്വാസമാവുന്നില്ലെങ്കിൽ പരീക്ഷിക്കാമെന്ന്. ഭഗവാൻ നാരായണൻ ഒരു ഗ്രാമത്തിൽ ബ്രാഹ്മണന്റെ രൂപമെടുത്ത് പോയി. ഒരു വീടിന്റെ വാതിൽ പടിയിൽ ചെന്നു. വീടിന്റെ യജമാനൻ സേട്ട് ജീ വാതിൽ തുറന്നു ചോദിച്ചു. എവിടുന്നാ? ഭഗവാൻ പറഞ്ഞു. ഞാൻ നിങ്ങളുടെ നഗരത്തിൽ ഭഗവാന്റെ കഥാ-കീർത്തനങ്ങൾ ചെയ്വാനാഗ്രഹിക്കുന്നു .യജമാനൻ പറഞ്ഞു. ശരി മഹാരാജൻ എപ്പോഴെങ്കിലും ' കഥാ പ്രവചനം ഏർപ്പാടായാൽ  അങ്ങ് എന്റെ വീട്ടിൽ താമസിക്കണം. ഗ്രാമത്തിലെ കുറച്ചു ആൾക്കാർ കൂടി എല്ലാവരും കഥ പറയാനുള്ള പദ്ധതി തയ്യാറാക്കി. ആദ്യത്തെ ദിവസം കുറച്ചു പേർ വന്നു. അപ്പോൾ ഭഗവാൻ സ്വയം കഥ പറഞ്ഞു കൊണ്ടിരുന്നു. ആൾക്കാർ കുറച്ചുണ്ടായിരുന്നു.രണ്ടാമത്തെദിവസവും മൂന്നാമത്തെ ദിവസവും ആൾക്കൂട്ടമുണ്ടായിരുന്നു. ഭഗവാനു സന്തോഷമായി ആൾക്കാർക്കെല്ലാം എന്തു ഭക്തി.ലക്ഷ്മി മാതാവു വിചാരിച്ചു ഇപ്പോൾ സംഭവിക്കുന്നതെന്താണെന്നു നോക്കാം .ലക്ഷ്മീ മാതാവ് ഒരു വൃദ്ധ സ്ത്രീയായി രൂപമെടുത്തു. നഗരത്തിലെ ഒരു സ്ത്രീ വീടെല്ലാം അടച്ച് കഥാ പ്രവചനം  കേൾക്കാൻ പോവുകയായിരുന്നു. അപ്പോൾ ലക്ഷ്മീ മാതാവ് അവരുടെ വീട്ടുപടിക്കൽ എത്തി  കുറച്ചു വെള്ളം കുടിക്കാൻ തരാമോ എന്ന് ചോദിച്ചു. അപ്പോൾ ആ സ്ത്രീ പറഞ്ഞു .മാതാജി ഇപ്പൊൾ 3 മണിയായി.എനിക്കു പ്രഭാഷണം കേൾക്കാൻ പോവണം. ലക്ഷ്മീ മാതാവ് പറഞ്ഞു. കുറച്ചു വെള്ളം തരൂ നന്നായി ദാഹിക്കുന്നു. അപ്പോൾ ആ സ്ത്രീ ഒരു പാത്രത്തിൽ വെള്ളവുമായി വന്നു. മാതാവ് വെള്ളം കുടിച്ച് പാത്രം തിരിച്ചു കൊടുത്തപ്പോൾ അത് സ്വർണ്ണമായി മാറി. ഇതു കണ്ട് ആ സ്ത്രീക്കു ആശ്ചര്യമായി.അവർ കൊടുത്ത പാത്രം സ്റ്റീൽ ആയിരുന്നു തിരിച്ചു കിട്ടിയത് സ്വർണ്ണത്തിന്റെതും .എന്തൊരു ചമൽക്കാരിയായ മാതാവ്. അപ്പോൾ ആ സ്ത്രീ കൈകൂപ്പി പറഞ്ഞു.