Tuesday, October 01, 2019

[01/10, 09:04] Reghu SANATHANA: അപരോക്ഷാനുഭൂതി - 99

  വസ്തുത ഇതാണെങ്കിൽ ശ്രുതി ജ്ഞാനിയുടെ പ്രാരബ്ധത്തെക്കുറിച്ചു പറയുന്നതിനെന്താണർത്ഥം ?

ദേഹസ്യാപി പ്രപഞ്ചത്വാത്
പ്രാരബ്ധാവസ്ഥിതിഃ കുതഃ
അജ്ഞാനിജനബോധാർഥം
പ്രാരബ്ധംവക്തിവൈശ്രുതിഃ(97)

   ദേഹത്തിനും പ്രപഞ്ചത്വമുള്ളതുകൊണ്ട് പ്രാരബ്ധത്തിനു പിന്നെ നിലനില്പെവിടെ. ഉപനിഷത്ത് അജ്ഞാനി ജനങ്ങളെ തല്ക്കാലമൊന്നു വിശ്വസിപ്പിക്കാൻ വേണ്ടിയാണു പ്രാരബ്ധമുണ്ടെന്നു  പറഞ്ഞിരിക്കുന്നത്.

പ്രാരബ്ധംവക്തിവൈശ്രുതിഃ
 
     ജ്ഞാനിക്കും പ്രാരബ്ധമുണ്ടെന്നു ശ്രുതി പറഞ്ഞിരിക്കുന്നു. ജ്ഞാനിയും ദേഹം കൊണ്ട് ദൈനംദിന കാര്യങ്ങളിലേർപ്പെടുന്നതായി കാണുന്നു. ഇതു കാണുമ്പോൾ അദ്ദേഹത്തിനും കർമ്മബന്ധമുള്ളതായിട്ടാണല്ലോ അറിവില്ലാത്തവർക്കു തോന്നുക. അജ്ഞാനികളുടെ തല്ക്കാലാനുഭവത്തെ പാടെ നിഷേധിച്ചുകൊണ്ടല്ല ഉപനിഷത്ത് സത്യമുപദേശിക്കുന്നത്. അങ്ങനെ ചെയ്താൽ അതു പൊടുന്നനേ ബുദ്ധിഭേദമുളവാക്കും. അതു കൊണ്ട് അറിവില്ലാത്തവരുടെ തൽക്കാലാനുഭവത്തെ അനുവദിച്ചു കൊടുത്തു കൊണ്ടാണ് ശ്രുതി സത്യം വിവരിക്കുന്നത്. അദ്വൈത ബ്രഹ്മത്തിൽ സൃഷ്ടി സ്ഥിതി സംഹാരങ്ങൾ ഒന്നുമില്ലെന്നാണ് ശ്രുതിയുടെ അന്തിമതീരുമാനം. എങ്കിലും വേദാന്തം സൃഷ്ടി സ്ഥിതി സംഹാരങ്ങളൊക്കെ വിവരിക്കുന്നുണ്ട്. എന്തിന്?പ്രപഞ്ചമുണ്ടെന്നു കരുതുന്ന അജ്ഞാനിയുടെ തല്ക്കാലാനുഭവത്തെ അനുവദിച്ചു കൊടുത്തുകൊണ്ട് സാവധാനം അവനെ സത്യത്തോട് പിടിച്ചടുപ്പിക്കാൻ. സൃഷ്ടിസ്ഥിതിസംഹാര വിവരണങ്ങളൊന്നും ശാസ്ത്രീയമാണെന്നു വേദാന്തത്തിനഭിപ്രായമേ ഇല്ല. ഇല്ലാത്തതിന്റെ വിവരണം എങ്ങനെ ശാസ്ത്രീയമാകും. പക്ഷേ അജ്ഞാനിയെ സത്യം പഠിപ്പിക്കാൻ ഇതല്ലാതെ വേറെ മാർഗ്ഗമില്ല. പൊടുന്നനേ എല്ലാം നിഷേധിച്ചാൽ അതു ചിലപ്പോൾ  ബുദ്ധിഭ്രമത്തിന്
വഴിതെളിച്ചേയ്ക്കും. പ്രാരബ്ധത്തിന്റെ കാര്യത്തിലും ശ്രുതി ഈ നയമാണു അംഗീകരിച്ചിരിക്കുന്നത്. ശരീരം കർമ്മം ചെയ്യുമ്പോൾ ജ്ഞാനിക്കും കർമ്മ ബന്ധമുണ്ടെന്നാണജ്ഞാനിയുടെ തോന്നൽ. തല്ക്കാലം അതനുവദിച്ചുകൊടുത്തുകൊണ്ടതിനു ശ്രുതി പ്രാരബ്ധമെന്നു പേരിട്ടിരിക്കുന്നു. അദ്വൈത ജ്ഞാനോദയത്തോടെ പിന്നെ പ്രപഞ്ചത്തിന്റെ കണികപോലും നിലവിലില്ലെന്നാണു ജ്ഞാനിയുടെ അനുഭവം. ദേഹവും പ്രപഞ്ചത്തിന്റെ ഭാഗമാണ്. ദേഹമേ ഇല്ലെങ്കിൽ പിന്നെ ദേഹം കൊണ്ടു അനുഭവിക്കേണ്ട പ്രാരബ്ധത്തിനു പ്രസക്തിയെവിടെ. അജ്ഞനും ജ്ഞാനോദയമുണ്ടാകുന്നതോടെ ഇക്കാര്യം ബോദ്ധ്യമായിക്കൊള്ളും. ഇതാണു ശ്രുതിയുടെ ഉപദേശരീതി.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[01/10, 09:05] Reghu SANATHANA: വിവേകചൂഡാമണി-39

