Saturday, October 19, 2019

[19/10, 21:40] Malini Dipu Athmadhara: ദേവി തത്ത്വം-31

നമ്മളെ സംബന്ധിച്ചിടത്തോളം നമുക്കു വേണ്ടതെന്താണ്? നമുക്ക് സുഖം വേണം. സുഖം എവിടെ കിട്ടുന്നു? ആരെയെങ്കിലും, എന്തെങ്കിലും ഇഷ്ടപ്പെടുമ്പോൾ ആ ഇഷ്ടപ്പെട്ട വസ്തു കിട്ടുമ്പോൾ സുഖമുണ്ടാകുന്നു. അതുകൊണ്ട് ഇഷ്ടപ്പെടാൻ എന്തെങ്കിലുമൊക്കെ കിട്ടണം. പുറമേയ്ക്ക് അതിനെ അന്വേഷിച്ച് കൊണ്ടിരിക്കയാണ്. നമ്മുടെ ജീവിതത്തിന്റെ കേന്ദ്രം ആസക്തി എന്ന ഒറ്റ വാക്കിൽ അസ്തമിച്ചു.ആസക്തി തെറ്റാണ് എന്നല്ല പറയുന്നത്.

യത് പ്രേമ പ്രവണം ചിത്തം വിഗുണേശു അഭി ബന്ധുശു എന്ന് പറഞ്ഞാണ് ദേവി മാഹാത്മ്യം ആരംഭിക്കുന്നത്. സമാധി എന്ന് പറഞ്ഞ ഒരു വൈശ്യനും സുരതൻ എന്ന് പറഞ്ഞ ഒരു രാജാവും. രാജാവിന് രാജ്യം നഷ്ടപ്പെട്ടു വൈശ്യനാണെങ്കിൽ പണമെല്ലാം നഷ്ടപ്പെട്ടു കുടുംബം അദ്ദേഹത്തെ പുറത്താക്കി. രണ്ട് പേരും ഒരു കാട്ടിൽ വന്ന് ഒരു ഋഷിവര്യനെ കണ്ട് അവിടെ ആശ്രമത്തിൽ താമസിക്കുകയാണ്. അവർ രണ്ട് പേരും വർത്തമാനം പറയുകയാണ്. രാജാവിന് രാജ്യം നഷ്ടപ്പെട്ടു കഴിഞ്ഞുവെങ്കിലും രാജ്യം ഭരിച്ചിരുന്നപ്പോൾ കഷ്ടപ്പെട്ട് ശേഖരിച്ച ഖജനാവ് ഇപ്പോഴുള്ളവർ കാലിയാക്കുമോ എന്നാണ് ഭയം. വൈശ്യനാകട്ടെ തന്നെ പുറത്താക്കിയിട്ടും കുടുംബത്തോടുള്ള ആസക്തി പോകുന്നില്ല. ഈ ആസക്തി വച്ചു കൊണ്ടാണ് ഇവർ ആദ്യം ചോദ്യം ചോദിക്കുന്നത് തന്നെ. ഈ ആസക്തി എന്ത് കൊണ്ട് പോകുന്നില്ല? വിഷയങ്ങളിൽ ദു:ഖമുണ്ടാകുന്നുണ്ടെങ്കിലും ആസക്തി വരുന്നു. നമുക്ക് ആത്യന്തികമായി ഹിതം ചെയ്യില്ലെന്നറിയാമെങ്കിലും ആസ്കതിയാണ്.

ഇതിന് ശ്രീരാമകൃഷ്ണൻ പറയുന്ന ഉദാഹരണം ഒട്ടകത്തിന് മുള്ള് തിന്നാൻ ഇഷ്ടമാണ്. മുള്ള് തിന്നുമ്പോൾ നാവ് പൊട്ടി ചോര വന്നാലും മുള്ളേ തിന്നു. അതുപോലെയാണ് ലോകവും എത്ര വിഷമിപ്പിച്ചാലും ആ ദു:ഖത്തോടൊപ്പം എന്തോ അല്പം സുഖം കിട്ടുന്നുണ്ട് അതിന് വേണ്ടി എത്ര ദു:ഖിക്കാനും തയ്യാറാണ്. ഇത് ആരേയും കുറ്റം പറയാനല്ല മറിച്ച് ഇതിന്റെ പിന്നിലെ തത്ത്വം എന്താണെന്ന് മനസ്സിലാക്കാനാണ്.