മാതാജീ അങ്ങയ്ക്കു വിശക്കുന്നുണ്ടോ? ഭക്ഷണം കഴിച്ചോളൂ. ഭക്ഷണത്തിന് തളിക, കയ്യിൽ, ഗ്ലാസ്സ്, സ്പൂൺ എല്ലാം കൊടുത്താൽ അതെല്ലാം സ്വർണ്ണ മായാലോ എന്നു ചിന്തിച്ചു.ലക്ഷ്മീ മാതാവ് പറഞ്ഞു. നിങ്ങൾ പോവണം നിങ്ങളുടെ പ്രഭാഷണത്തിന്റെ സമയമായി.ആ സ്ത്രീ പ്രഭാഷണത്തിന് പോയി എന്നാൽ അടുത്തുള്ള സ്ത്രീകളോട് നടന്ന സംഭവമെല്ലാം പറഞ്ഞു. അപ്പോൾ ആ സ്ത്രീകൾ ഇത് കേട്ടു പെട്ടെന്നു തന്നെ സത്സംഗത്തിൽ നിന്നും എഴുന്നേറ്റ് പോയി. അടുത്ത ദിവസം കഥാ പ്രവചനത്തിന് ആൾക്കാർ കുറവായിരുന്നു. അപ്പോൾ ഭഗവാൻ ചോദിച്ചു. ആൾക്കാരുടെ സംഖ്യ എങ്ങിനെ കുറയുന്നു? ആരോ പറഞ്ഞു. ഒരു ചമൽക്കാരി മാതാജി നഗരത്തിൽ വന്നിട്ടുണ്ട്. ആരുടെ വീട്ടിൽ നിന്നു പാൽ കുടിക്കുന്നോ അപ്പോൾ പാത്രവും ഗ്ലാസ്സുമെല്ലാം സ്വർണ്ണമാവുന്നു. തളികയിൽ പലഹാരമോ ചോറോ എന്തെങ്കിലും കഴിച്ചാൽ കിണ്ണം സ്വർണ്ണമാവുന്നു. അതു കാരണം ആൾക്കാർ പ്രഭാഷണത്തിന്നു വരുന്നില്ല. ഭഗവാൻ നാരായണനു മനസ്സിലായി ലക്ഷ്മി വന്നിട്ടുണ്ടെന്ന് . ഈ കാര്യം പറയുന്നതു കേട്ട് യജമാനനായ സേട്ടു ജി യെനോക്കി. അയാൾ എഴുന്നെറ്റുനിന്നു പറഞ്ഞു. അതിശയമായിരിക്കുന്നു. അയാൾ ലക്ഷ്മീമാതാവിന്റെ അടുത്തു പോയി പറഞ്ഞു. മാതാജീ ഞാൻ ഭഗവാന്റെ കഥകൾ പറയാനുള്ള വേദിയുണ്ടാക്കിയിട്ടുണ്ട്. അങ്ങു എന്റെ ഗൃഹത്തിലും വരണം.ലക്ഷ്മീ മാതാവ് പറഞ്ഞു. നിന്റെ വീട്ടിൽ ഞാൻ ആദ്യം വരേണ്ടതായിരുന്നു.എന്നാൽ നിങ്ങൾ സ്വന്തം വീട്ടിൽ എത് കഥാകാരനെ താമസിപ്പിച്ചുവോ അവർ പോയിട്ടേ ഞാൻ വരൂ .സേട്ട് ജീ പറഞ്ഞു. കാര്യം ഇത്രയേ ഉള്ളോ? ഞാനദ്ദേഹത്തിന്നു ധർമ്മശാലയിൽ മുറി കൊടുക്കാം. അന്നു ഭഗവാൻ കഥ പറഞ്ഞു വീട്ടിൽ വന്നപ്പോൾ സേട്ട് ജീ പറഞ്ഞു.മഹാരാജൻ നിങ്ങൾ നിങ്ങളുടെ സാധനങ്ങളെല്ലാം" എടുത്ത് ധർമ്മശാലയിൽ പോയി താമസിക്കണം. ഭഗവാൻ പറഞ്ഞു. ഇനി രണ്ടോ മൂന്നോ ദിവസം മാത്രമേ ഉള്ളൂ കഥാപ്രവചനം.