  അർത്ഥസ്യ നിശ്ചയോ ദൃഷ്ടോ
  വിചാരേണ ഹിതോക്തിതഃ
  ന സ്നാനേന ന ദാനേന
  പ്രാണായാമശതേന വാ       (13)

13.  തീർത്ഥസ്നാനവും ദാനവും പ്രാണായാമവും എത്ര ചെയ്താലും ആത്മജ്ഞാനം ഉണ്ടാവുന്നതല്ല. സദ്ഗുരുവിന്റെ ഉപദേശങ്ങൾക്കനുസൃതമായി വിചാരം ചെയ്യുന്നതിലൂടെ ആത്മതത്ത്വത്തിന്റെ ശരിയായ അനുഭൂതി കൈവരുന്നതാണ്.

    മതത്തിലെ ബാഹ്യാചാരാനുഷ്ഠാനങ്ങളെ (ഉപരിപ്ലവങ്ങളായ ബഹിരംഗസാധനകളെ) തള്ളിപ്പറയുകയാണിവിടേയും. ശ്രോതാവ് വേദാന്ത വിദ്യാർത്ഥിയാണെന്നോർക്കണം. ആ നിലയ്ക്ക്, വക്താവിന്റെ കടമ അയാൾക്ക് ശരിയായ മാർഗ്ഗം കാട്ടി കൊടുക്കുക എന്നതാണ്. അതാണിവിടെ ശ്രീശങ്കരൻ ചെയ്യുന്നത്. അധികാരിയായ ജിജ്ഞാസുവിന്ന് നേരായ മാർഗ്ഗം നിർദ്ദേശിച്ചു കൊടുക്കുമ്പോൾ നിലവിലുള്ള 'കുറുക്കുവഴിക'ളെയെല്ലാം നിശിതമായി വിമർശിക്കേണ്ടതുണ്ട്. എല്ലാ ആചാര്യന്മാർക്കും അങ്ങനെ ചെയ്യേണ്ടതായി വരും. ആദ്ധ്യാത്മിക സാധനയുടെപുരോഗതിക്ക് സഹായകങ്ങളാണെന്നതിൽ സംശയമില്ലെങ്കിലും അവയെല്ലാം പ്രാരംഭപാഠങ്ങളേ ആവുന്നുള്ളൂ എന്നോർക്കണം.

