Friday, September 06, 2019

*ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *പ്രഥമസ്കന്ധം*
          *പതിനെട്ടാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

         *_പ്രാരബ്ധം അനുഭവിച്ചു തന്നെ തീരണം. ഒരു ദിവസം പരീക്ഷിത്ത് നായാട്ടിനായി വനത്തിൽചെന്ന് അവിടവിടെ ചുറ്റിനടന്നു. വിശപ്പും ദാഹവും ദുസ്സഹമായിത്തീർന്നു. അടുത്തു തന്നെ ഒരാശ്രമം കണ്ടു. ക്ഷുത്തൃട്പരിതപ്തനായി അവിടെ കയറിച്ചെന്നു._*

           *_അവിടെ ഒരു മുനി ധ്യാനനിമഗ്നനായി സ്ഥിതി ചെയ്തിരുന്നു. മുനി സമീപത്തിൽ ചെന്നു വെള്ളം യാജിച്ചു. സമാധിമഗ്നനായ ഋഷി അത് എങ്ങനെ കേൾക്കും ? ഈശ്വരവിലാസമെന്നല്ലാതെ എന്തു പറയാൻ .സജ്ജനാഗ്രഗണ്യനായ രാജാവ് ചത്തു കിടന്നിരുന്ന ഒരു സർപ്പത്തെ വില്ലു കൊണ്ടെടുത്തു മുനിയുടെ ചുമലിൽ ഇട്ടു, പുരത്തിലേക്കു തന്നെ മടങ്ങി._*

            *_ഇതു കേട്ട് ഋഷി കുമാരൻ പരീക്ഷിത്തിനെ ശപിച്ചു. ഏഴാം ദിവസം തക്ഷകൻ കടിച്ചു മരിക്കും എന്നായിരുന്നു ആ ശാപം. രാജാവിനെ ശപിച്ചതിനു ശേഷം ആശ്രമത്തിൽ തിരിച്ചെത്തിയ മുനി കുമാരൻ അച്ഛന്റെ കഴുത്തിൽ കിടക്കുന്ന ചത്ത പാമ്പിനെക്കണ്ടു വാവിട്ടു കരഞ്ഞു. കുട്ടിയുടെ നിലവിളി കേട്ട ഋഷി സമാധിയിൽ നിന്നുണർന്നു. കാര്യങ്ങളെല്ലാം ഗ്രഹിച്ചപ്പോൾ അദ്ദേഹം ഏറ്റവും വ്യസനിച്ച്, പുത്രനോടു പറഞ്ഞു - ''നീ വലിയ തെറ്റു ചെയ്തു ആ രാജാവ് പരമഭാഗവതനാണ്. " അനന്തരം ഭഗവാനെ മനസ്സിൽ ധ്യാനിച്ചുകൊണ്ടു പ്രാർത്ഥിച്ചു. - അജ്ഞനായ പുത്രന്റ അപരാധത്തെ, ഹേ കരുണാമൂർത്തേ! ക്ഷമിച്ചനുഗ്രഹിഹിക്കണമേ!_*

*തുടരും,,,,,,,✍*

_(3196)_*⚜HHP⚜*
         *_💎💎 താളിയോല💎💎_*

No comments:

Post a Comment