ഇവിടെത്തന്നെ താമസിക്കുന്നതാണ് നല്ലത്. സേട്ട് പറഞ്ഞു പറ്റില്ല. പറ്റില്ല പെട്ടെന്നു മാറണം ഞാൻ  അങ്ങിനെ കഥ ഒന്നും കേൾക്കുന്നവനല്ല.. പുറമേ ആരെയും അങ്ങിനെ താമസിപ്പിക്കുന്നവനുമല്ല. ഇത്രയുമായപ്പോൾ ലക്ഷ്മീ മാതാവ് അവിടെ വന്നു പറഞ്ഞു.സേട്ട് ജീ താങ്കൾ കുറച്ചു സമയം പുറത്തു പോവണം. എനിക്ക് ഇദ്ദേഹത്തോട് ചിലത് ചോദിക്കാനുണ്ട്. മാതാ ലക്ഷ്മീ ഭഗവാനോട് പറഞ്ഞു. പ്രഭൂ ഇപ്പോൾ മനസ്സിലായില്ലെ. ഭഗവാൻ പറഞ്ഞു. ങ്ങ്ഹാ മനസ്സിലായി.ഇതു ലക്ഷ്മീ നിന്റെ പ്രഭാവം കൊണ്ടാണ്. എന്നാൽ നീ ഒരു കാര്യം എന്റെയടുത്തും സമ്മതിക്കണം. നീ വന്നത് ഞാൻ ഇതു പോലെ സാധു സന്യാസിയായി വന്നപ്പോൾ ആണ്. സജ്ജനങ്ങൾ എവിടെ ഭഗവത് കഥ പറയുന്നുവോ അവിടെ ലക്ഷ്മിയുടെ നിവാസം എളുപ്പത്തിലാകും. ഇതു പറഞ്ഞ് ഭഗവാൻ നാരായണൻ വൈകുണ്ഠത്തിലേക്ക് തിരിച്ചു പോയി.പ്രഭു പോയതിന്നടുത്ത ദിവസം സേട്ട് ജീ യുടെ വീട്ടിൽ എല്ലാ ഗ്രാമവാസികളുടേയും വലിയ കൂട്ടമുണ്ടായിരുന്നു. എല്ലാവരും ആ മാതാവ് അവരുടെ വീടുകളിൽ വീണ്ടും വരുമെന്നു പ്രതീക്ഷിച്ചു. എന്നാൽ എന്തുണ്ടായി.ലക്ഷ്മീ മാതാവ് സേട്ട് ജീയോടും അവിടെ കൂടിയിരുന്നവരോടുമായി പറഞ്ഞു. ഞാനിപ്പോൾ പോവുകയാണ്. എല്ലാവരും പറഞ്ഞു. മാതേ അതെന്താ അവിടുന്നു നമ്മെയെല്ലാം മറന്നുവോ? ആ മാതാവ് പറഞ്ഞു. ഞാൻ ഭഗവാൻ നാരായണൻ വസിക്കുന്നിടത്താണ് താമസിയ്ക്കുക. ഇപ്പോൾ ഭഗവാൻ തന്നെ പോയി. ഇനി എനിക്കെങ്ങിനെ താമസിക്കാം. ഇതു പറഞ്ഞു അവർ പോയി.

ഏതു ആൾക്കാരാണൊ കേവലം ലക്ഷ്മിയെ മാത്രം പൂജ ചെയ്യുന്നത് അവിടെ ഭഗവാൻ നാരായണൻ ദൂരെയായിരിക്കും. എന്നാൽ നമ്മൾ നാരായണനെ പൂജ ചെയ്താൽ ലക്ഷ്മീദേവി നമ്മുടെ പിന്നാലെ വരും. കാരണം ലക്ഷ്മീ ഭഗവതിക്കു ഭഗവാനില്ലാതെ ഇരിക്കാൻ പറ്റില്ല. എവിടെ പരമാത്മാവിന്റെ ഓർമയുണ്ടോ ലക്ഷ്മി അവിടെ വസിക്കും.കേവലം ലക്ഷ്മിയുടെ പിന്നാലെ പോയാൽ മായയേയും രാമനേയും ലഭിക്കില്ല.

ഹരേ ഹരെ കൃഷ്ണാ
Copy 

No comments:

Post a Comment