    നഴ്സറിയിലോ, ലോവർ പ്രൈമറി ക്ലാസുകളിലോ അവലംബിക്കുന്ന അദ്ധ്യയനരീതിയല്ല കോളേജ് ക്ലാസുകളിൽ. ആദ്ധ്യാത്മിക ജീവിതത്തിലെ പ്രാഥമികാചാരാനുഷ്ഠാനങ്ങളിൽത്തന്നെ കുടുങ്ങിക്കഴിയുന്ന സാധകനെ, അവയിൽനിന്ന് വിടർത്തിയെടുത്ത്, മഹത്തരമായ സാധനയിലൂടെ ഗുരു നയിക്കുന്നു. അതിനാൽ, ആത്മശുദ്ധിക്കുള്ള 'ബഹിരംഗ സാധനകൾ' മാത്രമായ തീർത്ഥസ്നാനം, പുണ്യ ക്ഷേത്രദർശനം, സകാമമോ, നിഷ്കാമമോ ആയ ദാനധർമ്മാദികൾ, ആസന- പ്രാണായാമം തുടങ്ങിയ അഭ്യാസങ്ങൾ എന്നിവയെ  ഇവിടെ തള്ളിപ്പറയുകയാണ്.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
[01/10, 09:05] Reghu SANATHANA: 🌷🌷🌷🌷🌷🌷🌷🌷🌷🌷

*നവരാത്രി മൂന്നാം ദിവസം*

🌷🌷🌷🌷🌷🌷🌷🌷🌷🌷

*ദേവി ചന്ദ്രഘണ്ഡ.*

ധ്യാന ശ്ലോകം:

*പിണ്ഡജപ്രവരാരൂഢാ*
*ചണ്ഡകോപാസ്ത്ര കൈര്യുതാ* 
*പ്രസാദം തനുതേ മഹ്യം*
*ചന്ദ്രഘണ്ഡേതി വിശ്രുതാ*

ചന്ദ്രമണി ധരിച്ച്
(വിവാഹസമയത്തു രാജവധുക്കള്‍ ധരിക്കുന്ന ഒരാഭരണമാണു ചന്ദ്രമണി.) ഒരു നവവധുവിന്റെ വേഷവിതാനങ്ങളോടെ കൈയിൽ അക്ഷമാലയും കമണ്ഡലുവും ധരിച്ച് മറ്റനേകായുധങ്ങളുമായി പുലിപ്പുറത്തിരിക്കുന്നതായാണ് ഈ ദേവീ സങ്കൽപം.

 മനഃശാന്തി,സ്വാസ്ഥ്യം, ജീവിതാഭിവൃദ്ധി എന്നിവയ്ക്കായ് ചന്ദ്രഘണ്ഡാമാതയെ നവരാത്രിയിൽ മൂന്നാം ദിവസം ആരാധിക്കുന്നു. നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാലും ദേവിയേ ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. ശ്ത്രുക്കളോട് മത്സരിക്കാൻ ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. സിംഹവാഹിനിയായ ദേവിക്ക് പത്തുകൈകളുണ്ട്. ഓരോകൈകളിലുമായ് പത്മം, ധനുഷ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലം എന്നീ ആയുധങ്ങളുണ്ട്.

