*ചാണക്യനീതിയിൽ നിന്ന്*
*പരാജയപ്പെട്ടവർ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?*
*“എനിക്കു മാത്രം സമയം ശരിയല്ല..... ഞാൻ മാവു വിൽക്കാൻ പോയാൽ കാറ്റു വീശുന്നു. ഉപ്പു വില്‍ക്കാൻ പോയാൽ മഴ പെയ്യുന്നു.”*
*നിങ്ങൾ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഈ ലോകം നിങ്ങളുടെ മേൽ പ്രശ്നങ്ങൾ എറിഞ്ഞുകൊണ്ടുതന്നെ ഇരിക്കും*.......
*പിന്നെന്തുകൊണ്ടാണ് പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാൻ മടിക്കുന്നത്?*
*കഠിനമായ ചില സന്ദർഭങ്ങൾ, സത്യം പറഞ്ഞാൽ ശാപങ്ങളല്ല, നിങ്ങൾക്ക് ലഭിക്കുന്ന വരങ്ങളാണ്*......
*നിങ്ങൾ ഒരു സിനിമ കാണാൻ പോകുന്നു എന്നു വിചാരിക്കുക.. അതിൽ അടുത്തടുത്തുള്ള ചലച്ചിത്ര ഭാഗങ്ങൾ നിങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചു വന്നു കൊണ്ടിരുന്നാൽ ആ സിനിമ നിങ്ങൾ ആസ്വദിക്കുമോ, അതോ ബോറടിക്കുന്നു എന്ന് പറഞ്ഞു പുറത്തേക്കു പോകുമോ*?
*അപ്രതീക്ഷിത സംഭവങ്ങളാണല്ലോ ഒരു ജീവിതത്തെ രസമുള്ളതാക്കുന്നത്....*
*ഒരു കർഷകൻ ദൈവത്തോട് ഒരിക്കൽ വഴക്കിട്ടു* ,
*“അങ്ങേക്ക് കൃഷിയെപ്പറ്റി എന്തറിയാം, തോന്നുമ്പോൾ മഴ പെയ്യിക്കുന്നു, അസമയത്തു കാറ്റ് വീശിക്കുന്നു. വലിയ ശല്യമായിരിക്കുകയാണ്. അങ്ങ് ആ ജോലികളൊക്കെ ഒരു കർഷകനെ ഏല്‍പ്പിച്ചേക്കൂ”* *എന്നു പറഞ്ഞു*.
*ദൈവം ഉടൻ തന്നെ*
*”അങ്ങനെയാണോ, എന്നാല്‍ ശരി ഇന്നു മുതൽ കാറ്റ്, മഴ എന്നിവയെല്ലാം നിന്‍റെ നിയന്ത്രണത്തിൽത്തന്നെ ഇരിക്കട്ടെ.”* *എന്നനുഗ്രഹിച്ചിട്ട് അപ്രത്യക്ഷനായി*.
*കർഷകന് വളരെ സന്തോഷമായി*.
*അടുത്ത കൃഷിയിറക്കേണ്ട സമയമെത്തിയപ്പോൾ കര്‍ഷകൻ ‘മഴയേ പെയ്യുക’ എന്നു പറഞ്ഞു. മഴ പെയ്തു. ‘പെയ്തതു മതി’ എന്നു പറഞ്ഞപ്പോൾ മഴ തോർന്നു. ഈർപ്പമുള്ള നിലത്തിൽ ഉഴുതു മറിച്ച്, ആവശ്യമുള്ളത്ര വേഗതയിൽ കാറ്റു വീശിപ്പിച്ചു വിത്തുകൾ പാകി*.
*മഴയും വെയിലും കാറ്റും ആ കർഷകന്‍റെ വരുതിയിൽ നിന്നു. ചെടികൾ വളർന്നു. കൃഷിസ്ഥലം കാണാൻ മനോഹരമായിത്തീർന്നു. കൊയ്ത്തുകാലം വന്നണഞ്ഞു*.
*കർഷകൻ ഒരു നെൽക്കതിർ കൊയ്തെടുത്തു നോക്കി. അതിനകത്ത് ധാന്യം ഉണ്ടായിരുന്നില്ല*.
