Saturday, October 05, 2019

ചതുശ്ലോകീ ഭാഗവതം: 32

ഞാൻ ഈ പഞ്ചഭൂതാത്മക മായ ശരീരം അല്ല, ശരീരമോ  മനസ്സോ  ഇല്ലാത്ത സുഷുപ്തിയേകസിദ്ധാ ...


സുഷുപ്‌തി അവസ്ഥയിലും, ഏതൊരു സത്തയുണ്ടോ അതാണ് ഞാൻ..
സച്ചിദാനന്ദമാണ് ഞാൻ.....
ശിവം ആണ് ഞാൻ...

ശങ്കരാചാര്യർ ഇരുപത്തൊന്നാമത്തെ വയസ്സിൽ,  ദിഗ്വിജയം ചെയ്യുമ്പോൾ, ഭാരതം മുഴുവൻ നടന്ന് പോകുമ്പോൾ, കർണാടക ദേശത്തിൽ ശ്രീബേലി എന്നൊരു ഗ്രാമം..
അവിടെ നല്ല അഗ്നിഹോത്രികളായ ധാരാളം ബ്രാഹ്മണർ ഉണ്ടായിരുന്നു... അതിൽ പ്രഭാകരൻ എന്നൊരു ബ്രാഹ്മണൻ, അദ്ദേഹത്തിന് ഒരു കുട്ടിയുണ്ടായിരുന്നു..
ആ കുട്ടിക്ക് എന്താ കുഴപ്പം ന്ന് വച്ചാൽ ബാല്യം മുതൽക്ക് നിർവികാരനായിട്ട് ഇരിക്കും.,
ആഹാരം കൊടുത്താൽ കഴിക്കും...
ദേഷ്യപ്പെടില്ല....
കരയില്ല........
നമസ്കരിപ്പിച്ചാൽ നമസ്കരിക്കും..
എഴുന്നേൽപ്പിച്ചു നിർത്തിയാൽ നിൽക്കും....
താൻ ആയിട്ട് ഒന്നും ചെയ്യില്ല..😌😌😌

വൈദ്യന്മാരെ കൊണ്ട് കാണിച്ചപ്പോ വൈദ്യന്മാർ പറഞ്ഞു.....
ഈ കുട്ടിക്ക് കൊഴപ്പം ഒന്നൂല്ല്യ... 😊😊

പക്ഷേ എന്താ ഇങ്ങനെ ഇരിക്കണത് ന്ന് വച്ചാൽ പറയാൻ വയ്യ..

ശ്രീ നൊച്ചൂർ ജി....

No comments:

Post a Comment