 ദേവി ബ്രഹ്മചാരിണി ശ്രീ പരമേശ്വരനെ വരിക്കുന്നതിനായി സർവ്വാലങ്കാര വിഭൂഷിതയായി. പക്ഷേ വിവാഹത്തിനായി വരനും സംഘവും (ശ്രീമഹാദേവനും ഭൂതഗണങ്ങളും )എത്തിയപ്പോള്‍ വധുവിന്റെ വീടൊരു മരണവീടുപോലെയായി! കാരണമെന്തെന്നോ... പരമശിവന്റെ ശ്മശാനവേഷവും, ഭീകരഭൂതഗണങ്ങളും, ഒപ്പമുള്ള കാട്ടുമൃഗങ്ങളുംതന്നെ! ഒരു വരൻ ഇങ്ങനെയാണോ വിവാഹത്തിനു വരുന്നത്!!! വധുവിന്റെ വീട്ടുകാർ വിഹ്വലരായി അലമുറയിട്ടു. ചിലർ മോഹാല്സ്യരായിപ്പോയി.
എന്നാൽ യുദ്ധത്തിനു വരുന്നപോലെ വിവാഹത്തിനു വരനെത്തിയതു കണ്ടപ്പോള്‍ ദേവിക്കൊരു കുലുക്കവുമുണ്ടായില്ല.

ദേവി തന്റെ കമണ്ഡലുവും അക്ഷമാലയുമെടുത്ത് സധൈര്യം അവരെ സമീപിച്ച് അവരുടെ ആയുധങ്ങള്‍ വാങ്ങി തന്റെ കൈയിലൊതുക്കി. പിന്നെ  സിംഹാരൂഢയായി ദേവി അവർക്കു സ്വാഗതവുമരുളി!
ദേവിയുടെ ഈ ഭാവമാറ്റം കണ്ടു ശിവഭൂതഗണങ്ങളും മറ്റു പരിവാരങ്ങളും ഭയന്നുപോയി! 

പക്ഷേ ദേവിയുടെ ആ ധൈര്യം കണ്ടപ്പോൾ സുപ്രസന്നനായ മഹാദേവൻ പിന്നെ ദേവിയോട് ഇഷ്ടവരം ചോദിക്കാൻ ആവശ്യപ്പെട്ടു.

ദേവി ആവശ്യപ്പെട്ടതെന്താണെന്നോ.. ഓരോ സന്ദർഭത്തിനും ഓരോ വേഷങ്ങള്‍ അനിവാര്യമാണെന്നും അതുകൊണ്ട് പരമശിവൻ കപാലിവേഷം വെടിഞ്ഞ് രാജവേഷം ധരിക്കണമെന്നും!
അതിലെതിർപ്പുണ്ടായിരുന്നെങ്കിലും മഹാദേവനു സമ്മതിക്കാതെ തരമില്ലായിരുന്നു. പിന്നീടദ്ദേഹം പ്രൗഢഗംഭീരമായ രാജകീയവേഷങ്ങള്‍ ധരിക്കുകയും തന്റെ ഭൂതഗണങ്ങളെയെല്ലാം ആ രീതിയിൽ മാറ്റിയെടുക്കുകയും ചെയ്തു.
ഈ ഒരേയൊരു സന്ദർഭത്തിൽ മാത്രമേ മഹാദേവൻ അങ്ങനൊരു വേഷം സ്വീകരിച്ചിട്ടുള്ളൂവെന്നതു്  വളരെ ശ്രദ്ധേയമാണ്.

*അമ്മേ നാരായണ ...ദേവീ നാരായണ*
*ലക്ഷ്മീ നാരായണ ...ഭദ്രേ നാരായണ*

🌷🌷🌷🌷🌷🌷🌷🌷🌷🌷
[01/10, 14:40] Reghu SANATHANA: *ഭാഗ്യസൂക്തം*

 ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുന്നതിനും സാമ്പത്തികനേട്ടത്തിനും ഐശ്വര്യത്തിനും സല്‍സന്താനങ്ങള്‍ക്കും ഭാഗ്യസൂക്തം ജപിക്കുന്നത് ഉത്തമമാണ്. രാവിലെ വേണം മന്ത്രജപം.

അർത്ഥം അറിഞ്ഞ് ഭക്തിയോടെ വേണം ഭാഗ്യസൂക്തം ജപിക്കാന്‍.

