ചിത്തും ചിത്തവും രണ്ടല്ലേ
ആത്മാ-മനസ്സ്-ആത്മാ
ആത്മാനുഭവം എപ്പോഴാണ് ഏര്‍പ്പെടുന്നത്? മനസ്സ് പൂര്‍ണ്ണമായും അടങ്ങുമ്പോള്‍.
മനസ്സ് എപ്പോഴാണ് പൂര്‍ണ്ണമായും അടങ്ങുക? ആത്മദര്‍ശനമേര്‍പ്പെടുമ്പോള്‍.
മനസ്സടങ്ങുക എന്നാലോ? മനസ്സില്ലാതാവുക അഥവാ അമനീഭാവം.
മനസ്സില്ലായ്മയെന്നാല്‍? ചിത്തവൃത്തികള്‍ ഉദിക്കാത്ത നിശ്ചലസ്ഥിതി.
ചിത്തവൃത്തികള്‍ എന്നാല്‍? ആത്മവസ്തുവല്ലാത്ത സകല വിഷയവും.
മനസ്സ് എവിടെയാണ് ഇല്ലാതാവുക? മനസ്സിന്റെ ഉറവിടമായ ആത്മവസ്തുവില്‍.
എന്തുകൊണ്ട് മനസ്സു പൊങ്ങുന്നു? ആത്ഭപ്രഭാവത്തിനു മങ്ങലേല്‍ക്കുമ്പോള്‍.
എന്തുകൊണ്ട് ആത്മപ്രഭാവത്തിനു മങ്ങലേല്‍ക്കുന്നു? മനസ്സു പൊങ്ങിവരുമ്പോള്‍.
വാസ്തവത്തില്‍ എപ്പോഴും ഉള്ളതെന്താ? ആത്മവസ്തു മാത്രം.
അപ്പൊ എന്തുകൊണ്ടാണ് അതെപ്പഴും അറിയപ്പെടാത്തത്? ഇല്ലാത്ത മനസ്സ് ഉള്ളതായ ഒരു ഭ്രമമേര്‍പ്പട്ട് ആ മനസ്സ് ആത്മവസ്തുവെ മൂടിക്കളയുന്നതുകൊണ്ട്.
മനസ്സുണരുമ്പോള്‍ ആത്മാ അറിയപ്പെടുന്നില്ല, മനസ്സടങ്ങുമ്പോള്‍ ആത്മാ പ്രകാശിക്കുന്നു. ഒന്നനുഭവപ്പെടുമ്പോള്‍ മറ്റേത് അറിയപ്പെടുന്നില്ല.
വസ്തുശ്രദ്ധ പുറമേയ്ക്കു വ്യാപിക്കുമ്പോള്‍ അതിനു മനസ്സെന്നു (ചിത്തം) പേര്, ശ്രദ്ധ അകമേയ്ക്കെന്നാല്‍ അതിനു ആത്മാ (ചിത്ത്) എന്നു പേര്. വാസ്തവത്തില്‍, ഉള്ള ഒന്ന് മറ്റൊന്നായി (ഇല്ലാത്ത മനസ്സ്) ഒരു ഭ്രമമേര്‍പ്പെടുകയാണ്.
No comments:
Post a Comment