*മറ്റൊരു കതിരെടുത്തു നോക്കി അതിലും ധാന്യമുണ്ടായിരുന്നില്ല. ഓരോന്നെടുത്തു നോക്കിയപ്പോൾ ഒന്നിലും ധാന്യമുണ്ടായിരുന്നില്ല*.
അയാൾ ക്രുദ്ധനായി.
*“ഹേ ദൈവമേ! മഴ, വെയിൽ, കാറ്റ് എല്ലാം ശരിയായ അനുപാതത്തിലായിരുന്നല്ലോ ഞാൻ ഉപയോഗിച്ചിരുന്നത്, എന്നിട്ടും എന്തുകൊണ്ടാണ് എന്‍റെ കൃഷി നശിച്ചത്?”* എന്നു ചോദിച്ചു.
*ദൈവം മന്ദഹസിച്ചിട്ടു പറഞ്ഞു *“എന്‍റെ നിയന്ത്രണത്തിൽ ഇരുന്നപ്പോൾ കാറ്റു വേഗതയോടുകൂടി വീശുമ്പോൾ അമ്മയെ ഇറുകെപ്പിടിക്കുന്ന കുഞ്ഞിനെപ്പോലെ സസ്യങ്ങൾ ഭൂമിയുടെ ഉള്ളിലേക്ക് വേരുകളെ ആഴത്തിൽ ഇറക്കും. മഴ കുറയുമ്പോൾ ജലം അന്വേഷിച്ച് വേരുകൾ നാനാവശങ്ങളിലേക്കും പടരും. പോരാട്ടം ഉണ്ടെങ്കിലേ സസ്യങ്ങൾ തങ്ങളെ സംരക്ഷിച്ചു കൊണ്ടു ശക്തിയോടെ വളരുകയുള്ളൂ. എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തപ്പോൾ നിന്‍റെ സസ്യങ്ങള്‍ മടിയന്‍മാരായിപ്പോയി. സമൃദ്ധിയായി വളര്‍ന്നുവെങ്കിലും ധാന്യമണികൾ നൽകുവാൻ അവയ്ക്കായില്ല.”*
“ *നിന്‍റെ മഴയും കാറ്റും ഒന്നു എനിക്കു വേണ്ട. നീ തന്നെ വച്ചുകൊള്ളുക” എന്നു പറഞ്ഞ് കർഷകൻ അവയെ ദൈവത്തിനു തന്നെ തിരിച്ചുകൊടുത്തു*.
അതേ, *ജീവിതത്തിൽ എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചുകഴിഞ്ഞാൽ അതിനേക്കാളും ശൂന്യത വേറെ കാണുകയില്ല....*
*പ്രശ്നങ്ങൾ നിങ്ങളിൽ സമ്മർദ്ദം ചെലുത്തുമ്പോഴായിരിക്കും നിങ്ങളുടെ കഴിവും സാമർത്ഥ്യവും കൂടുതലാവുക.....*
*വെല്ലുവിളികൾ മനുഷ്യനെ പൂർണ്ണതയിലെത്തിക്കും.*
*ഇരുട്ട് എന്നൊരു പ്രശ്നം ഉള്ളതു കൊണ്ടാണല്ലോ വൈദ്യുതി കണ്ടുപിടിക്കപ്പെട്ടത്*.
*യാത്ര എന്ന പ്രശ്നമുള്ളതുകൊണ്ടാണല്ലോ ഗതാഗതത്തിനായി വാഹനങ്ങൾ നിർമ്മിക്കപ്പെട്ടത്*......
*ദൂരെയുള്ളവരോട് ബന്ധപ്പെടുക എന്നത് പ്രശ്നമായിരുന്നതുകൊണ്ടാണല്ലോ ടെലിഫോണ്‍ കണ്ടുപിടിക്കപ്പെട്ടത്*....
*പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പിന്നെ നിങ്ങളുടെ ബുദ്ധിയുടെ കഴിവ് നിങ്ങളെങ്ങനെ മനസ്സിലാക്കും?*
*പരാജയങ്ങിളിൽ പതറിപോകത്തെ ജീവിതത്തിൽ മുൻപോട്ട് കുതിക്കാം* ....
*കാരിക്കോട്ടമ്മ*

No comments:
Post a Comment