വേദങ്ങളില്‍ പ്രമുഖ സ്ഥാനത്തുളള ഋഗ്വേദത്തിലെ ഏഴു മന്ത്രങ്ങളാണു ഭാഗ്യസൂക്തം. ഭാഗ്യ സൂക്തത്തിലെ ആദ്യ മന്ത്രത്തില്‍ അഗ്‌നിയെയും ഇന്ദ്രനെയും മിത്ര വരുണന്മാരെയും അശ്വിനിദേവതകളെയും പൂഷാവിനെയും ബ്രാഹ്മണസ്പതിയെയും വന്ദിക്കുന്നു. തുടര്‍ന്നുള്ള ആറു മന്ത്രങ്ങളില്‍ ഭഗനെ പ്രകീര്‍ത്തിക്കുന്നു.

ജാതകത്തില്‍ ഒന്‍പതാം ഭാവമാണു ഭാഗ്യാധിപനെ സൂചിപ്പിക്കുന്നത്. ഭാഗ്യാധിപനു മൗഢ്യമുളളവരും പാപയോഗമുളളവരും ദോഷകാഠിന്യം കുറയ്ക്കാന്‍ ഭാഗ്യസൂക്താര്‍ച്ചന നടത്തുന്നതും ഇഷ്ടദേവതയെ  ധ്യാനിച്ച് ഭാഗ്യസൂക്തം ജപിക്കുന്നതും ഉത്തമമാണ്. ഭാഗ്യസൂക്തം രാവിലെ ജപിച്ചാല്‍ ലക്ഷം ശിവാലയദര്‍ശനഫലവും രോഗിയായ ഒരാള്‍ നിത്യവും ജപിച്ചാല്‍  രോഗമുക്തിയും ഫലം.

  ഏകാദശിനാളില്‍ ഷോഡശമഹാമന്ത്രം ജപിച്ചാല്‍

ഓം പ്രാതരഗ്‌നിം പ്രാതരിന്ദ്രം ഹവാമഹേ

പ്രാതര്‍മിത്രാവരുണാ പ്രാതരശ്വിന:

പ്രാതര്‍ഭഗം പുഷണം ബ്രഹ്മണസ്പതിം

പ്രാതസ്സോമമുത രുദ്രം ഹുവേമ

(പ്രഭാതത്തില്‍ അഗ്‌നി, ഇന്ദ്രന്‍, മിത്രവരുണന്മാര്‍, അശ്വിനിദേവന്മാര്‍, പൂഷന്‍, ബ്രാഹ്മണസ്പതി, സോമന്‍, രുദ്രന്‍ എന്നീ ദേവന്മാരെ സ്തുതിക്കുന്നു).

പ്രാതര്‍ജിതം ഭഗമുഗ്രം ഹുവേമ

വയം പുത്രമദിതേര്യോ വിധാതാ

ആധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ

ചിദ്യം ഭഗം ഭക്ഷീത്യാഹ.

(പണക്കാരനും പാവപ്പെട്ടവനും രാജാവും പോലും പ്രാര്‍ഥിക്കുന്ന അദിതിയുടെ പുത്രനായ ഭഗനെ നമിക്കുന്നു. ഞങ്ങള്‍ക്ക്  എല്ലാവിധ ഐശ്വര്യങ്ങളും നല്‍കിയാലും)

ഭഗ പ്രണേതര്‍ഭഗസത്യാരാധോ ഭഗേ

മാന്ധിയ മുദവദദന്ന

ഭഗപ്രണോ ജനയ ഗോഭിരശ്വൈര്‍ ഭഗപ്രനൃഭിര്‍നൃവം തസ്യാമ

(എല്ലാ ഐശ്വര്യങ്ങളുടെയും മൂര്‍ത്തിയായ ദേവാ, ഞങ്ങള്‍ക്കു സത്യധര്‍മത്തിലൂടെ മാത്രം ജീവിക്കാന്‍ തെളിഞ്ഞ ബുദ്ധി നല്‍കി അനുഗ്രഹിക്കൂ, അങ്ങയുടെ അനുഗ്രഹത്താല്‍ ഉത്തമ മനുഷ്യനായിത്തീരണമേ)