Nochurji🙏🙏
[20/10, 03:05] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 309*

ഗോവിന്ദ ഭുജഗുപ്തായാം ദ്വാരവത്യാം കുരൂദ്വഹ
അവാത്സീൻ നാരദോഽഭീഷ്ണം കൃഷ്ണോപാസനലാലസ:
കോ നു രാജൻ ഇന്ദ്രിയവാൻ മുകുന്ദചരണാംബുജം
ന ഭജേത് സർവ്വതോ മൃത്യു: ഉപാസ്യം അമരോത്തമൈ:

ഏകാദശസ്കന്ധം ആരംഭിക്ക്യാണ്. ശ്രീനാരദമഹർഷി ഇടയ്ക്കിടയ്ക്ക് ദ്വാരകയ്ക്ക് വരുന്നു. എന്തിനാ നാരദർ ദ്വാരകയ്ക്ക്  വരുന്നത്.

കൃഷ്ണോപാസന ലാലസ:
കൃഷ്ണനെ അടുത്ത് കാണാനുള്ള അത്യാർത്തി. ഒരിക്കൽ നാരദമഹർഷി ദ്വാരകാപുരിയിലേയ്ക്ക് വന്നു. വസുദേവർ നാരദനെ സ്വീകരിച്ചു. നാരദമഹർഷിയെ  നമസ്ക്കരിച്ച് വസുദേവർ പറയാണ്.

ഭഗവൻ,  അങ്ങയെ പോലെ യുള്ള ഭാഗവതന്മാരൊക്കെ യാത്ര ചെയ്യുന്നത് ഞങ്ങൾക്കൊക്കെ സുഖം തരാനാണ്.

ഭഗവൻ ഭവതോ യാത്രാ സ്വസ്തയേ സർവ്വദേഹിനാം
കൃപണാനാം യഥാ പിത്രോരുത്തമശ്ലോകവർത്മനാം

 വസുദേവർ തന്നെ കൃപണൻ എന്നാണ് സ്വയം വിശേഷിപ്പിച്ചത്.  ഈ ലോകത്ത് വന്നു പിറന്നിട്ട് ഭഗവദ്സാക്ഷാത്ക്കാരം കിട്ടാതെ ദേഹം വെടിയേണ്ടി വരുന്നവരാണ് കൃപണൻ. വസുദേവർ നാരദമഹർഷിയോട്  പറയാണ്

എനിക്ക്  കൃഷ്ണനെ കാണുമ്പോ പുത്രഭാവമാണ്. ഭഗവാനാണെന്ന് കാണാൻ പറ്റണില്ല്യ. ഭാഗവതധർമ്മത്തിനെ അവിടുന്ന് എനിക്ക് ഉപദേശിച്ചു തരണം. പൂർവ്വ രണ്ടു ജന്മങ്ങളിലും ഭഗവാൻ എനിക്ക് മകനായി പിറന്നു. മകൻ എന്നുള്ള ഭാവം വിട്ട് ഭഗവാൻ എന്നുള്ള ഭാവം എനിക്കുണ്ടായില്യ.

മോഹിതോ തൻ മായയാ.  ഭഗവാന്റെ മായ എന്നെ മോഹിപ്പിച്ചു. അതുകൊണ്ട് അവിടുന്ന് എനിക്ക് ഭാഗധതധർമ്മത്തിനെ ഉപദേശിക്കണം. എന്ന് നാരദമഹർഷിയോട് പറഞ്ഞു.

നാരദമഹർഷിക്ക് വളരെ സന്തോഷമായി. ഭാഗവതധർമ്മത്തിന് എന്താണിത്ര വൈശിഷ്ട്യം?

ശ്രുതോഽനുപഠിതോ ധ്യാത ആദൃതോ വാനുമോദിത:
സദ്യ: പുനാതി സദ്ധർമ്മ: ദേവ വിശ്വദ്രുഹോഽപി ഹി

അനുപഠിതോ ധ്യാത:
ഭാഗവതത്തെ കേൾക്കണം
അനുപഠനം എന്നാൽ ഭാഗവതം പഠിക്കുന്നവരുടെ  കൂടെ ചേർന്ന് ഭാഗവതത്തിനെ പഠിക്കണം. കേട്ടിട്ട് വീണ്ടും ഗൃഹത്തിൽ പോയി പഠിക്കുന്നതും അനുപഠനം ആണ്.

ശ്രുതോഽനുപഠിതോ ധ്യാത:
ശ്രവണത്തിനൊപ്പം ശ്രോതവ്യോ മന്തവ്യോ നിദിദ്ധ്യാസിതവ്യ.
പഠിച്ചതൊക്കെ ഏകാന്തത്തിലിരുന്ന് വിചാരം ചെയ്യണം. ഇത് പഠിക്കാത്തവരാണെങ്കിൽ പോലും അവര് ഭാഗവതം പഠിക്കുന്നവരെ കണ്ട് സന്തോഷിക്കുകയും  ആദരവോടെകാണുകയും ചെയ്താൽ പോലും,
ആദൃതോ വാ അനുമോദിത:
ഈ ഭാഗവതധർമ്മം  അവരെയും പവിത്രരാക്കും.
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments:

Post a Comment