നവരാത്രി മന്ത്ര ജപങ്ങള്‍

ഉതേദാനീം ഭഗവന്തസ്യാമോത പ്രപിത്വ

ഉത മധ്യേ അഹ്നാം

ഉതോദിതാ മഘവന്‍ സൂര്യസ്യ വയം ദേവനാം സുമതൌ സ്യാമ

(ഈശ്വരാനുഗ്രഹത്താല്‍ സകല ഐശ്വര്യവും ഉയര്‍ച്ചയും ഉണ്ടാകണമേ. ദിനം മുഴുവന്‍ ഉത്തമ പ്രവൃത്തിയിലേര്‍പ്പെടാനും നല്ലവരുമായി ഇടപെഴകാനും കഴിയേണമേ.)

ഭഗ ഏവ ഭഗവാഹം അസ്തു ദേവാ

സ്‌തേന വയം ഭഗവന്തസ്യാമ തന്ത്വാ

ഭഗ സര്‍വ ഇജ്ജോഹവീമി സനോ ഭഗ പുര ഏതാ ഭവേഹ.

(ഭഗവാനേ, കുടുംബത്തില്‍ ഐശ്വര്യം നിലനിര്‍ത്തണമേ. എപ്പോഴും ഞങ്ങളെ അനുഗ്രഹിച്ചാലും).

സമധ്വരായോഷസോനമന്ത ദധി

വേവ ശുചയേ പദായ.

അര്‍വാചീനം വസുവിദം ഭഗന്നോ രഥമിവാശ്വാ

വാജിന ആവഹന്തു

(പവിത്രമായ ദധിക്രാ വനത്തില്‍ കുതിരകള്‍ എത്ര ശക്തിയോടെയാണോ രഥം വലിക്കുന്നത് അതേ ശക്തിയോടെ അങ്ങയെ നമിക്കുന്നു )

  ധാനാഭിവൃദ്ധി നല്‍കും ശ്ലോകം!

അശ്വാവതീര്‍ഗോമതീര്‍ന്ന ഉഷാസോ

വീരവതീസ്സദമുച്ഛന്തു ഭദ്രാ:

ഘൃതന്ദുഹാനാ വിശ്വത: പ്രപീനാ: യൂയം

പാത സ്വസ്തിഭിസ്സദാന:

(എന്നും പ്രഭാതത്തില്‍ എല്ലാവര്‍ക്കും ഐശ്വര്യവും സമ്പത്തും ജീവിതവിജയവും ലഭിക്കുവാന്‍ അനുഗ്രഹിച്ചാലും)

യേ മാഗ്‌നേ ഭാഗിനം സന്തമഥാഭാഗം ചികീര്‍ഷതി

അഭാഗമഗ്‌നേ തം കുരു മാമഗ്‌നേ ഭാഗിനം കുരു.

ഭാഗ്യ സൂക്തം ഓഡിയോ ഇതോടൊപ്പം അയക്കുന്നുണ്ട്.
അതിൽ നോക്കി ജപിക്കാനും കഴിയും. ചില അക്ഷരതെറ്റുകൾ ഉണ്ടോ  സംശയം..
ഇതിലുള്ള *ഭാഗ്യസൂക്തം മന്ത്രം* നോക്കി ഏതാണ് ചൊല്ലിക്കേൾക്കുന്ന മന്ത്രത്തിന്റെ യഥാർത്ഥ അക്ഷരങ്ങൾ ഉള്ളത്, അത് പഠിക്കുക, കേൾക്കുക.
സൽഫലം കിട്ടും. അത്ര ശക്തിയുള്ളതാണ് *ഭാഗ്യസൂക്തം*.

No comments:

Post a Comment